23/12/2025
പ്രിയപ്പെട്ടവരെ.......
എന്റെ സുഹൃത്ത് അലക്കോട് ഗ്രാമപഞ്ചായത്ത്, 6 - വാർഡിൽ താമസിക്കുന്ന ചങ്ങനാമറ്റത്തിൽ
ജോബി പീറ്റർ – ബിജി ജോബി ദമ്പതികളുടെ മകനായ
അലൻ ക്രിസ്റ്റി ജോബി,
കഴിഞ്ഞ രണ്ട് മാസമായി തിരുവനന്തപുരം RCC ആശുപത്രിയിൽ Lung Cancer എന്ന ഗുരുതര രോഗത്തിന് ചികിത്സയിൽ കഴിയുകയാണ്.
ഇനി അടുത്ത ഘട്ടമായ കീമോതെറാപ്പി ചികിത്സ ആരംഭിക്കേണ്ടതായിട്ടുണ്ട്. ഏകദേശം ഒരു വർഷത്തേക്ക് നടത്തേണ്ട കീമോതെറാപ്പിക്ക് 25 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്രയും വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിന് അതീവ പ്രയാസകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ ഘട്ടത്തിൽ, നമ്മളൊക്കെയും ഒരുമിച്ച് അദ്ദേഹത്തിനും കുടുംബത്തിനും ഒരു കരുത്തായും ആശ്വാസമായും മാറാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, എല്ലാവരും തങ്ങളാൽ കഴിയുന്ന രീതിയിൽ ചെറിയ സഹായങ്ങൾ നൽകി, അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പിന്തുണ നൽകുകയും,അലന് പൂർണ്ണ സുഖപ്രാപ്തിക്കായി എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കാനും, ഈ നന്മയുള്ള പ്രവർത്തനത്തിൽ പങ്കാളികളാകാനും അപേക്ഷിക്കുന്നു.
🙏🏻🙏🏻🙏🏻🙏🏻