തച്ചമ്പാറ വാർഡ് 13 Thachampara 13th Ward

  • Home
  • India
  • Palghat
  • തച്ചമ്പാറ വാർഡ് 13 Thachampara 13th Ward

തച്ചമ്പാറ വാർഡ് 13  Thachampara 13th Ward Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തച്ചമ്പാറ വാർഡ് 13 Thachampara 13th Ward, Social service, Thachampara Town, Palghat.

✅ വാഹനാപകടങ്ങളിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നത് തടയാൻ നിർണ്ണായക തീരുമാനവുമായി മോദി സർ...
14/02/2026

✅ വാഹനാപകടങ്ങളിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നത് തടയാൻ നിർണ്ണായക തീരുമാനവുമായി മോദി സർക്കാർ മുന്നോട്ട്.

✅ അപകടത്തിൽപ്പെടുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന 'പി എം റാഹത്ത്' (PM Rahat) പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി.

✅ അപകടം നടന്ന ഉടൻ തന്നെയുള്ള 'ഗോൾഡൻ അവർ' ചികിത്സ ഉറപ്പുവരുത്തി മരണനിരക്ക് കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

✅ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീർത്ഥി'ൽ അദ്ദേഹം ഒപ്പുവെച്ച ആദ്യത്തെ സുപ്രധാന ഫയലുകളിൽ ഒന്നാണിത്.

✅ അധികാരത്തിന്റെ പദവികളേക്കാൾ ജനസേവനത്തിനും കർത്തവ്യത്തിനും മുൻഗണന നൽകുന്ന പുതിയ ഭരണസംസ്കാരത്തിന്റെ വിളംബരം കൂടിയായി ഈ തീരുമാനം മാറുന്നു.

Wish You All Merry Christmas From Team NDA Ward 13Thachampara Town
24/12/2025

Wish You All Merry Christmas

From

Team NDA Ward 13
Thachampara Town









22/12/2025

കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവർക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിയിലേക്ക് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം.
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യിലൂടെയാണ് ആയിരം രൂപ വീതം പ്രതിമാസം ലഭിക്കുക. അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ അറിയിച്ചു.

എങ്ങനെ അപേക്ഷിക്കണം?

https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ഇതിനായി തദ്ദേശ വാർഡ് മെമ്ബർമാരെ സമീപിച്ച്‌ സഹായം തേടാവുന്നതാണ്. ഇല്ലെങ്കില്‍ പഞ്ചായത്തില്‍ നേരിട്ടു ചെന്നും ആവശ്യപ്പെടാം.
ആർക്കെല്ലാം അപേക്ഷിക്കാം?

നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അർഹരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകള്‍ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകള്‍, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കാൻ എന്തെല്ലാം സർട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്?

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂള്‍ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കല്‍ ഓഫീസർ നല്‍കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്‌എസ്‌സി കോഡ്, ആധാർ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉള്‍പ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാല്‍ ആനുകൂല്യം അവകാശികള്‍ക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതില്‍ അധികമോ ജയില്‍ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താല്‍ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല.

തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പല്‍ ഡയറക്ടർ അറിയിച്ചു.

പൊന്നാംകോട് - തിരുത്തുമ്മൽ അങ്കണവാടി റോഡ് ഈ റോഡ് ടാർ ചെയ്യാൻ എത്ര വർഷം വേണം? മഴക്കാലത്ത് ഈ വഴിയിലൂടെ സഞ്ചരിക്കാൻ കഴിയില്...
20/12/2025

പൊന്നാംകോട് - തിരുത്തുമ്മൽ അങ്കണവാടി റോഡ്

ഈ റോഡ് ടാർ ചെയ്യാൻ എത്ര വർഷം വേണം?

മഴക്കാലത്ത് ഈ വഴിയിലൂടെ സഞ്ചരിക്കാൻ കഴിയില്ല.

അങ്കണവാടി ഉൾപ്രദേശത്താണ്. പക്ഷേ, കുറഞ്ഞത് വാർഡ് അംഗമോ പഞ്ചായത്തോ ഈ പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം.

പാർട്ടിയിലെ ജനങ്ങളുടെ അടിമത്തത്തിന്റെ ഫലമാണിത്

ജനങ്ങൾ പ്രസംഗത്തിൽ വികസനം ആഗ്രഹിക്കുന്നു, പക്ഷേ പ്രവൃത്തിയിൽ അങ്ങനെയല്ല

നല്ല വോട്ടർമാർക്ക് മാത്രമേ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ മാറ്റാൻ കഴിയൂ.

അതുകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്, എനിക്ക് രാഷ്ട്രീയക്കാരനാകാൻ ആഗ്രഹമില്ലെങ്കിലും.

Manikandan MK
NDA








18/12/2025

ഇടതന്റെയും വലതന്റെയും ഗാന്ധി സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു. ഇത്രയും ഗാന്ധി സ്നേഹമുള്ള നാടാണോ ഇത്.

ഇവർ ഈ "കാണിക്കുന്ന" സ്നേഹത്തിന്റെ നൂറിൽ ഒന്ന് ചെയ്യുന്ന പ്രവർത്തിയിൽ അഴിമതി കുറച്ചിട്ടു കാണിച്ചെങ്കിൽ ആ സ്വർഗ്ഗീയ ഗാന്ധിജിക്കു അവിടെയെങ്കിലും സമാധാനം കിട്ടിയേനെ...

ഓരോ അഞ്ചു വർഷവും നിങ്ങളെ ഇവിടെ ഉള്ള ജനം പുറത്താക്കുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, നിങ്ങൾ ചെയ്ത അഴിമതിയും കൊടുകാര്യസ്ഥതയും മൂലം ആണ്

അത് പോലെ ഓരോ അഞ്ചു വർഷവും കഴിയുമ്പോൾ നിങ്ങളെ തന്നെ തിരഞ്ഞെടുക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടല്ല, എല്ലാം കണക്കാണെന്ന നിസ്സഹായാവസ്ഥ കൊണ്ടാണ്, അതിൽ തന്നെ ആരാണോ ജയിക്കാൻ സാധ്യത അവരുടെ കൂടെ പോകുന്ന ഒരു തരം രാക്ഷ്ട്രീയ അറിവില്ലായ്മയും..

എപ്പോൾ ശക്തനായ മൂന്നാമതൊരാൾ വരുന്നോ അന്ന് തീരും ഈ ഗതികേട്

എന്തായാലും തൊഴിൽ ദിനം 125 ആക്കി ഉയർത്തിയ, കൂലി 2 ആഴ്ചക്കുള്ളിൽ ഉറപ്പു വരുത്തുന്ന ഉറപ്പുള്ള തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രസർക്കാരിനോട് നന്ദി

അല്ലെങ്കിലും കടം വാങ്ങാതെ കൂലി നല്കാൻ കേന്ദ്ര സർക്കാരിനെ കഴിയൂ

നെല്ല് സംഭരിച്ചു അതിന്റ വില ലോൺ ആയി നൽകുന്ന ഇത്രയും ഗതി കെട്ട സർക്കാർ വേറെ എവിടെ ഉണ്ട്

ഇനിയെങ്കിലും മാറൂ പ്രിയ സോദരരെ

പേടിക്കണ്ട നിങ്ങൾക്കൊപ്പം അറിവ് പകരാൻ, കാര്യം ചോദിച്ചു മേടിക്കാൻ
കൈക്കൂലി ഇല്ലാതെ, തമ്പ്രാൻ നയം കാണിക്കാതെ ഒപ്പം നടക്കാൻ ഞാൻ ഉണ്ട്
ഞങ്ങൾ ഉണ്ട്

നിങ്ങളുടെ സ്വന്തം,

വാർഡിന്റെ ശബ്ദം ആകാൻ

മണികണ്ഠൻ എം കെ






17/12/2025

തച്ചമ്പാറ പഞ്ചായത്തിലെ പ്രധാന വാർഡായ 13 - തച്ചമ്പാറ ടൌൺ നെ പ്രതിനിധാനം ചെയ്തു മത്സരിക്കുകയും 173 വോട്ട് നേടുകയും ചെയ്ത കാര്യം നിങ്ങൾ എല്ലാവരും അറിഞ്ഞു കാണുമെന്നു കരുതുന്നു.

കഴിഞ്ഞ അഞ്ചു വർഷക്കാലം കോൺഗ്രസ് വളരെ ശോചനീയമായ പ്രവർത്തനം കാഴ്ച വെച്ചിട്ടും വോട്ട് നിലയുടെ സംഖ്യശാസ്ത്രം കാരണം അവർ വീണ്ടും ജയിച്ചു കയറി.

ചേനംപാറ റോഡ്, ആക്കംച്ചോല റോഡ്, ആനക്കല്ല് റോഡ്, തെക്കുംപുറം കനാൽ റോഡ്, കനാൽ പാലം എന്നിവ നടപ്പാക്കുന്നത് വരെ സമരമുഖം തുറന്നിരിക്കും.

ആനക്കല്ല്, ചേനംപാറ, ആക്കംച്ചോല എന്നി പ്രധാന ഉന്നതികൾ ഉൾപ്പെടുന്ന ഈ വാർഡിലെ വികസനത്തെ കുറിച്ച് പറയാതെ വയ്യ.

വികസനം കാരണം അവിടെയുള്ള പല ആളുകൾക്കും നല്ല വീടില്ല, നല്ല ശൗചാലയമില്ല, നല്ല കുടിവെള്ളം ലഭ്യമല്ല, കുട്ടികൾക്ക് നല്ല വിദ്യാഭാസ സൗകര്യം ഇല്ല. ഇപ്പോഴും എഴുത്തും വായനയും അറിയാത്ത കുട്ടികൾ അവിടെയുണ്ട്. അതും 100 % സാക്ഷരത ഉള്ള മഹാ കേരളത്തിൽ.

എന്നിരുന്നാലും ഞങ്ങൾ തോറ്റല്ലോ എന്ന് ചോദിക്കുന്നുണ്ടാകും. സത്യത്തിൽ തോറ്റത് ആരാണെന്നു കാലം തെളിയിക്കട്ടെ…

എന്നിരുന്നാലും അവരുടെ കൂടെ ഞാനുണ്ടാകും , ഞങ്ങൾ ഉണ്ടാകും.

കഴിഞ്ഞ 3 ആഴ്ചകൾ കൊണ്ട് നിങ്ങൾ എന്നെ വിശ്വസിച്ചു പറഞ്ഞ സങ്കട കഥകൾ പരിഹരിക്കാൻ നിങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകും.

രാക്ഷ്ട്രിയം ഏതുമായിക്കൊള്ളട്ടെ, നിങ്ങളുടെ പരിഹരിക്കപ്പെടാത്ത പ്രശ്നം ഗ്രാമസഭയിൽ ഉന്നയിക്കാൻ , പഞ്ചായത്തിൽ ഉന്നയിക്കാൻ നിങ്ങൾക്ക് എന്നെ സമീപിക്കാം

ഉറപ്പാണ് പരിഹാരം ....

നിങ്ങളുടെ സ്വന്തം മണികണ്ഠൻ എം കെ

8089858908

16/12/2025

പോസ്റ്റൽ ബാലറ്റ് എവിടെയും തെറ്റായ വോട്ടാണ്. അതിന്റെ ആത്മാർത്ഥത നമുക്ക് ഉറപ്പ് നൽകാൻ കഴിയില്ല

പോസ്റ്റൽ വോട്ടിന് പകരം ഓൺലൈൻ വോട്ടിംഗ് ആരംഭിക്കാൻ ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. എന്നാൽ എണ്ണുമ്പോൾ സാധാരണ വോട്ടുകളിൽ നിന്ന് വേർതിരിക്കരുത്.

Nothing is impossible ✍️

💔💔💔😢😢😢Thank you all, with painful heartbut i assure you i will come to you with my helping handsവേദനാജനകമായ ഹൃദയത്തോടെ എ...
13/12/2025

💔💔💔😢😢😢

Thank you all, with painful heart

but i assure you i will come to you with my helping hands

വേദനാജനകമായ ഹൃദയത്തോടെ എല്ലാവർക്കും നന്ദി

എന്നാൽ എന്റെ സഹായഹസ്തങ്ങളുമായി ഞാൻ നിങ്ങളുടെ അടുക്കൽ വരുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.

Address

Thachampara Town
Palghat
678593

Website

Alerts

Be the first to know and let us send you an email when തച്ചമ്പാറ വാർഡ് 13 Thachampara 13th Ward posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share