30/09/2020
അന്ധമായ കോണ്ഗ്രസ് വിരോധം കൊണ്ട് നടന്നവരെ വായിക്കുക
ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ശ്രീ #നരസിംഹറാവു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട മഹാനായ കോൺഗ്രസ് നേതാവ് !! സത്യങ്ങളുമായി യാതൊരു പുലബന്ധവുമില്ലാത്ത കുറെ കാര്യങ്ങൾ പലരും അവതരിപ്പിക്കുന്നത് കാണുന്നു,,
കോൺഗ്രസ് ശത്രുക്കൾ പടച്ചു വിട്ട റാവു വിരുദ്ധ ജൽപ്പനങ്ങൾ അതെ പടി തലയിൽ ചുമന്നു നടക്കുന്നവരിൽ ചില കോൺഗ്രസുകാരും ഉൾപ്പെട്ടിരുന്നു എന്നതാണ് ഏറെ ഖേദകരം,
സ്വന്തം നേതാക്കളെ പറ്റിയും പ്രസ്ഥാനത്തെ പറ്റിയും സ്വയം പഠിക്കാതെ ശത്രുക്കൾ അവരുടെ പേജിലും സ്റ്റേജിലും പറയുന്ന കാര്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങി.. അതാണ് സത്യം എന്ന് ധരിക്കാനും ധരിപ്പിക്കാനും ആണ് ഇത്തരക്കാർക്ക് ഇഷ്ടം.
ഈ ജൽപ്പനങ്ങൾ അടിച്ചിറക്കുന്നവർക്ക് എന്തറിയാം റാവുവിനെ പറ്റി ?
കോൺഗ്രസിന്റെയും റാവുവിന്റെയും ആജന്മ ശത്രു കുൽദീപ് നയ്യാർ എന്ന ഡൽഹിയിലെ പത്രക്കാരൻ തന്റെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പിക കഥക്ക് അക്ഷര രൂപത്തിൽ ജന്മം നൽകിയപ്പോൾ ആ ജന്മത്തെ എടുത്ത് താലോലിക്കാൻ കമ്മികൾക്ക് ഒപ്പം ചില കോൺഗ്രസ് വിരുദ്ധ അനുബന്ധ അണികളും കൂടി പങ്ക് ചേർന്നു.
എന്തൊക്കെയായിരുന്നു കുൽദീപ് നയ്യാരുടെ കണ്ട് പിടിത്തങ്ങൾ.
ബാബരി മസ്ജിദ് തകർക്കപ്പെടുന്നത് വരെ റാവു പൂജാമുറിയിൽ അതിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നുവത്രേ പൂജ നടത്തുകയായിരുന്നുവത്രേ .!!
ഈ സംഭവം ആരെങ്കിലും കണ്ടവരുണ്ടോ എന്നൊന്നും ചോദ്യമുയർന്നതേയില്ല.
സാഹചര്യം അങ്ങിനെയായിരുന്നല്ലോ.
ഇല്ലാത്ത കഥകൾ വല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച് നയ്യാർ തന്റെ പേനത്തുമ്പിലൂടെ അക്ഷരങ്ങളാക്കി പുറത്തേക്ക് തള്ളിയപ്പോൾ ബാബരി മസ്ജിദിന്റെ പേരിൽ ന്യൂനപക്ഷങ്ങളിൽ ഉണ്ടായ അതൃപ്തി മുതലെടുത്തു കൊണ്ട് കോൺഗ്രസിനെ കുഴിച്ചു മൂടാൻ ശപഥമെടുത്ത അബ്ദുനാസർ മദനിയും കൂട്ടരും റാവു വിരോധം ആളിക്കത്തിക്കാൻ മുമ്പിൽ ഉണ്ടായിരുന്നു.
കേരളത്തിലെ കോൺഗ്രെസ്സുകാരിൽ പോലും ഇത്രക്ക് റാവു വിരോധം അവരുടെ മസ്തിഷ്ക്കങ്ങളിലേക്ക് അടിച്ചു കയറ്റുന്നതിൽ മദനിയോളം പങ്കു വഹിച്ച മറ്റൊരു നേതാവുമില്ല.
1949 ലാണ് ബാബരി പള്ളിയിൽ അവസാനമായി ഇശാഹ് നമസ്കരിച്ചത്.
അതിനും എത്രയോ വർഷം മുമ്പ് തന്നെ തന്നെ സംഘപരിവാർ പള്ളിപൊളിക്കാൻ നടക്കുന്നു.
ഇന്ത്യയിലേക്ക് കടന്നുവന്ന മുഗൾ രാജവംശത്തിലെ ചക്രവർത്തിയായിരുന്ന ബാബർ 1526 ൽ പണികഴിപ്പിച്ചതാണ് ബാബ്റി മസ്ജിദ്.
ഹിന്ദു വിശ്വാസപ്രകാരം ഭഗവാൻ ശ്രീ രാമന്റെ ജന്മ ഭൂമി ആയ അയോധ്യയിലാണ് ഈ പള്ളി നില്കുന്നത് എന്നതിനാൽ ഒരുകൂട്ടം തീവ്രഹിന്ദു വർഗ്ഗീയ വാദികൾ അവിടെ ക്ഷേത്രാരാധനക്കുള്ള അനുമതി തേടി കൊണ്ട് 1885 ൽ തന്നെ ബ്രിട്ടീഷ് കൊളോണിയൽ കോർട്ടിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു.
ഈ വാദം ബ്രിട്ടീഷ് കോടതി നിരാകരിച്ചെങ്കിലും 1949 ൽ ഫൈസലാബാദ് ജില്ലാ കോടതി ജഡ്ജി നയ്യാർ അനുകൂലമായി ഒരു വിധി പ്രഖ്യാപിക്കുകയും അവിടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയുമുണ്ടായി.
കോടതിയാണ് അനുവദിച്ചത് സർക്കാർ അല്ല.
ആ വിഗ്രഹം എടുത്ത് പുഴയിലേക്ക് എറിയണം എന്നാണ് നെഹ്റു അന്ന് എടുത്ത നിലപാട്.
പിന്നീടവിടുന്നങ്ങോട് പളളി പൊളിക്കാനുള്ള തീവ്ര ശ്രമങ്ങളായി.
ഒടുവിൽ 1992 ഡിസംബർ 6 നാണ്
അവർക്കത് സാധിച്ചത്.
അന്നത്തെ യുപി മുഖ്യമന്ത്രി കല്യാൺ സിംഗ്..BJPക്കാരൻ,
കറകളഞ്ഞ RSSകാരൻ.
കല്യാൺ സിംഗ് വരുന്നത് വരെ അവർക്കതിന് സാധിച്ചിട്ടില്ല.
അന്ന് ഉത്തർപ്രദേശിൽ കല്യാൺ സിംഗിന്റെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതിന്റെ അനുകൂലമായ സാഹചര്യം മുതലെടുത്തു കൊണ്ട് രാമക്ഷേത്രം നിർമ്മിക്കാൻ സംഘപരിവാർ സംഘടനകളുടെ ആഹ്വാന പ്രകാരം കേരളമുൾപ്പെടെ രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർസേവകർ അയോദ്ധ്യ ലക്ഷ്യമാക്കി നീങ്ങി. ഇത് രാജ്യ സുരക്ഷക്കും സമാധാനത്തിനും ഭംഗം വരുത്തുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരസിംഹറാവു സുപ്രീം കോടതിയെ സമീപിച്ചു.
ബാബരി മസ്ജിദ് തകർക്കുന്നതിന്റെ തലേ ദിവസം ഇന്ത്യയിലെ പരമോന്നത കോടതിയിൽ മസ്ജിദിന് ഭീഷണിയുണ്ടെന്നും സുരക്ഷാ സേനയെ അയക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ടതും ഇതേ റാവു സർക്കാർ ആയിരുന്നു എന്ന് കോൺഗ്രെസ്സുകാർ പോലും എവിടെയും പറഞ്ഞില്ല. അന്ന് യുപി ഭരിക്കുന്ന ബിജെപി സർക്കാരിന് വേണ്ടി
സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചത് അയോധ്യയിൽ നടക്കുന്നത് കർസേവകരുടെ സംഗമം മാത്രമാണെന്നും മസ്ജിദിനു യാതൊരു വിധ കേടുപാടുകളും സംഭവിക്കില്ലെന്നും കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും
ആയിരുന്നു. ആ വാദം അംഗീകരിച്ച കോടതി കേന്ദ്ര സേനയെ അയക്കാൻ അനുമതി നൽകിയില്ല. എന്ന് മാത്രമല്ല കല്യാൺസിംഗ് സർക്കാർ വാക്കാൽ ഉറപ്പ് നൽകിയാൽ മാത്രം പോരാ അത് സത്യവാങ്മൂലം ആയി എഴുതി നൽകണം എന്ന് ഉത്തരവിടുകയും കല്യാൺസിംഗ് സർക്കാർ അത് എഴുതി നൽകുകയും ചെയ്തു. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ
സുപ്രീം കോടതിയിൽ ഒരു സംസ്ഥാന സർക്കാർ എഴുതി നൽകിയ ഉറപ്പ് പാലിക്കപ്പെടും എന്ന് വിശ്വസിച്ചത് മാത്രമാണ് റാവു ഇതിൽ ചെയ്ത ഏക അപരാധം.
പക്ഷെ മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മുഴുവൻ പാപഭാരവും റാവുവിന്റെ പിരടിയിൽ മാത്രമായി.
നിങ്ങൾ ഒന്നറിയുക.
അന്നും ഇന്നും ഇന്ത്യയിൽ #ഫെഡറൽ സംവിധാനമാണ്.
സംസ്ഥാനങ്ങളുടെ ആഭ്യന്തര സുരക്ഷ #സ്റ്റേറ്റിന്റെ ചുമതലയാണ്.
അങ്ങിനെ ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റ മുഖ്യമന്ത്രി തന്റെ കടമ നിർവഹിക്കും എന്ന് കോൺഗ്രസ്സ് വിശ്വാസിച്ചു പോയി.
അല്ലാതെ പള്ളി പൊളിച്ചതിൽ ഒരൊറ്റ കോൺഗ്രസുകാരനും ഉണ്ടായിരുന്നില്ല.
അന്ന് വരെ തർക്കമന്ദിരം എന്ന് മാത്രം എഴുതിയിരുന്ന ദേശാഭിമാനി ബാബരി മസ്ജിദ് എന്നെഴുതാൻ തുടങ്ങി.
പള്ളി തകർത്ത ആർഎസ്എസ്സിനെയും ബിജെപിയെയും അതിന് ഒത്താശ ചെയ്ത് കൊടുത്ത കല്യാൺ സിംഗ് സർക്കാരിനെയും തുറന്നു കാട്ടുന്നതിനു പകരം കോൺഗ്രസിനെയും വിശിഷ്യാ റാവുവിനെയും കുരിശിൽ കയറ്റാനായിരുന്നു സകല കോൺഗ്രസ് വിരോധികൾക്കും താല്പര്യം. !!
ഇതേ കല്യാൺ സിംഗ് സർക്കാരിനെ ഇതിന്റെ പേരിൽ പിരിച്ചു വിട്ടതും കോൺഗ്രസ്സും റാവുവും ആയിരുന്നു എന്നതും റാവു വിരോധികൾ മറന്നു.
പതിറ്റാണ്ടുകളോളം കോൺഗ്രസു ഉയർത്തി പിടിച്ച മതേതരത്വവും ബഹുസ്വരതയും അയോധ്യയിൽ അവസാനിച്ചു എന്ന് കഴിഞ്ഞ 25 വർഷമായി പ്രചരിപ്പിക്കുന്നു, വർഗ്ഗീയവാദികൾ. മത വിത്യാസമില്ലാതെ തന്നെ.ഹിന്ദുവായാലും മുസ്ലിം ആയാലും. കമ്യുണിസ്റ്റ് പാർട്ടിയിൽ പെട്ടവരും, എല്ലാം.
ബാബരി വലിയ കൊടും പാതകമായി നിലനിർത്തി കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് കൊണ്ടുവന്ന എല്ലാ നല്ല കാര്യങ്ങളേയും തളളി പറഞ്ഞ് മതേതരവാദികളെയും ന്യുന പക്ഷത്തേയും കോൺഗ്രസിൽ നിന്ന് അകറ്റി നിർത്തുക. എന്ന സംഘപരിവാർ അജണ്ട എന്തായാലും അവസാനം വിജയം വരിച്ചിരിക്കുന്നു.
രാജ്യം മുഴുവൻ അവർ കയ്യടക്കി.
മോദിപ്രധാനമന്ത്രിയായി.കാവിയുടുത്ത യോഗി UP ഭരിക്കുന്നു.
ഇങ്ങ് കേരളത്തിൽ MP യും MLA യും കേന്ദ്ര മന്ത്രിയും വരെ ആയി.
എന്നിട്ടും കോൺഗ്രസ്സിനെ ശിക്ഷിച്ചത് മതിയായില്ല.
#പള്ളി_പൊളിച്ചത്_കോൺഗ്രസ്സല്ല! #സംഘപരിവാർ_ആണ് എന്ന തിരിച്ചറിവ് ഒരാൾക്കും ഇത് വരെയും വന്നിട്ടില്ല.
അല്ലെങ്കിൽ അങ്ങനെ വരുത്താൻ ചില രാഷ്ട്രീയ നപുംസകങ്ങൾ ഉദ്ദേശിക്കുന്നില്ല.
17 വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ജസ്റ്റിസ്
ലിബർഹാൻ കമീഷൻ പോലും പള്ളി പൊളിക്കുന്നതിന് കോൺഗ്രസ്സ് അനൂകൂലിച്ചു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
പള്ളി തകർക്കപ്പട്ട ദിവസം റാവുവിനെ ഏറ്റവും കൂടുതൽ അസ്വസ്ഥനായി കാണപ്പെട്ടു എന്ന് വര്ഷങ്ങളായി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന റാവുവിന്റെ മനസ്സറിയുന്ന കുശിനിക്കാരൻ പറഞ്ഞത് ഒരാൾ പോലും ചെവികൊടുത്തില്ല.
ഒരു പത്രവും വാർത്ത കൊടുത്തില്ല.
റാവു വിരോധികൾ അറിയണം.
ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രിമാരിൽ ഒരാളും ബഹുഭാഷ പണ്ഡിതനും (എട്ട് ഇന്ത്യൻ ഭാഷകളിലും, എട്ട് വിദേശ ഭാഷകളിലും റാവുവിന് പ്രാവീണ്യമുണ്ടായിരുന്നു.)
തന്ത്ര ശാലിയുമായിരുന്ന റാവുവിൻറെ കാഴ്ചപ്പാടുകളിലൂടെ സാമ്പത്തിക ശക്തിയായി വളർന്ന ഇന്ത്യയുടെ മണ്ണിൽ ചവിട്ടി നിന്ന് കൊണ്ടാണ് കമ്മികളും ചില കൊങ്ങികളും മസ്തിഷ്കത്തിൽ അടിഞ്ഞു കൂടിയ റാവു വിരോധം ഇന്നും ചർദ്ധിച്ചു കൊണ്ടിരിക്കുന്നത്.
ഒരു സുപ്രഭാതത്തിൽ ഓടിളക്കി വന്നവനല്ല റാവു.!!
സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെ നേതൃ പദവിയിലേക്കുയർന്നു.
1962–1971 കാലഘട്ടത്തിൽ ആന്ധ്രപ്രദേശ് മന്ത്രിസഭയിൽ അംഗമായിരുന്നു. #നെഹ്റു മന്ത്രിസഭയിൽ 1962-ൽ അംഗമായി. ഇതോടെ നെഹ്റു കുടുംബവുമായുള്ള അടുപ്പവും അരക്കിട്ടുറപ്പിച്ചു. നെഹ്റുവിനുശേഷം മകൾ #ഇന്ദിര കോൺഗ്രസിന്റെ നേതൃനിരയിലെത്തിയപ്പോൾ റാവു അവരുടെ അടുത്തയാളായി. 1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ റാവു ഇന്ദിരയോടൊപ്പം ഉറച്ചു നിന്നു. 1971 മുതൽ രണ്ടുവർഷക്കാലം ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായി. റാവു മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ആന്ധ്രയിൽ #ഭൂപരിഷ്കരണം നടപ്പിലാക്കുന്നത്.ഇതിനെതിരേ നടന്ന സമരത്തെ നേരിടാൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വന്നു. മുഖ്യമന്ത്രിപദവിയൊഴിഞ്ഞ് വീണ്ടും കേന്ദ്രരാഷ്ട്രീയത്തിൽ തിരിച്ചെത്തിയ റാവു ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ വഹിച്ചു. ഭരണ രംഗത്തുള്ള ഈ പരിചയമാണ് യഥാർഥത്തിൽ റാവുവിനെ പ്രധാനമന്ത്രി പദംവരെയെത്തിച്ചത്.
1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ റാവു ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നു. 1972 ൽ ദേശീയ രാഷ്ട്രീയത്തിൽ വിവിധങ്ങളായ വകുപ്പുകൾ കൈകാര്യം ചെയ്തു കഴിവു തെളിയിച്ചു. 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് റാവു ഇന്ദിരാ ഗാന്ധിയെ അനുകൂലിച്ചു. ഇന്ദിരാ ഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും കേന്ദ്രമന്ത്രിസഭകളിൽ റാവു വിവധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. നെഹ്രു കുടുംബത്തോട് വളരെ അടുപ്പമുള്ള ഒരാളായിരുന്നു നരസിംഹറാവു. അതുകൊണ്ട് തന്നെ, 1982 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗ്യാനി സെയിൽ സിംഗിനോടൊപ്പം നരസിംഹറാവുവിന്റെ പേരും അക്കാലത്ത് ഉയർന്നു കേട്ടിരുന്നു.
റാവു തന്റെ രാഷ്ട്രീയ ജീവിതത്തിന് ഏതാണ്ട് വിരാമമിട്ട കാലഘട്ടത്തിലായിരുന്നു മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കോൺഗ്രസ്സിനെ നയിക്കാൻ ഒരു മുതിർന്ന നേതാവെന്ന നിലയിൽ ഒരു രണ്ടാമൂഴത്തിനു റാവുവിനു കളമൊരുങ്ങുകയായിരുന്നു. കോൺഗ്രസ്സിന് മികച്ച വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. നെഹ്രു കുടുംബത്തിനു പുറത്തു നിന്നൊരു വ്യക്തി ഒരു കേന്ദ്രമന്ത്രിസഭയെ അഞ്ചുകൊല്ലക്കാലം തുടർച്ചയായി ഭരിക്കുന്നത് ഇതാദ്യമായിരുന്നു. ആന്ധപ്രദേശിൽ നിന്നും, ദക്ഷിണേന്ത്യയിൽ നിന്നു തന്നേയും പ്രധാനമന്ത്രിപദത്തിലേക്കെത്തുന്ന ആദ്യത്തെ വ്യക്തി കൂടിയായിരുന്നു നരസിംഹറാവു.
റാവു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹം ലോക സഭാംഗം ആയിരുന്നില്ല.
#നന്ദ്യാൽ എന്ന മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിക്കുകയുണ്ടായി. നരസിംഹറാവുവിന് നന്ദ്യാൽ മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം ലോക റെക്കോഡാണ്.5,00,000 വോട്ടുകളായിരുന്നു തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയേക്കാൾ റാവുവിന് കൂടുതൽ ലഭിച്ചത്.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ റാവുവിന്റെ ശക്തനായ ഒരു എതിരാളി ആയിരുന്നു, പിന്നീട് അദ്ദേഹത്തന്റെ മന്ത്രിസഭയിൽ പ്രതിരോധ വകുപ്പുമന്ത്രിയായിതീർന്ന ശരദ് പവാർ. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതാൻ ഒരു സാമ്പത്തിക വിദഗ്ദ്ധനായ, മൻമോഹൻ സിംഗിനെ റാവു ഇന്ത്യയുടെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കി..
പിന്നീടങ്ങോട്ട് ഒരു കുതിപ്പായിരുന്നു ഇന്ത്യ.
റാവു എന്ന ധിഷണാശാലിയായ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനായ മൻമോഹൻ സിംഗും ഒരുമിച്ചു കൈകോർത്തപ്പോൾ ഇന്ത്യ അതിവേഗം ബഹുദൂരം സഞ്ചരിച്ചു.
പറയാൻ ഇനിയുമേറെയുണ്ട്.
പൂർണ്ണമായും സംഘികളുടെ കരങ്ങളാൽ തകർക്കപ്പെട്ട ബാബരി മസ്ജിദ് വിഷയം കൊണ്ട് മാത്രം റാവുവിനെ അളക്കാൻ നിൽക്കുന്നവരെ ഒന്നോർമ്മിപ്പിച്ചു എന്ന് മാത്രം !!
സ്വന്തം നേതാക്കളെയും പ്രസ്ഥാനത്തെയും പറ്റി ശത്രുക്കൾ പറയുന്നത് ഒറ്റയടിക്ക് തൊള്ള തൊടാതെ വിഴുങ്ങുന്നതിനു മുമ്പ് സത്യങ്ങൾ അന്വേഷിക്കാനുള്ള മനസ്സ് കാണിക്കുക. !!
പലതും തിരുത്തപ്പെടേണ്ടി വരും. !!
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയ നേതാവ്.
സ്വന്തം പ്രാസ്ഥാനികരാൽ പോലും !!
അതാണ്
#പാമൂലപാർത്ഥി_വെങ്കിട_നരസിംഹറാവു !!
എന്ന തികഞ്ഞ മതേതര വാദി.❣❣
പ്രണാമം ജെയ്ഹിന്ദ്,
കടപ്പാട്.....