DYFI പുത്തൂർ

DYFI പുത്തൂർ Official page of DYFI puthur

ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി സരീഷിനെതിരെയും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരിക്...
15/02/2023

ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി സരീഷിനെതിരെയും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരിക്കെ ആർ.എസ്സ്.എസ്സുകാരാൽ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നൽകുന്ന ക്വട്ടേഷൻ സ്വർണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാൻ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ജന്മി നടുവാഴിത്വത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 12 പേർ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങൾക്ക് ഇന്നും ഉർജ്വദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിൾ കണ്ണികൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്. സ്വർണ്ണ കടത്തിന് നേതൃത്വം നൽകുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘഗങ്ങളുമാണ് ഡി.വൈ.എഫ്.ഐ യെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമദ്ധ്യത്തിൽ തുറന്നുകാണിക്കുകയും ചെയ്തത് ഡി.വൈ.എഫ്.ഐ ആയിരുന്നു. ശക്തമായ നിലപാടാണ് ഇന്നും ഡി.വൈ.എഫ്.ഐ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഇതോടെ ഡി.വൈ.എഫ്.ഐ യെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികൾ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാർഗമാണ് ഇവർ സ്വീകരിക്കുന്നത്.
സാമുഹ്യ മാധ്യമങ്ങൾ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടർ കരുതുന്നത്
കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ മാധ്യമങ്ങളെ കൂച്ചുവിലങ് ഇടുന്ന കാലത്ത് സത്യം വിളിച്ചു പറയേണ്ടുന്ന ബദൽ മാർഗമാണ് സോഷ്യൽ മീഡിയ എന്നാൽ അതിനെ ക്വട്ടേഷൻ സ്വർണ്ണകടത്തു മാഫിയ തങ്ങൾക്ക് എതിരായി സംസാരിക്കുന്നവരെ ഭീഷണിപെടുത്താനുള്ള മാർഗ്ഗമായി ആണ് ഉപയോഗിക്കുന്നത് സ്ത്രീകൾക്ക് എതിരെ പോലും പൊതുമധ്യത്തിൽ ഉപയോഗിക്കാൻ അറപ്പ് തോന്നുന്ന ഭാഷയാണ് ഇക്കൂട്ടർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് നാടിന്റെ സമാധാനം തകർക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തപെടുത്തണമെന്നും കർശനമായ പോലീസ് നടപടി സ്വീകരിക്കണമെന്നും dyfi ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു

08/10/2022
 #ലഹരിക്കെതിരെ  #ജനകീയകവചം സപ്തം: 1 മുതൽ 276 ജനകീയ സദസ്സുകൾ സംഘടിപ്പിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കും.സപ്തം: 18 ന് 4068...
31/08/2022

#ലഹരിക്കെതിരെ
#ജനകീയകവചം


സപ്തം: 1 മുതൽ
276 ജനകീയ സദസ്സുകൾ സംഘടിപ്പിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കും.

സപ്തം: 18 ന് 4068 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ

24/03/2022

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് DYFI പുത്തൂർ മേഖല കമ്മിറ്റി വരപ്രയിൽ നടത്തിയ പ്രതിഷേധ പ്രകടനം.. ✊

DYFI പാനൂർ ബ്ലോക്ക് സമ്മേളനത്തിന് ആവേശജ്വല തുടക്കം... പാത്തിപ്പാലം കേന്ദ്രികരിച്ചു നടന്ന പ്രകടനത്തിന് ശേഷം ബ്ലോക്ക് പ്രസ...
05/03/2022

DYFI പാനൂർ ബ്ലോക്ക് സമ്മേളനത്തിന് ആവേശജ്വല തുടക്കം... പാത്തിപ്പാലം കേന്ദ്രികരിച്ചു നടന്ന പ്രകടനത്തിന് ശേഷം ബ്ലോക്ക് പ്രസിഡന്റ്‌ പി പി പ്രഗീഷ് പതാക ഉയർത്തിയതോട് കൂടി സമ്മേളന നടപടികൾ ആരംഭിച്ചു...❤✊

വിവാഹ ആർഭാടങ്ങൾക്കും ആഭാസങ്ങൾക്കുമെതിരെഅണിനിരക്കുക :ഡി.വൈ .എഫ്. ഐകണ്ണൂർ : വിവാഹങ്ങളുടെ ഭാഗമായി നടക്കുന്ന അരാജക പ്രവണതകളു...
14/02/2022

വിവാഹ ആർഭാടങ്ങൾക്കും ആഭാസങ്ങൾക്കുമെതിരെ
അണിനിരക്കുക :ഡി.വൈ .എഫ്. ഐ

കണ്ണൂർ : വിവാഹങ്ങളുടെ ഭാഗമായി നടക്കുന്ന അരാജക പ്രവണതകളും ആഭാസങ്ങളുമവസാനിപ്പിക്കാൻ പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഡി.വൈ .എഫ്. ഐ കണ്ണൂർ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
തുടർച്ചയായ സംഘർഷങ്ങൾക്കും കൊലപാതകത്തിനും വരെ വിവാഹ ആഭാസങ്ങൾ കാരണമായിത്തീരുകയാണ്.

മുമ്പ് ജില്ലയുടെ പല ഭാഗങ്ങളിലും വിവാഹ റാഗിംഗും മറ്റ് അരാജക പ്രവണതകളുംശ്രദ്ധയിൽ പെട്ടപ്പോൾ ഡി വൈ എഫ് ഐ നേതൃത്വത്തിൽ വിപുലമായ ജനപങ്കാളിത്തത്തോടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുകയും ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആ ഘട്ടത്തിൽ വിവാഹ റാഗിംഗിൽ കാര്യമായ കുറവ് വന്നിട്ടുമുണ്ട് .
രണ്ടു വർഷം മുമ്പും ഡി.വൈ എഫ്.ഐ സമാന ക്യാമ്പയിൻ ഏറ്റെടുക്കുകയുണ്ടായി.

നാട്ടിൽ പിടിമുറുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ലഹരി മാഫിയയെ ഒറ്റപ്പെടുത്താനും കൗതുകത്തിനാരംഭിക്കുന്ന വിവാഹ ആഭാസങ്ങൾ നിരുത്സാഹപ്പെടുത്താനും പൊതു സമൂഹം മുന്നോട്ടു വരണമെന്ന്
ഡി.വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തെ യുവത്വത്തെ വഞ്ചിച്ച ബജറ്റ്; സംരക്ഷിക്കപ്പെട്ടത് കോർപ്പറേറ്റ് താൽപര്യങ്ങൾ  : ഡിവൈഎഫ്‌ഐരാജ്യത്തെ പൂർണമായും സ്വകാ...
01/02/2022

രാജ്യത്തെ യുവത്വത്തെ വഞ്ചിച്ച ബജറ്റ്; സംരക്ഷിക്കപ്പെട്ടത് കോർപ്പറേറ്റ് താൽപര്യങ്ങൾ : ഡിവൈഎഫ്‌ഐ

രാജ്യത്തെ പൂർണമായും സ്വകാര്യതാൽപര്യങ്ങൾക്ക് വിട്ടുനൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ യുവതയുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നങ്ങൾ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് കോടിക്കണക്കിന് ജനങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി. രാജ്യം ലോക പട്ടിണി സൂചികയിൽ അവസാന സ്ഥാനങ്ങളിലേക്ക് പിൻതള്ളപ്പെട്ടു. അതേ സമയം തങ്ങളുടെ വരുമാനം നൂറും ആയിരവും മടങ്ങു വർദ്ധിപ്പിച്ച, രാജ്യത്തിന്റെ 75% സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന വെറും 10% അതി സമ്പന്നരുടെ താൽപര്യങ്ങളെ തലോടുക്കുകയാണ് കേന്ദ്ര ബജറ്റ് വീണ്ടും ചെയ്തത്. മഹമാരിക്കാലത്ത് അതി സമ്പന്നരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കാതെ ദാരിദ്രരായ അടിസ്ഥാന ജനതയുടെ ചുമലിലേക്ക് വീണ്ടും നികുതി ഭാരം നൽകുകയാണ് കേന്ദ്രം ചെയ്തത്. രാജ്യത്തെ 60% പേരുടെ കയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. നിലവിലുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ പേര് നൽകലല്ലാതെ സാധരണക്കാർക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതികളൊന്നുമില്ല.ലോകം മുഴുവൻ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ദോഷ ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയും മാറിച്ചിന്തിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ ബിജെപി ഗവണ്മെന്റ് തീവ്രസ്വകാര്യവൽക്കരണ നയങ്ങളുമായി മുതലാളിത്ത സൗഹൃദ നിലപാടിലേക്ക് കൂടുതൽ പോവുകയാണ്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. കോർപ്പറേറ്റ് ഫണ്ടിങ്ങിന്റെ ഭൂരിഭാഗവും ലഭിക്കുന്ന ബിജെപിയുടെ പ്രത്യുപകാരം മാത്രമാണ് കേന്ദ്രബജറ്റിലൂടെ ദൃശ്യമാകുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

❤❤
01/02/2022

❤❤

Address

Thalassery

Website

Alerts

Be the first to know and let us send you an email when DYFI പുത്തൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share