30/12/2025
പ്രവാസികൾക്കും തിരികെ എത്തിയ പ്രവാസികൾക്കുമായ് നോർക്കയുടെ ത്രിദിന സൗജന്യ റെസിഡൻഷ്യൽ സംരംഭകത്വ പരിശീലനം. KIED, കളമശേരി, എറണാകുളം
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായിട്ടുള്ള മൂന്ന് ദിവസത്തെ സൗജന്യ റെസിഡൻഷ്യൽ സംരംഭകത്വ പരിശീലനം നൽകുന്നതാണ് . വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിൽ വച്ച് എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ ,ചൊവ്വ ,ബുധൻ ദിവസങ്ങളിലാണ് പരിശീലനം. അടുത്ത ബാച്ചിനായുള്ള പരിശീലനം 2026 JANUARY 19 ,20 ,21 തീയതികളിൽ നടക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നവർക്കും ഇതിനകം സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് ഓരോ മാസവും പ്രവേശനം നൽകുന്നത്.(2026 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള ബാച്ചുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ് )പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്,ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഈ പ്രോഗ്രാമിൽ ഉൾപെടുത്തിയിരിക്കുന്നത്.