05/05/2023
തലശ്ശേരി മദ്രസ്സത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു ചരിത്രമുഹൂർത്തം. 1951 ൽ ഒരു ഹൈസ്ക്കൂൾ ആയി വികസിച്ചതിനു ശേഷം സ്കൂളിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രധാന അധ്യാപിക ആവുകയാണ്. ശ്രീമതി കെ.ടി.പി ആയിഷ 1991 ൽ ആയിരുന്നു പ്രൈമറി സ്കൂൾ അദ്ധ്യാപികയായി മുബാറക്കയിൽ പ്രവേശിച്ചത്. തുടർന്ന് ഹൈസ്ക്കൂളിൽ ബയോളജി അദ്ധ്യാപികയായി.ആയിഷയുടെ പിതാവ് അബൂബക്കർ മാസ്റ്റർ നേരത്തെ മുബാറക്ക എൽ.പി.സക്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. ഭർത്താവ് ചാലക്കര സ്കൂളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകനും, ഗായകനുമായ മുസ്തഫ മാസ്റ്ററാണ്.
പ്രഗത്ഭ അദ്ധ്യാപിക എന്ന പ്രശസ്തി നേടിയ ആയിഷ ടീച്ചർ മുബാറക്കയുടെ പ്രശസതിയുടെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തുമെന്ന് പ്രത്യാശിക്കാം. എല്ലാ ഭാവുകങ്ങളും നേരുന്നു.