DYFI മുണ്ടായ III യൂണിറ്റ്

DYFI മുണ്ടായ III യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI മുണ്ടായ III യൂണിറ്റ്, Political organisation, mundaya, Shoranur.

സഖാവ് യു.വിനോദ്കുമാർ അനുസ്മരണത്തിൻ്റെ ഭാഗമായി DYFI മുണ്ടായ3rd യൂണിറ്റ് SSLC, +2 പൊതു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥിക...
17/07/2022

സഖാവ് യു.വിനോദ്കുമാർ അനുസ്മരണത്തിൻ്റെ ഭാഗമായി DYFI മുണ്ടായ3rd യൂണിറ്റ് SSLC, +2 പൊതു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ അനുമോദന സദസ്സ് സംഘടിപ്പിച്ചു.DYFI ഷൊർണൂർ മേഖല സെക്രട്ടറി സഖാവ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുണ്ടായ3rd യൂണിറ്റ് പ്രസിഡൻ്റ് സഖാവ് ശ്രീജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
സഖാവ് നിഖിൽ സ്വാഗത പ്രസംഗം നടത്തുകയും വാർഡ് കൗൺസിലർ ലത, റിട്ടയേർഡ് പ്രധാനാധ്യാപകൻ രാമകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.തുടർന്ന് കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തതിന് ശേഷം "മുന്നേറാം വിജയിക്കാം" കരിയർ ഗൈഡൻസ് ക്ലാസ് Dr.ജയശ്രീ അവർകളുടെ നേതൃത്വത്തിൽ നടന്നു

വീണ്ടും അർബാനയും ചാക്കുമായി നിരത്തിലിറങ്ങി.ഇത്തവണ ആവശ്യം ഗൗരി മോളുടെ ചികിത്സ സഹായം.അവശ്യമറിയിച്ചപ്പോൾ ഞങ്ങളേന്തിയ ചാക്കി...
17/04/2022

വീണ്ടും അർബാനയും ചാക്കുമായി നിരത്തിലിറങ്ങി.

ഇത്തവണ ആവശ്യം ഗൗരി മോളുടെ ചികിത്സ സഹായം.

അവശ്യമറിയിച്ചപ്പോൾ ഞങ്ങളേന്തിയ ചാക്കിൽ നിറഞ്ഞത് പഴയ പേപ്പറും പാഴ് വസ്തുക്കളും മാത്രമല്ല, ഇൗ ഉദ്യമം ഏറ്റെടുത്തതിനുള്ള അഭിനന്ദനങ്ങളും ഗൗരിമോൾക്കുള്ള പ്രാർത്ഥനകളും.

ഒടുവിൽ ലഭിച്ച 13600/- രൂപ മേഖല കമ്മിറ്റിയെ ഏൽപ്പിക്കുമ്പോൾ ഒന്നുറപ്പാണ്, ഇത് ഇൗ നാട് ഏറ്റെടുത്ത കാമ്പയിൻ ആണ്.

നന്ദി...കൂടെ നിന്നവർക്ക്, കരുത്ത് പകർന്നവർക്ക്‌..

നിരവധി സമര പോരാട്ടങ്ങളിലൂടെ ഷൊർണൂരിലെ DYFI യുടെ മുഖമായ സഖാക്കൾക്ക്....നിലക്കാത്ത പോരാട്ടങ്ങളിൽ മുന്നിൽ നിന്നും നയിക്കാൻ ...
12/03/2022

നിരവധി സമര പോരാട്ടങ്ങളിലൂടെ ഷൊർണൂരിലെ DYFI യുടെ മുഖമായ സഖാക്കൾക്ക്....
നിലക്കാത്ത പോരാട്ടങ്ങളിൽ മുന്നിൽ നിന്നും നയിക്കാൻ നിയോഗിക്കപ്പെട്ടവർക്ക്....

നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ💪💪

DYFI മുണ്ടായ 3rd യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ PSC പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു:മുനിസിപ്പൽ ചെയർമാൻ ജയപ്രകാശ് നിർവ...
08/01/2022

DYFI മുണ്ടായ 3rd യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ PSC പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു:മുനിസിപ്പൽ ചെയർമാൻ ജയപ്രകാശ് നിർവ്വഹിച്ചു.വാർഡ് 21 കൗൺസിലർ ലത അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി പ്രപഞ്ച് സ്വാഗതം പറഞ്ഞു.DYFI മേഖല സെക്രട്ടറി ഉണ്ണികൃഷ്ണൻ,റിട്ട.പ്രധാനാധ്യാപകൻ രാമകൃഷ്ണൻ, വാർഡ് 22 കൗൺസിലർ രാജലക്ഷ്മി, CPIM 2nd ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു.DYFI മേഖല കമ്മിറ്റി ട്രഷറർ സൂര്യ, ജോയിന്റ് സെക്രട്ടറി ദിലീപ് എന്നിവർ പങ്കെടുത്തു.യൂണിറ്റ് പ്രസിഡന്റ് ശ്രിജിത്ത് കുമാർ നന്ദി രേഖപ്പെടുത്തി.

 #ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്കായി DYFI മുണ്ടായ ||| യൂണിറ്റിന്റെ നേതൃത്വത്തിൽ ആന്തൂർകുന്ന് സാംസ്കാരിക നിലയത്തിൽ വച്ച...
06/01/2022

#ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്കായി
DYFI മുണ്ടായ ||| യൂണിറ്റിന്റെ നേതൃത്വത്തിൽ ആന്തൂർകുന്ന് സാംസ്കാരിക നിലയത്തിൽ വച്ച് സൗജന്യമായി പരിശീലനം നൽകുന്നു.
സൗജന്യ PSC പരിശീലനം ബഹു.മുനിസിപ്പൽ ചെയർമാൻ
M.k.ജയപ്രകാശ് ജനുവരി 8 ,ശനിയാഴ്ച 3.00 pm ന് ഗണേശ്ഗിരി സെയിൻ്റ് ആൻ്റണീസ് L.P സ്കൂളിൽ വച്ച് നടത്തുന്നു.

19-12-2021 DYFI MUNDAYA 3rd unit സമ്മേളനം നടത്തി.സമ്മേളനം DYFI ബ്ലോക്ക് ജോയിന്റ് സെക്രട്ടറി p.ദിലീപ് ഉദ്ഘാടനം നിർവ്വഹിച്...
20/12/2021

19-12-2021 DYFI MUNDAYA 3rd unit സമ്മേളനം നടത്തി.സമ്മേളനം DYFI ബ്ലോക്ക് ജോയിന്റ് സെക്രട്ടറി p.ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു.DYFI മേഖല സെക്രട്ടറി സ:ഉണ്ണികൃഷ്ണൻ, മേഖല പ്രസിഡന്റ് സ:വിവേക്, മേഖല ട്രഷറർ സ:സൂര്യ, മേഖല സെക്രട്ടേറിയറ്റ് അംഗം സ:ജിഷ്ണു എന്നിവർ പങ്കെടുത്ത സമ്മേളനത്തിൽ മുണ്ടായ യൂണിറ്റ് പ്രസിഡന്റ് സ:ശ്രിജിത്ത് അധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി ആയി സ:പ്രപഞ്ച്,യൂണിറ്റ് പ്രസിഡന്റ് ആയി സ:ശ്രിജിത്ത് കുമാർ,ജോയിന്റ് സെക്രട്ടറി ആയി സ:അപർണ്ണ.വി, വൈസ് പ്രസിഡന്റ് ആയി സ:ഹൃഷികേശ് എന്നിവരെയാണ് തിരഞ്ഞെടുത്തു.യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ ചിത്ര രചനാ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനവിതരണം നടത്തി.പുതിയ യൂണിറ്റ് അംഗങ്ങൾക്കും ഭാരവാഹികൾക്കും യൂണിറ്റിന്റെ അഭിവാദ്യങ്ങൾ💪.

21/11/2021

*വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ*

*DYFI ഹൃദയപൂർവം പരിപാടിയുടെ ഭാഗമായി
പാലക്കാട് മെഡിക്കൽ കോളേജിലെയും ജില്ലാ ആശുപത്രിയിലേയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ നൽകിയ എല്ലാ നാട്ടുകാർക്കും, പരിപാടിയുടെ ഭാഗമായ എല്ലാ സഖാക്കൾക്കും DYFI മുണ്ടായ 3rd യൂണിറ്റിന്റെ അഭിവാദ്യങ്ങൾ* ....

പുതിയ കേരളം        പുരോഗമന യുവത്വം  DYFI അംഗമാവുക               Dyfi മുണ്ടായ 3rd യൂണിറ്റിലെ മെമ്പർഷിപ്പ് ഉദ്ഘാടനം യൂണിറ്...
26/09/2021

പുതിയ കേരളം പുരോഗമന യുവത്വം DYFI അംഗമാവുക

Dyfi മുണ്ടായ 3rd യൂണിറ്റിലെ മെമ്പർഷിപ്പ് ഉദ്ഘാടനം യൂണിറ്റിലെ ചിത്രരചന കലാകാരിയും sslc പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ A+ ഉം കരസ്ഥമാക്കിയ അപർണ്ണ മനോജിന് dyfi മേഖല സെക്രട്ടറി ഉണ്ണികൃഷ്ണൻ ആദ്യമെമ്പർഷിപ്പ് നൽകികൊണ്ട് നിർവഹിച്ചു.

*വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI*DYFI ഏറ്റെടുത്തു വരുന്ന "ഹൃദയ പൂർവ്വം" പദ്ധതിയിലൂടെ പാലക്കാട് മെഡ...
20/08/2021

*വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI

*DYFI ഏറ്റെടുത്തു വരുന്ന "ഹൃദയ പൂർവ്വം" പദ്ധതിയിലൂടെ പാലക്കാട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്നതിനായി ഉദ്ഘാടന ദിവസം പൊതിച്ചോർ നൽകിയ എല്ലാ നല്ലവരായ നാട്ടുകാർക്കും DYFI മുണ്ടായ 3rd യൂണിറ്റിന്റെ നന്ദി....
അഭിവാദ്യങ്ങൾ ......

DYFI മുണ്ടായ III യൂണിറ്റിന്റെ നേതൃത്വത്തിൽ +2 വിജയികളെ അനുമോദിച്ചു.DYFI മേഖലാ സെക്രട്ടറി സഖാവ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്...
10/08/2021

DYFI മുണ്ടായ III യൂണിറ്റിന്റെ നേതൃത്വത്തിൽ +2 വിജയികളെ അനുമോദിച്ചു.DYFI മേഖലാ സെക്രട്ടറി സഖാവ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത് വിജയികളെ അനുമോദിച്ചു.
പ്രതിസന്ധികളെ തരണം ചെയ്ത് മികച്ച വിജയം കരസ്ഥമാക്കിയ കൂട്ടുകാർക്ക് DYFI മുണ്ടായ III യൂണിറ്റിന്റെ അഭിനന്ദനങ്ങൾ.

*സമൂഹത്തിൽ നടമാടുന്ന സ്ത്രീധന സമ്പ്രദായങ്ങളെ ഇനിയും വാഴുവൻ നാം അനുവദിച്ചുകൂടാ...*ഇനിയുമൊരു പെൺകുട്ടിയും സ്ത്രീധനത്തിന്റ ...
30/07/2021

*സമൂഹത്തിൽ നടമാടുന്ന സ്ത്രീധന സമ്പ്രദായങ്ങളെ ഇനിയും വാഴുവൻ നാം അനുവദിച്ചുകൂടാ...
*ഇനിയുമൊരു പെൺകുട്ടിയും സ്ത്രീധനത്തിന്റ ഇരയാവാതിരിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാവുക. സ്ത്രീധന മുക്ത കേരളത്തിനായി നമുക്ക് കൈകോർക്കാം.സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് DYFI മുണ്ടായ 3rd യൂണിറ്റ് സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ പ്രതിജ്ഞ.

SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുണ്ടായ 3rd unit ന്റെ നേതൃത്വത്തിൽ അനുമോദിച്ചു...DYFI ഷൊർണ്ണൂർ മേഖ...
30/07/2021

SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുണ്ടായ 3rd unit ന്റെ നേതൃത്വത്തിൽ അനുമോദിച്ചു...DYFI ഷൊർണ്ണൂർ മേഖല സെക്രട്ടറി സ:ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു..

Address

Mundaya
Shoranur
679123

Website

Alerts

Be the first to know and let us send you an email when DYFI മുണ്ടായ III യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share