CPIM Kaiparambu LC

CPIM Kaiparambu LC Official page of CPIM Kaiparambu LC

07/05/2026
01/05/2026

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ. ലോകത്തെമ്പാടുമുള്ള അദ്ധ്വാനിക്കുന്ന മനുഷ്യര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശത്തിനായി ചിക്കാഗോയിൽ നടന്ന തൊഴിലാളി പ്രക്ഷോഭത്തിന്‍റെ ഉജ്ജ്വലമായ ഓര്‍മയാണ് മെയ്ദിനം.
നവലിബറല്‍ മൂലധനവും മതവംശീയതയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള പണിയെടുക്കുന്ന വര്‍ഗങ്ങളുടെ ജീവിതാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മെയ്ദിനം സന്ധിയില്ലാത്ത പോരാട്ടത്തിന്‍റെ സന്ദേശമാണ് പകരുന്നത്. തൊഴില്‍ നിയമങ്ങളെയും സേവന വേതന വ്യവസ്ഥകളെയും അട്ടിമറിച്ചുകൊണ്ട് നവലിബറല്‍ മൂലധനം അതിന്‍റെ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ സ്ഥിരംതൊഴില്‍ ഇല്ലാതാക്കുകയും സര്‍വ്വ തൊഴില്‍ നിയമങ്ങളെയും മൂലധന ശക്തികള്‍ക്ക് അനുകൂലമായി മാറ്റിമറിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. ഈ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പിന്മടക്കമില്ലാത്ത പോരാട്ടത്തിൽ അണിനിരക്കാൻ ഈ മെയ്ദിനം
നമുക്ക് കരുത്ത് പകരും. ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

അഭിവാദ്യങ്ങൾ
04/04/2026

അഭിവാദ്യങ്ങൾ

LDF കൈപ്പറമ്പ് ലോക്കൽ കൺവെൻഷൻ CPI(M) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. M. ബാലാജി ഉദ്ഘാടനം ചെയ്തു. ISJD മണ്ഡലം പ്രസ...
21/03/2026

LDF കൈപ്പറമ്പ് ലോക്കൽ കൺവെൻഷൻ CPI(M) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. M. ബാലാജി ഉദ്ഘാടനം ചെയ്തു. ISJD മണ്ഡലം പ്രസിഡന്റ്‌ C. T. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. CPI മണ്ഡലം എക്സിക്യൂട്ടീവ് അംഗം സ. ലിനി ടീച്ചർ, കോൺഗ്രസ്‌ (S) നേതാവ് സി. ടി ജോസ്, CPI(M) പുഴയ്ക്കൽ ഏരിയ കമ്മിറ്റി അംഗം സ. കെ കണ്ണൻ, CPI(M) കൈപ്പറമ്പ് ലോക്കൽ സെക്രട്ടറി എം. എസ്. ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു. യോഗത്തിൽ CPI(M) ഏരിയാ കമ്മിറ്റി അംഗം സ. മിനി ബാബു സ്വാഗതംവും സ. ഷാജു ജോസ് നന്ദിയും രേഖപ്പെടുത്തി

CPI(M) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.ടി. കെ. വാസു കൈപ്പറമ്പ് ലോക്കൽ കമ്മിറ്റിയിലെ ആണ്ടപറമ്പ് ബ്രാഞ്ചിന്റെ കീഴിൽ...
21/01/2026

CPI(M) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.ടി. കെ. വാസു കൈപ്പറമ്പ് ലോക്കൽ കമ്മിറ്റിയിലെ ആണ്ടപറമ്പ് ബ്രാഞ്ചിന്റെ കീഴിൽ ഗൃഹസന്ദർശനം നടത്തി, CPI(M) കൈപ്പറമ്പ് ലോക്കൽ സെക്രട്ടറി സ. എം. എസ്. ശ്രീജിത്ത്‌, പുഴയ്ക്കൽ AC അംഗം സ. മിനി ബാബു, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എം.ജെ. നിജോൺ, എൻ. ആർ. രതീഷ്, വി. സി. വിജീഷ്, സി. ഗോകുൽ എന്നിവർ പങ്കെടുത്തു

CPIM പുഴയ്ക്കൽ ഏരിയ കമ്മിറ്റി അംഗം സ:കെ.കെ സുരേന്ദ്രൻ അന്തരിച്ചു.ആദരാഞ്ജലികൾ🙏
10/12/2025

CPIM പുഴയ്ക്കൽ ഏരിയ കമ്മിറ്റി അംഗം സ:കെ.കെ സുരേന്ദ്രൻ അന്തരിച്ചു.
ആദരാഞ്ജലികൾ
🙏

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 19 LDF സ്ഥാനാർഥി. സ.എ. ടി. കൊച്ചുമേരി യെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെ...
01/12/2025

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 19 LDF സ്ഥാനാർഥി. സ.എ. ടി. കൊച്ചുമേരി യെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക 🚩

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 3 LDF സ്ഥാനാർഥി. സ. സൗമ്യ ശോഭൻലാലിനെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്തു...
01/12/2025

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 3 LDF സ്ഥാനാർഥി. സ. സൗമ്യ ശോഭൻലാലിനെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക 🚩

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 17 LDF സ്ഥാനാർഥി. സ. എൻ.ആർ. രതീഷിനെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്തു ...
01/12/2025

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 17 LDF സ്ഥാനാർഥി. സ. എൻ.ആർ. രതീഷിനെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക 🚩

Address

കൈപ്പറമ്പ്
Thrissur
680546

Telephone

+919847755955

Website

Alerts

Be the first to know and let us send you an email when CPIM Kaiparambu LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share