ഇടപ്പാവൂർ

ഇടപ്പാവൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഇടപ്പാവൂർ, edappavoor junction, Rani.

പത്തനംതിട്ടയിൽ അയിരൂർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം.
നാല് ക്ഷേത്രങ്ങളും ,മൂന്നുപള്ളികളും ,മുന്ന് മലകളും ,രണ്ടു പള്ളിയോടങ്ങളും ,മുന്ന് വയലുകളും ,എഴുന്നൂറിലധികം പ്രവാസികളും ,രണ്ടു കരയോഗങ്ങളും ,വിവിധ രാഷ്ട്രീയ പാര്ടികളും സമുദായങ്ങളും ,രണ്ടു വാര്ഡുകളും ,കിഴക്ക് തെക്കായി ഒഴുകുന്ന പമ്പയാറും ,റാന്നി കോഴഞ്ചേരി,പ്ലാങ്കമന് റോഡുകളും ,പെരൂര്ച്ചാല് കടത്‌കടവും,പണിതീരാത്തപാലവും,ഒരു കാന്ത കടയും. നല്ലവരായ കുറച്ചു മനുഷ്യരും .ഇതാണെന്റെ ലോകം. ഇടപ്പാവൂര്‍

23/10/2017

Agane aa maram veenu

സോപാനം വഞ്ചിപ്പാട്ടു മത്സരത്തിൽ 3 സ്ഥാനം  ഇടപ്പാവൂർ പേരുർ പള്ളിയോടം കരസ്ഥമാക്കിയിരിക്കുന്നു
29/09/2017

സോപാനം വഞ്ചിപ്പാട്ടു മത്സരത്തിൽ 3 സ്ഥാനം ഇടപ്പാവൂർ പേരുർ പള്ളിയോടം കരസ്ഥമാക്കിയിരിക്കുന്നു

കാട്ടൂർ മഹാവിഷ്ണൂ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട്, പമ്പ നദി മാർഗ്ഗം ആറന്മുളയിലേക്കുള്ള യാത്ര മദ്ധ്യേ ഉള്ള തിരുവോണത്തോണി...
27/08/2015

കാട്ടൂർ മഹാവിഷ്ണൂ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട്,
പമ്പ നദി മാർഗ്ഗം ആറന്മുളയിലേക്കുള്ള യാത്ര മദ്ധ്യേ ഉള്ള തിരുവോണത്തോണിയുടെ ദൃശ്യം.

കാലാവസ്ഥ -🌅  ഇടപ്പവൂരിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലാവസ്ഥ.  ഇടപ്പവൂരിൽ ഇപോൾ 28*c ചൂട് അനുഭവപ്പെടുന്നു. വരും...
06/06/2015

കാലാവസ്ഥ -🌅
ഇടപ്പവൂരിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലാവസ്ഥ.

ഇടപ്പവൂരിൽ ഇപോൾ 28*c ചൂട് അനുഭവപ്പെടുന്നു.
വരും ദിവസങ്ങളിൽ അത്
ഞായർ - 24*C ⛅ - 32*C തിങ്കൾ - 24*C⛅ -30C*
ചൊവ്വ - 24C*⛅ -30*C എന്നിങ്ങനെ നിലയിൽ തുടരുന്നതാണ്. ഇപ്പോൾ ഉള്ള കാലാവസ്ഥയിൽ ഈർപ്പത്തിന്റെ അളവ് 84% ആണ്‌.
വടക്ക് നിന്നും കാറ്റിന്റെ സഞ്ചാരം (വരവ്) ഉണ്ടാകുന്നതാണ്.

കാന്ത കട- An old shop with  എല്ലാ നാട്ടിൻപുറങ്ങളിലും ഉണ്ടാകും ഇതുപോലെ  എല്ലാവരും ഒത്തുകൂടുന്ന ഒരിടം അതുകൊണ്ട് തന്നെ പറയട...
03/06/2015

കാന്ത കട- An old shop with

എല്ലാ നാട്ടിൻപുറങ്ങളിലും ഉണ്ടാകും ഇതുപോലെ എല്ലാവരും ഒത്തുകൂടുന്ന ഒരിടം അതുകൊണ്ട് തന്നെ പറയട്ടെ,..തലമുറകൾ കൈമാറി വരുന്ന ഈ പ്രസ്ഥാനം ഒരു സർവകലാശാല ആണ്, ഇടപ്പവൂരിന്റെ സ്വന്തം സർവകലാശാല. ( A MAGNETIC UNIVERSITY) ഇടപ്പവൂരിന്റെ സ്പന്തനം ഈ കട ആണെന്ന് പറഞ്ഞാൽ അത് ഒരു ഭംഗി വാക്കായി പോകും. ഇടപ്പവൂരിന്റെ സ്പന്തനങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോകില്ല, എന്ന് പറയുന്നതാവും കുറച്ചുകൂടി ഉത്തമം. ഒരു തവണഎങ്കിലും ഇവിടെ വന്നിരിക്കാൻ അവസരം ലഭിച്ചവർക്ക് മാത്രം അറിയുവാൻ കഴിയുന്ന ഒന്നാണ് കാന്ത കട എന്ന പേര് എങ്ങനെ അന്വര്തമാകുന്നു എന്ന്.

നാട്ടിലെ പ്രധാന നോട്ടിസ്‌ ബോർഡും ഇത് തന്നെ ആണ്. ഒരു മൃഗ വൈധ്യാശാലയും ഈ നിർമിതിക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു.

ഈ കെട്ടിടത്തിന്റെ നിർമിതിയിൽ ഉള്ള സവിശേഷത ആണ്. നാട്ടുകാരെ കൂടുതൽ സമയം ഇവിടെ ചിലവിടാനും. വീണ്ടും ഇവിടെ തിരിച്ചെത്താനും ആകർഷിക്കുന്നത്. അത് അനുഭവിച്ചു തന്നെ അറിയണം.

ഭാര്ഗവരാമന്റെ നാടിനു ഒരായിരംപിറന്നാൾആശംസകൾ...... പരശു രാമനാല് സൃഷ്ട്ടിക്കപ്പെട്ട നമ്മുടെ കേരളം ...ഭഗവാന് വിഷ്ണുവിന്റെ പത...
31/10/2014

ഭാര്ഗവരാമന്റെ നാടിനു ഒരായിരംപിറന്നാൾആശംസകൾ...... പരശു രാമനാല് സൃഷ്ട്ടിക്കപ്പെട്ട നമ്മുടെ കേരളം ...ഭഗവാന് വിഷ്ണുവിന്റെ പത്തു അവതാരങ്ങളില് ഒന്നായ പരശുരാമ്നാല് സൃഷ്ട്ടിക്കപ്പെട്ട നമ്മുടെ കേരളം ..അത് കൊണ്ട് തന്നെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്നത്. മലയാള നാടിന് ഇന്ന് പിറന്നാള്. ഐക്യകേരളം രൂപംകൊണ്ടിട്ട് അമ്പത്തിയെട്ടു വര്ഷങ്ങള് തികയുന്നു. 1956 നവംബര് ഒന്നിന് ആണ് ഐക്യകേരളം നിലവില് വന്നത്. ഐതിഹ്യപ്പെരുമയുടെയും ചരിത്രവിശകലനങ്ങളുടെയും ഭൂമിശാസ്ത്രപരമായ കാര്യങ്ങളുടെയുംപിന്‌ബലത്തില് കേരളപ്പിറവിയെക്കുറിച്ച് നിരവധി വാദങ്ങള് നിലനില്‌ക്കുന്നുണ്ട്. കേരങ്ങളുടെ നാട് കേരളമായി എന്നതാണ് പൊതുവേ പറയുന്നത്. മഹാവിഷ്ണുവിന്റെഅവതാരമായ പരശുരാമന് മഴു ഗോകര്ണത്തുനിന്നു കന്യാകുമാരിയിലേക്കെറിഞ്ഞെന്നുംമഴു പതിച്ച ഭാഗം കടല് പിൻവാങ്ങിയെന്നുമാണ് ഐതിഹ്യം. ഈ പ്രദേശമാണ് കേരളമെന്നാണ് വിശ്വാസം. വാല്മീകി രാമായണത്തിലും കേരളം കടന്നുവരുന്നുണ്ട്. ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കേരളം. ചേര രാജ്യത്തെ പിന്നീട് ചേരം എന്നും ചേരളം എന്നും വിളിച്ചുവന്നത് കാലക്രമത്തില് കേരളമായെന്ന് ചരിത്രകാരന്‌മാര് പറയുന്നു. മലകളുടെ നാട് എന്നര്ഥത്തില് കേരളമെന്ന് പേരുണ്ടായെന്നുംപറയുന്നു. മലഞ്ചെരിവ് എന്നര്ഥമുള്ള ചാരല് ചേരലായെന്നും അത് പിന്നീട് ചേരനാടായ ചേരളമാകുകയും ചെയ്തു. പിന്നീട് കേരളമെന്ന് മാറിയെന്നുമാണ് ഇതിനൊപ്പമുള്ള മറ്റൊരു വാദം.ഐക്യകേരളമെന്ന ആശയത്തിന് വ്യക്തമായ രേഖകളുടെ പിന്‌ബലമുണ്ടാകുന്നത് 1928ല് എറണാകുളത്ത് നടന്ന നാട്ടുരാജ്യപ്രജാ സമ്മേളനത്തിലാണ്. ഈ സമ്മേളനത്തിലാണ്ഐക്യകേരളപ്രമേയംപാസ്സാക്കുന്നത്. 1949ല് തിരുവിതാംകൂര്-കൊച്ചി ലയനം നടന്നു. 1956 മാര്ച്ചില് പ്രസിഡന്റു ഭരണം ഏര്പ്പെടുത്തി. ഈ കാലയളവിലാണ് ഭാഷാടിസ്ഥാനത്തില് സംസ്ഥാനങ്ങള് രൂപീകരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ഇതേതുടര്ന്ന് മലബാര്ജില്ലയെയും തെക്കന് കാനറയിലെ കാസര്കോടിനെയും ഹൊസ്ദുര്ഗിനെയുംതിരുക്കൊച്ചിയോട് ചേര്ത്ത് 1956 നവംബര് ഒന്നിന് ഐക്യകേരളം നിലവില് വന്നു.

പുണ്യ നദിയായ പമ്പയുടെ തീരത്ത് ഇടപ്പാവൂർ. ഗ്രാമത്തിൽ സംസ്കാര സമ്പന്നരും ഈശ്വര വിശ്വാസികളുമായ ഹൈന്ദവരും,ക്രിസ്ത്യാ­നികളും ...
19/09/2014

പുണ്യ നദിയായ പമ്പയുടെ തീരത്ത് ഇടപ്പാവൂർ. ഗ്രാമത്തിൽ സംസ്കാര സമ്പന്നരും ഈശ്വര വിശ്വാസികളുമായ ഹൈന്ദവരും,ക്രിസ്ത്യാ­നികളും എകൊദരസഹോദരങ്ങളെ പോലെ ജീവിക്കുന്ന,പ്രകൃതി രമണിയവും ദൃശ്യ മനോഹരവുമായ കുന്നിൻ മുകളിലെ പരിശുദ്ധ ദേവാലയം. ഇടപ്പവൂരുകാരുടെ മലേൽ പള്ളി മാർ ഗ്രിഗോറിയോസ് ഓർത്തിഡോക്സ് സുറിയാനി പള്ളി

ചരിത്ര വീഥിയിൽ;
1963 ജനുവരി 10 ഒരു ഞായർ ദിവസം വെറി റവ: ടി.എസ്സ് എബ്രഹാം എപ്പിസ്കോപ്പ കുരിശു വച്ച് കുറുബാന അര്പ്പിച്ചതായിരുന്നു­ ദേവാലയത്തിന്റെ ചരിത്രത്തിനു തുടക്കം. പ്രസ്തുത ചടങ്ങിൽ 8 മണിക്ക്‌ നടന്ന പ്രാര്ത്ഥന ഇന്നും ഒരു മധുരമുള്ള ഓർമയായി മനസ്സിൽ സൂക്ഷിച്ചിരിക്കുന്നു­ ദേവാലയം സെക്രട്ടറി : കെ.ജി എബ്രഹാം. പിന്നിട്‌ നടന്നകന്ന വഴികളിൽ ദേവാലയത്തിന്റെ വളർച്ചകൾ ഒരുപാട് ഉണ്ട്. 12 കുടുംബങ്ങളും, 72 അംഗങ്ങളും മാത്രമുണ്ടായിരുന്ന ദേവാലയത്തിൽ ഇപ്പോൾ 30 കുടുംബങ്ങളും, 184 അംഗങ്ങളും ഉണ്ട്. ദേവാലയത്തിന്റെ ഇപ്പോൾ ഉള്ള പൂര്ണ സ്ഥിതിയിലേക്ക് എത്തുവാൻ പിന്നിയും ഇടവകയ്ക് 41 വര്ഷം കാത്തിരിക്കേണ്ടി വന്നു. 2004 ജനുവരി 25 ന് ആയിരുന്നു പള്ളി വികാരി ബഹു: വർഗീസ്‌ മാത്യു അച്ഛൻ(സന്തോഷച്ചൻ) കാർമികത്വത്തിൽ ചടങ്ങുകൾ നടന്നത്. ദേവാലയത്തിന്റ മഹത്തരമായ വളര്ച്ചക്ക് കൈതാങ്ങുകൾ നല്കി മുന്നിൽ നിന്നു നയിച്ച പി.വൈ. യോഹന്നാൻ (അയ്യക്കാവിൽ), പി.എസ് ബേബി (പൂവൻവാഴയിൽ) പിലിപ്പോസ് ജോണ്‍ (ഇടയത്തറയിൽ) എന്നി മണ്മറഞ്ഞ പിതൃക്കളെ ഇടവകക്കാർ എന്നും നന്ദിയോടെ സ്മരിക്കുന്നു.

03/09/2014

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ
ഓണാശംസകള് ! ! ! :) :) :)

02/09/2014

പത്തനംതിട്ട: വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആറന്മുളയില്‍ നടക്കുന്ന സമരത്തിന് ചിത്രകാരന്മാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 40 ഓളം ചിത്രകാരന്മാര്‍ ആറന്മുളയുടെ സൗന്ദര്യത്തെ ക്യാന്‍...

Edappavoor pooram
26/08/2014

Edappavoor pooram

Address

Edappavoor Junction
Rani
689614

Telephone

9946675802

Website

Alerts

Be the first to know and let us send you an email when ഇടപ്പാവൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share