30/07/2025
നമസ്തേ
കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും ചേർന്ന് തലചായ്ക്കാൻ ഒരിടം പദ്ധതി പ്രകാരം തളിപ്പറമ്പിൽ നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് നടന്നു. ശ്രീമതി ശ്രീന, സുരേന്ദ്രൻ ദമ്പതികൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. തളിപ്പറമ്പ പൂവ്വത്തിനടുത്തുള്ള ചെറിയൂർ എന്ന സ്ഥലത്താണ് വീട് നിർമ്മിച്ചു നൽകിയത്. പ്രസ്തുത ചടങ്ങിൽ സേവാഭാരതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ കെ.വി വിദ്യാദരൻ ശ്രീന സുരേന്ദ്രൻ്റ കുംബത്തിന് താക്കോൽ കൈമാറി. സേവാഭാരതി കണ്ണൂർ ജില്ല സെക്രട്ടറി ശ്രീ കെ. രാമകൃഷ്ണൻ മംഗള പത്രം സമർപ്പിച്ചു. പയ്യന്നൂർ ജില്ലാ സംഘചാലക് ശ്രീ കെ.പി നാരായണൻജി സേവാ സന്ദേശം നൽകി. തളിപ്പറമ്പ ഖണ്ഡ് സംഘചാലക് ശ്രീ പി.പി ശശിധരൻ ആശംസ നേർന്നു. തളിപ്പറമ്പ സേവാഭാരതി വൈസ് പ്രസിഡൻ്റ് ശ്രീ പി. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വി.വി മോഹനൻ സ്വാഗതം പറയുകയും ട്രഷറർ പി. പുരുഷോത്തമൻ നന്ദി പറയുകയും ചെയ്തു.