PSS Media-പുനലൂർ സാംസ്കാരിക സമിതി

  • Home
  • India
  • Punalur
  • PSS Media-പുനലൂർ സാംസ്കാരിക സമിതി

PSS Media-പുനലൂർ സാംസ്കാരിക സമിതി മലയാളിക്കായി ഒന്നിക്കാം...നാട് നന്നാവട്ടെ

01/06/2026

ഈ നാടിനെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടോ....???
കുട്ടികൾ എങ്കിലും സുരക്ഷിതമായി പോകട്ടെ

29/05/2026

പറ്റുന്നവർ ഒന്ന് സഹായിക്കുക അല്ലാത്തവർ ഷെയർ ചെയ്യുക ഒരു ജീവനാണ്.

20/05/2026
12/05/2026

സമ്പത്തുള്ളവൻ പണം കൂട്ടാൻ വേണ്ടി തോന്നിവാസം അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടുപിടിച്ച് തോന്നിവാസം കാണിക്കുമ്പോൾ പാവപ്പെട്ടവൻ ... 😭 പാവപ്പെട്ട ജീവൻ പൊലിയുന്നു

11/05/2026

9447344443...8590944443
A k നസീർ കേരള
പരമാവധി ഉപകാരപ്പെടുത്തുക ഷെയർ ചെയ്യുക... ലൈസൻസ് വേണ്ടവർക്കും വാഹനമുള്ളവർക്കും ലൈസൻസ് പുതുക്കാൻ ഉള്ളവർക്കും ഉപകാരപ്പെടും...
മനസ്സുള്ളവരെല്ലാം ഷെയർ ചെയ്യുക

അനീഷ് നീ തന്നെ താരം...ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ നിമിഷം; കയ്പമംഗലം കണ്ടത് സിനിമയെ വെല്ലുന്ന സാഹസിക രക്ഷാപ്രവർത്തനം!കയ്പ...
10/04/2026

അനീഷ് നീ തന്നെ താരം...
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ നിമിഷം; കയ്പമംഗലം കണ്ടത് സിനിമയെ വെല്ലുന്ന സാഹസിക രക്ഷാപ്രവർത്തനം!

കയ്പമംഗലം ദേശീയപാതയിലൂടെ സാധാരണ പോലെ ഒഴുകുകയായിരുന്നു വാഹനങ്ങൾ. എന്നാൽ ഒരു നിമിഷം അവിടെ കൂടിയവരുടെയെല്ലാം ശ്വാസം നിലച്ചുപോയി. ഓടിക്കൊണ്ടിരുന്ന കാർ ഒരു കുഴിയിൽ ചാടിയതും, നിയന്ത്രണം വിട്ട് പിൻവശത്തെ ഡോർ മലർക്കെ തുറന്നു. കാറിനുള്ളിലിരുന്ന പിഞ്ചുകുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴാൻ തുടങ്ങുന്നു!

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു. എന്നാൽ ആ നിമിഷം വിധിക്ക് തോറ്റുകൊടുക്കാൻ തയ്യാറാകാതെ ഒരാൾ പാഞ്ഞെത്തി. പിന്നാലെ ബൈക്കിൽ വരികയായിരുന്ന പറവൂർ സ്വദേശി അനീഷ്. തന്റെ ജീവൻ പോലും പണയപ്പെടുത്തി ബൈക്കിന്റെ വേഗത കൂട്ടി അനീഷ് ആ കാറിനൊപ്പം കുതിച്ചു. കുഞ്ഞ് റോഡിലേക്ക് വീഴുന്നതിന് തൊട്ടുമുൻപ്, ആ കുഞ്ഞു ജീവനെ അനീഷ് ചേർത്തുപിടിച്ചു.

തങ്ങളുടെ ഏക മകൾ സയാനയെ നെഞ്ചോട് ചേർക്കുമ്പോൾ മാള സ്വദേശികളായ നൗഷാദും റുഖ്സാനയും കരയുകയായിരുന്നു. ആ കണ്ണീരിൽ അനീഷിനോടുള്ള നന്ദി മുഴുവനുമുണ്ടായിരുന്നു. റോഡിലെ കുഴികളും തടസ്സങ്ങളും അപകടം വിതയ്ക്കുന്ന കയ്പമംഗലത്ത്, അനീഷിന്റെ ഈ ധീരത ഒരു വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

ഈ ലോകത്ത് നന്മ ഇനിയും വറ്റിയിട്ടില്ലെന്ന് തെളിയിച്ച അനീഷിന് ഒരു വലിയ ബിഗ് സല്യൂട്ട്! സോഷ്യൽ മീഡിയ ഒന്നടങ്കം ഈ ധീരനായ യുവാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ 19 വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർമാരായ റാഫിയും സുനിലു...
02/04/2026

ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ 19 വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർമാരായ റാഫിയും സുനിലും
===========================================
പത്തനംതിട്ട - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ 19 വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർമരായ യുവാക്കൾ. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പാലത്തിൽ നിന്ന് ചാടിയ പെൺകുട്ടിയെ പിന്നീട് പാലത്തിന്റെ തൂണിനടിയിലുള്ള ചതുപ്പിൽ പിടിച്ചുനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർമാരായ റാഫിയും സുനിലും ഉടൻ തന്നെ ആറ്റിലേക്ക് ചാടി, പെൺകുട്ടി ഒഴുകിപ്പോകാതിരിക്കാൻ പാലത്തിന്റെ തൂണിനോട് ചേർത്ത് പിടിച്ചു നിർത്തി. തുടർന്ന് അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനം ഏറ്റെടുത്തു. നെറ്റ് ഉപയോഗിച്ച് പെൺകുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഏനാത്ത് പുതുശ്ശേരി ഭാഗം സ്വദേശിനിയാണ് പെൺകുട്ടി. അടൂർ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയ്സൺ ജോസഫിന്റെയും സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം... ഏവർക്കും ബിഗ് സല്യൂട്ട്

ഞങ്ങളുടെ ഉമ്മാ മരണപ്പെട്ടു കബറടക്കം രാവിലെ 10:30am ആലഞ്ചേരി ജമാത്ത് തങ്കണത്തിൽ
03/02/2026

ഞങ്ങളുടെ ഉമ്മാ മരണപ്പെട്ടു കബറടക്കം രാവിലെ 10:30am ആലഞ്ചേരി ജമാത്ത് തങ്കണത്തിൽ

Address

Samskarika Samithi Rg. No: KLM/TC/58/2015
Punalur
691305

Alerts

Be the first to know and let us send you an email when PSS Media-പുനലൂർ സാംസ്കാരിക സമിതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category