WE ONE

WE ONE Let Her Shine

വി വണ്ണിന്റെ ചിറകിൽ ഒരു പൊൻതൂവൽകൂടി...WE ONE Fashion Designing Institute  Khalida. Femina & ജാസ്മിൻ നാളുകളേറെയായി അവർ ഇത...
09/04/2026

വി വണ്ണിന്റെ ചിറകിൽ ഒരു പൊൻതൂവൽകൂടി...

WE ONE Fashion Designing Institute


Khalida. Femina & ജാസ്മിൻ നാളുകളേറെയായി അവർ ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനെ കുറിച്ച്‌ പറയുന്നു. ഇന്ന് ആ സ്വപ്നം യഥാർത്ഥ്യമായിരിക്കുന്നു.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം ❤️

26/04/2025

We One ladies ❤️

ലേഡീസ് കൂട്ടായ്മ എന്ന് പറയുമ്പോൾ പലരും പല രീതിയിൽ ആണ് കാണുന്നത്. 'ഫെമിനിസ്റ്റ് ആണല്ലേ?' എന്ന് ചോദിക്കുന്നവർ ഉണ്ട്. പുരുഷ...
13/02/2025

ലേഡീസ് കൂട്ടായ്മ എന്ന് പറയുമ്പോൾ പലരും പല രീതിയിൽ ആണ് കാണുന്നത്. 'ഫെമിനിസ്റ്റ് ആണല്ലേ?' എന്ന് ചോദിക്കുന്നവർ ഉണ്ട്. പുരുഷന്മാർക്ക് എതിരെ ഉള്ള ഒരു നീക്കമായി കാണുന്നവരും ഉണ്ട്. 'ഇതൊക്കെ എത്രനാൾ കാണും?' എന്ന് പറയുന്നവരുണ്ട്. 'സ്ത്രീകൾ അല്ലേ?', 'നാല് തല ചേർന്നാലും...' തുടങ്ങിയ കളിയാക്കലുകളും കാണാം.

പലരും ഒരു കാര്യം മറന്നുപോകുന്നു. നിങ്ങള് ഈ വില കുറച്ച് കാണുന്ന സ്ത്രീകൾ ഉണ്ടല്ലോ അവരാണ് നിങ്ങളെ നിങ്ങളാക്കിയത്. ഒരു വീട്ടിൽ ഒരു സ്ത്രീ ഉള്ളത് കൊണ്ടാണ് നിങ്ങൾക്ക് മേന്മ നടിച്ചു നടക്കാൻ കഴിയുന്നത്. അവള് കുറച്ചൂടെ ഉഷാറായാൽ അത് ഗുണം ചെയ്യുന്നത് സ്വന്തം വീടിനും കുടുംബത്തിനും സമൂഹത്തിനും ആണെന്ന് ചിന്തിക്കുന്നില്ല. പലർക്കും വേണ്ടത് അടിമകളെയാണ്.

പുറത്ത് ഒരു സ്ത്രീ നന്നായി കാര്യങ്ങള് ചെയ്യുന്നത് കാണുമ്പോൾ എല്ലാ സപ്പോർട്ടും നൽകി വരുന്ന പലരും സ്വന്തം വീട്ടിലെ സ്ത്രീകളുടെ കാര്യം വരുമ്പോൾ മറ്റൊരു നയമാണ്.

ഇനിയുമെന്നാണ് ഇതിനൊരു മാറ്റം ഉണ്ടാകുന്നത്. പുതിയ തലമുറയിൽ വലിയ പ്രതീക്ഷയുണ്ട്. അവർ കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കുന്നുണ്ട്. മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.

ഇനി ഞങ്ങളുടെ വി വൺ കൂട്ടായ്മ, അതൊരിക്കലും പുരുഷന്മാർക്ക് എതിരെ അല്ല. സ്ത്രീകളുടെ നന്മക്ക് വേണ്ടിയാണ്. അവർക്ക് അവരെതന്നെ തിരിച്ചറിയാനും കൂടുതൽ നല്ല ഒരു സ്വത്വത്തെ വാർത്തെടുക്കാനും സൗഹൃദം പങ്കിടാനും എല്ലാമായി അവർക്കൊരു ഇടം. അതിനെ അങ്ങിനെ കണ്ടാൽ മതി.

വി വൺ നീന്തൽ പരിശീലന ക്ലാസിന്റെ അടുത്ത ബാച്ച് ഉടൻ ആരംഭിക്കുന്നു.ഇപ്രാവശ്യം ആൺകുട്ടികൾക്കായി പ്രത്യേകം ബാച്ച് ഒരുക്കിയിരി...
28/03/2024

വി വൺ നീന്തൽ പരിശീലന ക്ലാസിന്റെ അടുത്ത ബാച്ച് ഉടൻ ആരംഭിക്കുന്നു.ഇപ്രാവശ്യം ആൺകുട്ടികൾക്കായി പ്രത്യേകം ബാച്ച് ഒരുക്കിയിരിക്കുന്നു.വെക്കേഷൻ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

10/03/2024

ദൈവാനുഗ്രഹത്താൽ WE ONE നീന്തൽ പരിശീലന ക്ലാസ്സിലെ ആദ്യ ബാച്ച് പത്തു ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തീകരിച്ചു.വെക്കേഷൻ ക്ലാസ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Contact nr:9072651377,8848851354

വർഷങ്ങൾക്ക് മുൻപ് ഒന്നൂടെ വ്യക്തമായി പറഞ്ഞാല് ഒരു ഏഴെട്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങള് കുറച്ച് പെണ്ണുങ്ങൾ കൂട്ടുകൂടി. പല സ്വ...
02/02/2024

വർഷങ്ങൾക്ക് മുൻപ് ഒന്നൂടെ വ്യക്തമായി പറഞ്ഞാല് ഒരു ഏഴെട്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങള് കുറച്ച് പെണ്ണുങ്ങൾ കൂട്ടുകൂടി. പല സ്വഭാവവും രീതികളും ആണെങ്കിലും മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന കാര്യത്തിൽ ഞങ്ങള് ഒറ്റക്കെട്ടായിരുന്നു.

ഞങ്ങളുടെ അതെ മനസ്സുള്ളവരെ കണ്ടെത്തി ഞങ്ങളോട് കൂടെ ചേർത്ത് ഞങ്ങളൊരു ഗ്രൂപ്പുണ്ടാക്കി.

WE ONE 🥰

സ്ത്രീ ശാക്തീകരണവും ചാരിറ്റിയുമായിരുന്നു പ്രധാന ലക്ഷ്യം. തയ്യൽ പരിശീലനം, വീട്ടിലുണ്ടാക്കുന്ന വസ്തുക്കൾ വിൽപന, മോട്ടിവേഷൻ, ജിം ആൻഡ് യോഗ സെൻ്റർ, നീന്തൽ പരിശീലനം, പഠനത്തിനുള്ള സ്പോൺസർഷിപ്പ്, റെൻ്റൽ ഡ്രസ്സ്, ഓരോ മാസവും നൽകുന്ന ചാരിറ്റി, ടൂർ കോഡിനേഷൻ,....
പല പല രീതിയിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

ഒടുവിൽ ഞങ്ങളൊരു ഓഫീസും തുറന്നു. അതിൻ്റെ വാർഷിക ആഘോഷമാണ് ഈ വരുന്ന നാലാം തിയ്യതി (4/2/24) ഞായറാഴ്ച പടിഞ്ഞാറങ്ങാടിയിലെ ആസിയാസ് ഹാളിൽ വെച്ച് 9:30 മുതൽ 3:30 വരെ നടക്കുന്നത്.

കഴിയുന്ന പെണ്ണുങ്ങളൊക്കെ പങ്കെടുക്കണം. കൂട്ടത്തിൽ പലരും ആദ്യമായി സ്റ്റേജിൽ കയറുന്നവർ ആണ്. അവർക്ക് വേണ്ട പ്രോത്സാഹനം നൽകണം. എല്ലാവരും കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ...

NB: പുരുഷന്മാർക്ക് പ്രവേശനം ഇല്ല😁

28/12/2023

WE ONE JOURNEY 😍

27/12/2023
വി വൺ ൻ്റെ ചിറകിൽ ഒരു തൂവൽ കൂടി.പടിഞ്ഞാറങ്ങാടിയിൽ ആദ്യമായി സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ നടത്തുന്ന ഫിറ്റ്നസ് സെൻ്റർ. നവംബ...
22/11/2023

വി വൺ ൻ്റെ ചിറകിൽ ഒരു തൂവൽ കൂടി.
പടിഞ്ഞാറങ്ങാടിയിൽ ആദ്യമായി സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ നടത്തുന്ന ഫിറ്റ്നസ് സെൻ്റർ. നവംബർ 23 വ്യാഴാഴ്ച 10:30 ന് 'മോം ഫിസിക്യു കാറ്റഗറി' ഗോൾഡ് മെഡലിസ്റ്റ് രേഷ്മ വിപിൻ നിർവ്വഹിക്കുന്നു.

ഏവർക്കും സ്വാഗതം ❤️

WE ONE സ്ത്രീ ഉന്നമനത്തിന് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം തന്നെ ചാരിറ്റിക്കും വളരെ അധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. ഗ്...
10/11/2023

WE ONE സ്ത്രീ ഉന്നമനത്തിന് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം തന്നെ ചാരിറ്റിക്കും വളരെ അധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. ഗ്രൂപ്പ് അംഗങ്ങൾ അധികവും സ്വയ വരുമാനം ഇല്ലാത്തവരായതിനാൽ (സ്വയം പര്യാപ്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു) പലപ്പോഴും ഒരു കുടംബത്തിന്റെ വിഷമം കേൾക്കുമ്പോൾ വേണ്ട പോലെ സഹായിക്കാൻ പറ്റാറില്ല. അതിനൊരു പരിഹാരം എന്ന നിലയിൽ ചെറിയൊരു ശ്രമം നടത്തുകയാണ്. നാഥൻ തുണക്കുമെന്ന പ്രതീക്ഷയോടെ🤲

പ്രിയപ്പെട്ടവരേ...

മനുഷ്യൻ ഒരു സമൂഹജീവിയാണ്. കൂടെയുള്ളവനെ സഹായിക്കുക എന്നത് അവൻ്റെ ധർമ്മവും. പലപ്പോഴും ഒരു സങ്കടം കേൾക്കുമ്പോൾ വേണ്ടപോലെ സഹായിക്കാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം പലർക്കും ഉണ്ടാകും. പലതുള്ളി പെരുവെള്ളം എന്നല്ലേ...

ഓരോ മാസവും ചുരുങ്ങിയത് 100 രൂപയെങ്കിലും നമ്മുടെ കൂടെയുള്ളവർക്ക് വേണ്ടി മാറ്റിവെക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ഈ ഗ്രൂപ്പിലേക്ക് സ്വാഗതം..

Follow this link to join my WhatsApp group:

WhatsApp Group Invite

പ്രിയപ്പെട്ടവരെ ...വിവൺ എന്ന സ്ത്രീ കൂട്ടായ്മ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പടിഞ്ഞാറങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന...
08/11/2023

പ്രിയപ്പെട്ടവരെ ...
വിവൺ എന്ന സ്ത്രീ കൂട്ടായ്മ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പടിഞ്ഞാറങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ത്രീ സംഘടനയാണെന്ന് അറിയാമല്ലോ. സ്ത്രീകൾക്കു വേണ്ടി ഒരു നീന്തൽ പരിശീലന ക്ലാസ്സ് നടത്താൻ ഉദ്ദേശിക്കുന്നു. ഓരോ മനുഷ്യനും നീന്തൽ അറിഞ്ഞിരിക്കുക എന്നത് വളരെ അനിവാര്യമായ ഒരു കാര്യമാണ്. വിവൺ അതിനായി നിങ്ങൾക്ക് അവസരം ഒരുക്കുകയാണ്. പരമാവധി ഉപയോഗപ്പെടുത്തുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുക .

Address

Padinjarangadi
Padinjarangadi

Telephone

+918714765172

Website

Alerts

Be the first to know and let us send you an email when WE ONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to WE ONE:

Share

Category