29/07/2026
🚩തൻ്റെ മകളെ അറസ്റ്റ് ചെയ്യാൻ സിപിഐഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റി ഓഫീസിൽ പൊലീസെത്തി എന്ന വാർത്ത കാണുന്ന ഐഷെയുടെ അമ്മയെ കുറിച്ച്. എനിക്കുറപ്പാണ് ആ അമ്മ വാർത്ത കണ്ടയുടൻ ഉച്ചത്തിലൊരു ഇങ്ക്വിലാബ് മുഴക്കി കാണും. ബംഗാളിൽ ദുർഗ്ഗാപൂരിലെ ഏതെങ്കിലുമൊരു തെരുവിലിപ്പോൾ ചുവന്ന കൊടി പിടിച്ച് പ്രതിഷേധ പ്രകടനത്തിൽ ആ അമ്മ പങ്കെടുക്കുന്നുണ്ടാവും.
സഖാവ് ഐഷെ സംഘപരിവാരത്തിൻ്റെ ഹിറ്റ്‌ലിസ്റ്റിൽ പെടുന്നത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തോടെയല്ല. അതിനും 6 വർഷങ്ങൾക്ക് മുമ്പ് ജെഎൻയുവിൻ്റെ മുന്നിൽ ആർഎസ്എസുകാർ തല്ലിപ്പൊളിച്ച തലയുമായി നിന്ന് മുദ്രാവാക്യം വിളിച്ചിരുന്ന വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ് ഐഷെയെ ഓർക്കുന്നില്ലേ. അന്ന് പ്രതികരണം തേടി ദുർഗാപൂരിലേക്ക് വണ്ടി കയറിയ മാധ്യമങ്ങളോട് അമ്മ ആദ്യം പ്രതികരിച്ചത് “Obviously, I am very proud of her" എന്നായിരുന്നു. അതെ, അതൊരു സ്വാഭാവികതയാണ്. സ്വാഭാവികമായും ഒരു വിപ്ലവകാരിയുടെ അമ്മയ്ക്ക് തോന്നേണ്ട അഭിമാനം തന്നെയാണത്. ആ അഭിമാനത്തിന് മുന്നിൽ നിങ്ങളുടെ പോലീസും പട്ടാളവും അവരുടെ പടക്കോപ്പുകളും നിർവീര്യമായി പോകും സാറെ. അന്ന് ഐഷെയെ ഓർത്ത് അഭിമാനം കൊള്ളാൻ ഒരമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇന്നങ്ങനെയല്ല, അന്ന് പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കാൻ എസ്എഫ്ഐ സഖാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്നങ്ങനെയല്ല. ഇന്ന് ഐഷെക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ രാജ്യത്തെ കോടാനുകോടി യുവജനതയുണ്ടെന്നോർക്കണം, സാക്ഷാൽ മോദിയെ മുട്ടുകുത്തിച്ച പൊളിറ്റിക്കൽ ഇന്ത്യൻ യൂത്ത്. ഐഷെയെ ഓർത്ത് അഭിമാനം കൊള്ളാൻ അവരുടെ അമ്മമാരും. അവരുടെയാകെ നേതാവാണിന്ന് സഖാവ് ഐഷെ ഘോഷ്.
ഇരുപത്തിനാലാം വയസ്സിൽ തൻ്റെ തലതല്ലി പൊളിച്ച ആർഎസ്എസുകാരോട് ഐഷെ പകരം ചോദിച്ചത് അവരിൽ പ്രധാനൊരുത്തൻ്റെ മന്ത്രിക്കസേരയെടുത്തെറിയാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടാണ്. പാറ്റ പാർട്ടിയുടെ നേതാവ് അഭിജിത്ത് സമരം തുടങ്ങാൻ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് വണ്ടി കയറുമ്പോൾ ഫോണിൽ വിളിച്ച് പിന്തുണ തരണം എന്നഭ്യർത്ഥിക്കുന്നിടത്തോളം വളർന്നു ഐഷെ ഘോഷ് എന്ന വിദ്യാർത്ഥി പ്രക്ഷോഭകാരി.
ഇന്നത്തെ പോലീസ് നടപടികളും, ഭാവിയിൽ വരാൻ സാധ്യതയുള്ള അതിക്രമങ്ങളും ഐഷെ ഘോഷ് എന്ന വിപ്ലവകാരിയെ കൂടുതൽ രാകി മിനുക്കാൻ സഹായിക്കും. നിങ്ങൾ വേട്ടയാടുന്തോറും ഞങ്ങളുടെ കരുത്ത് കൂടിക്കൊണ്ടേയിരിക്കും.(കടപ്പാട്)🚩🚩🚩🚩