10/10/2024
The Great Indian Industrialist has passed away
My deepest Condolences
Rest in peace🌹
✒️കാരുണ്യത്തിന്റെ സ്പർശം.
ലാഭത്തിന്റെ 60 ശതമാനവും സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരന്, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച
ഒറ്റയാനായ മനുഷ്യസ്നേഹി.. അവസാനിക്കാത്ത വിശേഷണങ്ങളുടെ ഉടമയാണ് രത്തൻ നേവൽ ടാറ്റ. തൊട്ടതെല്ലാം പൊന്നാക്കിയതാണ് ചരിത്രം.
അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. 87 വയസ്സായിരുന്നു,
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്.
ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ അദ്ദേഹത്തെ രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു.
ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ആഗോളതലത്തിൽ എത്തിക്കാൻ നേതൃത്വപരമായ പങ്ക് വഹിച്ചു.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്, ഉപ്പ് മുതൽ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി,
1937 ഡിസംബർ 28, ബോംബെയിലെ പുരാതന പാഴ്സി കുടുംബത്തിൽ ജനനം. മാതാപിതാക്കള്‍ വേർപിരിഞ്ഞതിനാല് കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. 1959ൽ അമേരിക്കയിലെ കോർണൽ സര്‍വകലാശാലയില്‍നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി.
1961ൽ കുടുംബ ബിസിനസായ ടാറ്റ സ്റ്റീൽസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970ല്‍ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.
കുറിപ്പ് : രാജ്യത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ സഹായഹസ്തവുമായി ആദ്യം ഓടിയെത്തുന്ന സ്ഥാപനവും വ്യക്തിയുമാണ് ടാറ്റാ ഗ്രുപ്പും രത്തൻ ടാറ്റയും.നിരവധി അവസരങ്ങളിൽ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബന്ധതയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
രത്തൻ ടാറ്റയുടെ ദീർഘവീക്ഷണവും ജ്വലിക്കുന്ന സ്മരണകളും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തും ഊർജ്ജവും പകരട്ടെയെന്നാശിക്കുന്നു.
രത്തൻ നേവൽ ടാറ്റയ്ക്ക് ആദരവോടെ വിട..🙏
Regards,
[Robin Plavila
Social Observer]
Group