Janachethana Library 01/Tvm/8891

Janachethana Library 01/Tvm/8891 Nothing is pleasanter than exploring a library

10/08/2026

സാധ്യതകളുടെ ആകാശം : ഒരു പ്രചോദനാത്മക സംവാദം

ജനചേതന ലൈബ്രറിയെ സംബന്ധിച്ച് പ്രതീക്ഷകളുടെ ഒരു ദിനം. ഇതിൽ പങ്കെടുത്തവർക്കും അവരുടെ മാതാപിതാക്കൾക്കും പരിപാടിയുടെ പ്രാധാന്യം മനസ്സിലാക്കി ഇതുമായി സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. Special Thanks to Sidharth M Joy(Civil Service Rank 271, Kerala Administrative Service Rank 2, Secretariate Assistant)

സാധ്യതകളുടെ ആകാശം : ഒരു പ്രചോദനാത്മക സംവാദം നാളെ (09.08.26) ഉച്ചക്ക് 2:30 നു പള്ളിത്തുറ ജനചേതന ലൈബ്രറിയിൽ സംഘടിപ്പിക്കുന...
08/08/2026

സാധ്യതകളുടെ ആകാശം : ഒരു പ്രചോദനാത്മക സംവാദം

നാളെ (09.08.26) ഉച്ചക്ക് 2:30 നു പള്ളിത്തുറ ജനചേതന ലൈബ്രറിയിൽ സംഘടിപ്പിക്കുന്നു. 2025 സിവിൽ സർവീസ് പരീക്ഷയിൽ 271 ആം റാങ്കും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ 2 ആം റാങ്കും നേടിയ, മികച്ച മോട്ടിവേറ്ററും പ്രസംഗികനും ആയ ശ്രീ സിദ്ധാർഥ് എം റോയ് നയിക്കുന്ന ഈ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.

8 ആം ക്ലാസ്സ്‌ മുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും ഇതിൽ പങ്കെടുക്കാം. ഈ 90 മിനിറ്റ് നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടമാവില്ല. മറിച്ച് നിങ്ങൾക്ക് / നിങ്ങളുടെ മക്കൾക്ക്‌ ഒരു നല്ല ഭാവിയിലേക്കുള്ള നല്ലൊരു ചുവടുവയ്പ്പായിരിക്കും. അത് ഞങ്ങൾ നൽകുന്ന ഉറപ്പ്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
82819 85561/8590699576

13/01/2026

കടലറിവുകൾ
2026 - ബാലവേദി -അദ്ധ്യായം 1
പുതുവർഷത്തിലെ ആദ്യ ബാലവേദി. കടലറിവുകൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകിയത് ഞങ്ങളുടെ നാട്ടിലെ മൽസ്യതൊഴിലാളികളാണ് . പാരമ്പര്യ മൽസ്യത്തൊഴിലാളികളോളം കടലിനെ മനസ്സിലാക്കിയവർ ഉണ്ടാവില്ലെന്ന് പറഞ്ഞാൽ തെല്ലും അതിശയോക്തിയാവില്ല. നക്ഷത്രം ദിശാ സൂചികയായി ഉപയോഗിച്ചവർ, മേഘങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് കടലിന്റെ സ്വഭാവം പ്രവചിച്ചവർ അങ്ങനെ തലമുറകൾ കൈമാറി വന്ന അറിവ് ഇവർക്ക് മുതൽക്കൂട്ടായി ഉണ്ട് . ഇന്ന് സാങ്കേതിക വിദ്യ കാര്യങ്ങൾ അല്പം കൂടി ലളിതമാക്കിയിട്ടുണ്ട്. ഗൂഗിൾ മാപ്പ് ന് സമാനമായ സംവിധാനങ്ങൾ കടലിലുണ്ട് എന്നത് പുതിയ അറിവായിരുന്നു. ഒറ്റ ക്ലിക്കിൽ മൽസ്യം കൂടുതലുള്ള പ്രദേശം കണ്ടെത്തി വലവീശാനാവും. ഒരു ടെക്നോളോജിയ മയം. ഇതൊന്നും ഇല്ലാതിരുന്നപ്പോഴും ഇവയൊക്കെയും മൽസ്യത്തൊഴിലാളികൾ ചെയ്തിരുന്നു ! ഈ സെഷനെ പറ്റി ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം ജോൺസൻ അങ്കിളിന്റെതാണ്. അദ്ദേഹം കൂടെയുള്ള മറ്റുള്ളവരെയും കൂടെ ചേർത്തപ്പോൾ സെഷൻ വളരെ മനോഹരമായ് . ശ്രീ.സ്റ്റീഫൻ , ശ്രീ.ജോസഫ്, ശ്രീ.രാജു, ശ്രീ.യോഹന്നാൻ, ശ്രീ.യൂജിൻ എന്നിവരും കുഞ്ഞുങ്ങൾക്ക് അവരുടേതായ അനുഭവങ്ങളും അറിവും പകർന്നു. മൽസ്യബന്ധനം എന്നാൽ കടലിൽ പോയ് വരുന്നത് മാത്രമല്ലെന്ന് മനസ്സിലാക്കി തന്നത് വെറുമൊരു കയറിനെ പ്രത്യേക രീതിയിൽ കെട്ടുകളിട്ട് വലയായി മാറ്റുന്ന അവരുടെ കരവിരുതാണ്. അത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. വ്യത്യസ്ത മീനുകൾക്ക് വ്യത്യസ്ത വലുപ്പത്തിൽ കണ്ണികളുള്ള വലകൾ..... വൈദഗ്ധ്യം വളരെയേറെ ആവശ്യമുള്ള തൊഴിലാണ്. ചെയ്തു പഠിക്കുന്ന രീതിയെ പറ്റി ബിഎഡ് ക്ലാസ് മുറികളിൽ പലപ്പോഴായി കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അറിവ് നേടിയ, ആഴത്തിലുള്ള അറിവ് നേടിയ മനുഷ്യരുടെ കഥകൾ നേരിട്ടറിയാൻ സാധിച്ചു. കുഞ്ഞുങ്ങൾ മൽസ്യബന്ധനത്തിലേക്ക് വരട്ടെയെന്ന് ചോദ്യത്തിന് അവർ ഒറ്റ സ്വരത്തിൽ മറുപടി നൽകി "വേണ്ട". അതിന് തീർച്ചയായും സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്. അവ പരിഹരിക്കേണ്ടത് സമൂഹം എന്ന നിലയിൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
വഴിയിൽ നാം അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഒരു മിഠായി കവറിന് പോലും കടലിനെയും അതിലെ മൽസ്യസമ്പത്തിനേയും മറ്റ് ജീവജാലങ്ങളെയും കൊന്നൊടുക്കാൻ കഴിയും. അതിനാൽ സമുദ്ര സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വളരെ യാദൃച്ഛികമായി ലഭിച്ച മറ്റൊരു റിസോഴ്സ് പേഴ്സൺ ആണ് ശ്രീ.ക്രിസ്റ്റിൽബോയ്. അദ്ദേഹം വിദേശത്ത് കടൽ അനുബന്ധ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. അങ്ങനെ കടലിലെ തൊഴിൽ എന്നാൽ മൽസ്യബന്ധനം മാത്രമല്ലെന്ന് കുട്ടികൾ മനസ്സിലാക്കി. കടൽ എന്ന വിശാല ലോകത്തേക്കുള്ള ഒരു ചെറിയ പാലത്തിലൂടെ കുഞ്ഞുങ്ങൾ സഞ്ചരിച്ചു. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ കടലിനുള്ള പങ്ക് വലുതാണെന്ന തിരിച്ചറിവിൽ നിന്ന് ഒരുപക്ഷെ നാളെ പല കണ്ടുപിടിത്തങ്ങളും ഇവർക്കിടയിൽ നിന്നുള്ള ശാസ്ത്രജ്ഞർ സംഭാവന ചെയ്തേക്കാം. കഥകൾ ഇനിയും പറയാനുണ്ട്.മറ്റൊരവസരത്തിലാവാം.

എഴുതിയത് Greeta Terrin Eugin

📷 Redstar Fernandez
🎥 Joyson Abel

"പട്ടിയുണ്ട് സൂക്ഷിക്കുക"വീട്ടിൽ പട്ടിയെ വളർത്തുന്നവർ ഈ ഒരു ബോർഡ്‌ വച്ചാൽ എന്താ ഇത്ര നഷ്ടപ്പെടാൻ ഇരിക്കുന്നത്. പരമാവധി ഒ...
12/12/2025

"പട്ടിയുണ്ട് സൂക്ഷിക്കുക"

വീട്ടിൽ പട്ടിയെ വളർത്തുന്നവർ ഈ ഒരു ബോർഡ്‌ വച്ചാൽ എന്താ ഇത്ര നഷ്ടപ്പെടാൻ ഇരിക്കുന്നത്. പരമാവധി ഒരു 500 രൂപയുടെ ചെലവ്. പലപ്പോഴും കാശ് ഇല്ലാത്ത കൊണ്ടല്ല ഈ ബോർഡ്‌ പലരും വക്കാത്തത്. അതിനുള്ള സമയം കണ്ടെത്താൻ ശ്രമിക്കാറില്ല എന്നുള്ളതാണ് വാസ്തവം.

ഇത് പറയാൻ കാരണം ഈ അടുത്ത കാലത്ത് എനിക്കുണ്ടായ ഒരു അനുഭവമാണ്.
മുൻപരിചയമില്ലാത്ത ഒരാളുടെ വീട്ടിൽ ഒരാവശ്യവുമായി പോകേണ്ടി വന്നു. ഗേറ്റ് തുറന്നു അകത്ത് കയറിയതും ഒരു ഭീമകാരനായ പട്ടി (Pit Bull) അടുത്തേക്ക് പാഞ്ഞു വന്നു. എന്റെ കാര്യത്തിൽ തീരുമാനം ആയി എന്ന് തോന്നിയ നിമിഷം. എങ്കിലും തിരിഞ്ഞു ഓടാൻ തോന്നാതെ ധൈര്യം സംഭരിച്ചു അവിടെ തന്നെ നിൽക്കാൻ തോന്നിയത് ഒരു ഭാഗ്യമായി മാറി. കാലിൽ കയറി പിടിച്ച ആ പട്ടിക്കു എന്നെ കടിക്കാൻ തോന്നാത്തത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. എങ്കിലും തുടയിൽ ചില പോറലുകൾ ഉള്ളത് കാരണം ഒന്ന് TT എടുക്കാൻ ആശുപത്രിയിൽ പോയി. ശെരിക്കും അവിടെ ചെന്നപ്പോൾ പേവിഷബാധയെക്കുറിച്ചും അതിന്റെ ഭീകരതെയെക്കുറിച്ചും അവിടുത്തെ ഡോക്ടർ വിശദീകരിച്ചു തന്നപ്പോഴാണ് എനിക്ക് അതിന്റെ ഭീകരത എത്രത്തോളം ആണെന്ന് മനസ്സിലായത്. അങ്ങനെ TT എടുക്കാൻ പോയ ഞാൻ 5 ഡോസിന്റെ anti-rabies ഇൻജെക്ഷൻ തുടങ്ങി വച്ചു മടങ്ങി.

വ്യക്തിപരമായി അപകടകരമായ ഇത്തരം പട്ടികളെ Pet animal എന്ന പേരിൽ വീട്ടിൽ വളർത്തുന്നതിനോട് ഞാൻ എതിരാണ്. ഇനി അങ്ങനെ വളർത്തണം എന്ന് നിർബന്ധം ഉള്ളവർ വീടിനു മുൻവശത്തു "പട്ടിയുണ്ട് സൂക്ഷിക്കുക" എന്ന ഒരു ബോർഡ്‌ വക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം.എനിക്കു ഉണ്ടായത് പോലുള്ള അനുഭവങ്ങളും ഇത്തരം പട്ടികൾ കടിച്ചു കീറിയ ചിലരുടെ അനുഭവങ്ങളും പലപ്പോഴും കേട്ടിട്ടുണ്ട്.

എന്നെ 'താലോലിക്കാൻ' വന്ന പിറ്റ് ബുള്ളിന്റെ ചിത്രവും ഇതിനോടൊപ്പം ചേർക്കുന്നു.

സുപ്രഭാതം......

Address

Kazhakuttam
Trivandrum City

Telephone

+918590699576

Website

Alerts

Be the first to know and let us send you an email when Janachethana Library 01/Tvm/8891 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Janachethana Library 01/Tvm/8891:

Shortcuts

Share

Category