03/07/2020
#നരേന്ദ്ര_മോദി ഭീകരരെ തടയാൻ എന്ത് ചെയ്തു.!! രാജ്യദ്രോഹികളെ തടയാൻ എന്ത് ചെയ്യും ശത്രു രാജ്യത്തെ എന്തു ചെയ്യും എന്ന് സത്യസന്ധപൂർവം ചോദിക്കുന്ന സാധാരണ പൗരന്മാർ, രാഷ്ട്രീയ ഭേദമന്യേ ഈ നാടിനെ സ്നേഹിക്കുന്ന എല്ലാവരും അറിയാൻ !!
1990 കളുടെ തുടക്കം ശ്രീനഗറും പരിസര പ്രദേശങ്ങളും സായുധരായ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് മിക്കവാറുമുള്ളത് അക്കാലത്ത് ശ്രീനഗറിലെ ലാൽ ചൗക്കിൽ പാകിസ്ഥാൻ പതാകയുയർത്തിയ തീവ്രവാദികൾ ഭാരതീയരെ ചെറുതായൊന്നു വെല്ലുവിളിച്ചു ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ധൈര്യമുണ്ടെങ്കിൽ ഭാരതത്തിന്റെ പതാക ഉയർത്തൂ എന്നായിരുന്നു വെല്ലുവിളി !!
തീർത്തും അരാജകാവസ്ഥയായിരുന്നു അന്ന് ശ്രീനഗറിൽ. കാശ്മീരി പണ്ഡിറ്റുകളിൽ ഭൂരിഭാഗവും താഴ്വര വിട്ടോടിക്കഴിഞ്ഞിരുന്നു നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു അത്തരം ഭീതിദമായ അവസ്ഥയിൽ പതാക ഉയർത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ആരെങ്കിലുമുണ്ടാകുമെന്ന് ഏറ്റവും ശുഭാപ്തി വിശ്വാസമുള്ളവർ പോലും കരുതിയിട്ടുണ്ടായിരുന്നില്ല !!
പക്ഷേ അലഹബാദ് സർവകലാശാലയിൽ ഫിസിക്സ് പഠിപ്പിച്ചിരുന്ന ഒരു പ്രൊഫസറും അദ്ദേഹത്തിന്റെ സംഘടനയും ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്തു .കാശ്മീരിനെപ്പറ്റി “ഏക് ദേശ് മേം ദോ വിധാൻ , ദോ പ്രധാൻ ഓർ ദോ നിശാൻ നഹി ചലേംഗേ “ എന്ന പ്രസിദ്ധമായ മുദ്രാവാക്യമുയർത്തിയ ശ്യാമ പ്രസാദ് മുഖർജി നേതൃത്വം വഹിച്ചിരുന്ന പ്രസ്ഥാനത്തിന്റെ പുതിയ രൂപമായ ഭാരതീയ ജനതാ പാർട്ടിയായിരുന്നു ആ സംഘടന. അടിയന്തിരാവസ്ഥയിൽ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടി രണ്ടു വർഷത്തോളം ജയിൽ വാസമനുഷ്ഠിച്ച
ഡോ . മുരളീ മനോഹർ ജോഷിയായിരുന്നു ആ ഫിസിക്സ് പ്രൊഫസർ !! കൂടെ മറ്റൊരാളും ഉണ്ടായിരുന്നു !!
കാശ്മീരിൽ ഇന്ത്യൻ പതാക ഉയർത്താൻ അനുവദിക്കില്ല എന്ന് തീവ്രവാദികൾ വെല്ലുവിളിച്ച. "ഇന്ത്യൻ പതാക ശ്രീനഗറിൽ ഉയർത്താൻ മാത്രം ധൈര്യമുള്ള അമ്മയുടെ പാല് കുടിച്ച ഒരു ഇന്ത്യകാരൻ എങ്കിലും ഉണ്ടോ?" എന്ന് തീവ്രവാദികളുടെ വെല്ലുവിളി അന്ന് വെറും ഒരു പ്രചാരകനായ ആള് അത് സ്വീകരിച്ചു അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു "കൃത്യം ജനുവരി 26ന് 11 മണിക്ക് ഞാൻ ശ്രീനഗറിൽ എത്തും. ഞാൻ bullet proof കാറിൽ വരില്ല. ഞാൻ bullet proof jacket ധരിക്കില്ല. കയ്യിൽ കേവലം ഒരു ത്രിവർണ പതാകയും ആയി ഞാൻ ലാൽ ചൌകിൽ എത്തും. അന്ന് നമുക്ക് അറിയാം ആരാണ് അമ്മയുടെ പാല് കുടിച്ചത് എന്ന്." ശേഷം നടന്നത് ചരിത്രം !!
അതേ ആളാണ് ഇന്ന് നമ്മുടെ ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി #നരേന്ദ്ര_മോദി
ഇടിവെട്ടി പേമാരി പെയ്തപ്പോൾ വിറച്ചിട്ടില്ല
പിന്നല്ലേ ഇന്ന് !!