Sfi Ihrd Kalanjoor

  • Home
  • Sfi Ihrd Kalanjoor

Sfi Ihrd Kalanjoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi Ihrd Kalanjoor, Political organisation, SFI IHRD College Unit Kalanjoor, Pathanamthitta District, Kerala, India, .

പ്രിയ സഖാവിന് വിട...,🌹
01/10/2022

പ്രിയ സഖാവിന് വിട...,🌹

✊🏻✊🏻
19/01/2022

✊🏻✊🏻

സുശക്ത ജനാധിപത്യംസമരോത്സുക കലാലയംSFI സാരഥികളെ വിജയിപ്പിക്കുക
19/01/2022

സുശക്ത ജനാധിപത്യം
സമരോത്സുക കലാലയം

SFI സാരഥികളെ വിജയിപ്പിക്കുക

SFI ❤️✊🏻
24/10/2021

SFI ❤️✊🏻

19/03/2021

'എൻ്റെ സ്കൂൾ, എൻ്റെ അഭിമാനം' - വിദ്യാർത്ഥികൾക്ക് ഉറപ്പാണ്

#ഉറപ്പാണ്LDF

 #ഉറപ്പാണ്
10/03/2021

#ഉറപ്പാണ്

15/01/2021
29/12/2020

SFI @50 🎉🎉🎉

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ പുരോഗമന വിദ്യാർഥി പ്രസ്ഥാനം രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുകയാണ്.  എസ്എഫ്ഐ രൂപീക...
28/12/2020

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ പുരോഗമന വിദ്യാർഥി പ്രസ്ഥാനം രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുകയാണ്. എസ്എഫ്ഐ രൂപീകരണം കാലത്തിന്റെ ആവശ്യമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായി എസ്‌എഫ്‌ഐ വളർന്നത് വിദ്യാർഥി സമൂഹത്തിന്റെ അവകാശങ്ങൾ ഏറ്റെടുത്ത് പോരാടിയതുകൊണ്ടും മറ്റ്‌ ജനാധിപത്യ പോരാട്ടങ്ങളിൽ സജീവമായി ഇടപെട്ട് സംഭാവനകൾ നൽകിയതുകൊണ്ടുമാണ്‌.

ദേശീയ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും ഭാഗമായാണ് ഇന്ത്യയിൽ സംഘടിത വിദ്യാർഥി പ്രസ്ഥാനം ഉടലെടുക്കുന്നത്. 1936ൽ ലക്‌നൗവിൽ രൂപം കൊണ്ട അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷനാണ് രാജ്യത്തെ ആദ്യ സംഘടിത വിദ്യാർഥി പ്രസ്ഥാനം. സ്വാതന്ത്ര്യ സമരത്തിലും അതിനുശേഷം നിരവധി ജനകീയ പോരാട്ടങ്ങളിലും വിദ്യാർഥികൾ സജീവമായി പങ്കാളികളായി. ഇടതുപക്ഷ ചിന്തയും ശാസ്‌ത്രീയ സോഷ്യലിസമെന്ന ലക്ഷ്യവും പുലർത്തിയിരുന്ന അത് ക്രമേണ വലതുപക്ഷ ചിന്താധാരയിലേക്ക് വഴുതിവീണു. ഭരണ വർഗവുമായി സന്ധി ചെയ്‌തു. ഇത് പല സംസ്ഥാനങ്ങളിലും വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കി. വലതുപക്ഷ വ്യതിയാനത്തിനെതിരെ നീങ്ങാൻ അവർ പ്രേരിപ്പിക്കപ്പെട്ടു. വിദ്യാർഥികളുടെ യഥാർഥ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും ജനാധിപത്യ പോരാട്ടങ്ങളോടാപ്പം നിലകൊള്ളാനുമായി പ്രത്യേക സംഘടനകൾ രൂപം കൊണ്ടു. ബംഗാളിൽ ബിഎസ്എഫ്, കേരളത്തിൽ കെഎസ്എഫ്, പഞ്ചാബിൽ പിഎസ്‌യു തുടങ്ങി വിവിധ പേരുകളിലാണ് അവ പ്രവർത്തിച്ചത്.

ഇന്ത്യയിൽ മാത്രമല്ല പല വിദേശ രാജ്യങ്ങളിലും വിദ്യാർഥികൾ ജനകീയ സമരങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങൾക്കും ദേശീയ വിമോചന പോരാട്ടങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഇവിടെയും വിദ്യാർഥികൾ തെരുവിലിറങ്ങി. ഒപ്പം വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സമരങ്ങളും. ഇന്ത്യയിലും രാഷ്‌ട്രീയസാമൂഹ്യ രംഗത്ത് വലിയ മാറ്റങ്ങൾ നടന്ന കാലം. സാമൂഹ്യ നീതിക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കു വേണ്ടിയും ദേശീയ തലത്തിൽ ശക്തമായ ഒരു വിദ്യാർഥി പ്രസ്ഥാനം രൂപം കൊള്ളണമെന്ന ചിന്ത ശക്തമായി. ആറ് സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച വിദ്യാർഥി സംഘടനാ നേതാക്കൾ 1969ൽ ബംഗാളിലെ ഹൗറയിൽ ഒത്തു ചേർന്ന്‌ ദേശീയതലത്തിൽ ശക്തമായ ഒരു വിദ്യാർഥി പ്രസ്ഥാനം രൂപീകരിക്കാൻ പ്രാരംഭ ചർച്ച നടത്തി. കേരളത്തിൽനിന്ന്‌ സി ഭാസ്‌കരനും കെഎസ്എഫ് സെക്രട്ടറിയായിരുന്ന സി പി അബൂബക്കറും പങ്കെടുത്തു. 1970 ജൂലൈയിൽ കൂടുതൽ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത് ഡംഡം ക്ലെവ് ഹൗസിൽ യോഗം ചേർന്നു പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരിച്ചു. സംഘടനയുടെ ഭരണഘടന, കൊടി, കരട് രൂപരേഖ എന്നിവ തയ്യാറാക്കാൻ ഉപസമിതികളും രൂപീകരിച്ചു. ആ കമ്മിറ്റിയാണ് വിവിധ വിദ്യാർഥി സംഘനകളെ യോജിപ്പിച്ച് ദേശീയ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരത്ത് വച്ച് രൂപീകരണ സമ്മേളനം ചേർന്നത്. 1970 ഡിസംബർ 31ന് തുരുവനന്തപുരം ടാഗോർ സെന്ററിനറി ഹാളിൽ നടന്ന സമ്മേളനം ഇന്ത്യ കണ്ട എക്കാലത്തെയും വലിയ കമ്മ്യൂണിസ്റ്റ് സമരനായകൻ സ. എ കെ ജി ഉദ്ഘാടനം ചെയ്തു.

ഏതാനും സംസ്ഥാനങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന എസ്എഫ്ഐ‌ക്ക്‌ ഇപ്പോൾ 24 സംസ്ഥാനങ്ങളിലും ഘടകങ്ങളുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നിരവധി സർവകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും യൂണിയനുകളുടെ ഭരണ സാരഥ്യം വഹിക്കുന്നു. ഈ പോരാട്ടത്തിനിടയിൽ സംഘടനാ രംഗത്തുണ്ടായിരുന്ന നിരവധി വിദ്യാർഥികൾ കൊല്ലപ്പെട്ടു. രാഷ്ട്രീയ എതിരാളികളും വർഗീയവാദികളും വിഘടനവാദികളും ഒക്കെ എസ്എഫ്ഐ പ്രവർത്തകരെ കായികമായി തന്നെ ആക്രമിച്ചു. നിരവധിപേരെ നിഷ്ടൂരമായി കൊന്നുകളഞ്ഞു. ഈ ആക്രമണങ്ങൾക്കും സമൂഹത്തിൽ ആധിപത്യം ചെലുത്താൻ ശ്രമിച്ച വലതുപക്ഷ ചിന്താഗതി‌കൾക്കും എതിരെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന ആശയം ഉയർത്തിപ്പിടിച്ച് പഠനവും സമരവും എന്ന മുദ്രാവാക്യവുമായി പോരാട്ടം നയിക്കുന്നതിനാലാണ് രാജ്യത്തെ വിദ്യാർഥികളുടെ ഏറ്റവും വലിയ സമര സംഘടനായി വളരാൻ എസ്എഫ്ഐക്ക് കഴിഞ്ഞത്.

ക്യാമ്പസിൽ മാത്രം ഒതുങ്ങി നിന്ന സംഘടന ആയിരുന്നില്ല എസ് എഫ് ഐ. തൊഴിലാളികളുടെയും കർഷകരുടെയും പണിമുടക്കോ സമരമോ ഉണ്ടെങ്കിലും ജീവനക്കാരുടെയും യുവജനങ്ങളുടെയും അതിജീവന സമരങ്ങളിലും സാംസ്കാരിക-വൈജ്ഞാനിക മുന്നേറ്റങ്ങൾക്കൊപ്പവും സഹായവും പിന്തുണയുമായി എസ് എഫ് ഐ ഉണ്ടായിരുന്നു. രാജ്യം ഇപ്പോൾ ദുർഘടമായ വലിയ പ്രതിസന്ധി ആദ്യം മനസിലാക്കിയതും പ്രതികരിച്ചതും വിദ്യാർഥി പ്രസ്ഥാനമായിരുന്നു. മദ്രാസ് ഐ ഐ റ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, പൂനെ ഫിലിം and ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ഡൽഹിയിലെ പ്രശസ്തമായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി തുടങ്ങിയ എത്രയോ കാമ്പസുകൾ ഉജ്ജ്വലമായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ വേദികളായി മാറിയത് യാദൃശ്ചികമായിരുന്നില്ല. രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടാത്ത വിധം ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് തീവ്രവർഗീയശക്തികളും അവർ പിന്തുണയ്‌ക്കുന്ന ഭരണവർഗവും ശ്രമിക്കുന്നത്. അതിനെതിരെ ജനങ്ങളെ യോജിപ്പിച്ച് ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി നടക്കുന്ന പോരാട്ടത്തിൽ പുരോഗമന ചിന്താഗതിക്കാരായ വിദ്യാർഥികൾക്ക് ഗണ്യമായ പങ്കാണ് വഹിക്കാനുള്ളത്. രാജ്യത്തിന്റെ ഭാവിയുടെ കാവൽക്കാരായ വിദ്യാർഥി സമൂഹത്തെ അണിനിരത്തി സ്വതന്ത്ര മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിൽ എസ് എഫ് ഐക്ക് ഇനിയുമേറെ സംഭാവനകൾ നൽകുവാനുണ്ട്. ധീരരക്തസാക്ഷികൾ നടന്ന വഴിയിലൂടെ അനുനിമിഷം പൊറുതിമുന്നേറാനുള്ള ഊർജം ഈ അൻപതാം വാർഷികാഘോഷങ്ങളിൽ നിന്ന് എസ് എഫ് ഐക്ക് ലഭിക്കുകതന്നെ ചെയ്യും.

 #രേഷ്മ മറിയം റോയ് (21വയസ്സ്)ഈ മാസം 30ന്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി ചുമതലയേൽക്കും  (സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായ...
20/12/2020

#രേഷ്മ മറിയം റോയ് (21വയസ്സ്)ഈ മാസം 30ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി ചുമതലയേൽക്കും (സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ) ( #"SFI പത്തനംതിട്ട ജില്ലാ കമ്മിറ്റി" അംഗമാണ് )ഇതാണ് ഇടത് ബദൽ🚩 പ്രിയപ്പെട്ട സഖാവിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ✊️

Address

SFI IHRD College Unit Kalanjoor, Pathanamthitta District, Kerala, India

Website

Alerts

Be the first to know and let us send you an email when Sfi Ihrd Kalanjoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share