CPIM Parumala -LC

CPIM Parumala -LC Official page CPIM PARUMALA Parumala party official Facebook

*പ്രളയബാധിതർക്ക്* *ഭക്ഷ്യധാന്യങ്ങൾ* *വിതരണം* *ചെയ്തു*  പരുമല: സിപിഐ(എം) പരുമല ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പരുമലയിലെ പ്...
10/08/2026

*പ്രളയബാധിതർക്ക്* *ഭക്ഷ്യധാന്യങ്ങൾ* *വിതരണം* *ചെയ്തു*

പരുമല: സിപിഐ(എം) പരുമല ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പരുമലയിലെ പ്രളയബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. പരുമല ടാഗോർ ലൈബ്രറിയിൽ നടന്ന വിതരണ ഉദ്ഘാടന ചടങ്ങ് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. പരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി ആന്റണി, ഏരിയ സെക്രട്ടറി ബിനിൽകുമാർ, ഏരിയാ കമ്മറ്റി അംഗങ്ങളായ ടി എ റെജികുമാർ, അഡ്വ. ടി കെ സുരേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സോജിത്ത്സോമൻ, രഘുനാഥൻനായർ ഒ സി രാജു, അനൂപ് കുമാർ ഒ ആർ, മണിയമ്മ കൊച്ചുകുട്ടൻ, ശ്രീജിത്ത് യു, ഹരീന്ദ്രൻ നായർ ബ്രാഞ്ച് സെക്രട്ടറിമാരായ സാബു വർഗീസ്, മേരിക്കുട്ടിജോൺസൺ,ലിസമ്മവർഗീസ്,സുഭദ്ര ഗോപി, രഞ്ജു മോൾ, അനുപ് കുമാർ കെ എ , ജോർജ് ബർണാഡ് എന്നിവർ നേതൃത്വം നൽകി.

10/08/2026

പ്രളയം വന്നാലും പരുമലക്കാർ വിശന്നിരിക്കില്ല

കരുതലുമായി
സിപിഐ(എം)ഉണ്ടല്ലോ...

പ്രളയബാധിതർക്ക് സഹായവുമായി വീണ്ടും പരുമലയിലെ സിപിഐ എം പ്രവർത്തകർ മാതൃകയായി. വെള്ളം കയറി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആദ്യം ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്നു. എന്നാൽ ക്യാമ്പിൽ പോകാത്തവരെയും പാർട്ടി കരുതുകയാണ്.
പരുമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം
കുടുംബങ്ങൾക്കാണ് ഒടുവിൽ സഹായം നൽകിയത്.അരി ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി ഷിബു വർഗീസ് അധ്യക്ഷനായി.
അഡ്വ. ആർ സനൽകുമാർ,
അഡ്വ. ഫ്രാൻസിസ് വി ആന്റണി,
ബിനിൽ കുമാർ, ടി കെ സുരേഷ് കുമാർ,
ടി എ റെജികുമാർ, സോജിത് സോമൻ, രഘുനാഥൻ നായർ,ഒ സി രാജു, മണിയമ്മ,
ഇ ജി ഹരികുമാർ, ഹരിന്ദ്രൻ നായർ,
അനൂപ് കുമാർ, ശ്രീജിത്, മേരിക്കുട്ടി ജോൺസൺ, സാബു, ബെർണാഡ്, തിലകമ്മ, ലിസമ്മ തുടങ്ങിയവർ പങ്കെടുത്തു

26/07/2026
26/07/2026

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ ഇന്ന് (ജൂലൈ 26 ഞായർ) സിപിഐ എം പരുമല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിച്ചു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ സൃഷ്‌ടിയാണ്‌. വൈദ്യുതി വാങ്ങലുൾപ്പെടെ ആവശ്യമായ ക്രമീകരണം നടത്തേണ്ട സമയത്ത്‌ തമ്മിലടിയും കോലം കത്തിക്കലുമായിരുന്നു യുഡിഎഫിന്റെ പണി. മഴ പെയ്യാൻ പ്രാർഥിക്കാനാണ് മന്ത്രി ജനങ്ങളോട്‌ അഭ്യർഥിച്ചത്‌. 10 വർഷമായി കേരളത്തിൽ പവർക്കട്ടില്ലാതിരുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലാണ്. സമരം സിപിഎം തിരുവല്ല എസി അംഗം സഖാവ് റ്റി കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

26/07/2026

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ ഇന്ന് (ജൂലൈ 26 ഞായർ) സിപിഐ എം പരുമല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിച്ചു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ സൃഷ്‌ടിയാണ്‌. വൈദ്യുതി വാങ്ങലുൾപ്പെടെ ആവശ്യമായ ക്രമീകരണം നടത്തേണ്ട സമയത്ത്‌ തമ്മിലടിയും കോലം കത്തിക്കലുമായിരുന്നു യുഡിഎഫിന്റെ പണി. മഴ പെയ്യാൻ പ്രാർഥിക്കാനാണ് മന്ത്രി ജനങ്ങളോട്‌ അഭ്യർഥിച്ചത്‌. 10 വർഷമായി കേരളത്തിൽ പവർക്കട്ടില്ലാതിരുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലാണ്.
സമരം സിപിഐഎം തിരുവല്ല AC അംഗം സഖാവ് റ്റി കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു

22/07/2026

വി എസ് അനുസ്മരണം
തിക്കപ്പുഴയിൽ പാർട്ടി രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി അനുസ്മരണം പാർട്ടി AC അഗം സ. അഡ്വ ടി കെ സുഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
പാർട്ടി LC സെക്രട്ടറി സ.ഷിബു വർഗീസ് അധ്യക്ഷനായി നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ രഘുനാഥൻ നായർ, സജി എം എൻ, വിനു വിജയൻ, ഒ സി രാജു, ശ്രീജിത്ത്‌ യു , ഇ ജി ഹരികുമാർ, ഹരീന്ദ്രൻ നായർ, സോജിത് എസ്, മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജെ സെബാസ്റ്റ്യൻ, പാർട്ടി അംഗങ്ങളായ സഖാക്കൾ അജയ ബോസ്, ഷുക്കൂർ, സി കെ ഗോപി എന്നിവർ പങ്കെടുത്തു

16/07/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
__________________
ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടക്കനുസരിച്ച്‌ വഖഫ്‌ ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന്‌ ഹൈക്കോടതിയില്‍ നിലപാടെടുത്ത യുഡിഎഫ്‌ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടും, കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ്‌ കാണിച്ചിട്ടുള്ളത്. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലെ ആവശ്യം അനുസരിച്ച്‌ വഖഫ്‌ ബോര്‍ഡ്‌ പുനഃസംഘടിപ്പിക്കാമെന്നാണ്‌ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്‌. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ അജണ്ട തെളിഞ്ഞ്‌ തന്നെ കാണാം.
കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നിയമസഭയില്‍ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിരുന്നു. അധികാരത്തില്‍ എത്തിയപ്പോള്‍ ബിജെപി അനുകൂല നിലപാടിലേക്ക്‌ യുഡിഎഫ്‌ എത്തിയത്‌ എന്ത്‌ ഡീലിന്റെ ഭാഗമായാണ്‌? മുസ്ലീം ലീഗ്‌ ഉള്‍പ്പെടെയുള്ള യുഡിഎഫ്‌ ഘടക കക്ഷികള്‍ ഇത്‌ അംഗീകരിക്കുന്നുണ്ടോ? ഇത്‌ സംബന്ധിച്ച്‌ എന്ത്‌ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ ലീഗ്‌ അടക്കമുള്ളവര്‍ ജനങ്ങളോട്‌ തുറന്നുപറയണം.
ബിജെപി നേതാവിന്റെ ഹര്‍ജിയോട്‌ സര്‍ക്കാര്‍ യോജിക്കുന്നുവോ എന്ന ചീഫ്‌ ജസ്റ്റിസിന്റെ ചോദ്യത്തോട്‌ സംശയലേശമന്യേ എജി പറഞ്ഞത്‌ സര്‍വ്വാത്മനാ പിന്തുണയ്‌ക്കുന്നുവെന്നാണ്‌. നേരത്തെ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ്‌ വഖഫ്‌ ബോര്‍ഡിന്റെ കാര്യത്തിലുമുള്ളതെന്ന്‌ വ്യക്തം. മുസ്ലീം ലീഗിനെ പിന്തുണക്കുന്ന സാമുദായിക സംഘടനകളും ഇതില്‍ അഭിപ്രായം പറയയേണ്ടതുണ്ട്‌.
ആര്‍എസ്‌എസിന്റെ ദീര്‍ഘകാല അജണ്ടയുടെ ഭാഗമായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്‌, പൗരരുടെ ഭരണഘടനാപരമായ അവകാശങ്ങളെ പോലും തള്ളിയാണ്‌ വഖഫ്‌ നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്‌. അന്ന്‌ അതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാട്‌ എടുത്തത്‌ സിപിഐ എമ്മും, ഇടതുപക്ഷവുമാണ്‌. പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി കാഴ്‌ചക്കാരനായി നിന്നെങ്കില്‍ പ്രിയങ്കാ ഗാന്ധി സഭയില്‍ പോലും എത്തിയില്ല. നിയമം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരരാക്കുമെന്ന്‌ സിപിഐ എം എംപിമാര്‍ പാര്‍ലമെന്റില്‍ നിലപാടെടുത്തു.
മധുരയില്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പാര്‍ടി എംപിമാരെ അടിയന്തിരമായി പാര്‍ലമെന്റിലേക്ക്‌ എത്തിച്ചാണ്‌ അന്ന്‌ നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചത്‌. അത്രമാത്രം ഗൗരവമുണ്ട്‌ ഈ വിഷയത്തില്‍ എന്ന്‌ കണ്ടാണ്‌ സിപിഐ എം പാര്‍ലമെന്റില്‍ ശബ്ദിച്ചതും നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതും.
ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ട്‌ കൊണ്ടുവന്ന ഭേദഗതി `ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ്‌' എന്ന പച്ചക്കള്ളമാണ്‌ ബിജെപി പ്രചരിപ്പിച്ചത്‌. ന്യൂനപക്ഷങ്ങളെ സഹായിക്കലാണ്‌ ലക്ഷ്യമെങ്കില്‍ ചുരുങ്ങിയത്‌ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പെങ്കിലും പുനഃസ്ഥാപിച്ചുകൂടെ? രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങള്‍ അവസാനിപ്പിച്ചുകൂടെ? ഈ ചോദ്യങ്ങള്‍ക്കൊന്നും ബിജെപി ഉത്തരം നല്‍കിയില്ല.
നിയമഭേദഗതി എന്തിനായിരുന്നുവെന്ന്‌ മധ്യപ്രദേശില്‍ ബിജെപി നേതാവും, മന്ത്രിയുമായ സന്‍വാര്‍ പട്ടേലിനെ ചെയര്‍മാനാക്കി വഖഫ്‌ ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചതോടെ വ്യക്തമാവുകയും ചെയ്‌തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മുന്നിലുള്ളപ്പോഴാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ യാതൊരു തത്വദീക്ഷയുമില്ലാതെ, ബിജെപിക്ക്‌ വഴങ്ങി ബോര്‍ഡ്‌ പുനഃസംഘടിപ്പിക്കാമെന്ന്‌ സമ്മതിച്ചിരിക്കുന്നത്‌. സംഘപരിവാര്‍ നിര്‍ദേശിക്കുന്ന ആളുകളെയാണോ വഖഫ്‌ ബോര്‍ഡില്‍ നിയമിക്കാന്‍ പോകുന്നത്‌ എന്നാണ്‌ ഇനി അറിയാനുള്ളത്‌.
സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്നവരെ വൈസ്‌ ചാന്‍സലര്‍മാരായും, സിന്‍ഡിക്കേറ്റ്‌ അംഗങ്ങളായും യുഡിഎഫ്‌ സര്‍ക്കാര്‍ നിയമിക്കുന്നു. പിഎം ശ്രീയിലും ബിജെപിക്ക്‌ വഴങ്ങുന്നു. ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യാനെന്ന പേരില്‍ ആര്‍എസ്‌എസുകാരനെ പ്ലീഡര്‍ ആക്കുന്നു. മറ്റ്‌ നിയമകാര്യ തസ്‌തികകളിലും ബിജെപിക്കാര്‍ക്ക്‌ യഥേഷ്ടം അവസരം നല്‍കുന്നു.`കേരളം ഭരിക്കുന്നത്‌ ബിജെപിയാണോ' എന്ന എഐസിസി നേതാവിന്റെ ചോദ്യം അനുദിനം അന്വര്‍ഥമാക്കുകയാണ്‌ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. വര്‍ഗ്ഗീയതയ്‌ക്ക്‌ സാഷ്ടാംഗം കീഴടങ്ങുന്ന യുഡിഎഫ്‌ സര്‍ക്കാര്‍ വഖഫ്‌ ബോര്‍ഡ്‌ നിലപാടിലൂടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ തുറന്നുകാട്ടപ്പെട്ടു.

30/05/2026

പരുമല പഴയ ഷാപ്പുപടി ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 47.2 ലക്ഷം രൂപ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള നിലവിലെ പുരോഗതി സൂചിപ്പിക്കുന്നു.

ചെങ്ങന്നൂർ - മാന്നാർ റോഡിൽ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് വടക്ക് പഴയ ഷാപ്പു പടി ജംഗഷനിൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗത്ത് ഡ്രെയിനേജ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് 47.2 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി ബഹുമാന്യനായ അഡ്വ.മാത്യു ടി. തോമസ് Ex എം എൽ എ അറിയിച്ചത് മുൻപ് പറഞ്ഞിരുന്നല്ലോ. ഞാനും പാർട്ടി മെമ്പറായിരുന്ന ഐജു ഡേവിഡും കൂടി മാത്യു ടി തോമസ് സാറിനെ കണ്ട് രേഖമൂലം കത്ത് നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തെ നിർദ്ദേശപ്രകാരം സൈഡിൽ ഓട നിർമ്മിച്ചു റോഡ് ഉയർത്തുന്നതിന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലത്ത് വന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ചെറിയ മഴയിൽ പോലും കൃത്യമായ നിർഗ്ഗമന മാർഗ്ഗമില്ലാത്തിനാൽ ജലം ഒഴുകി പോകാതെ ദിവസങ്ങളോളം വെള്ളം കെട്ടി കിടക്കുന്നു. ഇത് കാരണം അപകടങ്ങൾ ഉണ്ടാകാറുള്ള ഈ ഭാഗത്ത് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും കാൽനടക്കാരും വളരെ ബുദ്ധിമുട്ട് അനുഭവിയ്ക്കകയാണ്. പ്രസ്തുത ഭാഗം ഉയർത്തി ഡ്രെയിനേജ് നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തുക അനുവദിക്കണമെന്നു മുൻ എം എൽ എ അഡ്വ. മാത്യു ടി തോമസ് മുൻ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആയതിൽ പൊതുമരാമത്ത് വകുപ്പിന്റെ തീരുമാന പ്രകാരം GO(Rt )No.373/2026/PWD, Dated,Thiruvananthapuram, 10.03.2026 എന്ന ഗവണ്മെന്റ് ഓർഡർ പ്രകാരം തുക അനുവദിച്ച് ഉത്തരവിട്ടിട്ടുള്ളത്. അതായത് 10.03.2026 ൽ ഭരണാനുമതി (AS ) കിട്ടിയിരുന്നു.
എന്നാൽ അതിനു ശേഷം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു 07.05.2026 ൽ സാങ്കേതിക അനുമതി(TS ) ലഭിച്ചത്. തെരഞ്ഞെടുപ്പ് കാരണമാണ് സാങ്കേതിക അനുമതി താമസിസിച്ചത്. പിന്നീട് ടെൻഡർ വിളിക്കുകയും 28.05.2026 ൽ ടെൻഡർ ഓപ്പൺ ചെയ്യുകയും ഉണ്ടായിട്ടുണ്ട്. 3 പേർ ഇതിൽ പങ്കെടുക്കുകയും ടെൻഡർ അവാർഡ് ചെയ്തിട്ടുമുണ്ട്. ഈ വർക്ക് ഉടൻതന്നെ ആരംഭിക്കുന്നതാണ്. ഇതാണ് മുൻ എംഎൽഎ ഷാപ്പ് പടിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടത്തിയ പ്രവർത്തനം. ഇത് പിഡബ്ല്യുഡി ഓഫീസിൽ ആര് അന്വേഷിച്ചാലും ബോധ്യമാകുന്ന കാര്യം മാത്രമാണ്. വസ്തുതകൾ ഇതായിരിക്കെ ഈ പ്രശ്നത്തിൽ മുൻ എംഎൽഎയെ അപകീർത്തിപ്പെടുത്തുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും കോൺഗ്രസിന്റെ വാർഡ് മെമ്പറും മറ്റ് ചില തല്പര കക്ഷികളും നടത്തുന്ന രാഷ്ട്രീയ കളി അവസാനിപ്പിക്കണം. ഉപദേശിക്കടവ് പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കുവാൻ ശ്രമിച്ചത് പോലെ ഈ റോഡിന്റെയും പിതൃത്വം ഏറ്റെടുക്കാൻ നിൽക്കേണ്ട. അത് വല്ലവന്റെയും കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിന് തുല്യമാണ്. ഇത്തരം ഗിമ്മിക്കുകൾ കാട്ടി രാഷ്ട്രീയ കളിക്ക് ഇറങ്ങിത്തിരിച്ചാൽ ജനകീയ പ്രതിരോധം തീർക്കുവാൻ പരുമല പാർട്ടി തയ്യാറാകുമെന്ന് ഓർമിപ്പിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത്‌ ഭരണ സമിതിയും MP യും UDF ന്റേത് ആയിരുന്നു. എന്നിട്ടും നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല എന്ന കാര്യവും മറക്കേണ്ട

ഷിബു വർഗീസ്
സെക്രട്ടറി, CPI (M )പരുമല ലോക്കൽ കമ്മറ്റി

22/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_____________________
ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ച്‌ ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ്‌ ലൈഫ്‌ മിഷന്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്‌. ഇതോടൊപ്പം മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട്‌ ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട്‌ ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്‌. ഇവര്‍ക്ക്‌ പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്‌. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടിയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. രാഷ്‌ട്രീയ പ്രേരിതവും, ജനവിരുദ്ധവുമായ ഈ നടപടിയില്‍ നിന്ന്‌ പിന്മാറിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരും.

അടച്ചുറപ്പുള്ള വീട്‌ ഓരോ മനുഷ്യന്റെയും അവകാശമാണ്‌. അതുറപ്പാക്കാന്‍ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്‌, 20 ലക്ഷത്തിലധികം പേര്‍ സ്വന്തം വീടെന്ന അഭിമാന ബോധത്തോടെ ഇന്ന്‌ ജീവിക്കുന്നത്‌. ഇത്തരം വീടുകളില്‍ ചാപ്പകുത്തണമെന്ന കേന്ദ്ര നിര്‍ദേശത്തെയും തള്ളിയാണ്‌ കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്‌. ബ്രാന്‍ഡിംഗ്‌ ഉള്‍പ്പെടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച്‌ ലൈഫ്‌ മിഷനെ അട്ടിമറിക്കാന്‍ ബിജെപിയും, കേന്ദ്ര സര്‍ക്കാരുമാണ്‌ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്‌. അതിന്റെ തുടര്‍ച്ചയായി പദ്ധതി തന്നെ ഇല്ലാതാക്കാനാണ്‌ യുഡിഎഫ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌.

നിശ്ചിതമായ മാനദണ്ഡങ്ങള്‍ പ്രകാരം അപേക്ഷ ക്ഷണിച്ച്‌, ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്‍പ്പെടെ പ്രത്യേക പരിഗണന നല്‍കി, ഗ്രാമസഭകളും പഞ്ചായത്തുകളും ചര്‍ച്ച ചെയ്‌താണ്‌ ലൈഫ്‌ ഗുണഭോക്താക്കളെയും മുന്‍ഗണന ക്രമവും അന്തിമമാക്കിയത്‌. ഇത്‌ അനുസരിച്ചാണ്‌ തദ്ദേശ സ്ഥാപനങ്ങള്‍ വീടുകള്‍ അനുവദിക്കുന്നത്‌. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്‌ ഈ പ്രക്രിയ. 2017-ലെ അപേക്ഷകരില്‍ ഭൂമിയുള്ള മുഴുവന്‍ ആളുകള്‍ക്കും വീട്‌ നല്‍കാനായി. ലൈഫ്‌ രണ്ടാം ഘട്ട പട്ടികയിലെ അപേക്ഷകര്‍ക്കുള്ള വീടുകളാണ്‌ ഇപ്പോള്‍ നല്‍കുന്നത്‌.

മാര്‍ച്ച്‌ ആദ്യം വരെ ലൈഫ്‌ മിഷന്‍ വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00364 വീടുകളാണ്‌ പൂര്‍ത്തിയായിരുന്നത്‌. ശേഷിക്കുന്ന 1,03,682 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത്‌ സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തുക ഏറ്റവുമധികം ആളുകള്‍ക്ക്‌ നല്‍കിയതും കേരളമാണ്‌. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ 6 ലക്ഷം രൂപയും, ജനറല്‍ വിഭാഗത്തിന്‌ നാല്‌ ലക്ഷം രൂപയുമാണ്‌ കേരളം നല്‍കുന്നത്‌.

ലൈഫ്‌ മിഷനൊപ്പം മറ്റ്‌ മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണ്‌. കേരളത്തിലെ പച്ചപ്പ്‌ തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമുള്ള ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആർദ്രം കേരളം മിഷന്‍ എന്നിവ പിരിച്ചുവിടാനുള്ള നീക്കം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമാണ്‌. കേരളം കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയുമാകെ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

Address

Thiruvalla

Telephone

+919447201931

Website

Alerts

Be the first to know and let us send you an email when CPIM Parumala -LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Parumala -LC:

Shortcuts

Share

Category