CPIM മൈലയ്ക്കൽ ബ്രാഞ്ച്

CPIM മൈലയ്ക്കൽ ബ്രാഞ്ച് ചരിത്രത്തെ മുന്നോട്ടു നയിക്കാൻ സമർപ്പിത മനസോടെ പൊരുതുന്ന പ്രസ്ഥാനത്തിന്റെ തട്ടകത്തിലേക്ക് സ്വാഗതം..

കേന്ദ്രം കേരളത്തിൽ തരാനുള്ള പണത്തിന്റെ കണക്ക് പറയുമ്പോൾ മിത്രങ്ങളുടെ വിചാരം അണ്ടിമുക്ക് ശാഖയിൽ നിന്ന് എടുത്തു തരുന്ന കാശ...
23/01/2026

കേന്ദ്രം കേരളത്തിൽ തരാനുള്ള പണത്തിന്റെ കണക്ക് പറയുമ്പോൾ മിത്രങ്ങളുടെ വിചാരം അണ്ടിമുക്ക് ശാഖയിൽ നിന്ന് എടുത്തു തരുന്ന കാശിനെ പറ്റി ചോദിച്ചതുപോലെയാണ് അവറ്റകളുടെ സംസാരം..

നമ്മുടെ നാടിന്റെ വികസനത്തെയും ജനക്ഷേമ പദ്ധതികളെയും കേന്ദ്രസർക്കാർ ശ്വാസം മുട്ടിക്കുകയാണ്. വിവേചനപരമായ കേന്ദ്രവിഹിതവും (മ...
12/01/2026

നമ്മുടെ നാടിന്റെ വികസനത്തെയും ജനക്ഷേമ പദ്ധതികളെയും കേന്ദ്രസർക്കാർ ശ്വാസം മുട്ടിക്കുകയാണ്. വിവേചനപരമായ കേന്ദ്രവിഹിതവും (മറ്റ് സംസ്ഥാനങ്ങൾക്ക് 73% ലഭിക്കുമ്പോൾ കേരളത്തിന് വെറും 25% മാത്രം!), കടമെടുപ്പ് പരിധിയിലെ വെട്ടിക്കുറയ്ക്കലും കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക വർഷാവസാനം ലഭിക്കേണ്ട തുക പോലും തടഞ്ഞുവെച്ച് കേരളത്തെ പിന്നിൽനിന്ന് കുത്തുകയാണ് കേന്ദ്രം. ഇത് നമ്മുടെ നിലനിൽപ്പിന്റെ പോരാട്ടമാണ്. ഈ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം സമരമുഖത്താണ്.

നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ നമുക്ക് ഒരൊറ്റ മനസ്സോടെ അണിനിരക്കാം!

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക...
11/01/2026

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ വിവിധ ജനപ്രതിനിധികളോടൊപ്പം ഈ നാട് അണിനിരക്കും.

ജനക്ഷേമവും പശ്ചാത്തല വികസനവും പൊതുമേഖലാ വ്യവസായങ്ങളുടെയും സേവനങ്ങളുടെയും ശക്തിപ്പെടുത്തലും അടിസ്ഥാനമാക്കി എല്ലാവർക്കും സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധമായ ഇടപെടലുകളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. ഇതുമൂലമുണ്ടായ വികസന മുന്നേറ്റത്തെ തടസ്സപ്പെടുത്തി സർക്കാരിനെയും നാടിനെയും ശ്വാസം മുട്ടിക്കാൻ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധം വലിയ ജനരോഷമുയർത്തി കഴിഞ്ഞു.

കേന്ദ്രത്തിന്റെ അവഗണന എത്രത്തോളമുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു:

➡️ ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയിൽ 5,900 കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്.

➡️ ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ് ഈ വർഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നു.

➡️ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളം നൽകിയ 6,000 കോടി രൂപയ്ക്ക് പകരമായി വായ്പ എടുക്കാനുള്ള അനുമതിയും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്.

➡️ ഐ.ജി.എസ്.ടി (IGST) റിക്കവറി എന്ന പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 965 കോടി രൂപ കേന്ദ്രം പിടിച്ചെടുത്തിരിക്കുന്നു.

➡️ മറ്റു സംസ്ഥാനങ്ങൾക്ക് റവന്യൂ വരുമാനത്തിന്റെ 73% വരെ കേന്ദ്ര വിഹിതമായി ലഭിക്കുമ്പോൾ കേരളത്തിന് ലഭിക്കുന്നത് വെറും 25% മാത്രമാണ്.

➡️ ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരിൽ 3,300 കോടി രൂപയുടെ വായ്പാനുമതി കൂടി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

➡️ നെല്ല് സംഭരണം, സമഗ്ര ശിക്ഷ കേരള, ജലജീവൻ മിഷൻ, യു.ജി.സി ആനുകൂല്യങ്ങൾ തുടങ്ങി വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലായി മാത്രം ഏതാണ്ട് 5,784 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടാനുള്ള കുടിശ്ശിക.

ഇത്ര വലിയ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചിട്ടും കേരളം വികസനപാതയിൽ കരുത്തോടെ മുന്നേറുകയാണ്. സംസ്ഥാന സർക്കാരിന്റെ സൂക്ഷ്മവും കാര്യക്ഷമവുമായ ധനമാനേജ്‌മെന്റ് ആണ് ഇതിന് കാരണം. കേന്ദ്രത്തിന്റെ തന്നെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ തനത് വരുമാനം 2015-16 കാലഘട്ടത്തിലെ 54,000 കോടി രൂപയിൽ നിന്ന് 1,03,240 കോടി രൂപയായി നാം ഉയർന്നിട്ടുണ്ട്. ആളോഹരി വരുമാനം 2016-ലെ 1,66,246 രൂപയിൽ നിന്ന് 3,08,338 രൂപയായി വർദ്ധിച്ചു. സംസ്ഥാനത്തിന്റെ ആകെ കടം ആഭ്യന്തര ഉൽപാദനത്തിന്റെ 24.88 ശതമാനം മാത്രമാണ്; ഇത് ദേശീയ ശരാശരിയായ 26.11 ശതമാനത്തേക്കാൾ താഴെയാണ്.

ഈ നേട്ടങ്ങളുടെ കരുത്തിൽ മുന്നേറുന്ന കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം രാഷ്ട്രീയപ്രേരിതമാണ്. ജനകീയ വികസന പദ്ധതികൾ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന് കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. നാടിനെ മുന്നോട്ടു നയിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് സ്കോളർഷിപ്പ് തുടങ്ങിയ ഇടപെടലുകളെയും ക്ഷേമ പെൻഷൻ വിതരണം പോലുള്ള നടപടികളെയും തടസ്സപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങളെ കേരളം ചെറുക്കുക തന്നെ ചെയ്യും.

വി.എസ്. ഭവൻ, CPI(M) പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജനുവരി 19 വൈകിട്ട് 5 ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവ്വഹി...
09/01/2026

വി.എസ്. ഭവൻ, CPI(M) പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജനുവരി 19 വൈകിട്ട് 5 ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവ്വഹിക്കുന്നു...!

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്ന് മ...
22/12/2025

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം.

പരിമിതമായെങ്കിലും തൊഴിലവകാശം ഉറപ്പവരുത്തുന്ന ഒരു സാർവത്രിക ആവശ്യാധിഷ്‌ഠിത നിയമമാണ്‌ മഹാത്‌മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറ...
19/12/2025

പരിമിതമായെങ്കിലും തൊഴിലവകാശം ഉറപ്പവരുത്തുന്ന ഒരു സാർവത്രിക ആവശ്യാധിഷ്‌ഠിത നിയമമാണ്‌ മഹാത്‌മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ്‌ പദ്ധതി. ഇ‍തിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ട്‌ നിയന്ത്രിതമായ തൊഴിൽ അവകാശത്തെ പോലും നിഷേധിക്കുന്നതാണ്‌ പുതിയ ബില്ല്‌. ആവശ്യാനുസരണം -ഫണ്ട്‌ അനുവദിക്കുകയെന്ന ഉത്തരവാദിത്തത്തിൽ നിന്ന്‌ കേന്ദ്രത്തെ നിയമപരമായി ഒഴിവാക്കുന്നതാണ്‌ ബില്ലിലെ വ്യവസ്ഥകൾ. പദ്ധതിയുടെ പേരുമാറ്റം മഹാത്‌മാ ഗാന്ധിയെ അവഹേളിക്കുന്നതിന്‌ തുല്യമാണ്‌. മാത്രമല്ല ഗാന്ധിജിയുടെ നിലപാടുകളോടുള്ള സംഘപരിവാർ വൈര്യവും പേരുമാറ്റത്തിൽ പ്രകടമാണ്‌. ജിറാംജി ബില്ല്‌ അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ഡിസംബർ 22 ന്‌ ഇടതുപക്ഷ പാർടികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ആവശ്യത്തിന്‌ ഫണ്ടുകൾ അനുവദിച്ചും 200 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തിയും സാർവത്രികമാക്കിയും തൊഴിലുറപ്പ്‌ പദ്ധതിയെ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടത്‌.

16/12/2025

പിണറായി വിജയൻ സർക്കാർ 10 വർഷം പൂർത്തിയാകുമ്പോൾ ലൈഫ് മിഷനിൽ 5 ലക്ഷം വീടുകൾ പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. ഇത് കേന്ദ്ര സർക്കാർ കൊടുത്തതാണെന്ന അവകാശം പറഞ്ഞു ബിജെപി വരുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ പോയി നോക്കിയാൽ അറിയാം പാർപ്പിട പദ്ധതികളുടെ അവസ്ഥ എത്രത്തോളം പരിതാപകരമാണെന്ന്. ഈ വികസന യാത്ര നമ്മൾ തുടരുക തന്നെ ചെയ്യും.

13/12/2025

ദിവസങ്ങളായി ഉറക്കം കളഞ്ഞവർ, പോസ്റ്റർ ഒട്ടിച്ചവർ വീട് വീടാന്തരം കയറിയവർ, കൊടി കെട്ടിയവർ,അവസാനത്തെ ആളെയും ബൂത്തിൽ എത്തിക്കാൻ ഓടിയവർ, സോഷ്യൽ മീഡിയയിൽ പണിയെടുത്തവർ, അങ്ങനെ ഒരുപാട് പേരുടെ എത്ര പകലുകളുടെ രാത്രികളുടെ വിയർപ്പാണ് കൂട്ടരേ, വിധി എന്തുമാകട്ടെ മണ്ണിൽ പണിയെടുത്ത നാം ഭയപ്പെടേണ്ടതില്ല നമ്മൾ ഈ കൊടിക്കീഴിൽ ഒത്തുചേർന്ന് ഒരേ സ്വപ്നം കണ്ടവരാണ്, ജയ പരാജയങ്ങൾ നമ്മെ തളർത്തില്ല നമ്മൾ ഇനിയും പോരാട്ടം തുടരും
ലാൽസലാം സഖാക്കളെ.. 🚩🚩🚩
#പാർട്ടിLDF🚩🚩🚩

 🚩🚩🚩🚩🚩
09/12/2025

🚩🚩🚩🚩🚩

05/12/2025

അദാനിയെ മോഡി വളർത്തുന്നത് ഇങ്ങനെ .

അതായത്‌ മാങ്ങാണ്ടിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പെണ്ണ് പിടിക്ക് ഷാഫിയുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു എന്ന്...
03/12/2025

അതായത്‌ മാങ്ങാണ്ടിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പെണ്ണ് പിടിക്ക് ഷാഫിയുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു എന്ന്.
ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന അടിമകൾ പൊളിയല്ലേ 😜😜

Address

Mylackal Branch Committee
Punalur
691331

Website

Alerts

Be the first to know and let us send you an email when CPIM മൈലയ്ക്കൽ ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share