അക്ഷയ കേന്ദ്രം പറങ്കിമാംമുകൾ

  • Home
  • India
  • Thalavoor
  • അക്ഷയ കേന്ദ്രം പറങ്കിമാംമുകൾ

അക്ഷയ കേന്ദ്രം  പറങ്കിമാംമുകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അക്ഷയ കേന്ദ്രം പറങ്കിമാംമുകൾ, Government Organization, parankimammukal, Thalavoor.

കുട്ടികളുടെ ആധാർ 5വയസ്സിലും 15 വയസ്സിലും നിർബന്ധമായും ബയോമെട്രിക് അപ്ഡേഷൻ ചെയ്യേണ്ടതാണ്............
23/06/2023

കുട്ടികളുടെ ആധാർ 5വയസ്സിലും 15 വയസ്സിലും നിർബന്ധമായും ബയോമെട്രിക് അപ്ഡേഷൻ ചെയ്യേണ്ടതാണ്............

ഡ്രൈവിംഗ് ലൈസൻസ് ഇനിസ്മാർട്ട് കാർഡ് രൂപത്തിലേക്ക്........കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം...
22/06/2023

ഡ്രൈവിംഗ് ലൈസൻസ് ഇനി
സ്മാർട്ട് കാർഡ് രൂപത്തിലേക്ക്........

കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്. സീരിയൽ നമ്പർ, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് എം.വി.ഡി പുതിയ ലൈസൻസ് കാർഡിൽ നൽകുക.

ദയവുചെയ്ത് ഈ വാർത്ത പെൻഷൻ വാങ്ങുന്നവരിലേക്ക് എത്തിക്കൂ..........പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാ...
22/06/2023

ദയവുചെയ്ത് ഈ വാർത്ത പെൻഷൻ വാങ്ങുന്നവരിലേക്ക് എത്തിക്കൂ..........

പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്.
കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.
പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകേണ്ടതാണ്. ഗുണഭോക്താവ് പെന്‍ഷന്‍ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ സമര്‍പ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.

എല്ലാ മലയാളികൾക്കും ചെറിയപെരുന്നാൾ ആശംസകൾ......
24/05/2020

എല്ലാ മലയാളികൾക്കും ചെറിയപെരുന്നാൾ ആശംസകൾ......

എല്ലാ പ്രവാസി സഹോദരങ്ങൾക്കുംഈദ് മുബാറക്....
23/05/2020

എല്ലാ പ്രവാസി സഹോദരങ്ങൾക്കും
ഈദ് മുബാറക്....

14/05/2020

ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം -
ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു .
വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കണം. ചിരട്ടകള്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ ചെയ്യണം.
ഉപയോഗ ശൂന്യമായ ടയറുകള്‍ വലിച്ചെറിയരുത്. അവയില്‍ മണ്ണിട്ട് നിറക്കുകയോ അല്ലങ്കില്‍ ഫലപ്രദമായി മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണം. പൂച്ചെട്ടികളുടെ അടിയിലുള്ള ട്രേകളിലുള്ള വെള്ളം നീക്കം ചെയ്യുകയോ ആന്റി ലാര്‍വല്‍ ആയ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യണം.
നിരന്തരം ഉപയോഗിക്കാത്ത കക്കൂസുകളുടെ വാട്ടര്‍ സീല്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഫ്ളഷ് ചെയ്തു കൂത്താടികളെ നശിപ്പിക്കണം. ഫ്രിഡ്ജില്‍ നിന്നും ഡിഫ്രോസ്റ്റ് ചെയ്തു ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും നീക്കം ചെയ്യണം.

ഡെങ്കിപ്പനി - ലക്ഷണങ്ങള്‍
വിട്ടുമാറാത്ത പനി, ഭയങ്കര ക്ഷീണം, തലവേദന, കണ്ണിന്റെ പിന്‍ ഭാഗത്തുള്ള വേദന ( Retro orbital pain ), അസ്ഥികള്‍ക്കുണ്ടാകുന്ന കഠിനമായ വേദന (Break bone pain ), ശരീരത്തില്‍ തൊടുമ്പോള്‍ ഉണ്ടാകുന്ന ചുവന്നു നീലിച്ച പാടുകള്‍, ഛര്‍ദില്‍, മലം, മൂത്രം എന്നിവയില്‍ രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍, സ്ത്രീകളില്‍ മാസമുറ സമയത്ത് അമിതമായ രക്തസ്രാവമോ പതിവിലും മുന്നേയുള്ള ആര്‍ത്തവ മോ അനുഭവപ്പെടുക എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഡെങ്കിപ്പനിയുടെ ( Classical Dengue Fever ) ലക്ഷണങ്ങള്‍.
ഡെങ്കിപ്പനി ബാധിച്ച ഒരാള്‍ക്ക് വീണ്ടും വന്നാല്‍ തീവ്രമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം അന്തരാവയവങ്ങളിലും വായ, മൂക്ക്, കണ്ണ്, തൊലിപ്പുറം എന്നിവിടങ്ങളിലും രക്തസ്രാവം ഉണ്ടാകും ഇതാണ് ഡെങ്കി ഹെമിറേജ് ഫീവര്‍. രോഗം മൂര്‍ച്ഛിക്കുകയോ മറ്റൊരിക്കല്‍ ആവര്‍ത്തിച്ച് വരുകയോ ചെയ്താല്‍ രക്ത പര്യയന വ്യവസ്ഥ പൂര്‍ണ സ്തംഭനത്തിലാക്കുകയും രോഗി മരണപ്പെടുകയും ചെയ്യും. ഡെങ്കിപ്പനിക്ക് കാരണമായ ആര്‍ബോ വൈറസുകള്‍ ടൈപ്പ് 1, 2, 3, 4 എന്നിങ്ങനെ നാലു തരത്തില്‍ കാണപ്പെടുന്നു. ഡെങ്കിപ്പനി വൈറസിനെതിരെ ശരീരം ആന്റിബോഡി നിര്‍മിക്കുകയും പ്രതിരോധശേഷി നേടുകയും ചെയ്യും. എന്നാല്‍ വ്യത്യസ്ത (4 ഇനങ്ങളില്‍ ഓരോന്നും) വൈറസുകളാണ് ഓരോ തവണയും അക്രമിക്കുന്നതെങ്കില്‍ വീണ്ടും ഡെങ്കിപ്പനി വരുകയും ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. അതുകൊണ്ടാണ് ഡെങ്കിക്കെതിരെ ശരീരം ആജീവനാന്ത പ്രതിരോധ ശേഷി ആര്‍ജിക്കുമെങ്കിലും ഡെങ്കിപ്പനി ചിലരില്‍ ആവര്‍ത്തിച്ച് വരുന്നതായി കാണുന്നത്.
മുന്‍കരുതലുകള്‍
സ്വയം ചികിത്സ ഒഴിവാക്കുക. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ നേടുന്നതിനായി എത്രയും വേഗം ആശുപത്രിയുമായി ബന്ധപ്പെടുക. ധാരാളം വെള്ളം കുടിക്കുക, വിശ്രമിക്കുക. ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കുക.

നമ്മുടെ ഒരുപാട് പ്രവാസി സഹോദരങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ റൂമുകളിൽ ഇരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അവിട...
06/05/2020

നമ്മുടെ ഒരുപാട് പ്രവാസി സഹോദരങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ റൂമുകളിൽ ഇരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അവിടെ ഏതെങ്കിലും കമ്പനികളിൽ തൊഴിലവസരം ഉണ്ടെങ്കിൽ ആ വിവരം ഷെയർ ചെയ്ത് അവരിലേയ്ക്ക് എത്തിച്ച് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.....
പല കമ്പിനികളും ഇപ്പോൾ റിലീസ് നൽകുന്നുണ്ട്.

ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപ...
24/04/2020

ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ പറങ്കിമാംമുകൾ അക്ഷയ കേന്ദ്രത്തി ഇപ്പോൾ സ്വീകരിക്കുന്നു.
NORKA
ആവിശ്യമായ വിവരങ്ങൾ
🔹 മൊബൈല്‍ നമ്പർ
🔹 പാസ്പോര്‍ട്ട് നമ്പർ
🔹 അപേക്ഷകന്‍റെ പേര്
🔹 അപേക്ഷകന്‍റെ അഡ്രസ്സ്
🔹 ജില്ല
🔹 തിരികെയെത്തിയ തീയതി
🔹 ഇപ്പോള്‍ ജോലി ചെയ്തുവന്നിരുന്ന രാജ്യം
🔹 ഇ-മെയില്‍
🔹 ജനന തീയതി
🔹 ബാങ്ക് അക്കൗണ്ട് നമ്പര്‍
🔹 ബാങ്ക് Passbook ലെ പേര്
🔹 ബാങ്കിന്‍റെ പേരും, ബ്രാഞ്ചും
🔹 IFSC കോഡ്

ആവിശ്യമായ രേഖകൾ
🔸 പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
🔸 പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ്
🔸 ജനുവരി 1നു ശേഷം Arrival രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് പേജ് / ടിക്കറ്റിന്‍റെ കോപ്പി
🔸 പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി
🔸 ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
🔸 അപേക്ഷകന്‍റെ ഫോട്ടോ.

Address

Parankimammukal
Thalavoor

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9605544957

Website

Alerts

Be the first to know and let us send you an email when അക്ഷയ കേന്ദ്രം പറങ്കിമാംമുകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to അക്ഷയ കേന്ദ്രം പറങ്കിമാംമുകൾ:

Share