CPI-M Chittoor North Branch Thodupuzha

  • Home
  • CPI-M Chittoor North Branch Thodupuzha

CPI-M Chittoor North Branch Thodupuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI-M Chittoor North Branch Thodupuzha, Political Party, .

27/09/2025
27/09/2025
27/09/2025

ചോർന്നൊലിക്കുന്ന ഒറ്റമുറി വീടുകൾ തുരുത്തിക്കാർക്ക് ഇനി പഴങ്കഥയാണ്. കൊച്ചിയിലെ ഇരട് ടവറിൽ ഉയരുന്നത് ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരമാണ്. രാജ്യത്തെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതിയായ തുരുത്തി ടവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭവനരഹിതരും ഭൂരഹിതരുമായ 394 കുടുംബങ്ങൾ തുരുത്തിയിലെ പുതിയ ഫ്‌ളാറ്റുകളിൽ ഉടൻ താമസം ആരംഭിക്കും. കൊച്ചി കോർപറേഷൻ പ്രദേശത്തെ കൽവത്തി, കൊഞ്ചേരി, തുരുത്തി നഗറുകളിൽ ദുരിതപൂർണമായ സാഹചര്യങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങളെയാണ് ബഹുനില ഇരട്ട ടവറുകളിലായി പുനരധിവസിപ്പിക്കുന്നത്. കൊച്ചി നഗരസഭയുടെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് തുരുത്തിയിൽ ഇരട്ട ഭവന സമുച്ചയങ്ങൾ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയും, രണ്ടാമത്തെ സമുച്ചയം സി.എസ്.എം.എല്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. പൊതു വിശ്രമ ഇടങ്ങൾ, ഒരു അങ്കണവാടി,14 കടമുറികൾ,രണ്ട്‌ ഫ്ലാറ്റിലും ലിഫ്റ്റ്, വിശാലയമായ പാർക്കിംഗ് സൗകര്യം, റൂഫ് ടോപ്പിൽ സോളാർ പാനൽ തുടങ്ങീ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഈ ഫ്‌ളാറ്റുകൾ സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കും അതീതമാണ്. ഭൂരഹിതരും, ഭവനരഹിതരുമായ 394 കുടുംബങ്ങളെ, ആധുനിക സൗകര്യങ്ങളുള്ള , വൃത്തിയുള്ളതും മനോഹരവുമായ, ഫ്ലാറ്റുകളിലേക്ക് താമസം മാറ്റി ചേരി നിർമ്മാർജ്ജനത്തിന്റെ കേരള മോഡൽ സൃഷ്ടിക്കുകയാണ് തുരുത്തി.

കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെമകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു....
27/09/2025

കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ
മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. ശാസ്തമംഗലം മംഗലം ലെയിനിലുള്ള വീട്ടിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇ എം രാധ, ഇ എം ശ്രീധരൻ, ഇ എം ശശി എന്നിവർ സഹോദരങ്ങളാണ്.
ആദരാഞ്ജലികൾ 🌹🌹🌹🌹

27/09/2025
27/09/2025

പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ് പാട്യം ഗോപാലന്റെ വേർപാടിന് 47 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് കഴിവുറ്റ സംഘാടകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം മികവുപുലർത്തി. പാർലമെന്റിനേയും നിയമസഭയെയും ജനകീയ പ്രശ്നങ്ങൾ ഉയർത്തി സമരവേദിയാക്കി മാറ്റിയ സഖാവ് അടിയന്തരാവസ്ഥയിൽ ഉൾപ്പെടെ നിരവധി പോരാട്ടങ്ങളിൽ മുന്നണിയിൽ നിന്നും നയിച്ചു. മരണംവരെ അവിശ്രമം തുടർന്ന സഖാവ് പാട്യത്തിന്റെ രാഷ്ട്രീയ ജീവിതം കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പാഠപുസ്തകം തന്നെയായി മാറി. വർഗീയതക്കെതിരെയും കോർപ്പറേറ്റുകൾക്കെതിരെയും ഉയരുന്ന ജനകീയ പോരാട്ടങ്ങൾക്ക് സഖാവ് പാട്യത്തിന്റെ പ്രോജ്വല സ്മരണ ആവേശം പകരും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

27/09/2025
10/09/2025
10/09/2025
07/09/2025

കേരളീയ നവോത്ഥാനത്തിന്റെ സാരഥ്യത്തിൽ ഉജ്ജ്വല ശോഭയോടെ തിളങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്.
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവ്വമത സമ്മേളനം മതവൈരമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തെ വിഭാവനം ചെയ്തു.
ഗുരുവും മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടന്ന പ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും ഈ വർഷം നൂറു തികയുകയാണ്. ആധുനിക കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങൾക്ക് ചാലകശക്തിയായി മാറാൻ ഗുരുചിന്തകൾക്കു കഴിഞ്ഞു. ഗുരുവിന്റെ ദർശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. സവർണ്ണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ശക്തമായി ചോദ്യം ചെയ്ത ഗുരു ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്തു.
'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന ഗുരുവിന്റെ വാക്കുകൾ ആവർത്തിച്ചു ഓർമിക്കേണ്ട കാലമാണിത്. മനുഷ്യനെ മനുഷ്യനായി കാണാൻ, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം സാഹോദര്യത്തോടെ ജീവിക്കാൻ ഈ വാക്കുകൾ പഠിപ്പിക്കുന്നു. സമൂഹത്തിൽ വർഗ്ഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരുപിടിക്കുകയാണ്.
കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരുന്നു.
നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ എക്കാലവും ചലനാത്മകമാക്കുകയാണ്. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ മതജാതി വർഗ്ഗീയതയും വിഭജന രാഷ്ട്രീയവും ഉൾപ്പെടെ നമുക്കു മുന്നിലിന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും ഈ പ്രതിബന്ധങ്ങൾ മുറിച്ചുകടക്കാൻ നമുക്ക് ഊർജ്ജമാവും.
ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

07/09/2025

സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് “ദേശീയ പ്രസ്ഥാനത്തിലെ ഇടതുപക്ഷവും അതിന്റെ പൈതൃകവും” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പ്രഭാഷണത്തിൽ പ്രൊഫസർ ഇർഫാൻ ഹബീബ് സംസാരിക്കും.
തീയതി: സെപ്റ്റംബർ 15 ഉച്ചയ്ക്ക് 03.00
സ്ഥലം: സുർജിത് ഭവൻ ന്യൂഡൽഹി

Address


Website

Alerts

Be the first to know and let us send you an email when CPI-M Chittoor North Branch Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share