19/03/2025
RSP (റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി) 1940 മാർച്ച് 19 ന് ബീഹാറിലെ റാംഖറിൽ (ജാർഖണ്ഡ്) രൂപം കൊണ്ടു.
1902 ൽ ഇന്ത്യയിലെ വിപ്ലവകാരികൾ കൊൽക്കത്തയിൽ രൂപം നൽകിയ അനുശീലൻ സമിതിയും പിന്നീട് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകിയ HRA (ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി) അദ്ദേഹത്തിന്റെ മരണശേഷം ഭഗത് സിംഗ് സംഘടനയുടെ പേര് HSRA (ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി) എന്നാക്കി മാറ്റുകയും ചെയ്തു.
ഈ വിപ്ലവ സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരും, നേരത്തെ തന്നെ വിപ്ലവ ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നവരും ആയിരുന്നു പുതുതായി രൂപീകരിക്കപ്പെട്ട RSP യുടെ സ്ഥാപകർ.
1921 ലും പിന്നീട് 1930 മുതലും മഹാത്മാഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും നേതൃത്വത്തിൻ കീഴിൽ ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ ബഹുജന പ്രസ്ഥാനത്തിന്റെ ആശ്ചര്യകരമായ വളർച്ചയുടെ അനുഭവവും വിശിഷ്യാ 1912 ലെ ഒക്ടോബർ റഷ്യൻ വിപ്ലവത്തിന്റെ വിജയവും വിപ്ലവകാരികളുടെ ചിന്തകളെ വലിയൊരളവിൽ സ്വാധീനിയ്ക്കാൻ ഇടയായി.
തടവറകൾക്കുള്ളിലെ വർഷങ്ങളായുള്ള പഠനവും, രാഷ്ട്രീയ ചർച്ചകളും മാർക്സിസ്റ്റ് - ലെനിനിസ്റ്റ് ആശയമുൾക്കൊള്ളുന്ന RSPI (ML) റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. ആദ്യ ജനറൽ സെക്രട്ടറി സ. ജോഗേഷ് ചന്ദ്ര ചാറ്റർജിയും, പ്രമുഖ നേതാവ് സ. തൃദീബ് കുമാർ ചൗധരിയും ആയിരുന്നു അമരക്കാർ.
1974 ലെ 5 മത് ഇന്ത്യൻ രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി സ. തൃദീബ് കുമാർ ചൗധരി ഡോ. ഫക്രുദീൻ അലി അഹമ്മദിനോട് മത്സരിയ്ക്കുകയും 189196 വോട്ടുകൾ നേടി വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ആകെ അഭിമാനാർഹമായ മത്സരം കാഴ്ച്ചവയ്ക്കുകയും ചെയ്തു.
1950 ൽ കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന KSP (കേരള സോഷ്യലിസ്റ്റ് പാർട്ടി) യിലെ അഭിപ്രായവ്യത്യാസം സഖാക്കൾ കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ, എൻ. ശ്രീകണ്ഠൻ നായർ, കെ. ബാലകൃഷ്ണൻ, ടി.കെ ദിവാകരൻ, ബേബി ജോൺ തുടങ്ങിയ കേരളത്തിലെ വിപ്ലവ സോഷ്യലിസ്റ്റുകളെ ദേശീയ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന RSP കേരള ഘടകം രൂപീകരിയ്ക്കുവാൻ പ്രേരിതരാക്കി.
ദിവാൻ സർ സി.പി യെ വെട്ടി നാടുകടത്തിയും (25.07.1947), പേട്ട വിദ്യാർത്ഥി സമരവും - വെടിവെയ്പ്പും (13.07.1947), ചന്ദനത്തോപ്പ് കശുവണ്ടി സമരവും - വെടിവെയ്പ്പും (26.07.1958), കൊല്ലം എ.ഡി കോട്ടൺമിൽ - ചവറ കരിമണൽ സമരം (1124 ഇടവം 12 ; 25.05.1949) തുടങ്ങി തിരുവിതാംകൂറിൽ ഐതിഹാസിക സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികൾക്ക് കാവലാളായി നിലകൊണ്ട ധീര ദേശാഭിമാനികളായ അതികായൻമാരുടെ മഹാപ്രസ്ഥാനമായ RSP യിൽ പ്രവർത്തിയ്ക്കുവാൻ സാധിച്ചതിൽ അഭിമാനിയ്ക്കുന്നു.
2025 മാർച്ച് 19 ന് എന്റെ പ്രസ്ഥാനത്തിന് 85 വയസ്സ്.