LDF ജഗതി വാർഡ്

LDF ജഗതി വാർഡ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF ജഗതി വാർഡ്, Political Party, JAGATHY, Thiruvananthapuram.

24/08/2026

എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ ഉത്രാടദിനാശംസകൾ.. 🌼 🌼 🌼

20/08/2026
12/08/2026
07/08/2026

പത്തനാപുരത്ത് ഒരു അന്തർദ്ദേശീയ നിലവാരമുള്ള, അത്യാധുനിക സൗകര്യമുള്ള ഒരു താലൂക്കാശുപത്രി വേണമെന്ന എൽഡിഎഫ് സർക്കാരിന്റെ ഒരു ആഗ്രഹമാണ് അവസാനഘട്ടത്തിലേയ്ക്ക് കടന്നുകൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇപ്പോഴത്തെ എംഎൽഎയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി ശ്രീ .മുരളീധരനെ പത്തനാപുരത്ത് കൊണ്ടുവന്ന് ഇത് ആശുപത്രി അല്ലാ വലിയൊരു ഹോട്ടൽ പോലെ ഉണ്ടെന്ന പരാമർശനമൊക്കെ നടത്തിയിരിക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരും പോകുന്ന ഒരു താലൂക്കാശുപത്രി, ആ ആശുപത്രിയ്ക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? മികച്ച ലോകോത്തര നിലവാരമുള്ള ആശുപത്രി പത്തനാപുരത്ത് വരുന്നതിൽ ആർക്കാണ് ഇത്ര ഭയം ?. ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമ്മാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം ചിലരുടെ ക്രെഡിറ്റിലാക്കാനുള്ള ഗൂഢതന്ത്രമാണിത്. അല്ലാതെ വേറൊന്നുമല്ലാ. പണി ഇതിനകം പൂർത്തീകരിച്ചിരിക്കുന്ന, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതുകൊണ്ട് മാത്രം ഉദ്ഘാടനം നടത്താൻ കഴിയാത്ത പല പദ്ധതികളും സ്വന്തം ക്രഡിറ്റിലാക്കാനുള്ള ഓട്ടത്തിലാണ് ചിലർ. അതിന് ചെറിയൊരു ഉദാഹരണമാണ് ഇതിനകം പണിപൂർത്തീകരിച്ച കൊച്ചിക്കടവ് പാലം സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി വീണ്ടും പൂർത്തീകരിക്കുമെന്ന് പറഞ്ഞു പത്രപ്രസ്താവന എല്ലാം കൊടുത്തിരിക്കുന്നത്. അതെല്ലാം പത്തനാപുരത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതിലുള്ള ജാള്യത മറക്കാനാണ് കൊറോണ ഏതാ, നിപ്പ ഏതാ എന്നൊന്നും തിരിച്ചറിയാത്ത, ചൂടുണ്ടായാൽ കൊറോണ പോയിക്കൊള്ളും എന്ന് പറയുന്ന ഒരു മന്ത്രിയെയും കൊണ്ടുവന്നു ആശുപത്രിയിലെ സന്ദർശന നാടകം..പുനലൂർ താലൂക്കാശുപത്രിയിൽ അത്യാസന്ന നിലയിലുള്ള രോഗികളുടെ ഉൾപ്പെടെ മുന്നിലൂടെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ കൊടിയും പിടിച്ചു സന്ദർശനം നടത്തിയ ഒരു മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല..

01/08/2026

മഴക്കാല കെടുതിയിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് ശക്തമായി ഇടപെടലുകൾ ഉടനടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.. വിഴിഞ്ഞത്തും മുതലപൊഴിയിലും ഉൾപ്പെടെ അപകടത്തിൽപെട്ട ബോട്ടുകളെയും മത്സതൊഴിലാളികളെയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് എത്രയും പെട്ടന്ന് കണ്ടത്തേണ്ടതുണ്ട്.. ഓരോ സ്ഥലങ്ങളിലും അതാത് സമയത്തുള്ള മഴ മുന്നറിയിപ്പുകൾ ജനങ്ങളെ യഥാസമയം അറിയിക്കേണ്ടതുണ്ട്.. പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ പല സ്ഥലത്തും വളരെ രൂക്ഷമായ സാഹചര്യമാണ്. റാന്നിയിലും മറ്റും 2018 ലെ സമാന സാഹചര്യമാണ്. ഇന്ന് എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളതിനാൽ സർക്കാർ എല്ലായിടത്തും മുൻകരുതൽ എടുക്കേണ്ടതാണ്.. നമ്മുടെ ഓരോ സമയവും വിലപ്പെട്ടതാണ്.. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം,മലയോര മേഖലകളിലും മറ്റും ഉള്ളവർ പ്രത്യേകിച്ചും... ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി സർക്കാർ സംവിധാനങ്ങളോടും നിർദ്ദേശങ്ങളോടും സഹകരിക്കണം.

കെബി ഗണേഷ് കുമാർ

Address

JAGATHY
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when LDF ജഗതി വാർഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share