Ponmundam Grama Panchayat Official

Ponmundam Grama Panchayat Official Official page of Ponmundam Grama Panchayat Office

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ളോക്കിലാണ് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പെരുമണ്ണ, പൊന്മുണ്ടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്മുണ്ടം ഗ്രാമപഞ്ചായത്തിനു 9.116 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരുമണ്ണ ക്ളാരി, എടരിക്കോട്, ഒഴൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എടരിക്കോട്, കല്‍പകഞ്ചരി, വളവന്നൂര്‍ പഞ്ചായത്തു

കളും, തെക്കുഭാഗത്ത് ചെറിയമുണ്ടം, വളവന്നൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഒഴൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളുമാണ്. 1955 ഡിസംബര്‍ 31-നാണ് പൊന്മുണ്ടം പഞ്ചായത്തു നിലവില്‍ വന്നത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യഭരണസമിതിയുടെ പ്രസിഡന്റ് എം.ബാവമൂപ്പന്‍ (മണ്ടായപ്പുറം) ആയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് പഞ്ചായത്തിന്റെ വികസനരംഗത്ത് മാറ്റത്തിന്റെ ശംഖൊലി കേള്‍ക്കാന്‍ തുടങ്ങിയത്. പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ നാല് ദിക്കുകളും ഉയര്‍ന്ന കുന്നുകള്‍ അതിരിടുന്നു. ഉയര്‍ന്ന പാറകെട്ടുകളും, താഴ്വരകളും, സമതലപ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് ഈ പഞ്ചായത്ത്. ബംഗ്ളാകുന്ന്, മണ്ണാരകുന്ന്, തവളാംകുന്ന്, അയ്യായ കറുത്താല്‍, മുട്ടുത്താലകുന്ന്, ചെനമ്മല്‍കുന്ന്, കുറുക, കോഴിച്ചെന എന്നിവയാണ് പഞ്ചായത്തിലെ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍. മലബാര്‍ കലാപം അടിച്ചമര്‍ത്തുന്നതിനും കലാപകാരികളെ പിടികൂടി പീഡിപ്പിക്കുന്നതിനും സ്ഥാപിച്ചതായിരുന്നു കോഴിച്ചെന മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യാമ്പ്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സമയത്ത്, ബ്രിട്ടീഷുകാരുടെ കുതിരപ്പട്ടാളം വന്ന് പെരുമണ്ണകിഴക്കിനിയകത്ത് മനയുടെ തെക്കുഭാഗത്തു വച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ഏഴു പേരെ വെടിവെച്ച് കൊല്ലുകയുണ്ടായി. ദേശസ്നേഹികളായ ആ പോരാളികള്‍ വെടിയേറ്റു വീണ സ്ഥലവും അവരുടെ ജഡം മറവുചെയ്ത സ്ഥലവും ഇന്നും ഈ ഗ്രാമത്തില്‍ ദു:ഖസ്മരണകളുണര്‍ത്തിക്കൊണ്ട് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു.

2025-26 സാമ്പത്തിക വർഷത്തെ വസ്തു നികുതി പിരിവ് ( കെട്ടിട നികുതി) 100% പൂർത്തീകരിച്ചു. ഈ നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച...
31/03/2026

2025-26 സാമ്പത്തിക വർഷത്തെ വസ്തു നികുതി പിരിവ് ( കെട്ടിട നികുതി) 100% പൂർത്തീകരിച്ചു. ഈ നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, നികുതി ദായകർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.

🚀  സംരംഭം  തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം! 🚀നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ചിറകേകാൻ പൊന്മുണ്ടം ഗ്രാമപഞ്ച...
08/03/2026

🚀 സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം! 🚀

നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ചിറകേകാൻ പൊന്മുണ്ടം ഗ്രാമപഞ്ചായത്തും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തും തിരൂർ താലൂക്ക് വ്യവസായ ഓഫീസും കൈകോർക്കുന്നു.

✨ "സംരംഭകത്വ ബോധവത്കരണ ശിൽപ്പശാല" ✨

കൂടാതെ പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിനായി
✨ "വ്യാപാര വ്യവസായ സഭയും" ✨

💡 ഈ ശിൽപ്പശാലയിൽ നിങ്ങളെ കാത്തിരിക്കുന്നത്:
✅ സംരംഭം തുടങ്ങാൻ 15% മുതൽ 40% വരെ സബ്‌സിഡി നേടാനുള്ള വഴികൾ.
✅ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി.
✅ വനിതാ സംരംഭകർക്ക് പഞ്ചായത്തിൽ നിന്ന് 3,75,000 രൂപ വരെ പ്രത്യേക സഹായം.
✅ ലൈസൻസുകൾ അതിവേഗം! K-SWIFT വഴി തടസ്സങ്ങളില്ലാതെ അനുമതി.
✅ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ ONDC സംവിധാനം.
✅ സംരംഭങ്ങൾക്ക് 50% സബ്‌സിഡിയിൽ ഇൻഷുറൻസ് പരിരക്ഷ.

📅 തിയ്യതി: 2026 മാർച്ച്‌ 09, തിങ്കൾ
⏰ സമയം: രാവിലെ 10.00 ന്
📍 സ്ഥലം: പൊന്മുണ്ടം പഞ്ചായത്ത് ഹാൾ,

🎤 ഉദ്ഘാടനം: ശ്രീ.ആർ കോമുക്കുട്ടി (പ്രസിഡന്റ്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്)

ഈ അവസരം പാഴാക്കാതിരിക്കൂ!
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📲 ഹബീബ് റഹ്മാൻ (വ്യവസായ വകുപ്പ് BDSP): 80 8998 6998

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക ബഡ്ജറ്റ് 28/02/2026 തീയതിയിൽ ചേർന്ന ഭരണസമിതി യോഗം അംഗീകരിച്ചു. പ്രാരംഭ ബാക...
28/02/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക ബഡ്ജറ്റ് 28/02/2026 തീയതിയിൽ ചേർന്ന ഭരണസമിതി യോഗം അംഗീകരിച്ചു. പ്രാരംഭ ബാക്കി 5,72,74908 രൂപയും നികുതി നികുതിയേതര വരവുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ഗ്രാന്റുകൾ എന്നീ വരവുകളിലായി 34,46,14772 രൂപയും ഉൾപ്പെടെ ആകെ 40,18,89680 രൂപ വരവും, അനിവാര്യ ചുമതലകൾ, പദ്ധതി പദ്ധതിയേതര ചെലവുകൾ എന്നിവ ഉൾപ്പെടെ ആകെ 38,84,33278 രൂപ ചെലവും 1,34,56402 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നൽകിയത്.

വികസന സെമിനാർ
17/02/2026

വികസന സെമിനാർ

പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. ...

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി...
16/02/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. നൗഷാദ് പറപ്പൂത്തടം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.അലവി ഒലിയിലിൻ്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ആർ കോമുകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ.ഹൈദ്രോസ് മാസ്റ്റർ 2026-27 വർഷത്തേക്കുള്ള കരട് പദ്ധതിയുടെ വിശദീകരണം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. അസ്മാബി പരേടത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴസൺ ശ്രീ.മുസ്തഫ കുന്നശ്ശേരി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴസൺ ശ്രീമതി.സജിഷ കോടിയേരി, മെമ്പർമാരായ ശ്രീ.കുഞ്ഞഹമ്മദ് കുട്ടി, ശ്രീ,റഹൂഫ് പോണിയേരി, ശ്രീമതി.സാജിത അൻസാർ, ശ്രീ.മുഹമ്മദ് അനസ് നന്നഞ്ചേരി, ശ്രീ.സൈനുദ്ധീൻ താഴത്തേതിൽ, ശ്രീമതി സജ്‍ല.പി , ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. എൻ റഹൂഫ് ബാബു തുടങ്ങിയവർ സംസാരിച്ചു. പ്ലാൻ ക്ലർക്ക് ശ്രീ.അനൂപ് പദ്ധതിയുടെ അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദി അറിയിച്ചു.

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിവികസന സെമിനാർ2026 ഫെബ്രുവരി 16 രാവിലെ 10.30 ന് ലാപിക് കോൺഫറൻസ് ഹാൾ, വൈലത...
14/02/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
2026-27 വാർഷിക പദ്ധതി
വികസന സെമിനാർ
2026 ഫെബ്രുവരി 16 രാവിലെ 10.30 ന്
ലാപിക് കോൺഫറൻസ് ഹാൾ, വൈലത്തൂർ

ഉദ്ഘാടനം: ശ്രീ. വി അബ്ദുറഹിമാൻ
(ബഹു. ന്യൂനപക്ഷ ക്ഷേമം, കായികം, ഹജ്ജ്, വഖഫ്, റെയിൽവേ വകുപ്പ് മന്ത്രി)

ഏവർക്കും സ്വാഗതം.

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഊർജ്ജിത കെട്ടിട നികുതി പിരിവ് കാമ്പയിൻ: 2025-26നികുതി അടവാക്കുക, സമ്മാനം നേടുക...30-01-2026 മ...
31/01/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
ഊർജ്ജിത കെട്ടിട നികുതി പിരിവ് കാമ്പയിൻ: 2025-26

നികുതി അടവാക്കുക, സമ്മാനം നേടുക...
30-01-2026 മുതൽ നികുതി അടക്കുന്നവരിൽ നിന്നും ഒരാൾക്ക് ഒരു LED ബൾബ് സമ്മാനം...

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
🎁 30-01-2026 ലെ വിജയി
പത്മനാഭൻ പരിയാരക്കൽ 👏👏👏
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ക്യൂ ഇല്ല...
കാത്തിരിപ്പ് വേണ്ട.....
കെട്ടിട നികുതി (വസ്തു നികുതി) ഓൺലൈൻ ആയി അടവക്കുന്നതിനുള്ള ലിങ്ക് താഴെ ചേർക്കുന്നു.👇

https://ksmart.lsgkerala.gov.in/ui/property-tax/quick-pay-tax/citizen

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഊർജ്ജിത കെട്ടിട നികുതി പിരിവ് കാമ്പയിൻ: 2025-26നികുതി അടവാക്കുക, സമ്മാനം നേടുക...30-01-2026 മ...
31/01/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
ഊർജ്ജിത കെട്ടിട നികുതി പിരിവ് കാമ്പയിൻ: 2025-26

നികുതി അടവാക്കുക, സമ്മാനം നേടുക...
30-01-2026 മുതൽ നികുതി അടക്കുന്നവരിൽ നിന്നും ഒരാൾക്ക് ഒരു LED ബൾബ് സമ്മാനം...

ക്യൂ ഇല്ല...
കാത്തിരിപ്പ് വേണ്ട.....

കെട്ടിട നികുതി (വസ്തു നികുതി) ഓൺലൈൻ ആയി അടവക്കുന്നതിനുള്ള ലിങ്ക് താഴെ ചേർക്കുന്നു.👇

https://ksmart.lsgkerala.gov.in/ui/property-tax/quick-pay-tax/citizen

30/01/2026

മേരാ ഗാവ്
മേരി ദരോഹാർ
പ്രത്യേക ഗ്രാമസഭ
🗓️29/01/2026
📍ഗവ.ഹൈസ്കൂൾ, പൊന്മുണ്ടം

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ചേർന്നവയോജന സ്പെഷ്യൽ ഗ്രാമസഭയിൽ നിന്നും...
29/01/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
2026-27 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ചേർന്ന
വയോജന സ്പെഷ്യൽ ഗ്രാമസഭയിൽ നിന്നും...

29/01/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
2026-27 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ചേർന്ന
ഭിന്നശേഷി ഗ്രാമസഭയിൽ നിന്നും...

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ചേർന്നഭിന്നശേഷി ഗ്രാമസഭയിൽ നിന്നും...
29/01/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
2026-27 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ചേർന്ന
ഭിന്നശേഷി ഗ്രാമസഭയിൽ നിന്നും...

Address

Ponmundam P O
Tirur
676106

Alerts

Be the first to know and let us send you an email when Ponmundam Grama Panchayat Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ponmundam Grama Panchayat Official:

Share