Idukki district prvt bus workers union-CITU

Idukki district prvt bus workers union-CITU Tdpa bus workers union -CITU

കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി കെ.എം. ബാബുവിനേയും സംസ്ഥാന കമ്മിറ്റി അംഗമായികെ.ജെ ദ...
13/01/2025

കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി കെ.എം. ബാബുവിനേയും സംസ്ഥാന കമ്മിറ്റി അംഗമായികെ.ജെ ദേവസ്യയേയും കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായി കെ.ജെ. ദേവസ്യാ, കെ.വി.ജോയി, അനീഷ് ജോസഫ്,വി.എം.വിപിൻ ,രതീഷ് എന്നിവരെയും തെരഞ്ഞെടുത്തു.

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്....
26/12/2024

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.

ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ - അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.

എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

തൊടുപുഴ മുനിസിപ്പൽ ബസ്റ്റാന്റിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുക.തൊടുപുഴ.         തൊടുപുഴ മുനിസിപ്പൽ ബസ്റ്റാന്റിൽ ഇടവേളക...
24/12/2024

തൊടുപുഴ മുനിസിപ്പൽ ബസ്റ്റാന്റിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുക.
തൊടുപുഴ. തൊടുപുഴ മുനിസിപ്പൽ ബസ്റ്റാന്റിൽ ഇടവേളക്കുശേഷം വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പുറത്തുനിന്നും ഇറക്കുമതി ചെയ്ത കൊട്ടേഷൻ സംഘമാണ് അരമണിക്കൂർ നീണ്ട തമ്മിലടിക്ക് നേതൃത്വം നൽകിയത്. സമയ തർക്കത്തെ തുടർന്ന് അടുത്ത കാലത്തു സർവ്വീസ് ആരംഭിച്ച ബ്ലേഡ് പലിശക്കാരനാണ് കൊട്ടേഷൻ സംഘത്തെ ഇറക്കി തൊഴിലാളികളെ ആക്രമിച്ചത്. കൊലവിളിയും സംഘർഷവും കണ്ടു ഭയചികിതരായ സ്ത്രീകളും കുട്ടികളും നാലുപാടും ചിതറി ഓടി . സ്ഥലത്തുണ്ടായിരുന്ന പോലീസുകാരൻ ഇടപെട്ടിട്ടും കൂസാതെ അക്രമികൾ താണ്ഡവം തുടരുകയായിരുന്നു. സംഘർഷത്തിൽപ്പട്ട രണ്ടു വണ്ടികൾ പോലീസ്കസ്റ്റഡിയിൽ എടുത്തുവെങ്കിലും അക്രമികളെ പിടിച്ചിട്ടില്ല തൊടുപുഴ ബസ്റ്റാന്റിൽ സാമ്പത്തിക നേട്ടത്തിനു വേണ്ടി സമയത്തിന്റെ പേരിൽ തുടർച്ചയായി സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്ന ബസ് ഉടമയെ ഗുണ്ടാലിസ്റ്റിൽ പെടുത്തുകയും സ്റ്റാന്റിൽ സമാധാനം നിലനിർത്താനും യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ഉറപ്പുവരുത്താനും പോലീസും ആർ.ടി.ഒ യും കർശന നടപടി സ്വീകരിക്കണമെന്നും പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സി.ഐ. ടി. യു.)
തൊടുപുഴ മേഖലാ കമമറ്റി ആവശ്യപ്പെട്ടു. ബസ് സർവ്വീസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാതർക്കങ്ങളും നിയമാനസൃതമായി മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന പോലീസ് - റവന്യൂ- അധികാരികളും ബസ് ഉടമ സംഘവും തൊഴിലാളി സംഘടനകളും ചേർന്ന് എടുത്ത തീരുമാനം നിലനിൽക്കെ കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് അക്രമം നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.ആർ സോമൻ അദ്ധ്യക്ഷതവഹിച്ചു. കെ.വി.ജോയി, വി.എം വിപിൻ , റോയി സെബാസ്റ്റ്യൻ, റോബിൻസ് അവരാച്ചൻ എന്നിവർ പ്രസംഗിച്ചു.

ഇടുക്കി ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്‌സ്‌യൂണിയൻ സി.ഐ. ടി. യു.ജില്ലാ സമ്മേളനം തൊടുപുഴയിൽ നടന്നു. എം.എം.ലോറൻസ് നഗർ (...
08/12/2024

ഇടുക്കി ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്‌സ്‌യൂണിയൻ സി.ഐ. ടി. യു.ജില്ലാ സമ്മേളനം തൊടുപുഴയിൽ നടന്നു. എം.എം.ലോറൻസ് നഗർ (തൊടുപുഴ സി.ഐ. ടി. യു ഓഡിറ്റോറിയo)ൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ബസ്‌ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിഅഡ്വ: എം.എസ്. സ്കറിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.ജെ ദേവസ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. ജോയി സ്വാഗതം പറഞ്ഞു. വി.കെ.അജി രക്തസാക്ഷി പ്രമേയവും അനീഷ് ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.ആർ സോമൻ , ഇവി. സന്തോഷ് , എം.ആർ സഹജൻ, സി ജോ ജോസഫ് ,എന്നി വർ പ്രസംഗിച്ചു സംഘാടക സമതികൺവീനർ വി.എം. വിപിൻ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി കെ എം ബാബു പ്രസിഡണ്ട്. കെ.ജെ. ദേവസ്യ സെക്രട്ടറി, കെ.വി. ജോയി ട്രഷറാർ , സന്തോഷ് കുമാർ - ഷി ജോ ജോസഫ് - വൈസ് പ്രസിഡണ്ടുമാർ, റോബിൻസ് അവരാച്ചൻ ജോയിന്റ് സെക്രട്ടറിമാർ എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

Citu ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൽ നിന്ന് ....
08/12/2024

Citu ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൽ നിന്ന് ....





🚩🚩🚩
08/12/2024

🚩🚩🚩

സമ്മേളനം തിരഞ്ഞെടുത്ത സിപിഐ എം
തൊടുപുഴ ഈസ്റ്റ് ഏരിയാ കമ്മിറ്റിയംഗങ്ങൾ

ഇടുക്കി ഡിസ്ട്രീക് ട് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തൊടുപുഴ CITU ഓ...
07/12/2024

ഇടുക്കി ഡിസ്ട്രീക് ട് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തൊടുപുഴ CITU ഓഫീസ് ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയിട്ടുള്ള സ: എം.എം.ലോറൻസ് നഗറിലാണ് സമ്മേളനം നടക്കുക. 10 മണിക്ക് പ്രതിനിധികൾ സമ്മേളന സ്ഥലത്തു നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി ബസ്റ്റാന്റിലെത്തി പതാക ഉയർത്തി രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ജില്ലയിലെ തൊടുപുഴ, കട്ടപ്പന, അടിമാലി, കുമളി യൂണിറ്റുകളിൽ നിന്നും എത്തുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും. CITU ജില്ലാ സെക്രട്ടറി സ.കെ.എസ്.മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബസ്‌ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ:എം.എസ്. സ്കറിയ സംഘടനാ റിപ്പോർട്ടും ജില്ലാസെക്രട്ടറി കെ.ജെ. ദേവസ്യ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിക്കും. ജില്ലാ പ്രസിഡണ്ട് കെ എം.ബാബു അദ്ധ്യക്ഷതവഹിക്കും. ടി.ആർ.സോമൻ, കെ.പി.സുമോദ്, എം.കമറുദീൻ ,എം.ആർ സഹജൻ, വിവിധ യൂണിയൻ പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും. ബസ്റ്റാന്റും സമ്മേളന നഗറും കൊടി തോരണങ്ങൾ കൊണ്ടു് അലങ്കരിച്ചു. ജില്ലയിലെ സ്വകാര്യ ബസ് വ്യവസായവും തൊഴിൽ മേഖലയും നേരിടുന്ന പ്രതിസന്ധികളും സമ്മേളനം ചർച്ച ചെയ്യും.

Address

Thodupuzha
685584

Website

Alerts

Be the first to know and let us send you an email when Idukki district prvt bus workers union-CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category