DYFI പുലാപ്പറ്റ മേഖല കമ്മിറ്റി

  • Home
  • India
  • Palghat
  • DYFI പുലാപ്പറ്റ മേഖല കമ്മിറ്റി

DYFI പുലാപ്പറ്റ മേഖല കമ്മിറ്റി ചിന്തകളെ പണയം വെക്കാത്ത , ഒരു പിടി യുവാക്കളുടെ ചര്ച്ച വേദി

ആഗോളവൽക്കരന്തിന്റെയും, നവ ഉദര വല്ക്കരനത്തിന്റെയും, ഈ കാലഘട്ടത്തിൽ, ചിന്തകളെ പണയം വെക്കാതെ, ഒരു നാടിന്റെ ഹൃദയ മിടിപ്പായി നിലകൊള്ളുമെന്നും ...
നെഞ്ചിൽ, നേരിന്റെ കരുത്തും , സിരകളിൽ വിപ്ലവ തീജ്വാലയും പടർത്തി, അനീതിക്കെതിരെ സന്ധിയില്ല പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിന്ന് നാടിൻറെ യുവ മനസുകളെ നേര് വഴിക്ക് നയിക്കുമെന്നും ...
ജാതി-മത-വര്ഗീയ കോമരങ്ങൾ നാടിന്റെ ഹൃദയഭാഗത്ത്‌ വിഷ വിത്തുകൾ വിതക്കുമ്പോൾ... ആ വിഷച

െടികളെ എന്നന്നേക്കുമായി അടി വേര് തുരന്നു പിഴുതെരിയുമെന്നും ...
ഒരു നാട്ടിലെ യുവജനങ്ങൾ പ്രതിജ്ഞ എടുക്കുമ്പോൾ, അവരുടെ നാവായി പ്രവർത്തിക്കുവാൻ ഉള്ള ഒരു വേദിയാണ് ഈ പേജ് ..മുകളിൽ പറഞ്ഞ ആശയങ്ങളോട് യോജിക്കുന്ന ഏതൊരാൾക്കും, ഈ വേദിയിൽ നടക്കുന്ന ചർച്ചകളിൽ ക്രിയാത്മക മായി ഇടപെടാം..!!

05/07/2024
18/06/2024

മനുഷ്യർ കൂട്ടമായി താമസിക്കുന്ന പല പ്രദേശത്തിനും കോളനി എന്നു ചേർത്ത പേരുകൾ ഉണ്ടങ്കിലും, പട്ടികജാതി വിഭാക്കാരും, പട്ടിക വർഗ്ഗ വിഭാക്കാരും കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളെയാണ് കേരളത്തിൽ 'കോളനി' ചേർത്തു വിളിച്ചു കാണാറുള്ളത്.

'കോളനി' എന്ന വാക്ക്, ആക്ഷേപമായും, അവജ്ഞയോടെ ഉപയോഗിക്കുന്നവരുമായ കുറെ ഏറെ പേരെ നേരിൽ അറിയാം. അവിടെ താമസിക്കുന്നതും മനുഷ്യരാണെന്ന പരിഗണയില്ലാതെ, "കോളനിക്കാർ" എന്നു തികച്ചും, അവജ്ഞ യോടെ പ്രയോഗിക്കുന്ന കൂട്ടരുള്ള നാടാണിത്.

മനുഷ്യരെ തരം തിരിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഇത്തരം വാക്കിനെ, മനുഷ്യർ കൂട്ടമായി വസിക്കുന്ന പ്രദേശത്തിന്റെ പേരിൽ നിന്നും മാറ്റി കൊണ്ടു കേരള സർക്കാർ ഓർഡർ ഇറക്കിയിരിക്കുയാണ്.

ബ്രിട്ടന്റെ കാലത്തെ കൊളോണിയൽ വ്യവസ്ഥയെ ഓർമിപ്പിക്കുന്ന ഇത്തരം വാക്കുകളെ എടുത്തുകളയാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തീർത്തും കയ്യടി അർഹിക്കുന്ന ഒന്നു തന്നെ..!!

കോളനി എന്ന വാക്കിന്റെ വരവും, ഒരു പ്രദേശത്തെ നാമകരണം ചെയ്യാൻ ആ വാക്കിനെ ഉപയോഗിക്കുന്നതിലെ അനൗചിത്യത്തെ കുറിച്ചുമെല്ലാം ചർച്ച ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്.

പക്ഷെ, ദൗർഭാഗ്യ വശാൽ പ്രിയങ്ക ഗാന്ധിയുടെ "മൂക്കിന്" പുറകെയാണ് നമ്മുടെ മാധ്യമങ്ങൾ..

രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തിൽ, പ്രിയങ്ക ഗാന്ധി വരുന്നത് കൊണ്ടു, വയാനാട് മണ്ഡലത്തിലും തദ്വാരാ ഇന്ത്യ മഹാരാജ്യത്തിനും ഉണ്ടാവുന്ന നേട്ടത്തിനെ കുറിച്ചു ചർച്ച ചെയ്യുന്ന തിരക്കിനിടയിൽ എന്തു 'കോളനി' എന്തു 'പുരോഗമനം' ലേ..

₹2,47,37,98,76,000 ഇലക്ടറൽ ബോണ്ട് വഴി വിവിധ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയ ആകെ തുകയാണ്. പണം സ്വീകരിക്കാത്ത സംഘടനകളുടെ പേ...
14/03/2024

₹2,47,37,98,76,000

ഇലക്ടറൽ ബോണ്ട് വഴി വിവിധ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയ ആകെ തുകയാണ്.

പണം സ്വീകരിക്കാത്ത സംഘടനകളുടെ പേര് സിപഐഎം - സിപിഐ

#ഇടതുപക്ഷം_അഭിമാനം

11/03/2024

♦️കേരളത്തിൽ റോഡ് വികസനമുണ്ടാകണമെങ്കിൽ ഇടതുപക്ഷത്തിനു വോട്ട് ചെയ്യണം.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന തലശ്ശേരി-മാഹി ബൈപ്പാസ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയൊന്നു കൊണ്ടു മാത്രമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.

♦️കോൺഗ്രസ്സും ലീഗും ബിജെപിയും ഉൾപ്പടെ ഉള്ളവർ കേരളത്തിലെ വികസനം മുടക്കാനാണ് അവരുടെ ജനപ്രാതിനിധ്യം പ്രയോജനപ്പെടുത്തുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

🔥 ഓർമകളുണ്ടായിരിക്കണം 🔥

👉 UDF അധികാരത്തിലിരുന്ന 2011-16 കാലയളവിൽ റോഡ് വികസനം ഒരിഞ്ചു പോലും മുന്നോട്ട് പോയിരുന്നില്ല. ദേശീയപാതയുൾപ്പടെയുള്ള റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടപ്പായിരുന്നു.

👉 കേരളത്തിലെ ഏഴ് ദേശീയപാതാ വികസനപദ്ധതികൾ ഉപേക്ഷിച്ച് NHAI ഓഫീസും പൂട്ടി പോയത് 2015ലായിരുന്നു.

♦️ ഇടതുപക്ഷം വന്നു, റോഡ് വികസനം ദ്രുതഗതിയിലായി

👉 2016ൽ ഇടതുപക്ഷം അധികാരത്തിലേറിയതിനു ശേഷമായിരുന്നു കേരളത്തിൽ റോഡ് വികസനം ദ്രുതഗതിയിലായത്.

👉 45 മീറ്ററിൽ ദേശീയപാത വികസിപ്പിക്കുമെന്ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചു.

👉 ദേശീയപാതാ വികസനത്തിനു വേണ്ടി വരുന്ന ചെലവിന്റെ 25% തുക സംസ്ഥാനസർക്കാർ നൽകി (ഇന്ത്യയിൽ തന്നെ ഏറ്റവും കൂടിയ സംസ്ഥാനവിഹിതം; ഏകദേശം 5000 കോടി രൂപ).

👉 സ്ഥലമേറ്റെടുക്കുമ്പോൾ ഉടമകൾക്ക് കൊടുക്കുന്ന നഷ്ടപരിഹാരം ഇന്ത്യയിൽ തന്നെ എറ്റവും ഉയർന്ന തുക നൽകുന്നത് ഇടതുപക്ഷ സർക്കാരാണ്.

👉 റോഡ് വികസനം ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിന്, രാജ്യത്തിനു തന്നെ മാതൃകയായ കിഫ്ബി പോലെയുള്ള അതിനൂതനമായ ധന ഉപകരണങ്ങൾ (financial instruments) നടപ്പിലാക്കിയത് ഇടതുപക്ഷ സർക്കാരാണ്.

♦️വികസനം മുടക്കികളെയും മറക്കരുത്
🔥 വയൽക്കിളി സമരം: തലശ്ശേരി 🔥

👉 മാഹി ബൈപ്പാസ് പദ്ധതി മുടക്കാൻ വേണ്ടി കോൺഗ്രസ്സ്-ലീഗ്-ബിജെപി സഖ്യത്തിന്റെ ഒത്താശയിൽ നടന്ന സമരം. ബൈപ്പാസ് കടന്നു പോകുന്ന വടകര മണ്ഡലത്തിനെ പ്രതിനിധീകരിച്ചിരുന്ന യുഡിഎഫ് എംപി ബൈപ്പാസ്സ് വരുന്നത് മുടക്കാനായിരുന്നു അന്ന് ശ്രമിച്ചത്.

👉 സകല പാർലമെന്ററി അധികാരങ്ങളും ഉപയോഗിച്ച് പദ്ധതി മുടക്കാൻ വേണ്ടി അന്നത്ത കോൺഗ്രസ്സ്, ലീഗ്, ബിജെപി നേതാക്കൾ ശ്രമിച്ചു.

👉 കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു ആ ശ്രമങ്ങൾ ഒക്കെ പരാജയപ്പെടുത്തി.

♦️മറ്റ് രീതികളിൽ കേരളത്തിലെ റോഡ് വികസനം പ്രതിപക്ഷം മുടക്കിയത്*

👉 കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിൽ വിപ്ലകരമായ മാറ്റങ്ങൾ വരുത്തിയ കിഫ്‌ബിക്ക് താഴിടാൻ കോൺഗ്രസ്സും ലീഗും ബിജെപിയും അവിശൂദ്ധ സഖ്യത്തിലേർപ്പെട്ടു.

👉 കിഫ്ബിക്ക് മേലും അതുവഴി സംസ്ഥാനസർക്കാരിന്റെ ധനസമാഹരണ പ്രക്രിയകൾക്ക് മേലും അന്യായമായ നിയന്ത്രണം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയപ്പോൾ കോൺഗ്രസ്സ്-ലീഗ് എംപിമാർ ഒരു ചോദ്യം പോലും ചോദിച്ചില്ല.

👉 കിഫ്ബിക്ക് എതിരെ ഒരു സംഘപരിവാർ സംഘടന ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ, ആ കേസ് വാദിച്ചത് നിയമസഭാ സാമാജികനായ ഒരു കോൺഗ്രസ്സ് നേതാവായിരുന്നു.

👉 സംസ്ഥാനത്തിന്റെ ധനസ്രോതസ്സുകൾ പരിമിതപ്പെടുത്തുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ കോൺഗ്രസ്സ്-ലീഗ് എംപിമാർ തയ്യാറായില്ല.

👉 കേരളത്തിന് വേണ്ടി പുതുതായി ഒരു വികസനപദ്ധതി കൊണ്ടു വരാൻ കോൺഗ്രസ്സ്-ലീഗ് എംപിമാർ പരാജയപ്പെട്ടു.

12/08/2015
CPI(M) Pulappatta Local Secretary
02/12/2014

CPI(M) Pulappatta Local Secretary

08/11/2014
14/10/2014

തിരു: നിയമന നിരോധനത്തിനും നികുതിവര്‍ധനയ്ക്കുമെതിരായ ഇടതുയുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാരം ചൊവ്വാഴ്ച സെക്രട്ടറിയറ്റിന് മുന്നില്‍ ആരംഭിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ, എഐവൈഎഫ്, യുവജനതാദള്‍, യൂത്ത് ഫ്രണ്ട്, എന്‍വൈസി, യൂത്ത് ...

Azheekkodan dinaacharanam pulappatta LC
23/09/2014

Azheekkodan dinaacharanam pulappatta LC

Address

Palghat
678632

Website

Alerts

Be the first to know and let us send you an email when DYFI പുലാപ്പറ്റ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share