District Women and Child Development Office- Thiruvananthapuram

District Women and Child Development Office- Thiruvananthapuram For ensuring a gender sensitive policy for the development and protection of women and children......

സ്ത്രീധനം ചോദിക്കുന്നവരെയും കൊടുക്കുന്നവരെയും നിയമത്തിന് മുന്നിലെത്തിക്കാം, ഒറ്റ ക്ലിക്കിലൂടെ.സന്ദർശിക്കൂ:  wcd.kerala.g...
01/12/2025

സ്ത്രീധനം ചോദിക്കുന്നവരെയും കൊടുക്കുന്നവരെയും നിയമത്തിന് മുന്നിലെത്തിക്കാം, ഒറ്റ ക്ലിക്കിലൂടെ.
സന്ദർശിക്കൂ: wcd.kerala.gov.in/dowry

https://youtu.be/RyPuRfpyvjU?si=-Nlsah3hNbXI7vdhഅതിക്രമങ്ങൾ എങ്ങനെ ന്യായീകരിച്ചാലും തെറ്റല്ലാതാകുന്നില്ല. സ്ത്രീകൾക്ക് ന...
30/11/2025

https://youtu.be/RyPuRfpyvjU?si=-Nlsah3hNbXI7vdh

അതിക്രമങ്ങൾ എങ്ങനെ ന്യായീകരിച്ചാലും തെറ്റല്ലാതാകുന്നില്ല. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോട് ഇനിവേണംപ്രതികരണം
റിപ്പോർട്ട് ചെയ്യാൻ വിളിക്കൂ 181/112.

പ്രണയത്തിന്റെ പേരിൽ നടക്കുന്നതൊക്കെ വാഴ്ത്തപ്പെടേണ്ടതല്ല. Basil Joseph-ന് പറയാനുള്ളത് കേൾക്കൂ.An initiative on Women Empowerment by the Department of Wome...

Orange the world one day training programസ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്...
29/11/2025

Orange the world one day training program

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ 25 മുതൽ ഡിസംബർ 10 വരെ ആചരിച്ചുവരുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസ്, സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വിമൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നവംബർ 29 നു ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്നീം പി എസ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത് സ്വാഗതം നിർവഹിക്കുകയും തിരുവനന്തപുരം റെയിഞ്ച് ഓഫീസ് ഡിഐജി അജിത ബീഗം ഐ പി എസ് ഉദ്ഘാടനവും ഡിസ്ട്രിക്ട് സബ്ജഡ്ജ് അഡ്വ. ഷംനാദ് എസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന സൈബർ അതിക്രമങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് ഹൈടെക് ക്രൈം എൻക്വയറി സെൽ സബ് ഇൻസ്പെക്ടർ കണ്ണൻ എസ് പി, പോഷ് ആക്ടിനെ കുറിച്ച് തിരുവനന്തപുരംലോക്കൽ കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് ശ്രീജ ശശിധരൻ, സ്ത്രീധന നിരോധന നിയമം ശൈശവ വിവാഹ നിരോധന നിയമം ഗാർഹിക പീഡന നിരോധന നിയമം എന്നിവയെക്കുറിച്ച് തിരുവനന്തപുരം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ഡോക്ടർ സുനിത എം വി എന്നിവർ ക്ലാസ്സ് നയിച്ചു. ജില്ലാ ഓഫീസ് സീനിയർ സൂപ്രണ്ട് സിന്ധുലേഖ കൃതജ്ഞത അർപ്പിച്ചു കൊണ്ട് 165 പേർ പങ്കെടുത്ത ചടങ്ങിനു വൈകിട്ട് 5 മണിക്ക് സമാപനം കുറിച്ചു. ജില്ലാ വനിതാ ശിശു വികസനഓഫീസ് ജൂനിയർ സൂപ്രണ്ട് സ്മിത, ജീവനക്കാരൻ അരുൺ ജോസ് ജൂനിയർ, സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വിമൻ ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ നീതു എസ് സൈനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോട്  ഇനിവേണംപ്രതികരണംറിപ്പോർട്ട് ചെയ്യാൻ വിളിക്കൂ 181/112.
28/11/2025

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോട് ഇനിവേണംപ്രതികരണം
റിപ്പോർട്ട് ചെയ്യാൻ വിളിക്കൂ 181/112.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ 181-ൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം. #ഇനിവേണംപ്രതികരണം

സ്ത്രീകൾക്കെതിരെയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിളിക്കൂമിത്ര - 181പോലീസ് - 112
27/11/2025

സ്ത്രീകൾക്കെതിരെയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിളിക്കൂ
മിത്ര - 181
പോലീസ് - 112

Say No to Dowry _ Anti Dowry Film _ FEFKA _ Indian Adfilm Makers _ WCD Kerala - Government of Kerala

ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാൻ സംസ്ഥാനമൊട്ടാകെ നിരവധി ഷെൽട്ടർ ഹോമുകളും സർവീസ് പ്രൊവൈഡ...
26/11/2025

ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാൻ സംസ്ഥാനമൊട്ടാകെ നിരവധി ഷെൽട്ടർ ഹോമുകളും സർവീസ് പ്രൊവൈഡിങ് സെന്ററുകളും (SPC) നിലവിലുണ്ട്. സൗജന്യ നിയമസഹായം, വൈദ്യസഹായം, വൊക്കേഷണൽ ട്രെയിനിങ്, ഷെൽട്ടർ ഹോമുകളിലേക്കുള്ള റെഫറൻസ്, പോലീസ് സഹായം, ഗാർഹിക പീഡന നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ളാസുകൾ, കൗൺസിലിംഗ് എന്നിവ നൽകുന്നതിന് സംസ്ഥാനത്തെ 14 ജില്ലകളിലായി 80 SPC-കൾ പ്രവർത്തിക്കുന്നുണ്ട്.
SPC/ഷെൽട്ടർ ഹോം സേവനങ്ങൾ ഉപയോഗപ്പെടുത്താൻ അതാത് ജില്ലകളിലെ വനിത സുരക്ഷാ ഓഫീസറെ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.
ഗാർഹിക പീഡനം ഗുരുതരമായ കുറ്റമാണ്, ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാം.
വിളിക്കൂ
181 മിത്ര
112 പോലീസ്

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ 181-ൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം. #ഇനിവേണംപ്രതികരണം George

എല്ലാ രൂപത്തിലുള്ള അതിക്രമങ്ങളോടും വിട്ടുവീഴ്ചയില്ലാതെ പോരാടാം.അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിളിക്കൂ 112/181.Internat...
25/11/2025

എല്ലാ രൂപത്തിലുള്ള അതിക്രമങ്ങളോടും വിട്ടുവീഴ്ചയില്ലാതെ പോരാടാം.
അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിളിക്കൂ 112/181.
International Day for the Elimination of Violence against Women
25 November

സ്ത്രീകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് മാത്രമല്ല, അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം വിലക്കുന്ന...

21/11/2025
21/11/2025

സ്ത്രീകൾക്കായ്: 01
----

സ്വയരക്ഷ ഉറപ്പാക്കാൻ 'ധീര'
---
അതിക്രമ സാഹചര്യങ്ങളിൽ വനിതകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നൽകുന്നതിനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് 'ധീര'. 10 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് പരിശീലനം. മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ചു ബോധവത്ക്കരണം നൽകുക, സ്വയരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് മൂന്നു വീതം തദ്ദേശ സ്ഥാപനങ്ങളെ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തദ്ദേശസ്ഥാപനത്തിൽ നിന്ന് 30 പെൺകുട്ടികൾ എന്ന നിലയിൽ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത 90 പെൺകുട്ടികൾക്കാണ് സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ ആർജ്ജിക്കാനുള്ള 10 മാസത്തെ പരിശീലനം നൽകുന്നത്. കരാട്ടെ, കളരിപ്പയറ്റ്, തയ്‌ക്കൊണ്ടോ തുടങ്ങിയവയിലാണ് പരിശീലനം.

അതത് തദ്ദേശ സ്ഥാപനങ്ങളിലെ കൗമാര ക്ലബ്ബുകൾ വഴി പ്രാഥമിക അന്വേഷണം നടത്തി തയാറാക്കിയ പട്ടികയിൽനിന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളെ നഷ്ടമായവർ, അതിക്രമങ്ങൾക്ക് ഇരയായവർ, അരക്ഷിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തുടങ്ങിയവർക്കാണ് മുൻഗണന.

ആഴ്ചയിൽ രണ്ടു ദിവസം രണ്ടു മണിക്കൂർ വീതമാണ് പരിശീലനം. അതത് തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് പരിശീലനം നൽകുക. പരിശീലനത്തിനായി ആകെ 68 ലക്ഷം രൂപ സർക്കാർ നീക്കി വെച്ചിട്ടുണ്ട്. ജില്ലാതലത്തിലോ പ്രാദേശിക തലത്തിലോ ആയോധനകലകൾ അഭ്യസിപ്പിക്കുന്ന പരിശീലകർ, സംഘടനകൾ, പോലീസ് വകുപ്പിൽ പരിശീലനം ലഭിച്ചവർ തുടങ്ങിയവരിൽ നിന്നാണ് ധീരയിലേക്ക് പരിശീലകരെ കണ്ടെത്തുന്നത്.

21/11/2025

സ്ത്രീകൾക്കായ് -02
----
സ്ത്രീ സംരംഭങ്ങൾക്ക് കൈത്താങ്ങായ് ശരണ്യ പദ്ധതി
----
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിത വിധവകൾ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാകുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിത അമ്മമാർ എന്നീ വിഭാഗത്തിലുള്ള വനിതകൾക്കായി സർക്കാർ ആരംഭിച്ച പലിശരഹിത വായ്പ പദ്ധതിയാണ് ശരണ്യ സ്വയംതൊഴിൽ പദ്ധതി.
ഈ പദ്ധതിയിൽ 2016ൽ ഭിന്നശേഷിക്കാരായ വനിതകളെയും ശയ്യാവലംബരും നിത്യരോഗികളുമായ (അക്യുട്ട് കിഡ്നി പ്രോബ്ലം, ക്യാൻസർ, മാനസികരോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭർത്താക്കന്മാരുള്ള വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ നിലവിലുള്ള തൊഴിൽരഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരും (അവിവാഹിതരായ സ്ത്രീകൾക്ക് 30 വയസ്സ് കഴിഞ്ഞിരിക്കണം) കുടുംബവാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവരും വിദ്യാർത്ഥികൾ അല്ലാത്തതുമായ വനിതകൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ഈ പദ്ധതി പ്രകാരം സ്വയംതൊഴിൽ ചെയ്യാൻ ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. പ്രൊജക്ട് പരിശോധിച്ച് ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ ഒരു ലക്ഷം രൂപ വരെ വായ്പ നൽകും. 50,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 3 ശതമാനം ഫ്ളാറ്റ് റേറ്റിൽ പലിശ ഈടാക്കും. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്സിഡിയായി അനുവദിക്കും.

സംരംഭം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുകയും ആദ്യ വായ്പയുടെ 50 ശതമാനമെങ്കിലും തിരിച്ചടച്ചവർക്കും സംരംഭം വിപുലീകരിക്കാൻ ആദ്യ വായ്പ തുകയുടെ 80 ശതമാനം കവിയാത്ത തുക തുടർ വായ്പയായി (ഒരിക്കൽ മാത്രം) കുറഞ്ഞ പലിശനിരക്കിൽ അനുവദിക്കും.

ബിരുദധാരികളായ വനിതകൾക്കും പ്രൊഫഷണൽ/ സാങ്കേതിക യോഗ്യതയുള്ളവർ, ഐറ്റിഐ/ ഐറ്റിസികളിൽ നിന്ന് വിവിധ ട്രേഡുകളിൽ പരിശീലന സർട്ടിഫിക്കറ്റുള്ളവർക്കും മുൻഗണനയുണ്ട്. വായ്പ ലഭിക്കുന്നവർ ആരംഭിച്ച സംരംഭവും വായ്പ തിരിച്ചടവും നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാം എന്ന ഉറപ്പിൽ അവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താൽക്കാലികവും സ്ഥിരവുമായ ഒഴിവുകൾക്ക് പരിഗണിക്കും. ഈ പദ്ധതിയിൽ ധനസഹായം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കില്ല.

റവന്യു അധികാരി നൽകുന്ന മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ രേഖകളിൽ ചേർത്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ശരണ്യ സ്വയം തൊഴിൽ വായ്പ പദ്ധതിക്കുള്ള അപേക്ഷാ ഫോം ലഭിക്കും.

തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രൊജക്ടിന്റെ വിവരം ഉൾപ്പെടെ അപേക്ഷ തയ്യാറാക്കി, മേൽവിലാസം തെളിയിക്കുന്ന രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ/ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സമർപ്പിക്കണം.

ഈ അപേക്ഷ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് കൈമാറും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭ്യമാകുന്ന അപേക്ഷകൾ കളക്ടർ അധ്യക്ഷനായ ജില്ലാതല സമിതിക്ക് മുന്നിൽ സമർപ്പിക്കും.

ജില്ലാതല സമിതി അപേക്ഷകയുമായി കൂടിക്കാഴ്ച നടത്തി തീർപ്പു കൽപ്പിക്കും. വായ്പ അനുവദിക്കുന്നതും എത്ര തുക അനുവദിക്കണമെന്നും തീരുമാനിക്കുന്നത് ജില്ലാ സമിതിയാണ്. പാസാക്കിയ അപേക്ഷകർക്ക് ആർ.എസ്.ഇ.ടി.ഐ (RSETI) വഴി ഒരാഴ്ച സംരംഭകത്വ പരിശീലനം നൽകുന്നു. പരിശീലനത്തിന് ശേഷമാണ് ഗുണഭോക്താവിന് അക്കൗണ്ടിലേക്കാണ് വായ്പ തുക കൈമാറുന്നത്. 5 വർഷമാണ്
തിരിച്ചടവ് കാലാവധി. ഒരു മാസം 420 രൂപ വീതം തിരിച്ചടയ്ക്കണം. പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങൾ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ വിഭാഗത്തിലെ എംപ്ലോയ്മെന്റ് ഓഫീസർ നേരിട്ട് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും.

21/11/2025

സ്ത്രീകൾക്കായ്: 03
---
രാത്രികാല അഭയമൊരുക്കാൻ 'എന്റെ കൂട്'
---

രാത്രികാലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസമൊരുക്കാനായി ആരംഭിച്ച'എന്റെ കൂട്' വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ 2022 മാർച്ച് 31 വരെ 23,902 സ്ത്രീകളാണ് അഭയം തേടിയത്. ഇതിൽ 19,885 പേരും തിരുവനന്തപുരം നഗരമധ്യത്തിലെ കേന്ദ്രത്തിലാണ് താമസത്തിനെത്തിയത്.

2015 ൽ കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യമായി എന്റെ കൂട് പ്രവർത്തനമാരംഭിച്ചത്. നഗരത്തോട് ചേർന്ന് കസബ പോലീസ് സ്റ്റേഷന് സമീപമാണിത്. തിരുവനന്തപുരം നഗരത്തിൽ 2018 ൽ ആരംഭിച്ച 'എന്റെ കൂട്' തമ്പാനൂർ കെ. എസ്. ആർ. ടി. സി ബസ് ടെർമിനലിലാണ് പ്രവർത്തിക്കുന്നത്.

പലവിധ ആവശ്യങ്ങൾക്കായി മറ്റിടങ്ങളിൽ നിന്നെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയിൽ സുരക്ഷിത താമസമുറപ്പാക്കാനാണ് ഈ കേന്ദ്രങ്ങൾ ആരംഭിച്ചത്.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്ത് എറണാകുളം ജില്ലയിലും 'എന്റെ കൂട്' പ്രവർത്തനം തുടങ്ങാൻ നടപടികൾ പുരോഗമിക്കുകയാണ്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറെയും. 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ള എന്റെ കൂടിൽ വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് വിശ്രമിക്കാനാവുക.

മാസത്തിൽ പരമാവധി 3 ദിവസത്തേയ്ക്ക് മാത്രമാണ് സൗജന്യ പ്രവേശനം അനുവദിക്കുക. അടിയന്തിര സാഹചര്യങ്ങളിൽ 3 ദിവസങ്ങളിൽ കൂടുതൽ താമസിക്കേണ്ടിവന്നാൽ അധികമായി വേണ്ടി വരുന്ന ഓരോ ദിവസത്തിനും 150 രൂപ നൽകണം. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികൾ എന്നിവർക്കാണ് പ്രവേശനം. അശരണരായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്.

Address

Poojappura
Poojappura
695012

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when District Women and Child Development Office- Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share