SDPI വെങ്ങോല പഞ്ചായത്ത്

SDPI വെങ്ങോല പഞ്ചായത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI വെങ്ങോല പഞ്ചായത്ത്, Political Party, VENGOLA, Perumbavoor.

20/06/2025

മഴക്കെടുതി, പ്രകൃതിദുരന്തം

അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപെടാൻ എറണാകുളം ജില്ലയിലെ എസ്‌ ഡി പി ഐ റെസ്ക്യൂ ടീമിനെ മൂന്ന് മേഖലകൾ ആയി തിരിച്ചു 21 ജൂൺ 2025 സ്ഥാപക ദിനത്തിൽ ജനങ്ങൾക്കായി സമർപ്പിക്കുന്നു.

റെസ്ക്യൂ ടീം ക്യാപ്റ്റൻമാർ

⭕ തീരദേശ മേഖല - സുധീർ എലൂക്കര (ജില്ലാ വൈസ് പ്രസിഡന്റ്)

⭕ മലയോര മേഖല - ബാബു മാത്യു
(ജില്ലാ സെക്രട്ടറി)

⭕ മധ്യ മേഖല - എൻ കെ നൗഷാദ് (ജില്ലാ സെക്രട്ടറി)

എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി

SDPI Ernakulam

ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് അംബേദ്കർ സ്ക്വയർ 2025 ജനുവരി 26 മണ്ഡലം തലങ്ങളിൽ
17/01/2025

ഭരണഘടനയാണ്
ഇന്ത്യയുടെ ആത്മാവ്

അംബേദ്കർ സ്ക്വയർ
2025 ജനുവരി 26
മണ്ഡലം തലങ്ങളിൽ

വാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ റഷീദ് ഉമരിതിരുവനന്തപുരം: ഭരണാധികാരിയെ വാഴ്ത്തി പാടിയ...
17/01/2025

വാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ റഷീദ് ഉമരി

തിരുവനന്തപുരം: ഭരണാധികാരിയെ വാഴ്ത്തി പാടിയാല്‍ സിംഹാസനത്തില്‍ കുടിയിരുത്തുന്ന രീതി രാജവാഴ്ചയുടെ തുടര്‍ച്ചയാണെന്നും ചിത്രസേനന് നല്‍കിയ നിയമനം റദ്ദാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. മുഖ്യമന്ത്രിയെ പുകഴ്ത്തി പാടിയതിന് പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനനെ ധനമന്ത്രിയുടെ ഓഫിസില്‍ സ്‌പെഷല്‍ മെസഞ്ചറായി പുനര്‍നിയമനം നല്‍കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടിക്കാരെയും വാഴ്ത്തു പാട്ടുകാരെയും സംരക്ഷിക്കാനുള്ള ഇടമല്ല പൊതുഭരണ വകുപ്പും സര്‍ക്കാര്‍ ജോലിയും. കൂടാതെ നിയമന ഉത്തരവ് ഇറങ്ങി ഒരു ദിവസം പിന്നിട്ട ശേഷമാണ് ജോലിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചതെന്നത് അവിഹിത ഇടപെടല്‍ ബോധ്യപ്പെടുത്തുന്നു. മൂന്നുവര്‍ഷം മുമ്പ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചിരുന്നു. ഇതെല്ലാം പിണറായിയുടെ പിആര്‍ വര്‍ക്കിന്റെ ഭാഗമാണ്. സ്വയം പ്രഖ്യാപിത രാജാവായി മാറിയ പിണറായി കമ്യൂണിസത്തെ അപഹാസ്യപ്പെടുത്തുകയാണ്. ദുര്‍ഭരണം മൂലം പൊറുതി മുട്ടുന്ന ജനതയെ മയക്കി കിടത്താനുള്ള ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമാണ് ഈ വാഴ്ത്തുപാട്ടുകളെന്നും എന്‍ കെ റഷീദ് ഉമരി പരിഹസിച്ചു.

സലാം യാ ഫലസ്‌തീൻ പ്രതിബന്ധങ്ങളിൽ തളരാത്ത നേതൃത്വത്തിനു കീഴിലുള്ള ഫലസ്തീനികളുടെ ചെറുത്ത് നിൽപ്പിന്റെയും ദൃഢനിശ്ചയത്തിന്റെ...
17/01/2025

സലാം യാ ഫലസ്‌തീൻ

പ്രതിബന്ധങ്ങളിൽ തളരാത്ത നേതൃത്വത്തിനു കീഴിലുള്ള ഫലസ്തീനികളുടെ ചെറുത്ത് നിൽപ്പിന്റെയും ദൃഢനിശ്ചയത്തിന്റെയും സമര്‍പ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും വിജയമാണിത്.വംശീയ അധിനിവേശക്കാരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും പരാജയവും.

വംശഹത്യയ്ക്കും ബോംബാക്രമണത്തിനും ധീരതയെയും മനുഷ്യത്വത്തെയും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന വസ്തുതയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഫലസ്തീനികള്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.

ഫലസ്തീനിലെ വെടിനിര്‍ത്തല്‍ പശ്ചിമേഷ്യയെ ശാശ്വത സമാധാനത്തിലേക്ക് നയിക്കട്ടെ.

Address

VENGOLA
Perumbavoor
683556

Website

Alerts

Be the first to know and let us send you an email when SDPI വെങ്ങോല പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share