01/04/2026
ബജറ്റ് വിഹിതമായ ഒന്നേമുക്കാല്‍ കോടി രൂപ ലഭ്യമായില്ല.......
കീഴാറ്റൂരില്‍ ജന പ്രതിനിധികൾ പ്രധിഷേധം സംഘടിപ്പിച്ചു......
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി സര്‍ക്കാര്‍ നല്‍കാനുള്ള മൂന്നാം ഗഡു വിഹിതം നല്‍കാതെ ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ കീഴാറ്റൂരില്‍ ജനപ്രതിനിധികള്‍ പ്രധിഷേധം സംഘടിപ്പിച്ചു ഒരുകോടി 75 ലക്ഷം രൂപയാണ് കീഴാറ്റൂര്‍ പഞ്ചായത്തിന് ലഭിക്കാനുള്ളത്. ജനുവരിയില്‍ ലഭിക്കേണ്ടിയിരുന്ന തുക മാര്‍ച്ച് അവസാനം ലഭിക്കുമെന്ന ഉറപ്പാണ് ഇതുവരെ നല്‍കിയിരുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31 വരെയും ഫണ്ട് നല്കാന് അധികാരികള്‍ തയ്യാറായില്ല......
ഇത് മൂലം പാവപ്പെട്ട ആളുകളുടെ വീട് റിപ്പയര്‍, എസ്.സി. വിവാഹധനസഹായം, ഭിന്നശേഷി സ്കോളര്‍ഷിപ്പ്, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, വാഴ, പച്ചക്കറി, ഫലവൃക്ഷ കളുടെ വിതരണം, എസ്.സി. വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്, പഠനമുറി, ലാപ്ടോപ്പ്, വിവിധ വാര്‍ഡുകളിലെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ ബില്ലുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ നല്കാന് കഴിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്......
തദ്ദേശസ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ ഇന്ന് ആക്കപറമ്പില്‍ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു......
പ്രസിഡന്റ് പി.കെ,മൂസക്കുട്ടി,വൈസ് പ്രസിഡന്റ് ജസീന പറമ്പൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.മുഹമ്മദ്, സുഹ്ബ ശംസുദ്ധീൻ, ഉസ്മാൻ കൊമ്പൻ, ബ്ലോക്ക് മെമ്പർ രാധാകൃഷ്ണൻ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ PMA ഗഫൂർ,എന്നിവർ സംസാരിച്ചു.....