CPI-M Edathiruthy LC

  • Home
  • CPI-M Edathiruthy LC

CPI-M Edathiruthy LC സിപിഐ എം എടത്തിരുത്തി ലോക്കൽ കമറ്റിയുടെ ഔദ്യോഗിക പേജ്

06/04/2026
06/04/2026

മൂന്നാമൂഴത്തിന് ബാലറ്റിലെ മൂന്നാം സ്ഥാനം ❤️🚩

06/04/2026

മനം നിറഞ്ഞ്... അനുഗ്രഹങ്ങളോടെ! ❤️✊

ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന ഈ സ്നേഹമാണ് ഞങ്ങളുടെ കരുത്ത്.

കേരളത്തില്‍ എവിടെയും ചികിത്സയ്ക്കായി യാത്രചെയ്യുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സര്‍ക്കാര്‍.... ...
09/10/2025

കേരളത്തില്‍ എവിടെയും ചികിത്സയ്ക്കായി യാത്രചെയ്യുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സര്‍ക്കാര്‍.... ഇടതുപക്ഷം ഹൃദയപക്ഷം...!

വന്‍കിട കുത്തക കമ്പനികളോട് മത്സരിച്ച് ദേശീയപാതയുടെ ഒന്നാം റീച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി...
07/10/2025

വന്‍കിട കുത്തക കമ്പനികളോട് മത്സരിച്ച് ദേശീയപാതയുടെ ഒന്നാം റീച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി സമയബന്ധിതമായും കുറ്റമറ്റതുമായ രീതിയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. കേരളത്തിന്റെ അഭിമാനകരമായ മാതൃക

ജനങ്ങള്‍ വികസനത്തിലെ ഗുണഭോക്താക്കള്‍ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സജീവ പങ്കാളികളുമാണ്. പൊതുജനവും സര്‍ക്...
28/09/2025

ജനങ്ങള്‍ വികസനത്തിലെ ഗുണഭോക്താക്കള്‍ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സജീവ പങ്കാളികളുമാണ്. പൊതുജനവും സര്‍ക്കാരുമായുള്ള ഇഴയടുപ്പം കൂടുതല്‍ ശക്തിപ്പെടുത്താനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ പങ്കാളിത്ത വികസന മാതൃകയെ ശക്തിപ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'സി എം വിത്ത് മി' എന്ന പുതിയ ഇനീഷ്യേറ്റീവ് വഴി സാധിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബില...
26/09/2025

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് തൊഴിൽപരിശീലനം ആരംഭിക്കുകയാണ്. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കാണ് പരിശീലനം നൽകുക.

കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നേഴ്സറി മാനേജ്‍മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക് ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. വിദ്ഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുക. തൊഴിൽ- പഠന പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകുന്നുണ്ട്.

താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 30 നകം 83308 50136 ഫോൺ നമ്പറിൽ രാവിലെ ഒമ്പതു മണിയ്ക്കും വൈകീട്ട് നാലു മണിയ്ക്കും ഇടയിൽ ബന്ധപ്പെടേണ്ടതാണ്.

സ. ആർ ബിന്ദു
സാമൂഹ്യനീതി വകുപ്പ് മന്ത്രി

22/09/2025

നിർധന കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൊച്ചി കോർപ്പറേഷൻ സ്മാർട്ട് സിറ്റി ലിമിറ്റഡുമായി ചേർന്ന് നിർമിച്ച ഇരട്ട ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയായി. 394 നിർധന കുടുംബങ്ങൾക്കാണ് വീടുകൾ സമാമനിക്കുക. ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ കണ്ടെത്തി അവർക്കായാണ് ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്. സെപ്തംബർ 27ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഫ്ലാറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കും.

തുരുത്തിയില്‍ 11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്. 13 നിലകളിലായി നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ ടവറിൽ ആകെ 195 അപ്പാർട്ട്മെൻ്റുകളാണുള്ളത്. ഓരോ അപാർട്ട്മെൻ്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയിലറ്റുകൾ എന്നിവയുണ്ട്.

കോമൺ ഏരിയ, പാർക്കിങ്ങ് സ്ലോട്ടുകൾ, കടമുറികൾ, 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, അങ്കണവാടി, ലിഫ്റ്റ് സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ പരാമർശിക്കുന്ന ചില വാചകങ്ങൾ *സഹായിച്ചതെല്ലാം ...
22/09/2025

തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ പരാമർശിക്കുന്ന ചില വാചകങ്ങൾ

*സഹായിച്ചതെല്ലാം നമ്മുടെ ആള്‍ക്കാരെ
*ലോണെടുത്തവരില്‍ വലിയ വിഭാഗം തിരിച്ചടച്ചില്ല
*തുക തിരിച്ച് പിടിക്കാന്‍ മറ്റ് നടപടികളൊന്നും സ്വീകരിക്കാന്‍ സമ്മതിച്ചില്ല.
*അനില്‍ പലതവണ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

സംഗതികൾ ഇങ്ങനെയെന്നിരിക്കെ "ചത്തത് കീചകനെങ്കില് കൊന്നത് ഭീമന് തന്നെ" എന്ന് പ്രചരിപ്പിക്കാനാണ് BJP നേതൃത്വം ശ്രമിക്കുന്നത്. സ്വന്തം പ്രവർത്തകൻ്റെ മരണത്തിലെ വസ്തുതകളെ മറച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു.

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ കഴിഞ്ഞ ദിവസം ബിജെപി പ്രവര...
21/09/2025

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ ചോദ്യം ചോദിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയോട് കയര്‍ക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. വീഡിയോ കമൻ്റിൽ

 #സി_എം_വിത്ത്_മിഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ...
19/09/2025

#സി_എം_വിത്ത്_മി

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക.

ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.

ലക്ഷ്യങ്ങൾ

പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക.

പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക.

ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ നാം ആവിഷ്കരിച്ച വിവിധ മിഷനുകൾ ജനങ്ങൾ നേരിട്ട് ഭാഗഭാക്കായ സംരംഭങ്ങളാണ്. ഇവയെക്കുറിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങളും അവയുടെ വിലയിരുത്തലും.

പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കുക.

സ്ഥിരതയുള്ള ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുക.

അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവർത്തിക്കുക.

ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സർക്കാർ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിൻ്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്താനും കഴിയും എന്നാണ് പ്രതീക്ഷ.

പരിപാടിയുടെ ഫലപ്രദമായ പ്രവർത്തനത്തിനായി പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കും. നവകേരളം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിർണായക പങ്ക് വഹിക്കും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യ ങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കേരള ഇൻഫ്രാ സ്ട്രക്‌ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിനെ (KIIFB) മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവർ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ അവരെ അറിയിക്കാനും ഉള്ളടക്ക നിർമ്മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും.

പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേൽനോട്ടം, ഗുണനില വാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവര-പൊതുജന സമ്പർക്ക വകുപ്പിനെ ചുമതലപ്പെടുത്തി. വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസൺ കണക്ട് സെൻ്റർ പ്രവർത്തിക്കുക. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

Address


Website

Alerts

Be the first to know and let us send you an email when CPI-M Edathiruthy LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share