TRAUMA CARE THENHIPALAM

TRAUMA CARE THENHIPALAM social services..

23/03/2025
*8/11/2024  വെള്ളി******************വേങ്ങര ഉപജില്ലാ സ്ക്കൂൾ കലോത്സവം സമാപിച്ചു*➖➖➖➖➖ *കലോത്സവ നഗരിയിൽ കർമ്മ നിരതരായി ട്ര...
08/11/2024

*8/11/2024 വെള്ളി*

****************

*വേങ്ങര ഉപജില്ലാ സ്ക്കൂൾ കലോത്സവം സമാപിച്ചു*
➖➖➖➖➖

*കലോത്സവ നഗരിയിൽ കർമ്മ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ*

🧩🧩🧩🧩🧩🧩🧩

തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവം കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ സമാപിച്ചു.
കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു
നവംബർ നാലിനാണ് കലോത്സവം ആരംഭിച്ചത്. കലോത്സവ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ ഗതാഗത നിയന്ത്രണത്തിന് മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി.
നാല് ദിവസം തുടർച്ചയായി കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി ഉപഹാരം നൽകി ആദരിച്ചു.
തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്രട്ടറി ലതീഷ് കുമാർ നൗഷാദ് കെ.എം BPC വേങ്ങര, പ്രതാപ്.കെ പ്രിൻസിപ്പാൾ GMHSS -CUC എന്നിവരിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണം.    തേഞ്ഞിപ്പലം :  കാലിക്കറ്റ് യൂണിവേഴ്സിറ്റി EMS സെമിനാർ...
05/12/2023

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണം.

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്സിറ്റി EMS സെമിനാർ ഹാളിൽ , സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറും, മലപ്പുറം ജില്ലാ പഞ്ചായത്തും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സി ഡി എം ആർ പി യും സംയുക്തമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു.
പ്രശസ്ത എഴുത്തുകാരി മാരിയത്ത് പതാക ഉയർത്തി. അബ്ദുൾ ഹമീദ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം കെ. ജയരാജ് മുഖ്യാഥിതിയായി. സബ്ബ് ജഡ്ജ് (സെക്രട്ടറി ലീഗൽ സർവ്വീസ് അതോറിറ്റി ) ഷാബിർ ഇബ്രാഹിം ഭിന്നശേഷി പ്രതിഭകളെ ആദരിച്ചു.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് സ്വാഗതവും സോഷ്യൽ ജസ്റ്റിസ് സീനിയർ സൂപ്രണ്ട് ശ്രീമതി സതീദേവി നന്ദിയും പറഞ്ഞു.
ഭിന്നശേഷി പ്രതിഭകളുടെ വിവിധയിനം കലാപരിപാടികളും അരങ്ങേറി.
ജില്ലാ സാമൂഹ്യനീതി ഓഫീസർ മലപ്പുറത്തിന്റെ നിർദ്ദേശപ്രകാരം വാഹന നിയന്ത്രണം , ഫസ്റ്റെയ്ഡ് , ആംബുലൻ എന്നീ സൗകര്യവുമായി മലപ്പുറം ജില്ലാ ട്രോമാകെയർ തേഞ്ഞിപ്പലം, പരപ്പനങ്ങാടി എന്നീ യൂണിറ്റുകൾ 21 വളണ്ടിയർമാർ സേവനവുമായി രംഗത്തുണ്ടായിരുന്നു.
തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റിൽ നിന്നും ജനറൽ സെക്രട്ടറി ലതീഷ്കുമാറിന്റെ നേതൃത്വത്തിൽ മുഹമ്മദ് കാസിം കെ, മുഹമ്മദ് ഹനീഫ കെ.പി, സുലൈമാൻ, ഫൈസൽ പി, മുഹമ്മത് മുസ്തഫ ഐ., ആഷിഖ് എൻ , സുലോചന കെ.പി., അബ്ദുൾ ഓഫാർ എ.പി , ഷീബ, ഖദീജ, ഫെമിന എന്നിവരും പരപ്പനങ്ങാടി യൂണിറ്റിൽ നിന്നും കെ. എം. എ. ഹാഷിം, ഫാത്തിമ ഷംസു, നസ്റി പി., ഫാത്തിമ ഹിസ്വാന, അഫ്നാ, സഫ്ന, ഫവാസ് വി.പി., അസീസ് പുത്തരിക്കൽ , മൊയ്തീൻ ബാവ, റിയാസ് എന്നിവരും സേവന സന്നദ്ധരായി.
ട്രോമാകെയർ വളണ്ടിയർമാരുടെ ഊർജിതമായ സന്നദ്ധ പ്രവർത്തനതിന് അംഗീകാരമായി വളണ്ടിയർമാരെ ജില്ലാ സാമൂഹ്യ നീതി ഓഫീസർ (D S J O ) ശ്രീമതി ഷീബ മുംതാസ് സി കെ ആദരിച്ചു.

*വേങ്ങര ഉപജില്ല  സ്കൂൾ കലോത്സവം സമാപിച്ചു*➖➖➖➖➖*കർമ്മ നിരതരായി തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ്  ട്രോമാ കെയർ വളണ്ടിയർമാർ*🌀🌀...
17/11/2023

*വേങ്ങര ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു*
➖➖➖➖➖

*കർമ്മ നിരതരായി തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ട്രോമാ കെയർ വളണ്ടിയർമാർ*

🌀🌀🌀🌀🌀🌀🌀

തേഞ്ഞിപ്പലം : പെരുവള്ളൂർ ജി.എച്ച്.എസ് സ്കൂളിൽ നടന്ന 34-ാമത് സ്കൂൾ കലോത്സവം സമാപിച്ചു.
കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രത്തിന് മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ ആയിരുന്നു. നാലു ദിനങ്ങളിൽ ഇവർ ഏറ്റെടുത്ത ദൗത്യം കൃത്യതയോടെ നിർവഹിക്കുകയുണ്ടായി.
ശിഹാബുദ്ദീൻ പി.എം, ശറഫുദ്ദീൻ പി.എം, മുഹമ്മദ് കാസിം കെ., ആഷിഖ് എൻ, ഷറഫുദ്ദീൻ കെ , അബ്ദുൾ ഒഫാർ എ.പി., ഇസ്മയിൽ കെ , ഫൈസൽ പാലയിൽ , മുഹമ്മദ് ഹനീഫ കെ.പി., തസ്‌ലിം എ.എം, സുലൈമാൻ കെ.കെ., മുനീർ കെ.കെ., ഫവാസ് ടി, സഹീർ വി.പി, റഹീം, ഹംസക്കോയ സി.കെ., ഷഫീഖ് റഹ്മാൻ എ പി., മുഹമ്മദ് മുസ്തഫ ഐ., മുനീറ കെ., അബ്ദുൾ അസീസ് പി.കെ, ഷഫീക്ക് എന്നിവരും യൂണിറ്റ് ഭാരവാഹികളായ ലീഡർ വാഹിദ് മുനീർ കെ , പ്രസിഡന്റ് റഫീഖ് പി എം, ജനറൽ സെക്രട്ടറി ലതീഷ് കുമാർ കെ .എന്നിവരും പങ്കാളിയായി.
രാവിലെ മുതൽ രാത്രി വൈകിയും കർമ്മനിരതരായി പ്രവർത്തിച്ച യൂണിറ്റിലെ ഇരുപത്തിയഞ്ചോളം വളണ്ടിയർമാരെ സംഘാടക സമിതി അഭിനന്ദിച്ചു.

വേങ്ങര സബ് ജില്ല കേരള സ്കൂൾ കലോത്സവം- 2023രണ്ടാം ദിവസം (14-11-23 )  തേഞ്ഞിപ്പലം :      നാല് ദിവസങ്ങളിലായി നടക്കുന്ന വേങ്...
15/11/2023

വേങ്ങര സബ് ജില്ല കേരള സ്കൂൾ കലോത്സവം- 2023

രണ്ടാം ദിവസം (14-11-23 )

തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി നടക്കുന്ന വേങ്ങര സബ്ജില്ല കേരള സ്ക്കൂൾ കലോത്സവത്തിൽ രണ്ടാം ദിവസമായ ഇന്നലെ (14-11 -23 ചൊവ്വാഴ്ച ) റോഡ് സുരക്ഷയെ മുൻ നിർത്തി ട്രാഫിക് നിയന്ത്രിക്കുന്നതിന് മലപ്പുറം ജില്ലാ ട്രോമാകെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റിൽ നിന്ന് പന്ത്രണ്ടോളം വളണ്ടിയർമാർ പങ്കെടുത്തു.

വളണ്ടിയർമാരായ
ശിഹാബുദ്ധീൻ പെരുവള്ളൂർ ,
മുഹമ്മത് മുസ്തഫ , മൻസൂർ പാണമ്പ്ര ,മുനീറ.കെ,ഇസ്മയിൽ ബാബു, മുനീർ കെ.കെ. പാറയിൽ, സുലൈമാൻ ദേവതിയാൽ ,തസ് ലീം പെരുവള്ളൂർ,ഫവാസ് ,മുഹമ്മദ് കാസിം പരുത്തിക്കോട്, ഫൈസൽ നീരോൽപ്പാലം,
ലതീഷ് കുമാർ സ്പിന്നിംഗ് മിൽ എന്നിവരുടെ സേവനം പ്രശംസനീയമായി.

നാല് ദിവസങ്ങളിലായി പെരുവള്ളൂർ ഹൈ സ്കൂളിൽ വെച്ച് നടക്കുന്ന വേങ്ങര ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ സേവനം ചെയ്യുന്ന മലപ്പു...
14/11/2023

നാല് ദിവസങ്ങളിലായി പെരുവള്ളൂർ ഹൈ സ്കൂളിൽ വെച്ച് നടക്കുന്ന വേങ്ങര ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ സേവനം ചെയ്യുന്ന മലപ്പുറം ജില്ലാ ട്രോമാകെയർ തേഞ്ഞിപ്പാലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ. ആദ്യ ദിവസമായ ഇന്നലെ(13.11.2023)പതിനൊന്നു വളണ്ടിയമാർ പങ്കെടുത്തു.

Address

Thenhipalam
Thenhipalam

Telephone

+919846308100

Website

Alerts

Be the first to know and let us send you an email when TRAUMA CARE THENHIPALAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to TRAUMA CARE THENHIPALAM:

Share

Category