ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ തൊടുപുഴ ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുട്ടം ഗ്രാമപഞ്ചായത്ത്. 25.44 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്ണ്ണ്മുള്ള പഞ്ചായത്തിന്റെ അതിരുകള്‍ തെക്ക് കടനാട്, മേലുകാവ് പഞ്ചായത്തുകള്‍, വടക്ക് കാരിക്കോട്, ആലക്കോട് പഞ്ചായത്തുകള്‍, കിഴക്ക് കുടയത്തൂര്‍ പഞ്ചായത്ത്, പടിഞ്ഞാറ് കരിങ്കുന്നം പഞ്ചായത്ത് എന്നിവയാണ്. ഉയര്ന്നഞ മലമ്പ്രദേശങ്ങളും പാറക്കെട്ടുകളും ചരിഞ്ഞ കൃഷ
ിയിടങ്ങളും താഴ്വരകളും ഉള്പ്പെ ടുന്നതാണ് മുട്ടം ഗ്രാമപഞ്ചായത്ത്. മുട്ടം ഗ്രാമപഞ്ചായത്ത് ഏതാണ്ട് പൂര്ണ്ണവമായും സമുദ്രനിരപ്പില്‍ നിന്നും 75 മീറ്ററിലധികം ഉയരമുള്ള ഹൈലാന്റ് വിഭാഗത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയാറിനോടു ചേര്ന്ന് മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മുട്ടം തികച്ചും ഒരു കാര്ഷിയകഗ്രാമമാണ്. ഇവിടത്തെ മുഖ്യമായ കൃഷി ഏതാണ്ട് 75% വരുന്ന റബ്ബര്‍ ആണ്. നെല്ല്, കമുക്, പൈനാപ്പിള്‍, കാപ്പി, ഇഞ്ചി, തെങ്ങ്, കൊക്കോ, മരച്ചീനി, വാഴ, ജാതി, മഞ്ഞള്‍, കുരുമുളക്, തേക്ക് എന്നിവയും കൃഷി ചെയ്ത് ജനങ്ങള്‍ ഉപജീവന മാര്ഗ്ഗം് തേടുന്നു. പാടങ്ങളില്‍ ഇടവിളയായി പയര്‍ കൃഷിയും എള്ള് കൃഷിയും പച്ചക്കറി കൃഷിയും ചെയ്തു വരുന്നു. മൂലമറ്റം പവ്വര്‍ ഹൌസില്‍ നിന്നും വരുന്ന വെള്ളം ഒഴുകുന്ന ഒരിക്കലും വറ്റാത്ത തൊടുപുഴയാറ് ഈ പഞ്ചായത്തിന്റെ വടക്കു കിഴക്ക് അതിര്ത്തി വഴി ഒഴുകുന്നു. തോട്ടം വ്യവസായത്തിന്റെ ആരംഭത്തിനും നടത്തിപ്പിനുമായി വന്നു ചേര്ന്നതവരും അവരുടെ പിന്താലമുറക്കാരുമാണിവിടത്തെ ഭൂരിപക്ഷം നിവാസികളും. തൊടുപുഴ താലൂക്കിന്റെ തെക്കു പടിഞ്ഞാറെ കോണില്‍ സ്ഥിതി ചെയ്യുന്നതും വിസ്തൃതി കുറഞ്ഞതുമായ പഞ്ചായത്താണ് മുട്ടം. 1953-ല്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ നിലവിലുള്ള ഇടവെട്ടി പഞ്ചായത്തിന്റെ രണ്ടു വാര്ഡുാകളും കരിങ്കുന്നം പഞ്ചായത്തിന്റെ ഒരു വാര്ഡുംക ഈ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. വര്ഷഡങ്ങള്ക്കിപ്പുറം ഈ വനപ്രദേശത്ത് ചുരുക്കം ചില കുടുംബക്കാര്‍ കുടിയേറുകയും അദ്ധ്വാനത്തിലൂടെ കാടും വനവും ഇന്നത്തെ രീതിയിലുള്ള നാടും നഗരവുമാക്കി മാറ്റി.
നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി ആർജിച്ചെടുത്ത അനുഭവങ്ങളുടെ ജീവിതരേഖയാണ് പ്രാദേശിക ചരിത്രങ്ങൾ (Local History). ഈ ചരിത്രം ഒരു ജനതയുടെ വർത്തമാനകാല ജീവിതത്തെ അർത്ഥപൂർണ്ണം ആക്കുന്നു. മൂല്യങ്ങളുടെയും ആദർശങ്ങളുടെയും വഴികാട്ടിയായി തുടരുന്നു.
#എന്റെ_ഗ്രാമം_മുട്ടം'ത്തിന്റെ പ്രാദേശിക ചരിത്ര രചനയിലേക്ക് കടക്കുമ്പോൾ എഴുതപ്പെട്ടിട്ടുള്ള ചരിത്രമോ രേഖകളോ ലഭ്യമല്ല. എങ്കിലും വിശ്വസിക്കാൻ തക്കവിധം പഴമക്കാർ പറഞ്ഞു വെച്ചിട്ടുള്ള വാമൊഴികൾ എന്റെ ഈ രചനയ്ക്ക് ഉത്സാഹം വർധിപ്പിച്ചു. സംഘകാലഘട്ടത്തിലും മധ്യകാലഘട്ടത്തിലൂടെയും കടന്ന് ആധുനിക കാലഘട്ടത്തിൽ എത്തിനിൽക്കുന്ന മതേതരത്വം നിറഞ്ഞുനിൽക്കുന്ന മനോഹര ഗ്രാമമാണ് എന്റെ ഗ്രാമം മുട്ടം.
“മുട്ടം' എന്ന ഗ്രാമം ചരിത്ര വഴിയിലൂടെ
ഏതൊരു സ്ഥലനാമങ്ങൾക്ക് പിന്നിലും ഒരു നാമം ഉണ്ടാകുവാൻ ഇടയായിട്ടുള്ള ചില ചരിത്ര യാഥാർത്ഥ്യങ്ങൾ ഉണ്ടാകും. പ്രകൃതിയിലെ വസ്തുക്കൾ, മനു