Jameela Teacher

Jameela Teacher President Thiruvegappura Grama Panchayath. President Vanitha League Palakkad District Committee.

29/05/2026
തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിലെ മാഞ്ഞാമ്പ്ര പ്രദേശത്ത് പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് റോഡ് തകർന്ന അപകടാവസ്ഥയിലുള്ള വിഷയം ഗ...
29/05/2026

തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിലെ മാഞ്ഞാമ്പ്ര പ്രദേശത്ത് പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് റോഡ് തകർന്ന അപകടാവസ്ഥയിലുള്ള വിഷയം ഗൗരവകരമായി കണ്ടു തന്നെ ഭരണ സമിതി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം വിളിച്ച് ചേർത്ത് റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിൻ്റെ മുഴവൻ സഹകരണവും ഇടപെടലുകളും ഈ വിഷയത്തിൽ ഉണ്ടായിരിക്കുമെന്ന് അറിയിക്കുകയാണ്.

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ മാഞ്ഞാമ്പ്ര പ്രദേശത്ത് ജലവിതരണവുമായി ബന്ധപ്പെട്ട പൈപ്പ് പൊട്ടി അതുവഴിയുള്ള റോഡ് ഗതാഗതം വെ...
24/05/2026

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ മാഞ്ഞാമ്പ്ര പ്രദേശത്ത് ജലവിതരണവുമായി ബന്ധപ്പെട്ട പൈപ്പ് പൊട്ടി അതുവഴിയുള്ള റോഡ് ഗതാഗതം വെല്ലുവിളി നിറഞ്ഞതായി മാറിയ സാഹചര്യത്തിൽ സ്ഥലം മെമ്പറും വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രസ്തുത സ്ഥലം സന്ദർശിച്ചു. വളരെ അടിയന്തരമായി ഇടപെടൽ വേണ്ട സാഹചര്യത്തിൽ അടുത്ത വർക്കിംഗ് ദിവസമായ തിങ്കളാഴ്ച തന്നെ പഞ്ചായത്തിൽ വച്ച് ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം ചേരാനും കഴിവതും വേഗത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു

മാതാപിതാക്കളുടെ സ്നേഹത്തിലും ലാളനയിലും വളരുന്ന കുഞ്ഞുങ്ങൾ ഒരു സാമൂഹിക അന്തരീക്ഷത്തിലേക്ക് കടന്നു വരുന്നതും വിദ്യാഭ്യാസത്...
24/05/2026

മാതാപിതാക്കളുടെ സ്നേഹത്തിലും ലാളനയിലും വളരുന്ന കുഞ്ഞുങ്ങൾ ഒരു സാമൂഹിക അന്തരീക്ഷത്തിലേക്ക് കടന്നു വരുന്നതും വിദ്യാഭ്യാസത്തിൻറെ ആദ്യപടികൾ ചുവട് വയ്ക്കുന്നും അംഗനവാടികളിൽ നിന്നാണ്. ഇന്ന് (24/05/2026) തിരുവേഗപ്പുറ അംഗനവാടിയിലെ ജീവനക്കാർ അടുത്ത അധ്യയന വർഷത്തിലെക്ക് പ്രവേശനം സ്വീകരിച്ച അംഗനവാടി പഠനസമയം മുഴുവനാക്കിയ കുരുന്നുകൾക്ക് യാത്രയയപ്പ് നൽകുന്ന പരിപാടിയിൽ പങ്കെടുക്കാനായി. ചെറിയൊരു കാര്യം പോലും വളരെ മനോഹരമാക്കി അവിടെ പഠിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഏറെ സന്തോഷം നൽകുന്ന ഒരു പരിപാടിയായി മാറ്റാൻ സംഘാടകർക്ക് സാധിച്ചു. ഇത്തരം ഒരു ചടങ്ങിൽ ഏറെ സംതൃപ്തിയോടെ കൂടെയാണ് ഞാനും പങ്കു ചേർന്നത്. വരുംകാലങ്ങളിൽ നല്ല പൗരന്മാരായും ജനക്ഷേമത്തിന് ഉതകുന്ന സംഭാവനകൾ നൽകാൻ പ്രാപ്തിയുള്ളവരുമായും ഈ കുരുന്നുകൾ മാറട്ടെ എന്ന് ആശംസിക്കുന്നു

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വാർഡ്തലങ്ങളിൽ നടന്ന വിവിധ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സാധിച്ചു .പൊതുജനങ്ങൾ,...
19/05/2026

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വാർഡ്തലങ്ങളിൽ നടന്ന വിവിധ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സാധിച്ചു .പൊതുജനങ്ങൾ,വിവിധ ക്ലബ്ബുകളും സംഘടനകളും,ഹരിത കർമ്മ സേന അംഗങ്ങൾ,ആശാവർക്കർമാർ,അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ ഒത്തൊരുമിച്ച് ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ ശക്തമായ പ്രവർത്തനം കാഴ്ചവച്ചു . മുന്നോട്ടും വ്യത്യസ്തമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭരണസമിതി രൂപം നൽകിവരുന്നു. എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡെ ആചരിക്കേണ്ടത് ഏറെ പ്രധാനമാണ്. തുടർന്നുള്ള പ്രവർത്തനങ്ങളിലും സഹകരണവും ആശമാർ നിങ്ങളുടെ വീടുകളിൽ വന്ന് നിർദ്ദേശിക്കുന്ന മഴക്കാല മുന്നൊരുക്കങ്ങൾ പാലിക്കണം എന്നും അഭ്യർത്ഥിക്കുകയാണ്

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വാർഡ്തലങ്ങളിൽ നടന്ന വിവിധ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സാധിച്ചു .പൊതുജനങ്ങൾ,...
17/05/2026

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വാർഡ്തലങ്ങളിൽ നടന്ന വിവിധ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സാധിച്ചു .പൊതുജനങ്ങൾ,വിവിധ ക്ലബ്ബുകളും സംഘടനകളും,ഹരിത കർമ്മ സേന അംഗങ്ങൾ,ആശാവർക്കർമാർ,അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ ഒത്തൊരുമിച്ച് ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ ശക്തമായ പ്രവർത്തനം കാഴ്ചവച്ചു . മുന്നോട്ടും വ്യത്യസ്തമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭരണസമിതി രൂപം നൽകിവരുന്നു. എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡെ ആചരിക്കേണ്ടത് ഏറെ പ്രധാനമാണ്. തുടർന്നുള്ള പ്രവർത്തനങ്ങളിലും സഹകരണവും ആശമാർ നിങ്ങളുടെ വീടുകളിൽ വന്ന് നിർദ്ദേശിക്കുന്ന മഴക്കാല മുന്നൊരുക്കങ്ങൾ പാലിക്കണം എന്നും അഭ്യർത്ഥിക്കുകയാണ്

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും അംഗനവാടി വർക്കർമാർ ഹെൽപ്പർമാർ എന്നിവർ...
15/05/2026

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും അംഗനവാടി വർക്കർമാർ ഹെൽപ്പർമാർ എന്നിവർക്കും ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ബുഷറ ഇഖ്‌ബാൽ സ്വാഗതം പറഞ്ഞു , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ടി പി കേശവൻ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജമീല ടീച്ചർ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സലീമ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ ബദറുദ്ദീൻ, വാർഡ് മെമ്പർമാർ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ധനരാജ് എൻ എൻ , അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി സ്മിത കെ നായർ എന്നിവർ ആശംസകൾ അറിയിച്ചു ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ആര്യ ടീച്ചർ വിശിഷ്ടാതിഥിയായിരുന്നു. പി.ഇ.സി കൺവീനർ ശ്രീമതി ഹഫ്സത്ത് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മഴക്കാല രോഗങ്ങളെ തടയുന്നതിനായി പഞ്ചായത്തിലും വാർഡ് തലത്തിലും വ്യത്യസ്ത പരിപാടികൾ ആസൂത്രണം ച...
13/05/2026

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മഴക്കാല രോഗങ്ങളെ തടയുന്നതിനായി പഞ്ചായത്തിലും വാർഡ് തലത്തിലും വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തല മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഉദ്ഘാടനം മെയ് പതിനാലാം തീയതി രാവിലെ 9 മണിക്ക് തിരുവേഗപ്പുറ സെന്ററിൽ വച്ച് നടക്കുകയാണ്. എല്ലാ നല്ലവരായ നാട്ടുകാരും ക്ലബ്ബുകളും , വ്യാപാരി വ്യവസായി സംഘടനകളും , ഹരിത കർമ്മ സേന ,ആശാവർക്കർമാർ,തൊഴിലുറപ്പ് ജോലിക്കാർ തുടങ്ങി എല്ലാവരും പ്രസ്തുത ശുചീകരണ പ്രവർത്തനങ്ങളുടെ കൂടെയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്

Address

Dayamanzil Kaippuram (PO)
Pattambi
679308

Website

Alerts

Be the first to know and let us send you an email when Jameela Teacher posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share