CPI-M Chittoor LC Thodupuzha

  • Home
  • CPI-M Chittoor LC Thodupuzha

CPI-M Chittoor LC Thodupuzha This is CPI-M Chittoor LC Thodupuzha official page, Please Like the page & Share

02/06/2026

"അന്ന് സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചവര്‍ക്ക് ഇന്ന് മൗനം"

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസ...
01/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 42 രൂപ വർധി...
01/06/2026

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 42 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി ഉയർന്നു.അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി(എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനയുണ്ട്.

ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വർധനവാണ് അന്നുണ്ടായത്. വാണിജ്യ സിലിണ്ടറുകളുടെ വില വർധന ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ബേക്കറികൾ, ക്യാന്റീനുകൾ തുടങ്ങിയവ നടത്തുന്നവർക്ക് വലിയ വെല്ലുവിളിയാവുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടുകയായിരുന്നു. ഇതോടെ ഹോട്ടലുകളും മറ്റും വൻ പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം മേഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. പിന്നാലെയാണ് വീണ്ടും വാണിജ്യസിലിണ്ടറിന് വില വർധിപ്പിക്കുന്നത്.

സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത...
01/06/2026

സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത്‌ പ്രധാനാധ്യാപകരും 830 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത്‌ പ്രിൻസിപ്പലും ഇല്ല. എൽഡിഎഫ്‌ സർക്കാർ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട്‌ അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ്‌ സർക്കാർ തുടർനടപടികളിലേക്ക്‌ കടക്കാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം

2025ൽ സ്ഥലംമാറ്റവും വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവുകളിലേക്കടക്കം സ്ഥാനക്കയറ്റവുമെല്ലാം അവധിക്കാലത്തുതന്നെ പൂർത്തിയാക്കിയിരുന്നു. ഇടുക്കിയിൽ 85ൽ 39 ഗവ. ഹൈസ്‌കൂളിലും പ്രധാനാധ്യാപകരില്ല. കാസർകോട്‌ 98ൽ 31 ഇടത്തും എറണാകുളത്ത്‌ 101ൽ 38 ഇടത്തും തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കോട്ടയത്ത്‌ 25 ഹൈസ്‌കൂളിൽ പ്രധാനാധ്യാപകരില്ല.​ഡിഡിഇ, �ഡിഇഒമാരുമില്ല ആകെയുള്ള 20 ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ്‌ എഡ്യുക്കേഷൻ (ഡിഡിഇ) തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മേധാവിമാരില്ലാതെ പ്രതിസന്ധിയിലാണ്‌. 39 ഡിഇഒ തസ്‌തികകളിൽ 11 ഇടത്ത്‌ ആളില്ല. വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ എട്ട്‌ അഡീഷണൽ ഡയറക്‌ടർ (എഡി) തസ്‌തികയിൽ ഒരിടത്ത്‌ മാത്രമാണ്‌ സ്ഥിരം എഡി. കൊല്ലം, ചെങ്ങന്നൂർ, കുറ്റിപ്പുറം, എറണാകുളം, വിഎച്ച്‌എസ്‌ഇ ഡയറക്‌ടറേറ്റ്‌ എന്നിവിടങ്ങളിൽ എഡിമാരില്ല.

വടകരയിലും പയ്യന്നൂരിലുമുള്ളത്‌ ഡെപ്യൂട്ടേഷനിലെത്തിയവർ. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു. താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ സെൻസസ് ഡയറക്‌ടർ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയിരുന്നു നടപടി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് അധ്യാപക സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഓൺലൈനായി, മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തിത്തുടങ്ങിയത്. ഇ‍ൗ പ്രക്രിയ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

മിൽമ പാലിന്റെ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. പുതിയ മാറ്റത്തോടെ മിൽമ പാലിന...
01/06/2026

മിൽമ പാലിന്റെ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ വില ലിറ്ററിന് 56 രൂപയായി ഉയർന്നു. മിൽമ സ്മാർട്ട് പാലിന്റെ വില 54 രൂപയായി ഉയർന്നു. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും.

പത്തു വർഷത്തിന്‌ ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമ...
28/05/2026

പത്തു വർഷത്തിന്‌ ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമായ ബക്രീദിന്‌ പോലും പെൻഷൻ ഉറപ്പാക്കാൻ കഴിഞ്ഞില്ല. 25 മുതൽ പെൻഷൻ നൽകുമെന്ന്‌ വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ അക്ക‍ൗണ്ടിൽ പണം എത്തിയില്ല.

എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഓണം, ക്രിസ്‌മസ്‌, ചെറിയപെരുന്നാൾ തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും മുൻകൂറായി ക്ഷേമപെൻഷൻ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനടക്കം രണ്ടു മാസത്തെ പെൻഷൻ ആളുകളിലെത്തി. 18 മാസം ക്ഷേമപെൻഷൻ മുടക്കിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കുള്ള തിരിച്ചു പോക്കിന്റെ തുടക്കമാണ്‌ ഇതെന്നാണ്‌ ആളുകൾ പറയുന്നത്‌. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ അധികാരത്തിൽ എത്തിയവരാണ്‌ നിലവിലുള്ള പെൻഷൻ പോലും കൃത്യമായി ആളുകളിൽ എത്തിക്കാത്തത്‌.

നേരിന്റെ നായകൻ ✊🏽
27/05/2026

നേരിന്റെ നായകൻ ✊🏽

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയനെതിരായ ഇഡി റെയ്ഡ് പ്രതിപക്ഷ പാർടികളെ ലക്ഷ്യമിട്ടും ...
27/05/2026

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയനെതിരായ ഇഡി റെയ്ഡ് പ്രതിപക്ഷ പാർടികളെ ലക്ഷ്യമിട്ടും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുമായി ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമായി ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. പിണറായി വിജയനെതിരെ “നടപടിയില്ലേ” എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെ നടന്ന ഇഡി റെയ്ഡ് ബിജെപി-കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.

അരവിന്ദ് കെജ്രിവാൾ

അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. പിണറായി വിജയനെ എന്തുകൊണ്ടാ...
27/05/2026

അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

എം കെ സ്റ്റാലിൻ

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേ...
27/05/2026

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസ് അതിക്രമം. ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിലേക്ക് സിപിഐ എം പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയെ പൊലീസ് ക്രൂരമായി കൈയേറ്റം ചെയ്യുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു.

Address


Website

Alerts

Be the first to know and let us send you an email when CPI-M Chittoor LC Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share