Kerala Congress Democratic NDA

Kerala Congress Democratic NDA ഇടത്തോട്ടും വലത്തോട്ടും അല്ല. മുന്നോട്ടാണ്. NDA ക്ക് ഒപ്പമാണ്. BJP ക്ക് ഒപ്പമാണ്. മോദിജിക്ക് ഒപ്പമാണ്

ഏത് പീഢനാനുഭവത്തിനും അപ്പുറത്ത് അതിജീവനത്തിന്റെ ഉയിർത്തെഴുന്നേൽപ്പുണ്ട്. ലോകത്തിന് പ്രത്യാശ നൽകുന്നതാകട്ടെ ഈ ഈസ്റ്ററും. ...
20/04/2025

ഏത് പീഢനാനുഭവത്തിനും അപ്പുറത്ത് അതിജീവനത്തിന്റെ ഉയിർത്തെഴുന്നേൽപ്പുണ്ട്. ലോകത്തിന് പ്രത്യാശ നൽകുന്നതാകട്ടെ ഈ ഈസ്റ്ററും. ഏവര്‍ക്കും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഈസ്റ്റർ ആശംസകൾ...

ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദു:ഖവെള്ളി...
18/04/2025

ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദു:ഖവെള്ളി...

ആദ്യ ചിത്രത്തിൽ കാണുന്നത് അമീറുൽ ഹഖ് ഇസ്‌ലാം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നു. ...
18/04/2025

ആദ്യ ചിത്രത്തിൽ കാണുന്നത് അമീറുൽ ഹഖ് ഇസ്‌ലാം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നു. ബംഗാളിലെ ഒരു വലിയ ജില്ലയുടെ മുഴുവൻ അധികാരം ഉണ്ടായിരുന്ന മനുഷ്യൻ. ഇപ്പോൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എന്ന ചെറിയ പട്ടണത്തിലെ ഹോട്ടലിൽ പൊറോട്ടയടിച്ചു ജോലിയെടുത്തു ജീവിക്കുന്നു.

രണ്ടാമത്തെ ചിത്രത്തിലുള്ളത് സുബ്രതോ മണ്ഡൽ. ബംഗാളിലെ കൊൽക്കത്ത മഹാനഗരത്തിനു അടുത്തുള്ള ദക്ഷിണ 24 പർഗനാസ് ജില്ലയിലെ സിപിഎം മഥുരപ്പൂർ ഏരിയാ സെക്രട്ടറി ആയിരുന്നു. അതായത് ഒരു എം.എൽ.എ യേക്കാൾ അധികാരം ഉണ്ടായിരുന്നു ഇദ്ദേഹത്തിന് ഒരു കാലത്ത്. ഇന്ന് കേരളത്തിലെ കോട്ടയം ജില്ലയിലെ പായിപ്പാട് താമസിക്കുന്നു. നിർമ്മാണ മേഖലയിൽ കോൺഡ്രാക്ട് അടിസ്ഥാനത്തിൽ തൊഴിൽ ചെയ്തു ജീവിക്കുന്നു. ഞായറാഴ്ചകളിൽ കൂലിപ്പണിക്കും പോകാറുണ്ട് സഖാവ് മണ്ഡൽ.

മൂന്നാമത്തെ ചിത്രത്തിലുള്ളത് സുരജിത് ദാസ് സന്യാൽ ആണ്. ഇദ്ദേഹത്തിന്റെ സ്വദേശം പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ ബിൻപൂർ എന്ന ചെറിയ പട്ടണമാണ്. എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ നേതാവ് ആയിരുന്നു. ബംഗാളിൽ ജീവിച്ചിരുന്നപ്പോൾ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി. ഇപ്പോൾ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കൂലിപ്പണി ചെയ്തു ജീവിക്കുന്നു.

കേരളത്തിലെ സി.പി.എം നേതാക്കളെ അപേക്ഷിച്ചു ഇവർ പണിയെടുത്തു അധ്വാനിച്ചു ജീവിക്കുന്നു. ഗുണ്ടാപ്പിരിവും, ബക്കറ്റ് പിരിവും, സാലറി ചലഞ്ചും ഒന്നും ഇവർ നടത്തുന്നില്ല.

ഏവര്‍ക്കും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിഷു ആശംസകള്‍...
14/04/2025

ഏവര്‍ക്കും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിഷു ആശംസകള്‍...

കേന്ദ്ര സര്‍ക്കാരിന് നന്ദി...
03/04/2025

കേന്ദ്ര സര്‍ക്കാരിന് നന്ദി...

''പ്രീണനത്തിനെതിരെ പ്രാണരക്ഷാര്‍ത്ഥം''NDA ഘടകകക്ഷിയായകേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പ...
26/03/2025

''പ്രീണനത്തിനെതിരെ പ്രാണരക്ഷാര്‍ത്ഥം''

NDA ഘടകകക്ഷിയായ
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.

തൃശൂര്‍ ; എന്‍ ഡി എ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. ''പ്രീണനത്തിനെതിരെ പ്രാണരക്ഷാര്‍ത്ഥം...'' എന്നതാണ് ഇക്കൊല്ലത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ മുദ്രാവാക്യം. ഇടത് - വല്ലത് മുന്നണികള്‍ കാണിക്കുന്ന മുസ്ലീം പ്രീണനം കാരണം മറ്റ് മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് മുനമ്പത്തെ വഖഫ് വിഷയം എന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുനമ്പത്ത് നിന്ന് കുടിയിറക്കപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വരാന്‍ എത്ര യുഡിഎഫ് - എല്‍ ഡി എഫ് നേതാക്കള്‍ തയ്യാറായിട്ടുണ്ട് ? ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്നു എന്ന പ്രതീതി ജനിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എങ്കിലും മുനമ്പം വിഷയത്തില്‍ 'കമാ' എന്ന് പറഞ്ഞിട്ടുണ്ടോ ? മുനമ്പത്തെ ജനതക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് എം പി ഫ്രാന്‍സിസ് ജോര്‍ജ്ജിന് പോലും തന്റെ വാക്കുകള്‍ വിഴുങ്ങേണ്ടി വന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഭയന്നാണ്. ഏതെങ്കിലും പ്രശ്നങ്ങളില്‍ മുസ്ലീം വിഭാഗമാണ് എതിര്‍വശത്ത് ഉള്ളതെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിന്നെ മൗനവൃതത്തിലാണ്. മുസ്ലീം ലീഗിന്റെ അടുക്കളയിലെ കുശിനിക്കാരന്റെ ജോലിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. മുസ്ലീം ലീഗിന് ഇഷ്ടമുള്ളത് സ്വാദോടെ ഉണ്ടാക്കികൊടുക്കുക മാത്രമാണ് കോണ്‍ഗ്രസുകാരുടെ ഇപ്പൊഴത്തെ ജീവിത ലക്ഷ്യം. 2011 ലെ അഞ്ചാം മന്ത്രി സ്ഥാനം മുതല്‍ ഇത് വ്യക്തമാണ്. മുസ്ലീം ലീഗ് ഓടാന്‍ പറഞ്ഞാല്‍ ഓടും, ചാടാന്‍ പറഞ്ഞാല്‍ ചാടും. നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും. അതാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി.

യുഡിഎഫിലുള്ള മുസ്ലീം ലീഗിനെ കോണ്‍ഗ്രസ് ഭയക്കുന്നത് മനസ്സിലാക്കാം. അവരുടെ വയറ്റിപ്പിഴപ്പാണ്. പക്ഷേ, സിപിഎം ഭയക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ മുനമ്പം വിഷയത്തിലോ 80;20 സംവരണ വിഷയത്തിലോ സിപിഎം ആര്‍ജ്ജവത്തോടെ നിലപാട് വ്യക്തമാക്കുമായിരുന്നു.

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തിട്ടൂരത്തിന് വഴങ്ങാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അത് ബിജെപി മാത്രമാണ്. പക്ഷേ, ബിജെപി എന്തോ വലിയ വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന ഇവിടത്തെ സ്ഥിരം 'നറേറ്റീവ് ' കാരണം ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ടവര്‍ ബിജെപിയിലേക്ക് ചേരാന്‍ മടിക്കുന്ന കാഴ്ചയും ഉണ്ട്. അവര്‍ക്കുള്ള പാലമാണ് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ് ബിജെപിയേയും നരേന്ദ്രമോദിയേയും ഇഷ്ടപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ വലിയ ആവേശത്തോടെയാണ് കണ്ടത്. എന്നാല്‍ പാര്‍ട്ടിക്ക് രൂപം കൊടുത്ത സജി മഞ്ഞിക്കടമ്പില്‍ ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ വില്‍ക്കാനാണ് ശ്രമിച്ചത്. അപ്പോഴും പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനിന്നത് അവര്‍ കടുത്ത ദേശീയവാദികളും നയങ്ങളില്‍ വെള്ളം ചേര്‍ക്കാത്തവരും ആയതുകൊണ്ടാണ്.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണി അധികാരത്തിലെത്തുന്നതിന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങും.

വളരെയധികം 'വിഷന്‍' ഉള്ള ആളാണ് ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടും എന്ന വിശ്വസം കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഉണ്ട്. എല്ലാവിധ ഐക്യദാര്‍ഢ്യവും ശ്രീ രാജീവ് ചന്ദ്രശേഖറിന് തങ്ങള്‍ അറിയിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ രഞ്ജിത്ത് ഏബ്രഹാം തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി,
ബിജു പുല്ലാര്‍ക്കാട്ട്, സംസ്ഥാന ട്രഷറര്‍ ബോണി ജോസഫ് പാലാ, തൃശൂര്‍ ജില്ലാ പ്രസിഡന്റ് റോഷന്‍ മേനോന്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന കോ - ഓര്‍ഡിനേറ്റര്‍ ഡോ. വി അഖിലേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നിയുക്ത ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ആശംസകള്‍...
23/03/2025

നിയുക്ത ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ആശംസകള്‍...

Welcome ♥
19/03/2025

Welcome ♥

മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്ന 98% ആളുകളും ഇസ്ലാം മതത്തിൽ നിന്നുള്ളവരാണെന്നും, പ്രത്യേകിച്ച് ഒരു മത പഠനവുമില്ലാതെ ...
15/03/2025

മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്ന 98% ആളുകളും ഇസ്ലാം മതത്തിൽ നിന്നുള്ളവരാണെന്നും, പ്രത്യേകിച്ച് ഒരു മത പഠനവുമില്ലാതെ വളരുന്ന ഹിന്ദു യുവാക്കളുടെ ധാർമ്മികബോധം നിങ്ങൾ കണ്ടു പഠിക്കണമെന്നും പറഞ്ഞു കൊണ്ട് KT ജലീൽ നടത്തിയ ഒരു പ്രസംഗത്തിൻ്റെ വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത് നിങ്ങളിൽ പലരും കണ്ടു കാണുമല്ലോ?

എല്ലാ ഹിന്ദു/ക്രിസ്ത്യൻ യുവാക്കളും അത്രമാത്രം ധാർമ്മിക ബോധത്തോടെ ജീവിക്കുന്നവരാണോ? എന്തുകൊണ്ട് ധാരാളം പണം സമ്പാദിക്കാൻ കഴിയുന്ന മയക്കുമരുന്ന് കച്ചവടത്തിലേക്ക് അവർ ആകൃഷ്ടരാകുന്നില്ല? ഹിന്ദു, ക്രിസ്ത്യൻ യുവാക്കൾ പൊതുവെ പണത്തെ വെറുക്കുന്നവരാണോ? ഈ ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയാൽ മാത്രമേ ജലീൽ പറഞ്ഞ കാര്യം ടാലി ആകുകയുള്ളൂ. അതിലേക്ക് വരുന്നതിന് മുമ്പ് ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാം.

നർക്കോട്ടിക്ക് ജിഹാദ് എന്നൊരു സംഗതി ഉണ്ടെന്ന്, കേരള സമൂഹത്തിന് മുമ്പിൽ വിളിച്ചു പറഞ്ഞത്, ബഹുമാന്യനായ പാലാ ബിഷപ്പാണ്. അന്ന് കേരളത്തെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഇടതു വലത് മുന്നണികളിലെ നേതാക്കൾ പോലും, അത്രയും ബഹുമാന്യനായ ബിഷപ്പ് പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പകരം, മുസ്ലീം വോട്ടുബാങ്ക് പ്രീണനത്തിനായി അദ്ദേഹത്തിനു നേരെ ആക്രമണവുമായി ഇറങ്ങുകയാണ് ചെയ്തത്. ആ കാഴ്ച കേരള സമൂഹം കണ്ടതാണല്ലോ?

ഇനി നേരത്തേ പറഞ്ഞ പോയിൻ്റിലേക്ക് വരാം. 100 മയക്കുമരുന്ന് കേസുകൾ പിടിക്കുമ്പോൾ കേരളത്തിലെ ഒരു ജനസംഖ്യാനുപാതം വച്ച് മിനിമം 25% ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ആളുകൾ ആ കേസുകളിൽ ഉൾപ്പെടേണ്ടതാണ്. 50% വരെ പോയാലും അതിൽ അസ്വാഭാവികതയില്ല. പക്ഷെ പിടിക്കപ്പെടുന്ന 98% പേരും മുസ്ലിം സമുദായാംഗങ്ങൾ ആകുന്നതിൽ ഒരു പ്രത്യേകത തോന്നുന്നില്ലേ? ഈ പ്രത്യേകതയെ ഹിന്ദു ക്രിസ്ത്യൻ യുവാക്കളുടെ ധാർമ്മികബോധത്തെ മുൻ നിർത്തി തുലനം ചെയ്യാനാണ് ജലീൽ ശ്രമിച്ചത്. നല്ല കാര്യം.

മിഷ്ടർ KT ജലീൽ..., അവിടെയാണ് പാലാ ബിഷപ്പ് പറഞ്ഞ നർക്കോട്ടിക് ജിഹാദിൻ്റെ കളി. ഏത് കച്ചവടത്തിനും ഒരു മൊത്ത വിതരണക്കാരൻ ഉണ്ടാകുമല്ലോ? ആ വിതരണക്കാരൻ, മറ്റു രണ്ട് സമുദായങ്ങളിലെ കച്ചവടക്കാരെ തൻ്റെ ഏജൻ്റുമാരായി നിയമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് കരുതുക. ഒരൊറ്റ സമുദായക്കാർക്കായി ആ വിതരണ ശൃംഘല സംവരണം ചെയ്ത് വച്ചിരിക്കുകയാണെങ്കിൽ, മറ്റേ രണ്ടു കൂട്ടർ ഈ കേസുകളിൽ അകപ്പെടാൻ സാധ്യതയില്ല എന്ന വശം തള്ളിക്കളയാൻ കഴിയുമോ? വിൽപ്പന മൂലം ലഭിക്കുന്ന പണവും ഗുണവും ഞങ്ങൾക്കും, മരുന്നടിച്ച് നശിക്കാൻ മറ്റു സമുദായക്കാരും എന്നൊരു ദൃഷ്ടലാക്ക് അതിനു പിറകിലുണ്ടായിക്കൂടാ എന്നുണ്ടോ?

മയക്കുമരുന്ന് വ്യാപാരം, ആയുധവ്യാപാരം, ഇസ്ലാമിക് ടെററിസം, ഇത് മൂന്നും, പരസ്പര ബന്ധിതമായ മേഖലകളാണെന്ന് ദശകങ്ങൾക്ക് മുമ്പേ ലോകത്തിന് മുന്നിൽ വെളിപ്പെട്ട കാര്യങ്ങളാണ്. അതുകൊണ്ട് നിങ്ങളുടെ യുവാക്കൾക്ക് വിൽക്കാനായി മരുന്നു നൽകുന്ന ആ കച്ചവടക്കാരൻ ആരെന്നതും, അവൻ്റെ ഉദ്ദേശം എന്ത് എന്നതും വളരെ പ്രധാനമായ കാര്യമാണ്. അതിനു ശേഷം മാത്രമേ ഇവിടെ ഹിന്ദുക്കളുടെ ധാർമ്മികബോധം എന്ന ഘടകം വരുന്നുള്ളൂ.

കമ്മ്യൂണിസമാണ് ലോകത്ത് മൂന്നിൽ രണ്ട് രാജ്യങ്ങൾ ഭരിച്ചിരുന്നത്. പിന്നീട് അവർക്ക് അതിമോഹമുണ്ടായി. ലോകം മുഴുവൻ കാൽക്കീഴിലാക്കാൻ കുറുക്കുവഴികൾ തേടി. അവസാനം ലോകത്ത് എവിടെ നോക്കിയാലും കാണാത്ത വിധത്തിൽ ഹാർപ്പിക്കിൻ്റെ പരസ്യത്തിൽ കാണിക്കുന്ന ക്ലോസറ്റിലെ കീടാണുവിൻ്റെ പരുവത്തിൽ കേരളമെന്ന ഒരു കൊച്ചു കളത്തിലൊതുങ്ങി. സമാനമായ നാശമാണ് ലോകം കീഴടക്കാൻ കുറുക്കുവഴികൾ തേടുന്ന ഇസ്ലാമിസ്റ്റുകളെ കാത്തിരിക്കുന്നത്. ആ നാശം പൂർത്തീകരിക്കാൻ രണ്ടു ദശകം പോലും വേണ്ടി വരില്ല. അതിൻ്റെയും ഒടുക്കം കേരളത്തിലായിരിക്കുമെന്നത് മറ്റൊരു യാദൃശ്ചികത കൂടിയാകാം.

വാളെടുത്തവൻ ..... വാളാൽ!

എഴുതിയത്; രാജീവ് മേനോന്

കേരളത്തില്‍ സംരംഭം തുടങ്ങിയ ഒരു മനുഷ്യന്റെ അവസ്ഥ...ജോബി ജോസഫ് എഴുതുന്നു...കോട്ടയം ജില്ലയിൽ കൂട്ടിക്കൽ വേലനിലത്തുള്ള എൻ്റ...
14/03/2025

കേരളത്തില്‍ സംരംഭം തുടങ്ങിയ ഒരു മനുഷ്യന്റെ അവസ്ഥ...

ജോബി ജോസഫ് എഴുതുന്നു...

കോട്ടയം ജില്ലയിൽ കൂട്ടിക്കൽ വേലനിലത്തുള്ള എൻ്റെ വീട് ജപ്തി ആയിട്ട് 3 വർഷങ്ങൾ ആവുന്നു. സൗത്ത് ഇന്ത്യൻ ബാങ്കാണ് ജപ്തി ചെയ്തത് .
1.25 കോടി OD ആയിരുന്നു ഉണ്ടായിരുന്നത് . കോവിഡ് സമയത്ത് കട പൂട്ടി കിടന്നു. Agricultural machines , power tools , fish farm തുടങ്ങിയവയായിരുന്നു ബിസ്സിനസ്സ് . ഏകദേശം 50 ലക്ഷം രൂപയുടെ സ്പെയർ പാർട്ട്സ്, മിഷ്യനുകൾ പലതും മോഡൽ മാറിയത് കാരണം നാൽപ്പത്തി അയ്യായിരം രൂപയ്ക്ക് ആക്രി കൊടുത്തു . കൂനിന്മേൽ കുരു എന്നപോലെ ഇതിനിടെ കൂട്ടിക്കൽ ഭാഗത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഫാമിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി . സൗത്തിഡ്യൻ ബാങ്കിലെ കൊളാക്ടറൽ പ്രോപ്പർട്ടിയായ വീടിനും പുരയിടത്തിനും ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി മുഖേന ഇൻഷുറൻസ് ഉണ്ടായിട്ടും ഒരു പൈസ പോലും തരാതെ അവരും പറ്റിച്ചു . പലിശ കയറിക്കൊണ്ടേയിരുന്നു . മുണ്ടക്കയത്തെ കട നടത്തികൊണ്ടിരുന്ന കെട്ടിടം 20 ലക്ഷം രൂപ നഷ്ടത്തിൽ അനിയന് വിറ്റ് 25 ലക്ഷം രൂപയോളം ബാങ്കിൽ അടച്ചു . പെൻഷനിൽ നിന്നും ലോണെടുത്ത് വീണ്ടും ഒരു 7 ലക്ഷം കൂടി ബാങ്കിൽ അടച്ചു .

അങ്ങനെയിരിക്കെയാണ് ബാങ്കിന്റെ അടുത്ത വലിയ ചതിവ് വന്നത് . പ്രധാനമന്ത്രിയുടെ സ്കീം പ്രകാരം ലോണുള്ള ബിസ്സിനസുകൾക്ക് കോവിഡ് അസിസ്റ്റൻസായി പുതിയ സ്റ്റോക്കെടുക്കാൻ പരിധി കൂട്ടി കൊടുക്കണമെന്ന സർക്കാർ ഉത്തരവ് . അതിൻ പ്രകാരം അപേക്ഷിച്ച തനുസരിച്ച് എനിക്ക് 30 ലക്ഷം ലോൺ അനുവദിച്ചു . പുതിയ സ്റ്റോക്കെടുക്കാൻ പൈസക്കായി ബാങ്കിൽ ചെന്നപ്പോൾ ആ മാനേജർ പുങ്കുവൻ പറയുകയാ .. കോവിഡ് അസിസ്റ്റൻസ്30 ലക്ഷം പലിശയിൽ വരവ് വെച്ചിരിക്കുന്നു എന്ന് . പിന്നീട് ബാങ്കിൽ കയറിയില്ല . മുണ്ടക്കയതെ കെട്ടിടം വിറ്റ് ബാക്കിവരുന്ന പൈസക്കും മറ്റ് കുറേ കടങ്ങളുമായി പറത്താനത്ത് 3 ഏക്കർ സ്ഥലം വാങ്ങി പുതിയ ഫാം വാശിയോടെ പണി തുടങ്ങി.

ആദ്യ ഫാമിൽ അവശേഷിച്ചിരുന്ന ജയന്റ് ഗൗരാമി മീനുകളെ ഇരുപതോളം കുളങ്ങൾ പണിത് പറത്താനത്തെ പുതിയ ഫാമിലേക്ക് മാറ്റി . ബാങ്ക് വീട് ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി കൊണ്ടേയിരുന്നു . മൂത്ത മകൻ എഞ്ചിനീയറിംഗ് അവസാന വർഷം . ആരെയും ഒന്നും അറിയിച്ചില്ല . അതിനിടയ്ക്ക് കരുതലിന്റെ കേരളസർക്കാർ മുണ്ടക്കയം SHO ആയിരുന്നു സാഗർ എന്ന
കാലൻ്റെ രൂപത്തിൽ അവതരിച്ച് ഫാമിന് സ്റ്റാപ്പ് മെമ്മോയും തരുവിപ്പിച്ചു . ബാങ്കിന്റെ സമയപരിധി ഹൈക്കോടതിയിൽ പോയി ഒരു മാസം നീട്ടി വാങ്ങി , പറത്താനത്ത് ഫാമിൽ ചെറിയ ഒരു വീട് പണിതു താമസം മാറി . നാട്ടിലെ കുറേനല്ലവരായ സുഹ്യത്തുക്കളുടെ സഹായം മറക്കാനാവില്ല . ഇതെല്ലാം കഴിഞ്ഞപ്പോൾ ദിവസവും നോട്ടീസ് അയച്ചും അല്ലാതെയും ഭീഷണിപ്പെടുത്തികൊണ്ടിരുന്ന ബാങ്ക് ജപ്തി ചെയ്യുന്നില്ല . പിന്നേ ഞാൻ തിരിച്ച് ഭീഷണിപ്പെടുത്തി ബാങ്കിനേകൊണ്ട് വീട് ജപ്തി ചെയ്യിപ്പിച്ചു . പിന്നീട് ഹൈക്കോടതിയിൽ പോയി സ്റ്റേയും വാങ്ങി .

ഇപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥയിലാണ് ബാങ്ക് . ബാങ്ക് സ്റ്റേറ്റ്മെൻ്റ് പോലും ഹാജരാക്കാൻ ബാങ്കിന് ആയിട്ടില്ല എന്നാണ് അറിവ് . കേരളത്തിലെ അനേകം സംരംഭകരുടെ ഒരു പ്രതിനിധിയാണ് ഞാൻ . കോവിഡ് കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് 30 ലക്ഷം രൂപ പണിക്കൂലി കൊടുത്തവനാണ് ഞാൻ . ഇന്ന് ഞാൻ മഹാരാഷ്ട്രയിലാണ് . ഒന്നും ഒരിടത്തും എത്തിയിട്ടില്ല . ഡിഫൻസ് പെൻഷൻ ഉള്ളതുകൊണ്ട് ജീവിക്കുന്നു .
ജീവിക്കാൻ വലിയ കൊതിയൊന്നും ഇല്ലാത്തതിനാൽ പല കണക്കുകളും തീർത്തിട്ടേ പോവൂ .

എല്ലാ നന്മമരങ്ങളേയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന പാഠവും ഇതിനിടയിൽ പഠിച്ചു .മാർച്ച് മാസമാണ് . ബാങ്ക് ജപ്തികളുടെ മാസം . ആരും ആത്മഹത്യ ഒന്നും ചെയ്യരുത് . ഇങ്ങ് വന്നാൽ ഉള്ള കഞ്ഞിയും കുടിച്ച് കൂടാം .

Joby Joseph

കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് (NDA) തിരുവനന്തപുരം ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം മാര്‍ച്ച് 17 തിങ്കളാഴ്ച...
13/03/2025

കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് (NDA) തിരുവനന്തപുരം ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം മാര്‍ച്ച് 17 തിങ്കളാഴ്ച ഉച്ചക്ക് 3 ന് നടക്കും...

P C ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം...-കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്
11/03/2025

P C ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം...
-കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

Address

Thiruvalla

Website

Alerts

Be the first to know and let us send you an email when Kerala Congress Democratic NDA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share