Carrot & Stick

Carrot & Stick Exploring the good and bad within our community. A platform for thoughts, insights, and constructive discussions. Let’s grow together !

25/03/2026

"ഒരു നല്ല രാഷ്ട്രീയ പ്രവർത്തകൻ അധികാരത്തിനായി ജീവിക്കുന്നവനല്ല, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ജീവിക്കുന്നവനാണ്"
- JP

23/03/2026

ശാന്തതയും സൗകര്യവും ഒരുമിക്കുന്ന നിങ്ങളുടെ സ്വപ്നവീട്… 🏡✨

Thrissur നഗരത്തിൽ നിന്ന് വെറും 3.5 കിലോമീറ്റർ മാത്രം അകലത്തിൽ, ഗതാഗത തിരക്കുകളില്ലാത്ത, ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന 2 BHK / 3 BHK (Ready to Occupy) അപ്പാർട്ട്മെന്റുകൾ.

ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സമീപത്ത് തന്നെ:

🎓 എൻജിനീയറിംഗ് കോളേജുകൾ
🏫 CBSE സ്കൂളുകൾ
🏥 മികച്ച ആശുപത്രികൾ

കുടുംബത്തോടൊപ്പം സമാധാനപരവും സുരക്ഷിതവുമായ ജീവിതത്തിനുള്ള മികച്ച തിരഞ്ഞെടുപ്പ്.
📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9400221111

17/03/2026

മനുഷ്യാ…
മദപ്പാട് കാലമാണ്, സ്വയം ചങ്ങലക്കിടൂ.. !

“തന്ത്രികൾ തന്ത്രങ്ങൾ മെനയുമ്പോൾ…”മധുസൂദനൻ നായരുടെ കവിതയിലെ വരികൾ ഏറെക്കുറെ ഇങ്ങനെയാണ്“അന്നത്തെ അന്നത്തിൻ അന്യന്റെ ഭാണ്ഡ...
10/01/2026

“തന്ത്രികൾ തന്ത്രങ്ങൾ മെനയുമ്പോൾ…”

മധുസൂദനൻ നായരുടെ കവിതയിലെ വരികൾ ഏറെക്കുറെ ഇങ്ങനെയാണ്

“അന്നത്തെ അന്നത്തിൻ അന്യന്റെ ഭാണ്ഡങ്ങൾ തന്ത്രത്തിൽ ഒപ്പിച്ചെടുക്കുന്നു.”

“എന്നാൽ ഈ തന്ത്രങ്ങൾ എല്ലാം അന്നത്തിനാണോ…”

ഈ പ്രവർത്തികളെല്ലാം തന്നെ താഴെപ്പറയുന്ന ഒരു ശതമാനത്തിലേക്കും ഒൻപത് ശതമാനത്തിലേക്കും എത്തിച്ചേരാനുള്ള മതിലുകളെ പൊളിക്കലാണ്.

ഈ അടുത്ത് വായിച്ച ഒരു ബുക്കിനകത്ത് പറഞ്ഞിരിക്കുന്ന കാര്യമാണ് ഈ ലോകത്ത് ഒരു ശതമാനം എലൈറ്റ് ഗ്രൂപ്പും , 9% ശതമാനം എലൈറ്റ് ഗ്രൂപ്പ് എന്ന ഉന്നത ആളുകളെ വട്ടമിട്ട് പറന്നു കൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം ആളുകളും ബാക്കി 90%,
ഈ ഒരു ശതമാനത്തിൽ വരുന്ന ഉന്നതരെയും ഉന്നതരുടെ സഹായികൾക്കും വേണ്ടി പണിയെടുത്ത് കാര്യങ്ങളെ മുന്നോട്ടു നയിക്കാൻ കർമ്മ മേഖലയിൽ പ്രവർത്തിക്കുന്നവരും ആണ്.

ഈ മൂന്ന് ലെവലിലുള്ള ആളുകൾ തമ്മിൽ ശക്തമായ വിടവുകളുണ്ട് മതിലുകൾ ഉണ്ട് അതിനെ മറികടക്കാൻ ആർക്കും സാധ്യമല്ല.

ഇത് ഏറെക്കുറെ സത്യസന്ധമായി തോന്നുന്ന കാര്യവുമാണ് കാരണം രാജ്യത്തിൻറെ 40% സമ്പത്ത് കൈകാര്യം ചെയ്യുന്നത് 1% ആളുകളാണ്.

എന്നാൽ ഈ മൂന്ന് ലെവലുള്ള ആളുകളും ഒരുമിച്ച് വരുന്ന ഒരേയൊരു സ്ഥലം എന്നുള്ളത് ദൈവങ്ങളുടെ സന്നിധിയിലാണ് , ദൈവങ്ങളിലേക്ക് ആണ് അതിന് കാരണമുണ്ട്. നല്ലതിനും ചീത്തയ്ക്കും ആയ പലകാര്യത്തിലുള്ള കാര്യസാധ്യതയ്ക്ക് , പ്രതീക്ഷകൾക്ക് മനുഷ്യനപ്പുറത്തുള്ള എത്തിച്ചേരലിന് അത്താണിയായി എല്ലാവരും ആശ്രയിക്കുന്ന ഒരു സ്ഥലമാണ് ദേവാലയങ്ങൾ.

മലയ്യ സ്വർണം പൊതിയുന്നു, മുകേഷ് അംബാനി ഗുരുവായൂർ ദർശനം നടത്തുന്നു.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഭക്തൻ കിരീടം നൽകുന്നു. ആയിരങ്ങൾ അസുഖം മാറണേ എന്ന് പ്രാർത്ഥിക്കാൻ എത്തുന്നു.
സിനിമ വിജയിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
ഞാൻ കേസിൽ ജയിക്കണേ. നല്ലൊരു ജോലി കിട്ടണേ.
ലോകാ സമസ്താ സുഖിനോ ഭവന്തു.,
പ്രാർത്ഥനകൾ ഇങ്ങനെ പലതാണ്.,
എന്നാൽ എല്ലാവരും ആശ്രയിക്കുന്നത് ദേവാലയങ്ങളെയാണ് … ദൈവങ്ങളെയാണ്.

“ഒരു ചന്ദനത്തിരിയുടെ പരസ്യമാണ് ഓർമ്മയിൽ വന്നത് ചന്ദനത്തിരി കത്തിക്കാൻ പല കാരണങ്ങൾ ഉണ്ടാകാം പക്ഷേ കത്തിക്കാനുള്ള ചന്ദനത്തിരി ഒന്നേയുള്ളൂ, —— brand.”

ഇവിടെ ശ്രീനിവാസിന്റെ മരണത്തിനോട് അനുബന്ധിച്ച് അദ്ദേഹം പറഞ്ഞ ഒരു റീല് കാണുകയുണ്ടായി അത് അദ്ദേഹം വായിച്ച ഒരു ബുക്കിൽ നിന്നുള്ള അറിവാണ്.

അത് ഏതാണ്ട് ഇങ്ങനെയാണ്

“ഒരു ഫിലോസഫർ പറയുന്നതാണ് ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ദൈവം ഉണ്ടാകാതിരിക്കുന്നതാണ് അദ്ദേഹത്തിൻറെ അന്തസ്സിന് നല്ലത്.”

ദൈവത്തിനെ പലരും പല രീതിയിൽ ഉപയോഗിച്ചിരിക്കുകയാണ്. അതിൽ ദൈവത്തിൻറെ പിതാവ് എന്ന് പറയുന്ന തന്ത്രി അടക്കം എന്നറിയുമ്പോൾ ഉള്ള ഒരു പ്രയാസമാണ് , ഓർമ്മപ്പെടുത്തലാണ് ഇവിടെ.

ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ ത്യാഗവും സമയവും എടുത്ത് ഇത്ര ദൂരം സഞ്ചരിച്ച് ,
തൻറെ കാര്യസാധ്യതയ്ക്ക് അയ്യനെ കാണാൻ എത്തുന്ന ഒരു സ്ഥലമാണ് ശബരിമല.

ഈ വരുന്നവരിൽ ഒരു ശതമാനം, 10 ശതമാനം വേണ്ട 20 ശതമാനം ആളുകൾ
സമൂഹത്തിനെ ചൂഷണം ചെയ്യുന്നതിന് ദൈവത്തിൻറെ സഹായം അഭ്യർത്ഥിച്ചു വരുന്നതായിരിക്കാം,
എന്നാൽ 80 ശതമാനം ആളുകൾ വരുന്നത് അവരുടെ ലൈഫിന്റെ പ്രതീക്ഷയ്ക്ക് വേണ്ടിയിട്ടാണ് , അസുഖങ്ങൾ മാറാൻ , ജോലി കിട്ടാൻ , മുന്നോട്ടു ജീവിതം നയിക്കാൻ,
എല്ലാ പ്രതീക്ഷകളും തകരുമ്പോൾ അവർ ആശ്രയിക്കുന്ന അവസാനത്തെ അത്താണിയാണ് ദേവാലയങ്ങൾ അല്ലെങ്കിൽ ശബരിമല അല്ലെങ്കിൽ ദൈവങ്ങൾ.

ഈ പ്രതീക്ഷ , വിശ്വാസം ലോകത്തിനെ പിടിച്ചുനിർത്താനുള്ള, മുന്നോട്ടുപോകാനുള്ള ഒരു പ്രധാന വസ്തുതയാണ് , തീർച്ചയായിട്ടും ആവശ്യമുള്ളതാണ്. ഇത് ശാസ്ത്രത്തിനെ വച്ചുകൊണ്ട് അളക്കാനോ കമ്മ്യൂണിസം കൊണ്ട് വിലപേശാനോ കഴിയുന്നതല്ല. ഇവിടെ ആണി അടിക്കുന്ന ആദ്യത്തെ സ്റ്റെപ്പ് ആയിരുന്നു സ്ത്രീകളെ ശബരിമല കയറ്റാനുള്ള ഗവൺമെന്റിന്റെ ഒരു വ്യഗ്രത.

ഇന്നിതാ തന്ത്രിയടക്കം കള്ളത്തരത്തിന് കൂട്ടുനിന്നതിന്റെ സംശയ നിഴലിലാണ്. ഇത് സമൂഹത്തിന് നൽകുന്നത് പ്രതീക്ഷകളെ ഇല്ലാതാക്കലാണ്. പ്രതീക്ഷകൾ ഇല്ലാതായാൽ സമൂഹത്തിന് ഭ്രാന്ത് പിടിക്കും, ഭ്രാന്ത് സമൂഹത്തിനെ ഇല്ലാതാക്കും. ആ ഭ്രാന്തിനെ ആർക്കും തടയാൻ കഴിയില്ല ദൈവങ്ങൾക്ക് പോലും !
കാരണം ദൈവങ്ങളിലെ വിശ്വാസം ഇല്ലാതായിട്ട് ഉണ്ടാകും.

അതുകൊണ്ടുതന്നെ ദൈവങ്ങളെ കക്കരുത് കൊല്ലരുത് അത് സമൂഹത്തിൻറെ പ്രതീക്ഷയാണ്!
-JP

22/12/2025
ദിലീപിനോട് മാപ്പ് പറയാൻ നമ്മൾ ബാധ്യസ്ഥരല്ലേ ?ഒരു പ്രശസ്തയായ നടിയെ ബലാത്സംഗം ചെയ്തു എന്നതിൻറെ സൂത്രധാരൻ എന്ന കുറ്റം ആരോപി...
14/12/2025

ദിലീപിനോട് മാപ്പ് പറയാൻ നമ്മൾ ബാധ്യസ്ഥരല്ലേ ?

ഒരു പ്രശസ്തയായ നടിയെ ബലാത്സംഗം ചെയ്തു എന്നതിൻറെ സൂത്രധാരൻ എന്ന കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പ്രശസ്ത നടനായ ദിലീപിനോട് മാപ്പ് പറയാൻ നമ്മൾ ബാധ്യസ്ഥരല്ലേ ?

ആരാണ് നമ്മൾ ? മൂന്നരക്കോടി ജനം ആണോ ? പോലീസ് ആണോ ? കോടതിയാണോ ?

കുറേക്കാലം നമ്മളും ദിലീപിനെ കുറ്റാരോപിതനായി കൊണ്ടു നടന്നില്ലെ ? അതോ ഇപ്പോഴും നമ്മളിൽ കുറ്റാരോപിതൻ തന്നെയാണോ ?

കുറ്റം ചെയ്തിട്ട് കുറ്റത്തിനുള്ള
തെളിവുകളെ ഇല്ലാതാക്കാൻ കഴിഞ്ഞു എന്നതാണോ?

വെറും ഗോപാലകൃഷ്ണൻ ദിലീപ് ആയി, ദിലീപിന്റെ പ്രസക്തിയിൽ നമുക്ക് അസൂയ ഉണ്ടോ ?

അദ്ദേഹത്തിൻറെ പണവും പ്രസക്തിയും അദ്ദേഹത്തിൻറെ സഹായിച്ചിട്ടുണ്ടോ ?

ഒരു പ്രസക്ത നടിയെ വെറും ഒരു ഗുണ്ടയ്ക്ക് ബലാത്സംഗം ചെയ്യാൻ തോന്നിയതാണോ ? അതോ കൊട്ടേഷൻ ആണോ ?

ഇതൊരു കൊട്ടേഷൻ ആണെങ്കിൽ ഈ കൊട്ടേഷന്റെ പുറകിൽ ആരാണുള്ളത് ?

കുറ്റം ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ മൂന്നുമാസത്തോളം
ദിലീപിനെ ജയിലിട്ടത് വളരെ വലിയ പാപം അല്ലേ ?

എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ആണല്ലോ അറസ്റ്റ് ചെയ്യുന്നതും ജയിൽ അടയ്ക്കുന്നതും. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഇത്രകാലം കൊണ്ട് ആ തെളിവുകൾ നശിച്ചു പോയി? എന്തുകൊണ്ട് ആ കുറ്റങ്ങൾ ആരോപിക്കപ്പെടുന്നില്ല ?

എന്ന വ്യക്തിയെ സിനിമാലോകം എന്തിന് ഇത്ര ഭയക്കുന്നു ? അല്ലെങ്കിൽ എന്തിന് ഇത്ര ബഹുമാനം കാണിക്കുന്നു ?

സമൃദ്ധമായി കുറ്റം ഒളിപ്പിക്കാൻ കഴിഞ്ഞു എന്ന ഒരു ബോഡി ലാംഗ്വേജ് അദ്ദേഹത്തിൽ ഉണ്ടോ ?

സമൂഹത്തിലെ ഒരു ശതമാനം ആളുകൾ 99 ശതമാനത്തിന് നയിക്കുന്നു എന്നത് ഈ കാര്യത്തിൽ സത്യമാണോ ?

99% ൽ 9 ശതമാനം അദ്ദേഹത്തിന് പിന്തുണയ്ക്കുന്നവരായി കാണിക്കുന്നതും കാണുന്നുണ്ട് അതിൽ എന്താണ് അർത്ഥം ?

അപ്പോൾ ബാക്കി വരുന്ന 90% ആണോ വിഡ്ഢികൾ ?
അതിൽ നമ്മൾ പെടുന്നില്ലേ അപ്പോൾ നമ്മൾ വിഡ്ഢികളാണോ ? നമ്മൾ Comment തൊഴിലാളികളൊ ?

ഒരു കുറ്റം ചെയ്യാത്ത ദിലീപിനെ ഈ സാഹചര്യം വന്നുവെങ്കിൽ എന്തുകൊണ്ട് അത് മറ്റുള്ളവരിലേക്ക് നീങ്ങിയില്ല ?എന്തുകൊണ്ട് ദിലീപ് ജയിലിൽ ആയി ?

തീർന്നില്ല ഇനിയും ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉണ്ട് ?

ഒരു സിനിമ കണ്ടതിനുശേഷം ഞാനും എൻറെ മകളും കൂടെ സിനിമയെ നന്നായിട്ട് നിരൂപണം നടത്താറുണ്ട് ?

അതെ നമ്മുടെ വീട്ടിൽ നടക്കുന്നതുവരെ എല്ലാം നമുക്ക് സിനിമ പോലെയാണ് ?

അടുത്ത സിനിമ ഇറങ്ങുമ്പോൾ ഈ സിനിമ മങ്ങും !

സിനിമകൾ വന്നുകൊണ്ടിരിക്കുന്നു , പഴയ സിനിമകൾ മങ്ങിക്കൊണ്ടിരിക്കുന്നു.

അടുത്തിറങ്ങിയ സിനിമകൾ

ശബരിമല സ്വർണ്ണം

Who Cares

ദിലീപ് നിരപരാധി

മഞ്ജുവാണ് പിന്നിൽ

പൾസറിനും കൂട്ടാളികൾക്കും 20 വർഷം

“കേരളത്തിൽ പുതിയ തരംഗം”

പുതിയ സിനിമയാണ് പഴയതെല്ലാം മങ്ങി പോയിക്കൊണ്ടിരിക്കുന്നു.

90% ഉള്ള കമൻറ് തൊഴിലാളികൾക്ക് സംസാരിക്കാനുള്ള വിഷയമായി !

ഇവിടെ ആരൊക്കെയോ ഉള്ളിൽ ചിരിക്കുന്നുണ്ട് ? ആരൊക്കെയോ ഉള്ളിൽ കരയുന്നുണ്ട് ?ആർക്കറിയാം

സത്യം ഒരിക്കൽ പുറത്തുവരും ആർക്കറിയാം ?

Who knows ?

നീതിബോധം നീതിയിൽ ഉറച്ചു നിൽക്കണം.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.

-JP

“10 മാനുകളെ പട്ടി കടിച്ചു കൊന്നു, എന്നതല്ല പത്തുമാനുകളെ പട്ടിയെ കൊണ്ട് കടിപ്പിച്ചു കൊന്നു” എന്നാണ് പറയേണ്ടത് ! വാദിക്കാൻ...
08/12/2025

“10 മാനുകളെ പട്ടി കടിച്ചു കൊന്നു, എന്നതല്ല പത്തുമാനുകളെ പട്ടിയെ കൊണ്ട് കടിപ്പിച്ചു കൊന്നു” എന്നാണ് പറയേണ്ടത് ! വാദിക്കാൻ ആളില്ല, പറയാൻ അറിയില്ല, ന്യൂസ് ആക്കാൻ ആളില്ല !
അല്ലെങ്കിൽ ഇതൊരു വലിയ വിഷയമാണ്

അതെ കുറച്ചു ദിവസങ്ങൾക്കു മുൻപ് തൃശൂരിലുള്ള പുതിയ ZOO നടന്ന സംഭവമാണ്.

തൃശ്ശൂർ Zoo നിന്ന് പുത്തൂർ പുതിയ Zoo മാറ്റിയ മാനുകളിൽ 10 എണ്ണത്തിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

കാരണം അറിയാമോ ഈ Zoo നിന്ന് വേസ്റ്റ് വെള്ളം പോകുന്ന ചാലിലൂടെ പട്ടികൾ കടന്നുവന്ന് മാനിന്റെ കൂട്ടിൽ കയറി 10 മാനുകളെ കടിച്ചു കൊന്നു!

കൂട്ടിൽ ജനിച്ച് ഭക്ഷണം കഴിച്ച് കാഴ്ചക്കാരെ കൗതുകമാക്കി കാണിക്കാൻ വേണ്ടി മാത്രം ഒരുങ്ങിയ തലമുറകളായി ജീവിച്ചു വളർന്ന ഒരു കൂട്ടം മാനുകൾ.
ശത്രുക്കൾ എന്തെന്നറിയാത്ത ഒരുകൂട്ടം ജീവികൾ.

വിവേകിയായ മനുഷ്യൻ വിവേക ശൂന്യനായി
പട്ടികളെ തുറന്നു വിട്ടുകൊന്നു എന്നു തന്നെയല്ലേ പറയേണ്ടത് .

ആരാണ് കുറ്റക്കാർ ?

തീർച്ചയായും അതിനൊരു സിസ്റ്റം ഉണ്ടായിരിക്കണമായിരുന്നു , ആ സിസ്റ്റത്തിനെയാണ് നമ്മൾ പറയുന്നത് “Proactive” ; വരാൻ പോകുന്ന കാര്യങ്ങളെ മുൻകൂട്ടി കാണാൻ.

കഴിയാതെ പോയത്,
ആ പാവങ്ങൾക്ക് പറയാൻ പറ്റാത്തതു കൊണ്ട് തന്നെ അത് ആരും അറിയാതെ സ്വർണത്തിലും പെണ്ണിലും മുങ്ങിപ്പോയി.

ഇത് തികച്ചും മോശമായ ഒരു മെസ്സേജ് ആയിരിക്കും സമൂഹത്തിൽ നൽകുന്നത് !ഇത് ഉപയോഗിക്കാനുള്ള ഒരു പ്രേരണ നൽകുന്ന പോലെയാകും.ഭാവിയി...
07/12/2025

ഇത് തികച്ചും മോശമായ ഒരു മെസ്സേജ് ആയിരിക്കും സമൂഹത്തിൽ നൽകുന്നത് !ഇത് ഉപയോഗിക്കാനുള്ള ഒരു പ്രേരണ നൽകുന്ന പോലെയാകും.

ഭാവിയിൽ ആകേണ്ടത് ആയിട്ടുള്ള ഒരു പ്രതിമയല്ലേ ഇവിടെ സ്ഥാപിക്കേണ്ടത് ?

നമ്മുടെ ചിന്തകളിൽ ഇന്നുവരെ ഇല്ലാത്ത, മനസ്സിലേക്ക് കൊണ്ടുവരാനുള്ള ഒരു ശില്പമാണ് ശരിക്കും വേണ്ടത്.

പകരം ഇത് നമ്മുടെ തിങ്കിംഗ് പ്രോസസിൽ നെഗറ്റീവ് മെസ്സേജ് അല്ലേ തരുന്നത്.

ശുഭചിന്ത എന്ന് പറയുന്നത് എനിക്ക് വേണ്ട കാര്യങ്ങളെ , എനിക്ക് എൻറെ ജീവിതത്തിൽ കൊണ്ടുവരേണ്ട കാര്യങ്ങളെ എൻറെ മനസ്സിന് ഓർമിപ്പിക്കുന്ന ഒരു ചിത്രമാണ് ഒരു ശില്പമാണ് അവിടെ നിൽക്കുന്നതെങ്കിൽ
എൻറെ ചിന്തകളെ പ്രത്യേകിച്ചും കുട്ടികളിൽ അത് ഒരു പുതിയ ഭാവന സൃഷ്ടിച്ചേക്കാം , അതുപോലുള്ള ഒരാൾ ആകണമെന്ന് മനസ്സിൽ കൊണ്ടു വന്നേക്കാം , അത്തരത്തിലേക്ക് വേണ്ട കാര്യങ്ങളെ മനസ്സിലേക്ക് കൊണ്ടുവരാനുള്ള ശില്പങ്ങളാണ് നമുക്ക് ചുറ്റും വേണ്ടത് .

ഭാവിയിൽ ആകേണ്ടത് ആയിട്ടുള്ള ഒരു പ്രതിമയല്ലേ ഇവിടെ സ്ഥാപിക്കേണ്ടത് ?നമ്മുടെ ചിന്തകളിൽ ഇന്നുവരെ ഇല്ലാത്ത, മനസ്സിലേക്ക് കൊണ...
06/12/2025

ഭാവിയിൽ ആകേണ്ടത് ആയിട്ടുള്ള ഒരു പ്രതിമയല്ലേ ഇവിടെ സ്ഥാപിക്കേണ്ടത് ?

നമ്മുടെ ചിന്തകളിൽ ഇന്നുവരെ ഇല്ലാത്ത, മനസ്സിലേക്ക് കൊണ്ടുവരാനുള്ള ഒരു ശില്പമാണ് ശരിക്കും വേണ്ടത്.

പകരം ഇത് നമ്മുടെ തിങ്കിംഗ് പ്രോസസിൽ നെഗറ്റീവ് മെസ്സേജ് അല്ലേ തരുന്നത്.

ശുഭചിന്ത എന്ന് പറയുന്നത് എനിക്ക് വേണ്ട കാര്യങ്ങളെ , എനിക്ക് എൻറെ ജീവിതത്തിൽ കൊണ്ടുവരേണ്ട കാര്യങ്ങളെ എൻറെ മനസ്സിന് ഓർമിപ്പിക്കുന്ന ഒരു ചിത്രമാണ് ഒരു ശില്പമാണ് അവിടെ നിൽക്കുന്നതെങ്കിൽ
എൻറെ ചിന്തകളെ പ്രത്യേകിച്ചും കുട്ടികളിൽ അത് ഒരു പുതിയ ഭാവന സൃഷ്ടിച്ചേക്കാം , അതുപോലുള്ള ഒരാൾ ആകണമെന്ന് മനസ്സിൽ കൊണ്ടു വന്നേക്കാം , അത്തരത്തിലേക്ക് വേണ്ട കാര്യങ്ങളെ മനസ്സിലേക്ക് കൊണ്ടുവരാനുള്ള ശില്പങ്ങളാണ് നമുക്ക് ചുറ്റും വേണ്ടത് .

“ അമ്പലത്തിൽ പോയി നന്നായി ഒന്ന് പ്രാർത്ഥിച്ചു വാ.. എൻട്രൻസ് ആണ്.. നല്ല മാർക്ക് കിട്ടണം അല്ലെങ്കിൽ സീറ്റ് കിട്ടില്ല. “പ്ര...
18/08/2025

“ അമ്പലത്തിൽ പോയി നന്നായി ഒന്ന് പ്രാർത്ഥിച്ചു വാ.. എൻട്രൻസ് ആണ്.. നല്ല മാർക്ക് കിട്ടണം അല്ലെങ്കിൽ സീറ്റ് കിട്ടില്ല. “

പ്രതീക്ഷ നൽകാത്ത അമ്മയുടെ പതിവ് രീതി…

സീറ്റ് കിട്ടണം , മുഴുവൻ പഠിച്ചു തീർന്നിട്ടില്ല ! ,പഠിച്ചതു തന്നെ വരണേ ഭഗവാനെ’ ശരി ഭഗവാനോട് പറയാം , ഭഗവാനും കൂടെ നിൽക്കട്ടെ !!

കുളിച്ച് അമ്പലത്തിലേക്ക് …

അമ്പലത്തിൽ അധികം പേരൊന്നുമില്ല. കുറച്ചുനേരം കണ്ണടച്ചു നിന്ന് ഭഗവാന്റെ നേരെ പ്രാര്‍ത്ഥിച്ചു വല്ലാത്തൊരു പ്രതീക്ഷ തോന്നി. മൂന്നുവട്ടം അമ്പലത്തിനെ ചുറ്റാം .

ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് ചുറ്റുകയാണ്…

രണ്ടാം തവണ ചുറ്റുമ്പോഴാണ് ശ്രദ്ധിച്ചത് കിഴക്കോട്ട് തിരിഞ്ഞിരുന്ന ക്ഷീണിച്ച മുഖവുമായി ഒരു സന്യാസി.

ധ്യാനത്തിലാണ്…
എന്തോ ഒരു പ്രത്യേകത അദ്ദേഹത്തിൽ ഉള്ളതായി തോന്നി.

മൂന്നാം റൗണ്ട് കഴിഞ്ഞ് അല്പനേരം സ്വാമിയുടെ കുറച്ച് അകലെയായി കാത്തു നിന്നു ഒന്ന് സംസാരിക്കണം.

അതാ സ്വാമിജി കണ്ണു തുറന്നിരിക്കുന്നു എന്നെ പരിചയത്തിൽ നോക്കുന്നു … എന്തോ ആകർഷണീയത എന്നെ അങ്ങോട്ട് വലിക്കുന്നതായി എനിക്ക് തോന്നി.

ഞാൻ മെല്ലെ സാമിയുടെ അടുത്തേക്ക്…

“ഭയപ്പെടേണ്ട… തീർച്ചയായിട്ടും ലഭിക്കും”

ഈശ്വരാ… സ്വാമിജിക്ക് എങ്ങനെ ഇത് മനസ്സിലായി ഞാൻ സീറ്റിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് ?

ശരീരത്തിന് എന്തോ ഒരു വിറയിൽ പോലെ, എന്തോ ഒരു പ്രത്യേക ഊർജ്ജം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു… സർവ്വേശ്വരാ….

ഒന്നും പറയാതെ തന്നെ അല്പനേരം നോക്കി നിന്നു, സ്വാമിയും ഒന്നും തന്നെ ഉരിയാടിയില്ല. എന്തോ ഒരു കമ്മ്യൂണിക്കേഷൻ നടക്കുന്നതുപോലെ എനിക്ക് തോന്നി.

****

വിഷയം അല്പം ബുദ്ധിമുട്ടാണ് , പ്ലസ്ടു പോലെയല്ല ശരിക്കും പഠിക്കാനുണ്ട്.

“ എളുപ്പമല്ല അമ്മ പഠിക്കാൻ … നല്ല ടഫ് ആണ് “

“ നന്നായി പഠിക്ക് നിനക്ക് ഇഷ്ടപ്പെട്ട കോളേജും ഇഷ്ടപ്പെട്ട വിഷയം കിട്ടിയില്ലേ, അത് ഭഗവനോട്
നന്ദി പറയൂ…

പെട്ടെന്നാണ് ഓർത്തത് സ്വാമിജി എൻറെ കണ്ണിൽ നോക്കി പറഞ്ഞത്.

“ഭയപ്പെടേണ്ട… തീർച്ചയായിട്ടും ലഭിക്കും”

“ അമ്മേ അമ്പലത്തിലെ സ്വാമിജി എന്തുപറയുന്നു”

“ ആനന്ദ ധ്യാന സ്വാമി അല്ലേ “,

“ മോളെ ഭയങ്കര തിരക്കാണ് അമ്പലത്തില്… ഇപ്പോൾ സ്വാമിജി ഈ നാടിൻറെ ഐശ്വര്യമാണ് “

“ സംസാരം വളരെ കുറവാണ് മലയാളത്തിലും തമിഴിലും കുറച്ചു മാത്രം സംസാരിക്കും പക്ഷേ സ്വാമിയുടെ ആ നോട്ടം ഒരുപാട് ചൈതന്യം ഉള്ളതാണ് , എന്തെന്നറിയില്ല… ഈ സമൂഹത്തിന് ഒരുപാട് മാറ്റങ്ങളെ കൊണ്ടുവരാൻ ആസ്വാമിക്ക് കഴിഞ്ഞു”

നാടിന്റെയും നാട്ടുകാരുടെയും ക്ഷേമം സ്വാമിജിലൂടെ നൽകിയത് അമ്മ വാ തോരാതെ സംസാരിക്കുന്നു.

ഈശ്വരാ… എത്രയും വേഗം കാണണം എൻറെ വിജയത്തിൻറെ പുറകിലും ഉണ്ടല്ലോ എത്രയും വേഗം കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക്.

അമ്പലത്തിനു മുന്നിൽ പതിവിലേറെ ആളുകൾ ഉണ്ട് , എന്താണെന്ന് ഒരു വിശേഷ ദിവസം ?

നടയിലേക്ക് എത്തി നോക്കി, അതാ നടയിൽ എൻറെ മനസ്സിൽ വച്ച് ആരാധിക്കുന്ന സന്യാസി, അതെ മുഷിഞ്ഞ വേഷം , നരച്ച താടിയുമായി നടയിലൂടെ മുന്നിലേക്ക്.

തൊട്ടു പുറകിൽ അതാ പോലീസുകാർ തമിഴ്നാട്ടിലും കേരളത്തിലും ഉള്ള പോലീസുകാർ പത്തു വർഷം മുൻപിലെ ഒരു പീഡനക്കേസിൽ പ്രതിയാണ് .

ഒളിച്ചു താമസിക്കുകയാണ് !

-JP
കടപ്പാട് : മാതൃഭൂമി, 18 Aug, 2025

Address

Thrissur

Website

Alerts

Be the first to know and let us send you an email when Carrot & Stick posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Carrot & Stick:

Share

Category