07/04/2026
തിരുവനന്തപുരം: മകന് പതിവായി ലഹരിയും മദ്യവും നല്‍കി വന്നിരുന്ന സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട കരിക്കകം പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെയാണ് (64) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കടകംപള്ളി ടൈറ്റാനിയം ജെയിന്‍ നിവാസില്‍ വിജിന്‍ വിക്ടറായിരുന്നു ആക്രമിക്കപ്പെട്ടത്.