ആഞ്ഞിലിമൂട്, തുകലശ്ശേരി

ആഞ്ഞിലിമൂട്, തുകലശ്ശേരി An important place in Thukalassery village in Thiruvalla municipality of Pathanamthitta district in Kerala, southern part of India. 🙏

30/05/2026
03/04/2026

തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 4-ാം തീയതി ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും എത്തുന്നതിനാല്‍ എം.സി റോഡിലും എ.സി റോഡിലും വിപുലമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

അന്നേ ദിവസം ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകിട്ട് 6 മണി വരെ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെയാണ് പ്രധാന നിയന്ത്രണങ്ങള്‍.

പ്രധാന ഗതാഗത മാറ്റങ്ങള്‍:
1. ആലപ്പുഴ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍:
കോട്ടയത്തേക്ക്: എ.സി റോഡ് വഴി വരുന്നവര്‍ കിടങ്ങറ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കുന്നുംകരി, വാലടി വഴി എം.സി റോഡിലെ പൂവന്തുരുത്തില്‍ എത്തി യാത്ര തുടരണം.

തിരുവല്ലയിലേക്ക്: കിടങ്ങറയില്‍ നിന്ന് മുട്ടാര്‍ വഴി തിരുവല്ല-അമ്പലപ്പുഴ റോഡിലെത്തണം.

കെ.എസ്.ആര്‍.ടി.സി: ആലപ്പുഴയില്‍ നിന്നുള്ള ബസ്സുകള്‍ ചങ്ങനാശ്ശേരി കൈലാത്ത് പമ്പ്, മാതാ വേ ബ്രിഡ്ജ് എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിക്കണം.

2. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള വാഹനങ്ങള്‍:
തിരുവല്ല ഭാഗത്തേക്ക്: മാര്‍ക്കറ്റ് ഭാഗത്ത് നിന്നുള്ളവര്‍ എസ്.എച്ച് ജംഗ്ഷനില്‍ എത്തി പായിപ്പാട് വഴി പോകണം.

തിരുവനന്തപുരം ഭാഗത്തേക്ക്: പാലാത്ര ബൈപാസ് വഴി വരുന്നവര്‍ എസ്.എച്ച് ജംഗ്ഷന്‍ – മുക്കാട്ടുപടി – നാലുകോടി – പായിപ്പാട് വഴി കവിയൂര്‍ റോഡില്‍ പ്രവേശിക്കണം.

ആലപ്പുഴയിലേക്ക്: ടൗണില്‍ നിന്ന് പുഴവാത് അമ്പലം റോഡ് വഴി മനക്കച്ചിറ കുരിശടിയിലെത്തി എ.സി റോഡില്‍ പ്രവേശിക്കാം (വണ്‍വേ നിയന്ത്രണം).

3. കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍:
തിരുവല്ല/തിരുവനന്തപുരം: കോട്ടയത്ത് നിന്ന് വരുന്നവര്‍ പാലാത്ര ജംഗ്ഷനില്‍ നിന്ന് ബൈപാസ് വഴി തിരിഞ്ഞ് നാലുകോടി, പായിപ്പാട് വഴി പോകണം.

ദീര്‍ഘദൂര യാത്രക്കാര്‍: മണര്‍കാട്, പുതുപ്പള്ളി, കറുകച്ചാല്‍, മല്ലപ്പള്ളി വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നത് അഭികാമ്യം.

4. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍:
എറണാകുളം/കോട്ടയം: ചെങ്ങന്നൂരില്‍ നിന്ന് മുളക്കുഴ, പുല്ലാട്, മല്ലപ്പള്ളി വഴി മണര്‍കാട് ബൈപാസ് റോഡിലെത്തി പട്ടിത്താനം ജംഗ്ഷന്‍ വഴി പോകണം.

മറ്റൊരു വഴി: ചെങ്ങന്നൂര്‍ – പാണ്ടനാട് – പരുമല – മാന്നാര്‍ – ചക്കുളത്തുകാവ് – അമ്പലപ്പുഴ വഴി നാഷണല്‍ ഹൈവേയിലോ എ.സി റോഡിലോ പ്രവേശിക്കാം.

വൈകിട്ട് 3-ന് ചങ്ങനാശ്ശേരി പെരുന്ന എന്‍.എസ്.എസ് കോളേജ് മൈതാനത്താണാണ് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം എം.സി റോഡിലൂടെ തിരുവല്ല നഗരസഭാ മൈതാനത്തേക്ക്.

ഉച്ചയ്‌ക്ക് 1 മണി മുതല്‍ ചങ്ങനാശ്ശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. 2 മണിയോടെ നഗരം പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാകും.

4-ാം തീയതി ഉച്ചയ്‌ക്ക് ശേഷം എം.സി റോഡിലെ യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ പോലീസ് നിര്‍ദ്ദേശിച്ച സമാന്തര പാതകള്‍ ഉപയോഗിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Address

Anjilimoodu Jn.
Thiruvalla
689101

Website

Alerts

Be the first to know and let us send you an email when ആഞ്ഞിലിമൂട്, തുകലശ്ശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share