CPIM Vithura AC

CPIM Vithura AC Official page of CPIM Vithura Area Committee (Thiruvananthapuram )

ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിയമസഭയിലെ വാദങ്ങൾ വിചിത്രമാണ്. വീണിടത്ത് കിടന്ന് ഉരുളുന്ന രീതിയാ...
04/06/2026

ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിയമസഭയിലെ വാദങ്ങൾ വിചിത്രമാണ്. വീണിടത്ത് കിടന്ന് ഉരുളുന്ന രീതിയാണിത്. സംസ്ഥാനത്ത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ധവളപത്രങ്ങളൊക്കെ വെറും രാഷ്ട്രീയ രേഖകളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം പൂർണ്ണമായും തെറ്റാണ്. ഇപ്പോൾ പുറത്തുവിട്ടതാണ് ശരിയായ ധവളപത്രം എന്ന അദ്ദേഹത്തിന്റെ അവകാശവാദം അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് മാറിമാറി വന്ന ഇടത്-വലത് സർക്കാരുകളെല്ലാം മുൻപ് ധവളപത്രങ്ങൾ ഇറക്കിയിട്ടുണ്ടെന്നും അവയൊന്നും വെറും രാഷ്ട്രീയ രേഖയായിരുന്നില്ല.

ഇവിടെ ഏറ്റവും ഗൗരവമായ വിഷയം ധനകാര്യ വകുപ്പിനെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ഈ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ്. ഇതിന് മുൻപുണ്ടായ എല്ലാ സർക്കാരുകളുടെ കാലത്തും ധനകാര്യ വകുപ്പ് തന്നെയാണ് ധവളപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്നും വിപരീതമായി, യുഡിഎഫ് സർക്കാർ പുറത്തിറക്കുന്ന ധവളപത്രം തയ്യാറാക്കിയത് ധനകാര്യ വകുപ്പല്ല. ഈ സാഹചര്യത്തിൽ മുമ്പ് ധനവകുപ്പ് തയ്യാറാക്കിയ ഔദ്യോഗിക രേഖകളെ രാഷ്ട്രീയ രേഖയെന്ന് വിളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണ്. യഥാർഥത്തിൽ ഇപ്പോൾ പുറത്തുവന്നതാണ് കൃത്യമായ 'പൊളിറ്റിക്കൽ ഡോക്യുമെന്റ്'. ഇത്തരമൊരു രാഷ്ട്രീയ രേഖ നിയമസഭയിൽ കൊണ്ടുവന്നത് തികച്ചും അനുചിതമാണ്.

വിദഗ്ധരിൽ നിന്നും ഉപദേശം തേടുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് യാതൊരുവിധ എതിരഭിപ്രായവുമില്ല. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ഉപദേശങ്ങൾ ഇനിയും തേടേണ്ടി വരും. എന്നാൽ ധവളപത്രം തയ്യാറാക്കേണ്ടത് ധനകാര്യ വകുപ്പ് തന്നെയായിരുന്നു. ഈ നടപടിക്രമത്തിൽ വലിയ വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്. സർക്കാർ സംവിധാനത്തിന് പുറത്തുള്ള, മൂന്നംഗ സമിതിയെയാണ് ഈ ധവളപത്രം തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. ഇതിലൂടെ ധനകാര്യ വകുപ്പിന്റെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഔദ്യോഗിക സർവീസിന് പുറത്തുള്ളവർക്ക് കൈമാറിയത് കടുത്ത ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്.

ഇന്നത്തെ കാര്യവിവരപ്പട്ടികയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കാതെ, സഭയുടെ അനുമതിയില്ലാതെ ബാഹ്യസംവിധാനങ്ങൾ വഴി തയ്യാറാക്കിയ ഈ രേഖയ്ക്ക് യാതൊരുവിധ നിയമപരമായ പിൻബലവുമില്ല. ഇതൊരു ഔദ്യോഗിക രേഖയായി കണക്കാക്കാൻ കഴിയില്ല. ഇത്തരം ഒരു പൊളിറ്റിക്കൽ ഡോക്യുമെന്റ് സഭാ രേഖകളുടെ ഭാഗമാക്കാൻ അനുവദിക്കുന്നത് സഭയോടുള്ള കടുത്ത അനാദരവാണ്. സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ചട്ടങ്ങൾ പാലിച്ച് ധനകാര്യ വകുപ്പിനെക്കൊണ്ട് തന്നെ പുതിയ ധവളപത്രം തയ്യാറാക്കുകയാണ് വേണ്ടത്.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം വിതുര ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ  ആര്യനാട് പോസ്റ്റ്‌...
04/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം വിതുര ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ
ആര്യനാട് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സ. വി കെ മധു ഉദ്ഘാടനം ചെയ്തു

04/06/2026

അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ (എം) നേതൃത്വത്തിൽ തിരുവനന്തപുരം ജി.പി.ഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

04/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം വിതുര ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ
ആര്യനാട് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സ. വി കെ മധു ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഷ്‌കറിന്റെ മുൻഭാര്യ പാലോട് കരിമൺകോട് സ്വദേശ...
03/06/2026

നെടുമങ്ങാട് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഷ്‌കറിന്റെ മുൻഭാര്യ പാലോട് കരിമൺകോട് സ്വദേശിയായ ആമിനയെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സ. ശ്രീമതി ടീച്ചർ, സ. സി എസ് സുജാത എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

മുൻഭർത്താവായ അഷ്‌കറിന്റെ ക്രൂരമർദ്ദനത്തിനിരയായി കോമ അവസ്ഥയിൽ കഴിയുകയായിരുന്ന ആമിന ആരോഗ്യം വീണ്ടെടുത്ത് വരുകയാണ്.

AIDWA ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം എം.ജി. മീനാംബിക, സിപിഐ(എം) വിതുര ഏരിയ സെക്രട്ടറി പി.എസ്. മധു, എ.ഐ.ഡി.ഡബ്ല്യു.എ വിതുര ഏരിയ സെക്രട്ടറി ഷംന നവാസ്,AIDWA ഏരിയ പ്രസിഡന്റ്‌ അഡ്വ.എസ് എസ് ബിന്ദു, തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം വിതുര ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ നാളെ ( ജൂൺ 4 ) രാവി...
03/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം വിതുര ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ നാളെ ( ജൂൺ 4 ) രാവിലെ 10 മണിക്ക്
ആര്യനാട് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സ. വി കെ മധു ഉദ്ഘാടനം ചെയ്യും

28/05/2026

ടാക്‌സി വാഹനത്തിന്റെ കേടുപാടുകൾ തീർക്കും
ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കുമെന്നും സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി സ.
എ. എ. റഹീം

28/05/2026

ED-VD-MODI വേട്ടയാടലിനെതിരെ LDF പ്രതിഷേധ മാർച്ച്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ സിപിഐ എം വിതുര ഏരിയ ക...
27/05/2026

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ സിപിഐ എം വിതുര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഏരിയ സെക്രട്ടറി സ. പി എസ് മധു ഉദ്ഘാടനം ചെയ്തു

അനീതിക്കെതിരായ്ഉയർന്ന മുഷ്‌ടികൾ...✊
27/05/2026

അനീതിക്കെതിരായ്
ഉയർന്ന മുഷ്‌ടികൾ...✊

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CPIM Vithura AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Vithura AC:

Share