CPI Punalur

CPI Punalur കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
കെ.കൃഷ്ണപിള്ള സ്മാരകം
പുനലൂർ വി പി ഉണ്ണികൃഷ്ണൻ
(മണ്ഡലം സെക്രട്ടറി)

പുനലൂര്‍ മണ്ഡലത്തിലെ കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച LDF പൊതുയോഗം സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സ.ഡി.രാജ ഉദ്ഘാടനം ചെയ്ത...
31/03/2026

പുനലൂര്‍ മണ്ഡലത്തിലെ കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച LDF പൊതുയോഗം സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സ.ഡി.രാജ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ഹൃദയപൂർവ്വം സ.അജയ പ്രസാദ് ❤️❤️
25/03/2026

ഹൃദയപൂർവ്വം സ.അജയ പ്രസാദ് ❤️❤️

എൽഡിഎഫ് സ്ഥാനാർഥി സി അജയപ്രസാദ് പുനലൂർ ആർ ഡി ഓ ക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
21/03/2026

എൽഡിഎഫ് സ്ഥാനാർഥി സി അജയപ്രസാദ് പുനലൂർ ആർ ഡി ഓ ക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ❣️ഒന്നിച്ച് മുന്നേറാം പുത്തൻ പ്രതീക്ഷകളുമായി❣️
19/03/2026

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ❣️

ഒന്നിച്ച് മുന്നേറാം പുത്തൻ പ്രതീക്ഷകളുമായി❣️

19/03/2026

കൊല്ലം ജില്ലയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെയും കരുത്തുറ്റ ശബ്ദമാണ് സി. അജയപ്രസാദ്. നിലവിൽ സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗമായും വിവിധ തൊഴിലാളി സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിക്കുന്ന അദ്ദേഹം, ദീർഘകാലത്തെ സമരചരിത്രത്തിലൂടെയും ഭരണാധികാര മേഖലകളിലെ മികവിലൂടെയുമാണ് ജനമനസ്സുകളിൽ ഇടംപിടിച്ചത്.

1967 മാർച്ച് 18-ന് അഞ്ചലിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച അദ്ദേഹം, തന്റെ പശ്ചാത്തലത്തിൽ നിന്നുതന്നെ വിപ്ലവബോധം ആർജ്ജിച്ചു. അഞ്ചൽ പിജിറ്റി കോളേജിലെ പഠനകാലത്ത് എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അജയപ്രസാദ്, പിന്നീട് എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം സെക്രട്ടറി, കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിൽ യുവജന പ്രസ്ഥാനത്തെ ജില്ലയിൽ ശക്തിപ്പെടുത്തി.

ജനകീയ ഭരണാധികാരി എന്ന നിലയിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മികച്ച സേവനം കാഴ്ചവെച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, തെന്മല വാലി എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്കും ജയിൽവാസത്തിനും അദ്ദേഹം ഇരയായിട്ടുണ്ട്.

നിലവിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗമായും പുനലൂർ കെ. കൃഷ്ണപിള്ള ലൈബ്രറി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിക്കുന്നു. സാമൂഹിക-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ കരുത്ത് താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ഹൃദ്യമായ ബന്ധമാണ്. കുറ്റിക്കാട് സി.പി ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ ശ്രീലതയാണ് ഭാര്യ. അഭിജിത്, അഭിനന്ദൻ എന്നിവർ മക്കളാണ്.

കൂടെയുണ്ടാകണം കൂടെപ്പിറപ്പുകളായി ❤️
19/03/2026

കൂടെയുണ്ടാകണം കൂടെപ്പിറപ്പുകളായി ❤️

സിപിഐ അഞ്ചൽ - പുനലൂർ മണ്ഡലം സംയുക്ത നേതൃത്വ ജനറൽ ബോഡി പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം സഖാവ് അഡ്വ. കെ. പ്രകാശ് ബാബു ഉ...
15/03/2026

സിപിഐ അഞ്ചൽ - പുനലൂർ മണ്ഡലം സംയുക്ത നേതൃത്വ ജനറൽ ബോഡി പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം സഖാവ് അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

സ. സി.അജയപ്രസാദ്. ഇടതുപക്ഷ മുന്നണിയുടെ പുനലൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് ...
15/03/2026

സ. സി.അജയപ്രസാദ്.
ഇടതുപക്ഷ മുന്നണിയുടെ പുനലൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് പ്രവർത്തനം ആരംഭിച്ചു. എന്നും ഒരു കമ്മ്യൂണിസ്റ്റായി പ്രവർത്തിച്ചു.
ഒരു ഹീറോ ഹോണ്ടാ ബൈക്കിൽ സാധാരണ മനുഷ്യരുടെ ഇടയിൽ ഇന്നും പ്രവർത്തിക്കുന്ന സഖാവ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഞങ്ങളുടെ വഴികാട്ടിയായ
സ: PK ശ്രീനിവാസൻ സാറിൻ്റെ പ്രിയ ശിഷ്യൻ.
സ .P K ശ്രീനി സാറിനെപ്പറ്റി പറയുമ്പോൾ ഒത്തിരി പറയാനുണ്ട്. എൻ്റെ AISF കാലത്ത് ഞങ്ങൾ ഏറെ ഇഷ്ടപ്പെട ആളാണ് സ: P K S എന്ന ശ്രീനി സാർ അന്നൊക്കെ പലപ്പോഴും ഞങ്ങൾ പട്ടിണിയിലാണ് ഉച്ച ഭക്ഷണം കാണില്ല. ശ്രീനി സാർ പാർട്ടി ഓഫിസിൽ വന്നാൽ ഞങ്ങൾ ഭക്ഷണം കഴിക്കാതെ അദ്ദേഹം ഒരിക്കലും കഴിച്ചിരുന്നില്ല, അത് ഒരു പൊതിച്ചോറാണെങ്കിൽ അദ്ദേഹം അത് പങ്കിട്ടുതരുമായിരുന്നു.
അങ്ങനെയുള്ള അദ്ദേഹത്തിൻ്റെ ശരീരത്തിൽ ഒരു പൊടി വീണാൽ ഞങ്ങൾ സഹിക്കില്ലായിരുന്നു. ഏരൂരിൽ നടന്ന ഒരു സംഭവത്തിൽ അദ്ദേഹത്തോട് വീണ്ടുവിചാരമില്ലാതെ വർത്തമാനം പറഞ്ഞ പോലീസുകാരൻ്റെ മുഖമടച്ച് തല്ലിയതിന് ദിവസങ്ങളോളം പോലീസിൻ്റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായ ആളാണ് സ :അജയപ്രസാദ്.
പിന്നീട് ശ്രീനി സാറിൻ്റെ മകനും പുനലൂര് കണ്ട ജനകീയ, ജനപ്രീയ MLA സ:PS സുപാലിനെ
UDF ഭരണകാലത്ത് MLA ആയിരിക്കുമ്പോൾ പുനലൂർ താലൂക്കാശുപത്രിയിൽ അന്നത്തേ UDF ആരോഗ്യ മന്ത്രി നെറികെട്ട സമീപനം സ്വീകരിച്ച് പോലീസിനേ ഉപയോഗിച്ച് കിരാത മർദ്ദനം നടത്തിയപ്പോൾ അതിനെ മുന്നിൽ നിന്ന് നേരിട്ട അജയ പ്രസാദിന് നഷ്ടപ്പെട്ടത് സ്വന്തം കണ്ണുകളിലൊന്നാണ്.
'ഒട്ടേറെ വിദഗ്ദ ചികിത്സ നൽകിയെങ്കിലും ഇന്നും അദ്ദേഹത്തിൻ്റെ ഒരു കണ്ണിന് ശരിയായ കാഴ്ച ഇല്ല. ഇവിടെയും അയാൾ തളർന്നില്ല ഒരിക്കലും തളരാത്ത പോരാളിയായിരുന്നു. സമരമുഖങ്ങളിൽ ജനകീയ വിഷയങ്ങളിൽ , ദുരന്തമുഖങ്ങളിൽ അയാളുണ്ടായിരുന്നു.
ശരിക്കും സ. PS സുപാലിൻ്റെ വികസന വഴികൾ ഏറ്റെടുത്ത് മുന്നേറാൻ യോഗ്യനായ ഒരാൾ. അയാൾ ഈ നാടിൻ്റെ MLA ആകേണ്ടത് ഓരോ സാധാരണ മനുഷ്യനും അഭിമാനിക്കാൻ കഴിയുന്ന മുഹൂർത്തമാണ്.
കരവാളൂരിൽ വെച്ച് ഒരു ASP റിവാൾവർ നിങ്ങളുടെ നെഞ്ചിൽ വെച്ച് ജനകീയ സമരത്തേ അടിച്ചമർത്താൻ ശ്രമിച്ചപ്പോഴും അതിനു മുന്നിൽ പതറാതെ സമരം വിജയിപ്പിച്ച പ്രിയ സഖാവേ ലാൽ സലാം നിങ്ങൾക്ക് ഈ നാടിനെ സധീരം നയിക്കാൻ കഴിയും .....

VP. ഉണ്ണികൃഷ്ണൻ പുനലൂർ

Address


Alerts

Be the first to know and let us send you an email when CPI Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Punalur:

  • Want your organization to be the top-listed Government Service?

Share