KSU PALA BLOCK Committee

KSU PALA BLOCK Committee "Elevating Futures, Empowering Minds: Your Path to Higher Education Success"

 #ജനഹൃദയങ്ങൾ കീഴടക്കി “'പുതുയുഗ യാത്ര'” - യു.ഡി.എഫിന്റെ കരുത്തുറ്റ തിരിച്ചുവരവ് 🩵🖐️കേരളത്തിന്റെ മണ്ണിൽ മാറ്റത്തിന്റെ കാഹ...
26/02/2026

#ജനഹൃദയങ്ങൾ കീഴടക്കി “'പുതുയുഗ യാത്ര'” - യു.ഡി.എഫിന്റെ കരുത്തുറ്റ തിരിച്ചുവരവ് 🩵🖐️

കേരളത്തിന്റെ മണ്ണിൽ മാറ്റത്തിന്റെ കാഹളം മുഴങ്ങുകയാണ്. വെറും ഒരു രാഷ്ട്രീയ യാത്ര എന്നതിലുപരി, സാധാരണക്കാരന്റെ നോവറിയാനും അവരുടെ ശബ്ദമാകാനും വി.ഡി. സതീശൻ നടത്തുന്ന പുതുയുഗ യാത്ര ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

#എന്തുകൊണ്ട് ഈ യാത്ര ശ്രദ്ധേയമാകുന്നു?

ജനങ്ങളിലേക്കിറങ്ങുന്ന നേതൃത്വം:
എയർകണ്ടീഷൻ മുറികളിലല്ല, മറിച്ച് വെയിലിലും മഴയത്തും ജനങ്ങൾക്കിടയിലാണ് യഥാർത്ഥ രാഷ്ട്രീയമെന്ന് ഈ യാത്ര തെളിയിക്കുന്നു.

നീതിക്കായുള്ള പോരാട്ടം:
സാധാരണക്കാരന്റെ പ്രശ്നങ്ങൾ നിയമസഭയിൽ മുഴങ്ങുന്നതിന് മുൻപ് തെരുവുകളിൽ നിന്ന് അവ നേരിട്ട് കേട്ടറിയുകയാണ് നമ്മുടെ പ്രതിപക്ഷ നേതാവ്.

ഐക്യത്തിന്റെ കരുത്ത്:
യു.ഡി.എഫ് എന്ന മുന്നണിയെ ഒരൊറ്റ ചരടിൽ കോർത്തുകൊണ്ട്, പ്രവർത്തകർക്ക് നവോന്മേഷം പകരാൻ ഈ യാത്രയ്ക്ക് സാധിക്കുന്നു.

"ഇത് വെറുമൊരു പദയാത്രയല്ല; ജനങ്ങളുടെ കണ്ണീരൊപ്പാനും, അവകാശങ്ങൾ വീണ്ടെടുക്കാനുമുള്ള ഒരു ജനതയുടെ പോരാട്ടമാണ്."

#മാറ്റത്തിന്റെ ശുഭസൂചന

കേരളം ഇന്ന് ആഗ്രഹിക്കുന്നത് സമാധാനവും പുരോഗതിയും നീതിയുമാണ്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി (UDF) ഒരു പുതിയ കരുത്തോടെ തിരിച്ചുവരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചുകൂടുന്ന ജനസാഗരം.

വിമർശനങ്ങൾക്കും വെല്ലുവിളികൾക്കും മറുപടി ജനലക്ഷങ്ങളുടെ ഈ സ്നേഹപ്രവാഹമാണ്. അതെ, യു.ഡി.എഫ് ശക്തമായി തിരിച്ചുവരും... ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റത്തിനായി!

Comeback Loading....
08/04/2025

Comeback Loading....

ശുപാർശകളുമായി ആരെയും സമീപിക്കാത്തതിന്റെ പേരിൽഒരുപാടു പേരിൽ നിന്നും പഴികേട്ട ഒരാളാണ് ഞാൻ.ചില ഹെവി വെയ്റ്റ് നേതാക്കൾ മുതൽ ...
07/04/2025

ശുപാർശകളുമായി ആരെയും സമീപിക്കാത്തതിന്റെ പേരിൽ
ഒരുപാടു പേരിൽ നിന്നും
പഴികേട്ട ഒരാളാണ് ഞാൻ.

ചില ഹെവി വെയ്റ്റ് നേതാക്കൾ മുതൽ താഴേത്തട്ടിലുള്ള നേതാക്കൾ വരെയുള്ളവർക്ക് സാധാരണക്കാരോടുള്ള സമീപനം കാണാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ ഉണ്ടായിട്ടുണ്ട്. അതാണ് കാരണം.

ഒരിക്കലും മുഖംതിരിക്കാൻ പറ്റാത്ത ബന്ധമുള്ള കുടുംബത്തിലെ ഒരാൾ തെലങ്കാനയിലെ സെക്കന്തരാബാദ് യശോദാ ഹോസ്പിറ്റലിൽ ചികിൽസയിലാണ്.

ശ്രീ.കെ.സി.വേണുഗോപാൽ എം.പി. ഇടപെട്ടാൽ വലിയ സഹായമാകും എന്ന് പറഞ്ഞപ്പോൾ മടിച്ചു മടിച്ചാണെങ്കിലും,
ഇതുവരെയും നേരിൽക്കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ട സുഹൃത്ത് Haibal Palappetty യോടും Jineesh Lal നോടും വിഷയം പറയുന്നത്.

വഖഫ്ബിൽ ചർച്ചക്കെടുക്കുന്ന ദിവസമാണ് ചേട്ടാ,
നമുക്ക് ശ്രമിക്കാം എന്നു പറഞ്ഞ ഹൈബൽ, KC യുടെ സെക്രട്ടറി ശ്രീ.ശരത്തിന്റെ നമ്പർ തരുന്നു. ഞാൻ അങ്ങോട്ട് വിളിക്കും മുൻപ്
ശരത് ഇങ്ങോട്ടു വിളിച്ച് വിഷയം തിരക്കുന്നു. വേണ്ടത് ചെയ്യാമെന്ന് ഉറപ്പുതരുന്നു.

ഏതാനും മണിക്കൂറുകൾ
കഴിയുമ്പോൾ രോഗിയുടെ ബന്ധു വിളിക്കുന്നു.
" അണ്ണാ, ആശുപത്രി എം.ഡി. ഉൾപ്പെടെ റൂമിൽ വന്നിരുന്നു. തെലങ്കാന ആരോഗ്യമന്ത്രി വിളിച്ചിരുന്നു, രോഗിയുടെ എല്ലാ വിവരങ്ങളും അടിയന്തിരമായി മിനിസ്റ്ററെ അറിയിക്കണം എന്ന് നിർദ്ദേശമുണ്ട്"

എം.പി.മാരുടെയും മന്ത്രിമാരുടെയുമൊക്കെ #ഉറപ്പുകളുടെ അവസ്ഥ അറിയാമായിരുന്ന ബന്ധുക്കൾക്കും എനിക്കും ഇത് അമ്പരപ്പിക്കുന്ന സംഭവമായിരുന്നു.

KC യോ അദ്ദേഹത്തിന്റെ ഓഫീസോ ഇത്രയും കൃത്യതയോടെ ഇടപെട്ടില്ലായിരുന്നു എങ്കിലും ഞാനോ രോഗിയുടെ ബന്ധുക്കളോ പരാതി പറയില്ലായിരുന്നു.

സംഘടനാകാര്യ ജനറൽ സെക്രട്ടറി എന്ന നിലയിലെ തിരക്ക്.
ലോക്സഭാംഗമെന്ന നിലയിലെ ഭാരിച്ച ചുമതലകൾ.

അന്യസംസ്ഥാനത്തെ ആശുപത്രിയിൽ ആശങ്കയോടെ കഴിയുന്ന രോഗിയുടെ ബന്ധുക്കൾക്ക് ഈ ഇടപെടൽ നൽകിയ ആശ്വാസം വാക്കുകൾക്കുമപ്പുറമാണ്.

പദവികളുടെ പടവുകൾ കയറുമ്പോൾ തലയ്ക്ക് വല്ലാതെ കനം വയ്ക്കുന്നവരാണ് ചുറ്റും.

മുന്നിലിരിക്കുന്ന പാവങ്ങളെ പറ്റിക്കാൻ " ഫേക്ക്" ഫോൺ വിളി നടത്തുന്നവരാണ് പലരും.

സമീപിക്കുന്ന പാവങ്ങളോട്
പുച്ഛവും ധാർഷ്ട്യവും പുലർത്തുന്ന പലരെയും ഓർക്കുന്നു. പല വിഗ്രഹങ്ങളും തകരുമെന്നതു കൊണ്ട് പേരുകൾ എഴുതുന്നില്ല.

ഒരു രോഗിയുടെ ചികിൽസാ വിഷയത്തിൽ ഒരു നേതാവോ ജനപ്രതിനിധിയോ ഇടപെടുന്നത് പുതിയ കാര്യമല്ല.
ഇടപെടുന്ന രീതി വളരെ പ്രധാനമാണ്.

കേരളത്തിലെ ജനങ്ങൾക്ക്,
പ്രത്യേകിച്ച് കോൺഗ്രസുകാർക്ക്
ഇപ്പോൾ ഒരു ഉമ്മൻചാണ്ടി ഇല്ല.
ഇത്തരം ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ലെഗസിയുടെ അവകാശിയാകണമെന്നില്ല.

അദ്ദേഹത്തെ നന്നായി പഠിച്ചാൽ മതി.

ഉമ്മൻചാണ്ടി സാറിന്റെ സഹപ്രവർത്തകനായിരുന്ന
KC വേണുഗോപാൽ,
ഒരു പക്ഷേ ഉമ്മൻചാണ്ടിയെ നന്നായി പഠിച്ചിരിക്കാം.

✒️✒️ Gopakumar Saahithy

https://www.facebook.com/share/p/1Gx2qemgoY/

കോൺഗ്രസ്‌ 🔥
07/04/2025

കോൺഗ്രസ്‌ 🔥

Address

Palai

Alerts

Be the first to know and let us send you an email when KSU PALA BLOCK Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share