CPI - M Seethathodu

  • Home
  • CPI - M Seethathodu

CPI - M Seethathodu CPIM seethathodu

പത്തനംതിട്ട ജില്ലയുടെ കിഴക്ക്, പ്രകൃതി അനുഗ്രഹിച്ചുനല്കിയ മനോഹരങ്ങളായ മലനിരകളും, കുഞ്ഞരുവികളും നിറഞ്ഞ ശാന്തസുന്ദരമായ ഒരു ഗ്രാമം,

പച്ചപ്പ്‌പുതച്ച മലനിരകൾ, കളകളാരവത്തോടെ പതഞ്ഞൊഴുകുന്ന അരുവികൾ, കാതുകൾക്ക് ഇമ്പം ഉണർത്തുന്ന മനോഹരഗാനങ്ങളുമായി പറന്നുയരുന്ന ചെറുകിളികൾ, മലനിരകളുടെ ഇടയിൽ വലിയ പരവതാനിപൊലെ പടർന്നുകിടക്കുന്ന ജലസംഭരണികളിലെ സ്ഫടിക ജലശേഖരം, ചെറുകുടിലുകൾ മുതൽ കൊട്ടാരസമാനമായ ബംഗ്ലാവുകൾ വരെ വഴിയുടെ

ഇരുവശങ്ങളിലും, അങ്ങനെ അങ്ങനെ എണ്ണിയാലും പറഞ്ഞാലും തീരാത്തത്ര സുന്ദരിയായ ഒരു ഗ്രാമം.

ഐതീഹ്യ കഥകളിലെ പുണ്യദേശങ്ങളും, വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളും ഉൾകൊള്ളുന്ന ഒരു സുന്ദര ദേശം, ശ്രീരാമ ലക്ഷ്മണന്മ്മാരുടെയും സീതാദേവിയുടെയും പാദസ്പര്ശം ഏറ്റുവാങ്ങിയ പുണ്യഭൂമി, യേശുദേവന്റെ ശിഷ്യനായ തോമാശ്ലീഹ വന്നെത്തിയ പുണ്യദേശം, ഈ ഗ്രാമത്തിന്റെ അടുത്തുതന്നെ എരുമേലിയിലെ വാവരുപള്ളിയും, ശബരിമല അയ്യപ്പക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

സഞ്ചാരികളുടെ പറുദീസയായ ഈ നാട്ടിൽ മൂഴിയാറും കക്കിയും പമ്പയും ഗവിയും അങ്ങനെ നയനമനോഹരങ്ങളായ പ്രകൃതിഭംഗിയുടെ ഈറ്റില്ലങ്ങൾ നിറഞ്ഞു നില്ക്കുന്നു.

പത്തനംതിട്ടയിൽനിന്നും വടശ്ശേരിക്കരവഴി മണിയാറിലൂടെയോ പെരുന്നാട്ടിലൂടെയോ സീതത്തോട്ടിലേക്കുള്ള യാത്രതന്നെ മനസ്സിനെ ശാന്തമാക്കുന്നതാണ്.

ആമാമല നാട് ഇന്ന് കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടിയുടെ ഉരുക്കുകോട്ടയാണ്

നാനാവിഭാഗം ജനങ്ങളും ചെങ്കൊടി നെഞ്ചെട്ടിയിരിക്കുന്നു.
ഏത് പ്രതിസന്ധിയിലും ജനങ്ങളുടെ കരുത്തായി സിപിഐഎം സീതത്തോട് ലോക്കൽ കമ്മിറ്റി ഉണ്ട്

13/01/2026
സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ലേഖ സുരേഷിനും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജോബി റ്റ...
27/12/2025

സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ലേഖ സുരേഷിനും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജോബി റ്റി ഈശോയ്ക്കും അഭിവാദ്യങ്ങൾ

21/12/2025

പ്രതിജ്ഞ ❤️🚩

5yr Back
21/12/2025

5yr Back

കോൺഗ്രസ്‌-ബിജെപി കൂട്ട് കെട്ടിന് സീതത്തോട്ടിലെ LDF വിജയത്തിന്റെ തിളക്കം കുറക്കാൻ പോലും കഴിഞ്ഞില്ലപണം കൊടുത്തു എന്തും നേട...
15/12/2025

കോൺഗ്രസ്‌-ബിജെപി കൂട്ട് കെട്ടിന് സീതത്തോട്ടിലെ LDF വിജയത്തിന്റെ തിളക്കം കുറക്കാൻ പോലും കഴിഞ്ഞില്ല

പണം കൊടുത്തു എന്തും നേടാം എന്ന അഹങ്കാരത്തിൽ നടന്ന കോൺഗ്രസ്‌ നേതൃത്വവും പണം കിട്ടിയാൽ എന്തിനും തയാറാകുന്ന ബിജെപി നേതൃത്വവും ഒന്നിച്ചു അണിനിരന്നിട്ടും സീതത്തോട്ടിൽ സിപിഐ(എം)14ൽ 10സീറ്റിലും തിളക്കമാർന്ന വിജയം നേടി.

ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥിക്ക് ലഭിച്ച രാഷ്ട്രീയവോട്ടുകൾ പഞ്ചായത്ത്‌ വാർഡിൽ ബിജെപി സ്ഥാനാർഥികൾക്ക് നൽകാതെ കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക് മറിച്ചു നൽകുന്നതിനാണ് ബിജെപി കോൺഗ്രസ്‌ പരസ്യധാരണ ഇതിനായി വമ്പൻതുകയുമാണ് കൈമാറിയത്.
14ൽ 10വാർഡിലും ബിജെപി വോട്ടുകൾ കോൺഗ്രസ്‌നു വൻതുകക്ക് മറിച്ചു വീറ്റു.

മണ്ഡലം പ്രസിഡന്റ്ന്റെ ഭാര്യ മത്സരിച്ച 12-കക്കാട് വാർഡിൽ 100ൽ അധികം വോട്ടുകൾ ബിജെപിക്ക് ജില്ലാ പഞ്ചായത്തിൽ കിട്ടിയിട്ടും വാർഡിൽ ഈ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസ്‌നു നൽകി.
നെറികെട്ട രാഷ്ട്രീയം കളിച്ചിട്ടും സ. ലേഖ സുരേഷ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വികസനവിരോധികളും വർഗീയവാദികളും ഒരുമിച്ചാലും ഇനി ഒരു കാലത്തും സീതത്തോട്ടിലെ LDF മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കാൻ കഴിയില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.

സീതത്തോട് ഒരു ചെങ്കോട്ടയാണ്.
ചെങ്കോട്ടക്ക് വിള്ളൽ വീഴ്ത്താൻ ഒരു കാലത്തും ഒരു അവിശുദ്ധകൂട്ട് കെട്ടിനും കഴിയില്ല.

LDF തുടരും
വികസനവും തുടരും.
സീതത്തോടിന്റെ മനസ്സ് എന്നും ഇടതുപക്ഷത്തിനൊപ്പം

Address

Seethathode

689667

Telephone

+919496326884

Website

Alerts

Be the first to know and let us send you an email when CPI - M Seethathodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share