ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി

  • Home
  • India
  • Ponnani
  • ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റ

കോഴിക്കോട് നിന്നും മലപ്പുറത്ത്‌ നിന്നും രണ്ടു യുവജന മാർച്ച്‌ യുണിവേഴ്സിറ്റിയിലേക്ക് ..
03/02/2015

കോഴിക്കോട് നിന്നും മലപ്പുറത്ത്‌ നിന്നും രണ്ടു യുവജന മാർച്ച്‌ യുണിവേഴ്സിറ്റിയിലേക്ക് ..

27/11/2014

വിവരക്കേട്, അജ്ഞത… അതൊരു തെറ്റല്ലല്ലോ

സിപിഎമ്മിന്റെ വിശാഖപട്ടണം പാര്‍ട്ടി സമ്മേളന ലോഗോയെ ചൊല്ലി നിരവധി പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ കണ്ടു. കപ്പലിനെ ആസ്പദമാക്കിയുള്ള ലോഗോ സിപിഎം മുങ്ങുന്ന കപ്പലിന്റെ സിമ്പലാണെന്നാണ് കണ്ടെത്തല്‍. വിമര്‍ശിക്കുന്നവരില്‍ കടുത്ത സിപിഎം വിരോധികളുണ്ട്. ചിലരാകട്ടെ സ്വന്തം വായിലെ നാറ്റം മറച്ചുവെക്കാനായി സിപിഎമ്മിന്റെ നെഞ്ചത്തോട് കയറുന്നവര്‍. കാര്യമാക്കേണ്ട. കാരണം വിവരക്കേട്, അജ്ഞത. അതൊരു തെറ്റല്ലല്ലോ.

ഒരു പരിപാടിയുടെ ലോഗൊ സൃഷ്ടിക്കുമ്പോള്‍ പലഘടകങ്ങളും പരിഗണിക്കാറുണ്ട്. പരിപാടിയുടെ സ്വഭാവ, സംഘടിപ്പിക്കുന്നവരുടെ ആശയം, നയം, പിന്നെ പരിപാടി നടക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത. ഏതൊരു ലോഗോയെടുത്തുനോക്കിയാലും അത് പ്രത്യക്ഷത്തില്‍തന്നെ കാണാം. പക്ഷെ പരിശോധിക്കണം, എന്നാലെ കാണു..

സിപിഎമ്മിന്റെ ലോഗോയിലേക്ക് വരാം.

വിശാഖപട്ടണത്താണ് ഇത്തവണ പാര്‍ട്ടിയുടെ സമ്മേളനം. അതിനാല്‍തന്നെ വിശാഖപട്ടണത്തിന്റെ പ്രത്യേകതകൂടി മനസിലാക്കണം ആദ്യം.
കൊച്ചി കഴിഞ്ഞാല്‍ കപ്പല്‍ നിര്‍മാണശാലയുള്ള സ്ഥലമാണ് വിശാഖപട്ടണം.
ആ പ്രത്യേകത തന്നെയാണ് ലോഗോയില്‍ ചിത്രകാരന്‍ ഉപയോഗിച്ചിരിക്കുന്നത്.
പിന്നെ ഒരു കപ്പലിനെ മുന്നില്‍ നിന്ന് നോക്കുമ്പോള്‍ അത് കാണുന്നവിധമാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ ഭാഗം ഉയര്‍ന്ന് നില്‍കുന്നതാണ് കപ്പലിന്റേത്. ചില ചിത്രങ്ങള്‍ (ഞാന്‍ വരച്ച് ബോധ്യപ്പെടുത്തുന്നതല്ല, ഗൂഗിളില്‍ നിന്ന് തിരഞ്ഞെടുത്തത്) കൂടെ ചേര്‍ക്കുന്നു. കണ്ടു നോക്കുക.

പിന്നെ ഇതൊന്നും അറിയാതെയല്ല പോസ്റ്റുകളിട്ടതെന്ന് അരിയാഹാരവും കുബ്ബൂസും ഗോതമ്പാഹാരവുമൊക്കെ തിന്നുന്നവനു മനസിലാകും. സിപിഎമ്മിനെ ആക്രമിക്കുക. അത്രതന്നെ.

നേരത്തെ ഐ എഫ് എഫ് കെയുടെ സിഗ്‌നേച്ചര്‍ ചിത്രങ്ങളെ െചൊല്ലി വിമര്‍ശിക്കുന്നതും വിഴുപ്പലക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ സിപിഎമ്മിന്റെ സമ്മേളന ലോഗൊ സംബന്ധിച്ച് ചര്‍ച്ചാവിഷയമാകുന്നത് ഇതാദ്യമായാണ് കാണുന്നത്. സിപിഎമ്മിന്റെ സമ്മേളനത്തിന് ഒരു ലോഗോ ഉണ്ടായിരുന്നുവെന്നത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നുവോയെന്ന് പോലും സംശയം. പിന്നെ ലോഗൊ കൊണ്ടല്ല ഒരു പരിപാടിയും ശ്രദ്ധേയമായിട്ടുള്ളത്. പ്രത്യേകിച്ച് സിപിഎമ്മിന്റെ സമ്മേളനങ്ങള്‍. ഇത്തവണ സമ്മേളനത്തിലെ വിഭാഗീയതയുണ്ടാകുമോ കാരാട്ടിന് പകരമാരെന്നതോ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയേക്കാള്‍ ഏറെ പ്രധാന്യം ലോഗോയ്ക്ക് ലഭിക്കുന്നുവെന്നതും രസകരം തന്നെ. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ മൈന്യൂട്ടായിട്ടുള്ള കാരണങ്ങള്‍പോലും തേടിയോടുന്നവര്‍ക്ക് എന്തും ആയുധമാകും. ലോഗോയും അങ്ങനെതന്നെ. എന്തായാലും സമ്മേളനത്തിനും മാസങ്ങള്‍ക്ക് മുമ്പേ സിപിഎമ്മിന്റെ സമ്മേളന ലോഗോയ്ക്ക് ഇത്രമേല്‍ പബ്ലിസിറ്റി നല്‍കിയത് നന്നായി.

സിപിഎമ്മിനെതിരെ പോസ്റ്റിട്ടാല്‍ ലൈക്കുകളും കമന്റുകളും വളരെയേറെ ലഭിക്കുമെന്നത് ‘മൂഞ്ചികിത്താബ്’ നിരീക്ഷിക്കുന്നവര്‍ക്ക് അറിയുന്നതാണ്.
ചിലര്‍ ലൈക്കിനും കമന്റിനുംവേണ്ടി പോസ്റ്റുമ്പോള്‍ ചിലരാകട്ടെ ചൊറിച്ചില് തീര്‍ക്കാനും. താന്‍ പ്രതിനിധാനം ചെയ്യുന്ന (അങ്ങനെയൊന്ന് ഇല്ലെന്നതാണ് വസ്തുത) സംഘടന. ആശയം ആമാശയവികസനം മാത്രമായുളള ഇവന്‍മാര്‍ പറയുന്നചിലകാര്യങ്ങളുണ്ട്.

പണ്ട് എസ്എഫ്‌ഐക്കെതിരെ, ഡിവൈഎഫ്‌ഐക്കെതിരെ, സിപിഎമ്മിനെതിരെ ഇങ്ക്വിലാബ് വിളിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സമരത്തിന് തെരുവിലിറങ്ങി പോലീസിന്റെ അടിവാങ്ങിയിട്ടുണ്ടോ? മറ്റുള്ളവന് ഗുണം ഉള്ളവല്ലതും ഇങ്കിലാബ് വിളിച്ച് നേടികൊടുത്തിട്ടുണ്ടോ? ഇല്ല, അത് ഞമ്മന്റെ പണിയല്ല, അത്തരം ചീപ്പ് പരിപാടികളൊക്കെ എസ്എഫ്‌ഐക്കൊക്കെ പറഞ്ഞിട്ടുള്ളതല്ലേ? അവര് അടിമേടിച്ചോ രക്തസാക്ഷിയായോ സമരം നടത്തി നേടിതരട്ടെ..ഞമ്മ ബസ്സിന് കണ്‍സഷനും കൊടുത്ത് സിനിമവരെ കാണാന്‍പോകും. ഈ ലൈനിലുള്ള മക്കളാണ് വര ചെരിഞ്ഞു. താഴെ വളഞ്ഞവരയില്ല, വരക്ക് കട്ടികൂടിയെന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്.

മക്കളെ ഒന്നുപറഞ്ഞേക്കാം…ലോഗോ വരച്ചൊന്നുമല്ല സിപിഎമ്മും ഡിവൈഎഫ്‌ഐയൊന്നും ഇവിടെ വളര്‍ന്നതും സമരം നടത്തിയതും. അത് മനസിലാകണമെങ്കില്‍ ചരിത്രം പഠിക്കണം. കുറഞ്ഞപക്ഷം വായിച്ചെങ്കിലും നോക്കണം.

വിമര്‍ശിക്കാം. അത് ഞങ്ങള്‍ അംഗീകരിക്കും. കാതലുള്ള വിമര്‍ശനങ്ങളാകണം അത്. പാര്‍ട്ടിയുടെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അപാകതകള്‍ വന്നിട്ടുണ്ടാകാം, വന്നേക്കാം. അത് തിരുത്താനുതകുന്നതാകണം വിമര്‍ശനങ്ങള്‍.
പിന്നെ വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിനെമാത്രം തിരഞ്ഞുപിടിച്ചാകരുത്, കോണ്‍ഗ്രസിനേയും ബിജെപിയെയും സിപിഐയേയുമെല്ലാം വിമര്‍ശിക്കണം. അവര്‍ക്കുമുണ്ട് പരിപാടികള്‍. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപക്ഷ യാത്ര നടക്കുകയാണല്ലോ ഇപ്പോള്‍. അതിന്റെ ലോഗോ വിമര്‍ശിക്കുന്നവരില്‍ എത്രപേര്‍ കണ്ടിട്ടുണ്ട്? വളഞ്ഞ് തെങ്ങ് പോലെ രണ്ട് വ്യക്തികളെയാണ് ലോഗോയില്‍ ച്രതീകരിച്ചിരിക്കുന്നത്. അതെന്തെ നട്ടെല്ലില്ലാത്ത ജനമെന്നോ അണികളെന്നോ വ്യാഖ്യാനിക്കെതപോയത്?
അറിയാതെപോയതാണോ? എന്നാല്‍ സാരമില്ല, കാരണം നേരത്തെ പറഞ്ഞത് പോലെ അജ്ഞത ഒരു കുറ്റമല്ല.

ഇനി അവരെ വിമര്‍ശിച്ചാല്‍ ലൈക്കും കമന്റും വാര്‍ത്താപ്രാധാന്യവും ലഭിക്കാത്തത് കൊണ്ടാണ് സിപിഎമ്മിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്നതെങ്കില്‍ നിങ്ങള്‍ കുരച്ചോളു. ആ കുരകേട്ടൊന്നും തീയില്‍കുരുത്ത ഈ സംഘടന വീഴില്ല.

മതേതരത്ത്വത്തിനായി മതവര്‍ഗീയജാതീയ കോമരങ്ങളുടെ മുന്നില്‍ ചെങ്കൊടി പാറിപറക്കുകതന്നെ ചെയ്യും…

31/08/2014

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റ

ആഗസ്റ്റ്‌ ആറ്‌ ഹിരോഷിമ ദിനം പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുമെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്...
05/08/2014

ആഗസ്റ്റ്‌ ആറ്‌ ഹിരോഷിമ ദിനം പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുമെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയില്‍ അറിയിച്ചു. ആറാം തീയതി മേഖലാ കേന്ദ്രങ്ങളില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിക്കും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും 'സേവ്‌ ഗാസ' എന്ന ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലെ പ്രൊഫൈല്‍ പിക്ചറാക്കും. ഐക്യദാര്‍ഢ്യ ദിനത്തില്‍ പങ്കു ചേര്‍ന്ന്‌ എല്ലാ മനുഷ്യ സ്നേഹികളും പ്രൊഫൈല്‍ പിക്ചര്‍ 'സേവ്‌ ഗാസ' എന്ന ചിത്രമാക്കി പാലസ്തീന്‍ ജനതയോടുള്ള പിന്തുണ പ്രകടിപ്പിക്കണമെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു....

26/07/2014
26/07/2014
16/07/2014
21/06/2014

യാത്രാകൂലിയിൽ 14.2 ശതമാനവും ചരക്കുകൂലിയിൽ 6.5 ശതമാനവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്‌ പാർലിമെന്റിനെ പോലും വിശ്വാസത്തിലെടുക്കാതെയാണു.ഏകപക്ഷീയമായ ഈ തീരുമാനത്തോടെ തങ്ങളും പിന്തുടരുന്നത്‌ കോൺഗ്രസ്സ്‌ പഠിപ്പിച്ചു തന്ന രീതി തന്നെയെന്നു മോദി വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഇടതു പക്ഷം പ്രത്യേകിച്ചു സി.പി.എം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ യഥാർത്ഥ്യമാവുകയാണു.അമാനുഷിക കഴിവുള്ളവനും ,മികച്ച രാഷ്ട്രീയ തന്ത്രജ്ഞനുമാണു മോദിയെന്ന പ്രചരണത്തിനു തിരശ്ശീല വീഴുകയാണു.രാജ്യത്തെ കോർപ്പറേറ്റുകളും അവരുടെ മാധ്യമശൃംഖലകളും ഹൈട്രജൻ നിറച്ചു വീർപ്പിച്ചു വിട്ട വെറുമൊരു ബലൂൺ മാത്രമാണു മോഡിയെന്ന സത്യം നാം അംഗീകർച്ചേ പറ്റൂ....ഇനി നമുക്കു കാത്തിരിക്കാം വറുതിയും അരാചകങ്ങളും സൃഷ്ടിക്കുന്ന നാളുകളെ വരവേൽക്കാൻ......
ശുഭ ദിനം കൂട്ടുകാരെ .....

Address

Ponnani Dyfi
Ponnani
679577

Telephone

9633911119

Website

Alerts

Be the first to know and let us send you an email when ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share