15/03/2026
തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ 2021 മുതൽ 26 വരെയുള്ള അഞ്ചുവർഷക്കാലം 478 പദ്ധതികളിലായി 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുവാൻ സാധിച്ചു.
6000 പേർക്ക് നൈപുണ്യ വികസനവും രണ്ടായിരത്തോളം പേർക്ക് മികച്ച തൊഴിലും ഉറപ്പാക്കിയ കണക്ടിംഗ് തളിപ്പറമ്പ പദ്ധതി, നാടുകാണി സൂ ആൻഡ് സഫാരി പാർക്ക്, ഹാപ്പിനസ് സ്ക്വയർ, മുഴുവൻ വീടുകളിലും കുടിവെള്ളം, പട്ടയം ലഭിക്കാത്തവർക്ക് പട്ടയം,
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലം, അതിദാരിദ്ര്യമുക്ത നേട്ടം,
എൻജിനീയറിങ് കോളേജിൽ ഇന്നവേഷൻ ഹബ്ബ്, നഴ്സിംഗ് കോളേജുകൾ, വെള്ളിക്കീൽ പറശ്ശിനിക്കടവ് ടൂറിസം കോറിഡോർ പദ്ധതി, വിവിധ ആരാധനാലയങ്ങളെ ഉൾക്കൊള്ളിച്ചുള്ള പിൽഗ്രിം കോറിഡോർ, കുറ്റ്യാട്ടൂർ മാംഗോ പാർക്ക്, കരിമ്പം ഫാം ടൂറിസം പദ്ധതി, അത്യാധുനിക റവന്യൂ ടവർ, വെള്ളിക്കീൽ ഇക്കോ-ടൂറിസം പാർക്ക്, കിലാ ക്യാമ്പസ് സ്റ്റേഡിയം,പറശ്ശിനിക്കടവ് വാട്ടർ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ ഓഫീസ്, ഗവ. ഗസ്റ്റ് ഹൗസ്, വീഥികളുടെ സൗന്ദര്യവൽക്കരണം,
താലൂക്ക് ആശുപത്രി തീയേറ്റർ കോംപ്ലക്സ്, ലേബർ റൂം, കാഷ്വാലിറ്റി ബ്ലോക്ക്, മാങ്ങാട്ടുപറമ്പ
അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടങ്ങളും തീയേറ്ററും തുടങ്ങിയ വികസനം സാധ്യമാക്കി. ഭാവി തളിപ്പറമ്പിന്റെ വികസനക്കുതിപ്പിന് അടിത്തറയൊരുക്കുന്ന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്.
#മാഷ്