16/08/2024
ഇന്ന് പരുതൂരിന്
പ്രത്യേക സന്തോഷം നൽകുന്ന ദിവസമാണ്. 2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായ ബീന ആർ ചന്ദ്രൻ ഞങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരിയായ ബീന ടീച്ചറാണ്.
തൃത്താല നിയോജക
മണ്ഡലത്തിലെ പരുതൂർ
സി.ഇ.യു.പി.സ്കൂൾ അധ്യാപികയാണ്.
ജില്ലാ ലൈബറി കൗൺസിൽ അംഗം പി.ടി. രാമചന്ദ്രൻ മാസ്റ്ററുടേയും,
പരുതൂർ ഗ്രാമപഞ്ചായത്തിൻ്റെ മുൻ പ്രസിഡന്റ് ടി.ശാന്തകുമാരി ടീച്ചറുടേയും മകളാണ് ബീന. ചെറുപ്പ കാലം മുതലേ കലാ രംഗത്ത് സജീവമായി. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത്
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
തടവ് സിനിമയിലെ അഭിനയത്തിനാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ബീന ടീച്ചർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ Iffk യിൽ മികച്ച ചിത്രമായി തടവ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സ്നേഹാശംസകൾ ❤️❤️❤️