01/08/2025
പിരിച്ചുവിടൽ ഇടതുപക്ഷ നയമല്ല -മാങ്കോട് രാധാകൃഷ്ണൻ..............................................
തിരു:
തൊഴിലാളികളുടെ വിയർപ്പിൻ്റെയും അധ്വാനത്തിൻ്റെയും ഫലം കൂടിയാണ് ഇടതുപക്ഷ ഗവർമെൻ്റ്' .ഗവർമെൻ്റിൻ്റെ ഭാഗമായി നില്കേണ്ട ഉദ്യോഗസ്ഥർ തൊഴിലാളിവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കാൻ കഴിയില്ല. അത്തരക്കാരോട് സർക്കാർ കർശന നിലപാടുകൾ സ്വീകരിക്കണമെന്ന് CPI തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു . C-DIT ലെ താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് സിഡിറ്റ് ജില്ലാ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിരിച്ചുവിടൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമല്ല മറിച്ച് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്ന ഒരു സർക്കാരാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ എന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാരിന്റെ യശസിന്കോട്ടം തട്ടുന്ന നടപടികൾ സ്വീകരിക്കുന്ന എത്ര ഉന്നതനായ ഉദ്യോഗസ്ഥൻ
ആയാലും ആസ്ഥാനത്ത് വെച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്നും അദ്ദേഹംചൂണ്ടിക്കാട്ടി
പൊതുമേഖലാ സ്ഥാപനമായ സിഡിറ്റിൽ നിന്നും പിരിച്ചുവിടപ്പെട്ട 228 തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഡിറ്റ് സിറ്റി ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സിഡിറ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടുംസിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ കെ ജി ശിവാനന്ദൻ അധ്യക്ഷത വഹിച്ചു എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർസ്വാഗതം ആശംസിച്ചു. സിഡിറ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സോളമൻ വെട്ടുകാട്,ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷിറാസ് ,പി എസ് നായിഡു , നിർമ്മലകുമാർ,സുനിൽ മതിലകം ,പട്ടം ശശിധരൻ, പാപ്പാനം കോട് അജയൻ, മുജീബ് റഹ്മാൻ ,ഡി അരവിന്ദാക്ഷൻ ,എം ശിവകുമാർ ,ബി എസ് റെജി ,ഷാജി കുമാർ, അഭിലാഷ് ആൽബർട്ട്, മൈക്കിൾബാസ്റ്റിൻ ,ദീപ ഡി എ ,പുഷ്പവല്ലി ടീച്ചർ, പേട്ട രവീന്ദ്രൻ ,ആർ കുമാരൻ എന്നിവർ സംസാരിച്ചു
പ്രകടനത്തിനും ധർണ്ണയ്ക്കും കാലടി പ്രേമചന്ദ്രൻ ,പുറുത്തിപ്പാറ സജീവ്, ടി.എം ഉദയകുമാർ ,ആറ്റിപ്ര ചന്ദ്രബാബു ,കർണ്ണികാരം ശ്രീകുമാർ ,ആൾ സെയിൻറ്സ് അനിൽ, കൊഞ്ചിറവിള ഗോപു,ജ്യോതിഷ് കുമാർ എന്നിവർ നേതൃത്വം നൽകി
വിശ്വാസപൂർവം
മീനാങ്കൽ കുമാർ
സെക്രട്ടറി