15/05/2026
KSRTC ബസുകളിൽ മെയ് 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് പറഞ്ഞു കൊണ്ട് കോൺഗ്രസ് നടത്തിയ വാഗ്ദാനം നിറവേറ്റണം എന്നവാശ്യപ്പെട്ടു കൊണ്ട് മഹിളാ മോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി KSRTC സ്റ്റാൻഡിൽ പ്രതിഷേധവും സൗജന്യ യാത്രയും സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ശൈലജ സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജിത ദിലീപ്, സെക്രട്ടറി സിന്ധു മുരുകൻ, രാജേശ്വരി പൈ ബിജെപി ജില്ലാ കമ്മിറ്റി അംഗം താഴമ്പു അനിൽ, സുജാത,ലത ഓമനക്കുട്ടൻ, അംബിക, മായ മാധവൻ, അനു,,ഷീബ അജികുമാർ,ചന്ദ്രമതി ബാബു, രമ മനോഹരൻ, വിജയലക്ഷ്മി, സാവിത്രി എന്നിവർ പങ്കെടുത്തു.