Kerala Health Services

Kerala Health Services Platform to get scientific and useful health information. Official page of Kerala Health Services, Managed by Director of Health Services, Govt.
(1)

of Kerala.

എല്ലാ അങ്കണവാടികളിലും 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യപരിശോധന മൂന്നു മാസത്തിലൊരിക്കൽ കുഞ്ഞുങ്ങളുടെ വികാസവും വള...
01/09/2026

എല്ലാ അങ്കണവാടികളിലും 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യപരിശോധന മൂന്നു മാസത്തിലൊരിക്കൽ
കുഞ്ഞുങ്ങളുടെ വികാസവും വളർച്ചയും ഉറപ്പാക്കാൻ വനിതാ - ശിശു വികസന വകുപ്പും ആരോഗ്യവകുപ്പും കൈകോർക്കുന്നു

പാചകം ഇരുമ്പ് ചട്ടിയിൽ ചെറുതീയിൽ ചെയ്യുന്നത് ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ ആഗിരണം കൂട്ടാൻ സഹായിക്കും.
01/09/2026

പാചകം ഇരുമ്പ് ചട്ടിയിൽ ചെറുതീയിൽ ചെയ്യുന്നത് ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ ആഗിരണം കൂട്ടാൻ സഹായിക്കും.

01/09/2026
എല്ലാ അങ്കണവാടികളിലും 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യപരിശോധന മൂന്നു മാസത്തിലൊരിക്കൽ കുഞ്ഞുങ്ങളുടെ വികാസവും വള...
01/09/2026

എല്ലാ അങ്കണവാടികളിലും 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യപരിശോധന മൂന്നു മാസത്തിലൊരിക്കൽ

കുഞ്ഞുങ്ങളുടെ വികാസവും വളർച്ചയും ഉറപ്പാക്കാൻ വനിതാ - ശിശു വികസന വകുപ്പും ആരോഗ്യവകുപ്പും കൈകോർക്കുന്നു

ചികിത്സ രോഗിയുടെ അവകാശം.. മരുന്ന് രോഗിയുടെ അവകാശം.. കിടക്ക രോഗിയുടെ അവകാശം ..എല്ലാവർക്കും ആരോഗ്യം.. തിരുവനന്തപുരത്ത് നടന...
31/08/2026

ചികിത്സ രോഗിയുടെ അവകാശം..
മരുന്ന് രോഗിയുടെ അവകാശം..
കിടക്ക രോഗിയുടെ അവകാശം ..
എല്ലാവർക്കും ആരോഗ്യം..

തിരുവനന്തപുരത്ത് നടന്ന ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച ഘോഷയാത്രയിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഫ്‌ളോട്ട്.

ഏവർക്കും ആരോഗ്യകരമായ ഓണം ആശംസിക്കുന്നു
25/08/2026

ഏവർക്കും ആരോഗ്യകരമായ ഓണം ആശംസിക്കുന്നു

ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മ...
24/08/2026

ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ

ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകി.

ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമാണ് നൽകിയത്. സംസ്ഥാനത്തെ ആശമാർക്കായി
ഹോണറേറിയം ഇനത്തിൽ ആകെ 29 കോടി 93 ലക്ഷം രൂപയും ഉത്സവബത്തയായി 3 കോടി 61 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്.

മുൻപ് ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നേ ഓണം എത്തിയെങ്കിലും ഉപാധികളില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. ഇതോടെ ആശമാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഓണക്കാലം ഉറപ്പാക്കാനായി.

കോഴിക്കോട് ഗവ. ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി) എല്ലുരോഗ വിഭാഗത്തിൽ നൂതന സിന്തറ്റിക് ഗ്രാഫ്റ്റ് ശസ്ത്രക്രിയ വിജയകരം കോഴിക...
21/08/2026

കോഴിക്കോട് ഗവ. ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി) എല്ലുരോഗ വിഭാഗത്തിൽ നൂതന സിന്തറ്റിക് ഗ്രാഫ്റ്റ് ശസ്ത്രക്രിയ വിജയകരം

കോഴിക്കോട് ഗവ. ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി) എല്ലുരോഗ വിഭാഗത്തിൽ അതിനൂതന സിന്തറ്റിക് ഗ്രാഫ്റ്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി. മലപ്പുറം വെന്നിയൂർ സ്വദേശിക്കാണ് (24) കാൽമുട്ടിലെ ലിഗ്മെന്റിന്റെ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയത്.

അസ്ഥിരോഗ വിഭാഗം കണ്‍‍സള്‍ട്ടന്റ് ഡോ. വിനോദ് വി. ആര്‍., അനസ്തേഷ്യ വിഭാഗം കണ്‍‍സള്‍ട്ടന്റ് ഡോ.ബിന്ദുമോള്‍ വി.ആര്‍., റസിഡന്റ് ഡോ. നബീല്‍, നഴ്സിംഗ് ഓഫീസര്‍ റമ്ന എം.പി തുടങ്ങിയവരാണ് ശത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

സാധാരണ സ്വന്തം ശരീരത്തിലെ പേശിവള്ളി മുറിച്ചെടുത്ത് ചെയ്യുന്ന ഇത്തരം ശസ്ത്രക്രിയ സിന്തെറ്റിക് ഗ്രാഫ്റ്റ് ഉപയോഗിച്ച് ചെയ്യുമ്പോൾ രോഗിക്കു വളരെ പെട്ടെന്നു തന്നെ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സാധിക്കും.

ഇന്ത്യയിൽ രണ്ടു വർഷമായി നടത്തുന്ന ഇത്തരം ശസ്ത്രക്രിയ മലബാറിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ചെയ്യുന്നത്.

കഴിഞ്ഞ വർഷം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എല്ലുരോഗ വിഭാഗത്തിൽ മാത്രം അറുനൂറിൽ പരം ശസ്ത്രക്രിയകളാണ് നടന്നത്. ഇതിൽ 150 സന്ധിമാറ്റിവയ്ക്കൽ, താക്കോൽദ്വാര (തോൾ സന്ധി, കാൽമുട്ട്) ശസ്ത്രക്രിയകളും ഉൾപ്പെടുന്നു.

ആഘോഷത്തിരക്കില്‍പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത കൈവെടിയരുത്-മന്ത്രി കെ മുരളീധരന്‍ ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധിക...
20/08/2026

ആഘോഷത്തിരക്കില്‍പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത കൈവെടിയരുത്-മന്ത്രി കെ മുരളീധരന്‍

ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത കൈവിടരുതെന്നു ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്ചുകൊണ്ട് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. രോഗങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചു വെക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് ചേര്‍ന്നുള്ള പ്രവർത്തനമാണ് വേണ്ടതെന്നും മന്ത്രി സൂചിപ്പിച്ചു.

വട്ടിയൂർക്കാവ് എസ്. എഫ് . എസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ ആരോഗ്യകേരളം സംസ്ഥാന പ്രോഗ്രാം മാനേജര്‍ അനു. എസ്. നായര്‍ ഐ.എ. എസ് അധക്ഷത വഹിച്ചു. പ്രദേശത്ത് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ റിപ്പോര്‍ട്ട്‌ ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനതല പരിപാടിയോടനുബന്ധിച്ച് വ്യാപക കൊതുകുനിയന്ത്രണ-ബോധവത്കരണ നടപടികളാണ് പ്രദേശത്ത് സംഘടിപ്പിച്ചത്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകളിലും ഓഫീസുകളിലും വീടുകളിലും കൊതുകു നിർമ്മാർജ്ജനത്തിനുള്ള ഡ്രൈഡേ ഊർജിതമായി ആചരിക്കപ്പെട്ടതിനാൽ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാനായിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടു. അടുത്ത ഘട്ടമായി സർക്കാർ, കോർപ്പറേഷൻ, തദ്ദേശ സ്വയം ഭരണ വകുപ്പ്, ആരോഗ്യ പ്രവർത്തകർ എന്നിവയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ നേരിട്ടു ചെന്നുള്ള ബോധവത്കരണം സംഘടിപ്പിക്കും.

യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി.മീനാക്ഷി, അഡീഷണൽ ഡയറക്ടർമാരായ ഡോ. റീത്ത കെ.പി, ഡോ. ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സതീഷ് കെ. എൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആർനോൾഡ് ദീപക്, സ്റ്റേറ്റ് മാസ്സ് ആന്‍ഡ്‌ എഡ്യൂക്കേഷൻ മീഡിയാ ഓഫീസർ ഡോമി ജോൺ, അസിസ്റ്റൻ്റ് ഡയറക്ടർ ഷെർളി വർദ്ധനൻ, കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി, നഗര ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രോഹൻ രാജു എന്നിവർ സംസാരിച്ചു.

ബോധവത്കരണ സെമിനാറിന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ധ്യ, ജില്ലാ മലേറിയ ഓഫീസര്‍ രാജ ശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തിനു മുന്നോടിയായി നെട്ടയം ശ്രീ ശാരദാ കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും ഹെൽത്ത് പ്ലേയും അവതരിപ്പിച്ചു.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Kerala Health Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Health Services:

Shortcuts

Share