13/05/2024
കുടുംബശ്രീ മൈന്‍ഡ് ബ്ലോവേര്‍സ്
• കേരളം ഒരു വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നത് സര്‍ക്കാരിന്റെ പ്രഖയാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്.
• നവകേരള നിര്‍മ്മിതിയുടെ സുപ്രധാന ഘടകമായ ജ്ഞാന സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതിന് പുതിയ തലമുറയെ അറിവിന്റെയും സര്‍ഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും നൂതന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള മാനിസികാവസ്ഥയിലേയ്ക്ക് നയിക്കുക എന്നത് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്ന ഒരു ലക്ഷ്യമാണ്.
• കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെയും, ഇന്ത്യയിലെ സംരംഭകത്വ, ബിസിനസ് രംഗത്തെ നേതൃത്വ ശേഷി യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് സഹായിക്കുന്ന സംഘടനയായ ഉദ്യം ലേര്‍ണിംഗ് ഫൌണ്ടേഷൻ്റെയും സഹകരണത്തോടെയാണ് കേരളത്തിലെ 50000 കുട്ടികള്‍ക്ക് അറിവ്, സര്‍ഗ്ഗാത്മകത, സംരംഭകത്വം എന്നിവയിലുള്ള നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള മാനസികാവസ്ഥ സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്.
• ഈ പദ്ധതിയുടെ ഭാഗമായി ഓരോ ഗ്രാമ പഞ്ചായത്തിൽ നിന്നും കുറഞ്ഞത് 50 കുട്ടികളെ ( ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ) കണ്ടെത്തി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന മെന്ററിങ് സഹായം നല്കി കുട്ടികളുടെ ആശയങ്ങളെ വികസിപ്പിക്കുന്നതിനും അത് പ്രാദേശികതലത്തില്‍ പ്രവര്‍ത്തികമാക്കുന്നതിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനുള്ള ഇടപെടല്‍ ആണ് കുടുംബശ്രീ മൈൻഡ് ബേളോവേഴ്സ്'
പങ്കെടുക്കാറാഗ്രഹിക്കുന്നവർ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്
• ഗൂഗിള്‍ ഫോം ലിങ്ക് : http://surl.li/tlrje