12/03/2026
11-03-2026 ന് കൊടുവായൂരിൽ ശുചിത്വ പഠനോൽസവവും ഹരിത സ്കോളർഷിപ്പ് വിതരണവും.... "മാലിന്യമുക്തം നവ കേരളം" ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുവായൂർ ഗ്രാമ പഞ്ചായത്തിൽ ശുചിത്വ പഠനോൽസവം നടത്തി. ഇതിൻ്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ നിന്നും ശുചിത്വ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഞ്ചായത്തിൻ്റെ സ്കോളർഷിപ്പ് വിതരണം ചെയ്തു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവർ മുഖേന ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ , പ്രോജക്ടുകൾ , കണ്ടെത്തലുകൾ , സാമൂഹിക തല ത്തിലുള്ള ഇടപെടലുകൾ , പരീക്ഷണങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും പഞ്ചായത്തിൻ്റെ പ്രശംസാ പത്രവും മൊമൻ്റോയും നൽകി. ശുചിത്വ പ്രതിജ്ഞയോടെ ആരംഭിച്ച ശുചിത്വ ഉൽസവത്തിൻ്റെ ഉദ്ഘാടനം കൊടുവായൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മുരുകദാസ്. വി . നിർവ്വഹിച്ചു. ക്ലീൻ കേരള കമ്പനിയുടെ "വൃത്തിയുണ്ടെങ്കിൽ നാളെയുണ്ട്" എന്ന ശുചിത്വ സന്ദേശത്തിൻ്റെ പ്രചരണം ബ്രോഷർ പ്രകാശനം ചെയ്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രജിത. വി . അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീലേഖ. വി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലീൻ കേരള സെക്ടർ കോർഡിനേറ്റർ പി.വി. സഹദേവൻ വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ അബ്ബാസ്. എൻ. , ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ . എം. ,മെംബർമാരായ സോണി . എം.എസ്., റോണി.കെ , ഗിരിജ . കെ ., ഹക്കീം . എസ് , ശോഭന . എൻ , ഹെൽത്ത് ഇൻസ്പെക്ടർ പ്രിയങ്ക. യു. , പ്രോജക്ട് അസിസ്റ്റൻ്റ് റോഷ്നി. പി. എന്നിവർ പ്രസംഗിച്ചു. ജി.എച്ച്. എസ് . എസ്. കൊടുവായൂർ , ഹോളി ഫാമിലി കോളേജ് കൊടുവായൂർ , ജെ.ബി. എസ് വടക്കുംപാടം , എം.എം. എം .എസ് ബി സ്കൂൾ കാക്കയൂർ, ജി.യു.പി. സ്കൂൾ , എത്തനൂർ ,വി.ജി.എം. ജെ. ബി. എസ് . വെട്ടുംപുള്ളി,ഡി.എം. എസ്, ബി. സ്കൂൾ കൊടുവായൂർ തുടങ്ങിയ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപക പ്രതിനിധികളും പങ്കെടുത്തു.